ഡാളസിൽ കേരള നൈറ്റ് ജൂണ്‍ 23 ന്
Thursday, May 24, 2018 12:40 AM IST
ഗാർലന്‍റ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് കേരള നൈറ്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ 23 നു (ശനി) വൈകുന്നേരം 6.30 മുതൽ ഇർവിംഗ് ഷാഡി ഗ്രോവിലുള്ള സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി.

പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള അംഗങ്ങൾ ജൂണ്‍ 18 നു മുന്പായി രജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രവേശന ഫീസ് ഒരു ഡോളറാണ്. അംഗങ്ങൾക്കു മാത്രമാണ് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം.

വിവരങ്ങൾക്ക് : അനശ്വർ മാന്പിള്ളി (ആർട്സ് ഡയറക്ടർ) 214 997 1385, [email protected]

റിപ്പോർട്ട്: പി.പി. ചെറിയാൻ