ഫാ.സ്റ്റീഫൻ പടിഞ്ഞാറേകരയ്ക്കു സ്വീകരണം
Thursday, May 24, 2018 11:34 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. സ്റ്റീഫൻ പടിഞ്ഞാറെക്കരക്കു (സുനി അച്ചൻ) ഇന്ത്യൻ എക്യുമെനിക്കൽ ക്രിസ്ത്യൻ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

മേയ് 16 നു വൈകുന്നേരം സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ദേവാലയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ രക്ഷാധികാരി റവ. ഫാ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പ, സെന്‍റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ഇടവക വികാരി ഫാ.ജോണ്‍ പുത്തൻവിള തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ഫാ. സ്റ്റീഫൻ പടിഞ്ഞാറേക്കര എക്യുമെനിക്കൽ കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. സെക്രട്ടറി ടോം വിരിപ്പൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജീമോൻ റാന്നി