സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ മ​ത​ബോ​ധ​ന സ്കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ ന​ട​ത്തി
Friday, May 25, 2018 9:32 PM IST
ഷി​ക്കാ​ഗോ: മാ​ർ​ത്തോ​മാ ശ്ലീ​ഹാ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ മ​ത​ബോ​ധ​ന​സ്കൂ​ളി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ​നി​ന്നും പാ​സാ​യ കു​ട്ടി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ ഞാ​യ​റാ​ഴ്ച മേ​യ് 13നു ​ന​ട​ത്തി. ഈ ​വ​ർ​ഷം 55 കു​ട്ടി​ക​ളാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ​നി​ന്നും മ​ത​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​ക്കാ​പ​റ​ന്പി​ൽ ഇ​ട​വ​ക​സ​മൂ​ഹ​ത്തി​നു മു​ന്പാ​കെ ഈ ​കു​ട്ടി​ക​ൾ​ക്ക് ഡി​പ്ലോ​മ വി​ത​ര​ണം ചെ​യ്ത് അ​വ​രെ അ​ഭി​ന​ന്ദി​ച്ചു.

പ​ന്ത്ര​ണ്ടാം ക്ലാ​സ് ഗ്രേ​ഡ് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പാ​രി​ഷ് ഹാ​ളി​ൽ ഒ​രു​ക്കി​യി​രു​ന്ന മ​നോ​ഹ​ര​മാ​യ സ്വീ​ക​ര​ണ​ച്ച​ട​ങ്ങ് ഒ​രു ഹ്ര​സ്വ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. ഓ​സ്റ്റി​ൻ ലാ​കാ​യി​ൽ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​യ​ൽ ജോ​സ്, സെ​ലെ​സ്റ്റ് ജോ​സി എ​ന്നീ കു​ട്ടി​ക​ൾ മ​ത​ബോ​ധ​ന സ്കൂ​ളി​ലെ ത​ങ്ങ​ളു​ടെ അ​നു​ഭ​വം പ​ങ്കു​വ​ച്ചു. ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​ക്കാ​പ​റ​ന്പി​ൽ, മ​ത​ബോ​ധ​ന സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഷീ​ന, മു​ൻ വി​ദ്യാ​ർ​ഥി​നി സാ​ന്ദ്ര ഷാ​ബു എ​ന്നി​വ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു.

അ​ധ്യാ​പ​ക​ൻ ലൂ​ക്കാ​ച്ച​ൻ വ​ർ​ക്കി ഓ​രോ കു​ട്ടി​ക​ളു​ടെ​യും സ്ലൈ​ഡ് ഷോ ​വ​ള​രെ ക​രു​ത​ലോ​ടെ ത​യാ​റാ​ക്കു​ക​യും ഈ​യ​വ​സ​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. അ​ധ്യാ​പ​ക​ൻ കെ​വി​ൻ കു​ഞ്ചെ​റി​യ ന​ന്ദി അ​റി​യി​ച്ചു. അ​ധ്യാ​പി​ക നാ​ൻ​സി ലൂ​ക്കോ​സ് എം​സി ആ​യി​രു​ന്നു. മെ​ർ​ളി ചി​റ​യി​ൽ, അ​ബി​ൻ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ മ​റ്റു അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ ​പ​രി​പാ​ടി​ക​ൾ സ്നേ​ഹ​വി​രു​ന്നോ​ടെ പ​ര്യ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ബ്രി​ജി​റ്റ് ജോ​ർ​ജ്