ഫോ​മാ ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​ൻ ച​ർ​ച്ച ’ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലോ?’
Friday, May 25, 2018 9:36 PM IST
ഷി​ക്കാ​ഗോ: 2018 ജൂ​ണ്‍ 21 മു​ത​ൽ 24 വ​രെ തി​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ ഷാം​ബ​ർ​ഗ് റി​ന​യ​സെ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫോ​മ​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോസി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​കാ​സ്) ഷി​ക്കാ​ഗോ അ​ന്താ​രാ​ഷ്ട്ര ഫാ​മി​ലി ക​ണ്‍​വ​ണ്‍​ഷ​ൻ 2018ൽ ​ഫോ​മാ പൊ​ളി​റ്റി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മൂ​ഖ്യ​ത്തി​ൽ ’ ഇ​ന്ത്യ​ൻ ജ​നാ​തി​പ​ത്യം അ​പ​ക​ട​ത്തി​ലോ?’ എ​ന്ന വി​ഷ​യ​ത്തി​ലും വി​ദേ​ശ മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളേ കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് പ്ര​മു​ഖ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ച​ർ​ച്ച ക​ണ്‍​വ​ൻ​ഷ​ൻ പ്ര​തി​നി​തി​ക​ൾ​ക്ക് വി​ജ്ഞാ​ന പ്ര​ധാ​ന​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും എ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വാ​ച്ചാ​ച്ചി​റ​യും ക​ണ്‍​വ​ൻ​ഷ​ൻ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ റോ​യി മു​ള​കു​ന്ന​വും പ​റ​ഞ്ഞു.

ഫോ​മാ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് റ്റി. ​ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​യി മു​ള​കു​ന്നം ചെ​യ​ർ​മാ​നും ഷി​ബു പി​ള്ള കോ ​ചെ​യ​റും സാം ​ജോ​ർ​ജും അ​ഡ്വ. സ​ക്ക​റി​യ കാ​രു​വേ​ലി ക​മ്മ​റ്റി മെ​ന്പേ​ഴ്സു​മാ​യി ഒ​രു വി​ധ​ഗ്ദ സ​മി​തി ഈ ​ച​ർ​ച്ച​യു​ടേ​യും ക​ണ്‍​വ​ൻ​ഷ​ന്‍റെ​യും വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക റോ​യി മു​ള​കു​ന്നം 857 363 0050, തോ​മ​സ് റ്റി ​ഉ​മ്മ​ൻ 631 796 0064, ഷി​ബു പി​ള്ള 615 243 0460.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം