അ​രി​സോ​ണ​യി​ൽ ഗ്രാ​ജ്വേ​ഷ​ൻ ബാ​ച്ചി​നു​ള്ള അ​ഭി​ന​ന്ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു
Friday, May 25, 2018 9:42 PM IST
അ​രി​സോ​ണ: ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് അ​രി​സോ​ണ, 12 വ​ർ​ഷ​ത്തെ മ​ത​ബോ​ധ​ന പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 2018 ബാ​ച്ചി​ലെ കു​ട്ടി​ക​ൾ​ക്ക് സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ച്ചു.

ആ​ഘോ​ഷ​മാ​യ കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ​യാ​യി​രു​ന്നു ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്കം. തു​ട​ർ​ന്നു പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ റി​ൻ​സ​ണ്‍ ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന്േ‍​റാ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഇ​ടു​ക്കി രൂ​പ​താ ചാ​ൻ​സി​ർ റ​വ. ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

സ​ണ്‍​ഡേ സ്കൂ​ൾ ഗ്രാ​ജ്വേ​ഷ​ൻ എ​ന്ന​ത് മ​ത​ബോ​ധ​ന പ​ഠ​ന​ത്തി​ന്‍റെ പ​ര്യ​വ​സാ​ന​മ​ല്ല മ​റി​ച്ചു മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ലെ വാ​ശ്വാ​സ​സാ​ക്ഷ്യ​ത്തി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നു ഫാ. ​ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​മെ​ങ്ങും ക്രി​സ്തു​വി​ന്‍റെ സു​വി​ശേ​ഷം പ്ര​ച​രി​പ്പി​ക്കാ​നും ജീ​വി​ക്കു​ന്ന സു​വി​ശേ​ഷ മാ​തൃ​ക​യാ​കു​വാ​നും ഉ​ള്ള പ​രി​ശീ​ല​ന​മാ​ണ് മ​ത​ബോ​ധ​ന പ​ഠ​ന​ത്തി​ലൂ​ടെ ഓ​രോ​രു​ത്ത​രും സ്വാ​യ​ത്ത​മാ​ക്കു​ന്ന​ത്. അ​ത് ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും ക​ഴി​യ​ട്ടെ എ​ന്നും അ​തി​നു​ള്ള ദൈ​വാ​നു​ഗ്ര​ഹം ധാ​രാ​ള​മാ​യി ഉ​ണ്ടാ​വ​ട്ടെ എ​ന്നും ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ ആ​ശം​സി​ച്ചു.

ഗ്രാ​ജ്വേ​ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നും ശേ​ഷം ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്നു സ്നേ​ഹ​വി​രു​ന്നും ആ​സ്വ​ദി​ച്ചു. മ​താ​ധ്യാ​പ​ക​രാ​യ സാ​ജ​ൻ മാ​ത്യു​വും, ജോ​ളി തോ​മ​സും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം