അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Friday, May 25, 2018 11:58 PM IST
ഇ​ന്ത്യാ​നാ​പോ​ളി​സ്: യു​എ​സ് സം​സ്ഥാ​ന​മാ​യ ഇ​ന്ത്യാ​ന​യി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്. നോ​ബി​ൾ​സ്‌​വി​ല്ല​യി​ലെ മി​ഡി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

പോ​ലീ​സ് പ​റ‍​യു​ന്ന​ത് ഒ​രു വി​ദ്യാ​ർ​ഥി​ക്കും അ​ധ്യാ​പ​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ്. എ​ന്നാ​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.