Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
പൂരക്കളിയിൽ നിന്ന് സിവിൽ സർവീസിലേക്ക്


പൂ​ര​ക്ക​ളി​യോ​ടും തെ​യ്യ​ത്തി​നോ​ടും ഭ്ര​മം ബാ​ധി​ച്ച, ഉ​റ​ക്ക​ത്തെ ഇ​ഷ്ട​പ്പെ​ടു​ന്ന ക​ണ്ണൂ​ർ പ​രി​യാ​രം മേ​ലേ​രി​പ്പു​റം എ.​വി. ഹൗ​സി​ൽ അ​തു​ൽ ജ​നാ​ർ​ദ​ന െ ന്‍റ നി​ഘ​ണ്ടു​വി​ൽ അ​സാ​ധ്യം എ​ന്നൊ​രു വാ​ക്കി​ല്ല. ഏ​തു പ്ര​തി​സ​ന്ധി​യും മ​റി​ക​ട​ന്ന് ല​ക്ഷ്യം നേ​ടി​യെ​ടു​ക്കു​ക എ​ന്നു ത​ന്നെ​യാ​യി​രു​ന്നു 23 കാ​ര​നാ​യ അ​തുലി െ ന്‍റ ജീ​വി​ത​പാ​ഠം. അ​ങ്ങ​നെ​യാ​ണ് കു​സാ​റ്റി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ഴി​ഞ്ഞ് കാ​ന്പ​സ് ഇ​ൻ​റ​ർ​വ്യൂ​വി​ൽ ജോ​ലി ല​ഭി​ച്ചി​ട്ടും വേ​ണ്ടെ​ന്നുവ​ച്ചി​ട്ട് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​ന് പോ​യ​ത്. സി​വി​ൽ സ​ർ​വീ​സി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ പ​തി​മൂ​ന്നാം റാ​ങ്കും കേ​ര​ള​ത്തി​ൽ ഒ​ന്നാ​മ​തും എ​ത്തി. പ​ട്ടാ​ള​ക്കാ​ര​നാ​യ അ​ച്ഛ​ൻ എം.​വി. ജ​നാ​ർ​ദന െ ന്‍റ സ്ഥ​ലം മാ​റ്റ​ത്തി​നൊ​പ്പം രാ​ജ്യ​ത്തി െ ന്‍റ​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​നം. അ​തി​നാ​ൽ ഏ​തു പ്ര​തി​സ​ന്ധി​യേ​യും ത​ര​ണം ചെ​യ്യാ​ൻ ത​നി​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് അ​തു​ൽ പ​റ​യു​ന്ന​ത്. പൂ​ര​ക്ക​ളി, തെ​യ്യം എ​ന്നി​വ​യോ​ടു​ള്ള പ്രേ​മം. ഹി​ന്ദി സീ​രി​യ​ലു​ക​ളോ​ടു​ള്ള വ​ലി​യ ക​ന്പം. ഫു​ട്ബോ​ൾ, ടെ​ന്നീ​സ് പ്രി​യ​ങ്ങ​ൾ..​അ​ങ്ങ​നെ ഒ​ട്ടേ​റെ ഇ​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം ഒ​രി​ഷ്ടം മാ​ത്ര​മാ​യി പ​ഠ​ന​വും.

സി​വി​ൽ സ​ർ​വീ​സ് ബാ​ലി​കേ​റാ മ​ല​യ​ല്ല. അ​തി​ന് പു​സ്ത​ക​പ്പു​ഴു ആ​കേ​ണ്ട​തി​ല്ല. ക​ടുക​ട്ടി ഇം​ഗ്ലീ​ഷും ആ​വ​ശ്യ​മി​ല്ല. പ്ര​ത്യേ​കി​ച്ച് ഇ​ൻ​റ​ർ​വ്യൂ​വി​ൽ ന​മ്മ​ൾ പ​റ​യു​ന്ന​തി​ലെ കാ​ര്യ​ങ്ങ​ളാ​ണ് ഇ​ന്‍റർ​വ്യൂ ബോ​ർ​ഡ് നോ​ക്കു​ക.​ വേ​ണ​മെ​ങ്കി​ൽ മ​ല​യാ​ള​ത്തി​ലും പ​റ​യാം. പ​റ​യാ​നു​ണ്ടെ​ങ്കി​ൽ അ​വ​ർ തീ​ർ​ച്ച​യാ​യും സ​ഹാ​യി​ക്കു​മെ​ന്നും അ​തു​ൽ പ​റ​യു​ന്നു. അ​തു​ലിന്‍റെ വി​ശേ​ഷ​ങ്ങ​ൾ ദീ​പി​ക​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു.

ഉ​റ​ക്ക​ത്തോ​ട് നോ ​കോം​പ്ര​മൈ​സ്...

ഉ​റ​ങ്ങാ​ൻ വ​ള​രെ അ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് ഞാ​ൻ. കു​റെ നേ​രം ഉ​റ​ങ്ങി​യാ​ലെ എ​നി​ക്ക് ന​ന്നാ​യി പ​ഠി​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ. രാ​ത്രി 11 മു​ത​ൽ രാ​വി​ലെ ഏ​ഴ​ര​എ​ട്ടു വ​രെ ഉ​റ​ങ്ങും. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി പൂ​ര​ക്ക​ളി ക​ളി​ക്കു​ന്നു​ണ്ട്.​പ​രി​യാ​രം ഉ​ദ​യ​പു​രം ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ക്ക​ളി അം​ഗ​മാ​ണ്. പൂ​ര​ക്ക​ളി പോ​ലെ ത​ന്നെ തെ​യ്യ​ങ്ങ​ളും കാ​ണും. തെ​യ്യാ​ട്ട​ക്കാ​ലം തു​ട​ങ്ങി​യാ​ൽ തെ​യ്യ​പ്പ​റ​ന്പു​ക​ളി​ലെ പ​തി​വ് കാ​ഴ്ച​ക്കാ​ര​നാ​ണ്. ഹി​ന്ദി പാ​ട്ടു​ക​ളും ഇം​ഗ്ലീഷ് ടി​വി ഷോ​ക​ളും കാ​ണും. പ​ഠ​ന​ത്തി​നു പ്ര​ത്യേ​കി​ച്ചു സ​മ​യ​ക്ര​മ​മി​ല്ല.

സി​വി​ൽ സ​ർ​വീ​സി​ലേ​ക്ക്...

കു​സാ​റ്റി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ക്കു​ന്പോ​ൾ അ​വ​സാ​ന കാ​ല​യ​ള​വി​ലാ​ണ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്ന ആ​ഗ്ര​ഹം വ​രു​ന്ന​ത്. 2015 ൽ ​ബി​ടെ​ക് പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ ത​ന്നെ പ​രി​ശീ​ല​ന​മി​ല്ലാ​തെ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​തി. എ​ന്നാ​ൽ പ്രി​ലി​മി​ന​റി പോ​ലും ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ഒ​ന്നു പ​രി​ശ്ര​മി​ച്ചാ​ൽ നേ​ടി​യെ​ടു​ക്കാ​മെ​ന്ന് ചി​ന്ത​യാ​യി. പ​രി​ശീ​ല​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ ആ​റു മാ​സം. പി​ന്നെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പ​രി​ശീ​ല​നം. സി​വി​ൽ സ​ർ​വീ​സ് ത​യാ​റെ​ടു​പ്പുകാ​ല​ത്ത് നാ​ട്ടി​ലെ ക​ല്യാ​ണം പോ​ലെ​യു​ള്ള ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി. അ​പ്പോ​ഴും തെ​യ്യ​വും പൂ​ര​ക്ക​ളി​യും ഉ​ത്സ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ല്ല.

അ​ക്കാ​ഡ​മി​യി​ലെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലെ​യും പ​ഠ​നം ഒ​രു ച​ട്ട​ക്കൂ​ട് ന​ൽ​കി. പ​ക്ഷേ, ഓ​രോ വി​ഷ​യ​വും ആ​ഴ​ത്തി​ൽ പ​ഠി​ച്ച​തു പു​സ്ത​ക​ങ്ങ​ളു​ടെ​യും പ​ത്ര​ങ്ങ​ളു​ടെ​യും വെ​ബ്സൈ​റ്റു​ക​ളു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ്.

ത​യാ​റെ​ടു​പ്പ്...

ഐ​ച്ഛി​ക വി​ഷ​യ​മാ​യെ​ടു​ത്ത​ത് ഭൂ​മി​ശാ​സ്ത്ര​മാ​യി​രു​ന്നു. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ ഞ​ങ്ങ​ൾ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന ഒ​രു ഗ്യാം​ഗു​ണ്ടാ​യി​രു​ന്നു. ക്ലാ​സു​ക​ൾ ക​ഴി​ഞ്ഞാ​ൽ ലൈ​ബ്ര​റി​യി​ൽ സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ റോ​ജി​ത്ത്, അ​നു, അ​നൂ​പ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഖി​ൽ, ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഭി​ജി​ത്ത്, ക​ണ്ണൂ​ർ സ്വ​ദേ​ശി ശ​ര​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ റോ​ജി​ത്ത്, അ​ഖി​ൽ, അ​നു എ​ന്നി​വ​ർ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം നേ​ടി. അ​ക്കാ​ഡ​മി​യി​ൽ സി​വി​ൽ സ​ർ​വീ​സി​ലെ മു​ൻ റാ​ങ്കു​കാ​ർ, വി​ര​മി​ച്ച പ്ര​ശ​സ്ത സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​ടെ അ​നു​ഭ​വ വി​വ​ര​ണ​ത്തോ​ടെ​യു​ള്ള ക്ലാ​സു​ക​ൾ പ്ര​ചോ​ദ​നം പ​ക​ർ​ന്നു. മു​തി​ർ​ന്ന​വ​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ വ​ഴി​കാ​ട്ടി​യാ​യി. കൂ​ട്ടു​കാ​രു​ടെ ഗ്രൂ​പ്പു​ക​ൾ ഏ​റെ പ്ര​യോ​ജ​നം ചെ​യ്തു. ഓ​രോ വി​ഷ​യ​ത്തി​ന്‍റെ​യും വി​വി​ധ വ​ശ​ങ്ങ​ൾ കൂ​ട്ടു​കാ​രു​ടെ ഗ്രൂ​പ്പു​ക​ളി​ലെ ച​ർ​ച്ച​ക​ളി​ൽ​നി​ന്നാ​ണു മ​ന​സി​ലാ​ക്കി​യ​ത്.

ക​ടു​ക​ട്ടി പ​രീ​ക്ഷ...

മെ​യി​ൻ പ്രി​ലി​മി​ന​റി​യും മെ​യി​നും കു​റ​ച്ചു ക​ടു​പ്പ​മാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി. മെ​യി​നി​ൽ ഐ​ച്ഛി​ക​വി​ഷ​യ​ത്തി​ലെ അ​റി​വു പ​രി​ശോ​ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളെ​ക്കാ​ളേ​റെ പൊ​തു​വാ​യ ചോ​ദ്യ​ങ്ങ​ളാ​ണു വ​ന്ന​ത്. വി​ഷ​യ​ത്തി​ലു​ള്ള അ​റി​വി​നേ​ക്കാ​ൾ, കാ​ഴ്ച​പ്പാ​ടും പ​ര​സ്പ​ര​ബ​ന്ധ​വും വ്യ​ക്ത​മാ​ക്കേ​ണ്ട ചോ​ദ്യ​ങ്ങ​ൾ. ഇ​ന്ത്യ​യി​ലാ​കെ സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ എ​ന്താ​കു​മെ​ന്നാ​യി​രു​ന്നു ഒ​രു ചോ​ദ്യം. ഇ​ന്ത്യ​യു​ടെ ഭൂ​പ്ര​കൃ​തി​യും സ്മാ​ർ​ട് സി​റ്റി​യും ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തെ​ങ്ങ​നെ​യെ​ന്നു പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​രി​ലെ ക​ക്ഷി​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ, തെ​യ്യം, പൂ​ര​ക്ക​ളി, ജു​ഡീ​ഷ​റി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ, ബ്രെ​ക്സി​റ്റ്, രാ​ജ്യാ​ന്ത​ര ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ, ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യാ​കെ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സാ​ന്നി​ധ്യ​ത്തിന്‍റെ പ്ര​സ​ക്തി​യെ​ന്ത്, ഹൈ​സ്പീ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി, കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​യും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യും ത​മ്മി​ലു​ള്ള ബ​ന്ധം, വി​ക​സ​ന​ത്തി​ലെ കേ​ര​ള മാ​തൃ​ക തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി. ചി​ല​തി​നു ര​ണ്ടു വ​ശ​വും വ്യ​ക്ത​മാ​ക്കു​ന്ന ഉ​ത്ത​ര​ങ്ങ​ളാ​ണു ന​ൽ​കി​യ​ത്.

ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ...

പ​ഴ​യ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് സു​ജാ​ത മെ​ഹ​ത്ത ചെ​യ​ർ​മാ​നാ​യു​ള്ള അ​ഞ്ചം​ഗ​സം​ഘ​മാ​യി​രു​ന്നു ഇന്‍റ​ർ​വ്യൂ ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്.​ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ക​ണ്ണൂ​രി​ലെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ബോ​ർ​ഡി​ലു​ള്ള​വ​ർ വി​ട്ടി​ല്ല. ഇ​തി​നു പ​രി​ഹാ​ര​മി​ല്ലേ​യെ​ന്നാ​യി ചോ​ദ്യം. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നുവ​രു​ന്നു​ണ്ടെ​ന്നും രാ​ഷ്ട്രീ​യം ക​ണ്ണൂ​രു​കാ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പ​റ​ഞ്ഞു.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്തൃ​കോ​ട​തി​യെ സ​മീ​പി​ക്കാ​മോ എ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു ചോ​ദ്യം. സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്നു മ​റു​പ​ടി ന​ൽ​കി. അ​ങ്ങ​നെ പാ​ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ള്ള കാ​ര്യം ഇന്‍റർ​വ്യൂ ബോ​ർ​ഡ് പ​റ​ഞ്ഞു​ത​ന്നു. അ​ല​ങ്ങി​നെ​ക്കു​റി​ച്ചു ചോ​ദ്യം വ​ന്നു. ഗു​ജ​റാ​ത്തി​ലെ ഭാ​വ്ന​ഗ​ർ ജി​ല്ല​യി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​ണ് അ​ല​ങ്. ക​പ്പ​ലു​ക​ൾ പൊ​ളി​ക്കു​ന്ന​തിന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ പ്ര​ശ​സ്തം. പ​ക്ഷേ, ഓ​ർ​മ വ​ന്നി​ല്ല.

ഐ​എ​ഫ്സി​ലേ​ക്ക്...

ഐ​എ​ഫ്എ​സി​നാ​ണ് ഓ​പ്ഷ​ൻ ന​ൽ​കി​യ​ത്. ഉ​യ​ർ​ന്ന റാ​ങ്ക് ആ​യ​തി​നാ​ൽ അ​തു ല​ഭി​ക്കു​മെ​ന്നു​റ​പ്പാ​ണ്. രാ​ജ്യാ​ന്ത​ര ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ളി​ൽ വ​ലി​യ താ​ൽ​പ​ര്യ​മു​ണ്ട്. വി​ദേ​ശ​ബ​ന്ധ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ, ജോ​ലി ഒ​രു വെ​ല്ലു​വി​ളി​യാ​യി കാ​ണു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മോ​ക്ക് ഇ​ന്‍റർവ്യൂ​വി​ൽ ടി.​പി. ശ്രീ​നി​വാ​സ​ൻ സാ​റാ​യി​രു​ന്നു പാ​ന​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മോ​ക്ക് ഇ​ൻ​റ​ർ​വ്യൂ ക​ഴി​ഞ്ഞ് ശ്രീ​നി​വാ​സ​ൻ സാ​ർ എ​ഴു​തി​യ "words, words, words: adventures in diplomacy' എ​ന്ന ബു​ക്ക് സ​മ്മാ​ന​മാ​യി ന​ല്കി. ഒ​പ്പം ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഒ​രു ചെ​റി​യ കു​റി​പ്പും. ബു​ക്ക് ല​ഭി​ച്ച​പ്പോ​ൾ വ​ള​രെ സ​ന്തോ​ഷം തോ​ന്നി. ഒ​പ്പം ഐ​എ​ഫ്എ​സ് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹവും വ​ർ​ദ്ധി​ച്ചു. ഐ​എ​ഫ്എ​സി​ൽ ന​മ്മ​ൾ രാ​ജ്യ​ത്തെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. അ​തി​ൽ ഏ​റെ​ക്കു​റെ അ​ഭി​മാ​നം തോ​ന്നു​ന്നു.

സി​വി​ൽ സ​ർ​വീ​സി​ലെ അ​തു​ൽ സ്ട്രാ​റ്റ​ജി

പ​ഠ​ന​ത്തി​നു സ്വ​ന്തം രീ​തി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക. മ​റ്റു​ള്ള​വ​രു​ടേ​ത് അ​നു​ക​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. എ​ല്ലാം ഹൃ​ദി​സ്ഥ​മാ​ക്കാ​ൻ ശ്ര​മി​ക്കാ​തി​രി​ക്കു​ക. നോ​ട്ടു​ക​ൾ കു​റി​ച്ചെ​ടു​ക്കു​ക. ക്ലാ​സി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഇ​ന്‍റർ​നെ​റ്റി​ലൂ​ടെ​യും പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും അ​ന്ന​ന്നു ത​ന്നെ അ​റി​ഞ്ഞു​വ​യ്ക്കു​ക. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ, ന​യ​ങ്ങ​ൾ എ​ന്നി​വ അ​പ്പ​പ്പോ​ൾ അ​റി​യാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. എ​ല്ലാ കാ​ര്യ​ത്തെ​ക്കു​റി​ച്ചും താ​ത്പ​ര്യ​ത്തോ​ടെ അ​റി​യാ​ൻ ശ്ര​മി​ക്കു​ക. സ്വ​ന്ത​മാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക. നാ​ടി​നെ​ക്കു​റി​ച്ചും ന​മ്മെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​ക. പൊ​തു വി​ജ്ഞാ​നം കാ​പ്സ്യൂ​ൾ മോ​ഡ​ലി​ൽ മാ​ത്രം നേ​ടാ​തെ എ​ല്ലാ വ​ശ​വും മ​ന​സി​ലാ​ക്കു​ക. ആ​ർ​ക്കും സി​വി​ൽ സ​ർ​വീ​സ് നേ​ടാം. ഐ​ഐ​ടി, എ​ൻ​ഐ​ഐ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രോ​ടാ​ണു ഞാ​ൻ മ​ത്സ​രി​ച്ച​ത്. ഇ​തി​ലും മ​ത്സ​രം വ​ർ​ധി​ക്കു​ക​യാ​ണ്. പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ അ​മ്മ ല​ത​യും സ​ഹോ​ദ​രി നീ​തു​വും തന്‍റെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

തെ​യ്യ​ത്തിന്‍റെ​യും പൂ​ര​ക്ക​ളി​യു​ടെ​യും കാ​ഴ്ച​ക​ൾ അ​തു​ലി​ന് ഇ​നി അ​ധി​ക​മു​ണ്ടാ​കി​ല്ല. പ​ക്ഷേ, കാ​ഴ്ച​ക​ളി​ൽ നി​ന്നു കാ​ഴ്ച​പ്പാ​ടു​ക​ളി​ലേ​ക്കു വ​ള​രു​ന്ന ന​യ​ത​ന്ത്ര​പ്ര​തി​നി​ധി നാ​ടി​നു​ണ്ടാ​കും. ഓ​ഗ​സ്റ്റി​ൽ പ​രി​ശീ​ല​ന​ത്തി​ന് മ​സൂ​റി​യി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​തു​ൽ. ഒ​പ്പം അ​തു​ലി​നെ യാ​ത്ര​യാ​ക്കാ​ൻ നാ​ട്ടി​ലെ സ്വ​ന്തം ഗ്യാങ്ങാ​യ ഗാ​രി​സ​ണ്‍ ബോ​യി​സും ഉ​ണ്ട്.

റെ​നീ​ഷ് മാ​ത്യു
കു‌ട്ടിക്കളിയല്ല 440 വീടുകൾ
തെ​ങ്ങി​ൽ​നി​ന്നു വീ​ണു കി​ട​പ്പി​ലാ​യ ശ​ശി​ധ​ര​ന് പ്ര​ത്യാ​ശ പ​ക​ർ​ന്നു ന​ൽ​കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ല്ല മ​ന​സാ​ണ്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നു​മി​ല്ലാ​തെ ശ​ശി​ധ​ര​ൻ
സത്യത്തിനു മരണമില്ല
സാർവത്രിക വിദ്യാഭ്യാസമെന്നത് ഒരു വിശേഷവുമല്ലാതായിരിക്കുന്ന ഇക്കാലത്ത് എന്‍റെ കുട്ടിക്കാലത്തേക്കു തിരിഞ്ഞുനോക്കുന്നത് ഒരു വിശേഷമായിരിക്കും. 1930ൽ കൊയിലാണ്ടിയിൽനിന്നു രണ്ടു മൈൽ തെക്കുള്ള ചെങ്ങോട്ടുകാവ്
വൺ ഡോളർ ബേബീസ്
കെ​യ്റോ പ​ട്ട​ണം ഉ​റ​ങ്ങാ​ൻ ക​ംബളം വി​രി​ക്കു​ക​യാ​ണ്. നൈ​ൽ​നി​ദി​യി​ൽ നി​ന്നു വീ​ശു​ന്ന കാ​റ്റ് ഈ​ജി​പ്തി​ന്‍റെ ശി​ര​സി​നെ ഒ​ന്നു​കൂ​ടി ത​ണു​പ്പി​ക്കു​ന്നു. രാ​ത്രി പ​ത്തി​നോ​ട​ടു​ത്തു. ഞ​ങ്ങ​ളു​ടെ
You can make wonders (നിങ്ങൾക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും)
"" എ​നി​ക്ക് ഇൗ ​വി​ജ​യം നേ​ടാ​നാ​യെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് ഇ​തി​ന​പ്പു​റ​വും ക​ഴി​യും ’. സെ​റി​ബ്ര​ല്‍ പാ​ൾസി ബാ​ധി​ച്ച് ത​ള​ര്‍​ന്ന കൈ​ക​ള്‍ ഉ​യ​ര്‍​ത്തി ശ്യാം ​അ​ത് പ​റ​യു​മ്പോ​ള്‍ വി​ജ​യം ആ ​കൈ​
മണിപ്പൂരിന്‍റെ മാനസ മലയാളി
ശാ​ന്തസ​മു​ദ്ര​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ളി​ൽനി​ന്നത്രേ ഭീ​ക​ര സു​നാ​മി​ക​ൾ ഉ​യി​ർ​കൊ​ള്ളു​ന്ന​ത്. തി​ര​മാ​ല​ക​ൾ പോ​ലെ ക​ണ്ണീ​രൊ​ഴു​ക്കി​യ ശേ​ഷ​മാ​കും തീ​ര​ങ്ങ​ൾ പി​ന്നെ ശാ​ന്ത​മാ​കു​ന്ന​തും. ജീ​വി​ത​ത്തി​
അന്ന്..., ഫാത്തിമയിലെ ഓക്ക് മരത്തിനു മീതെ
1917 ലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവം ഏതെന്നു ചോദിച്ചാൽ റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാൽ പോർച്ചുഗീസുകാരിൽപ്രത്യേകിച്ച്, അക്കാലത്തു ജീവിച്ചിരുന്നവരിൽമിക
കെെപ്പുണ്യം
ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം ലോ​ക​മ​റി​യു​ന്ന​തു ചി​ല മ​നു​ഷ്യ​രി​ലൂ​ടെ​യാ​ണ്. സൃ​ഷ്ടി​ക​ൾ​ക്കു സം​ഭ​വി​ക്കു​ന്ന കോ​ട്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​വ​രാ​ണ് അ​വ​ർ. വേ​ദ​ന​യ്ക്കു പ​ക​രം സ​ന്തോ​ഷ​വും ആ​ശ
ചിരിക്കും ചിന്തയ്ക്കും 100
അപൂർവതകളിലേക്കു നടന്നു നീങ്ങുകയാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ഏപ്രിൽ 27ന് നൂറാം വയസിലേക്ക് പ്രവേശിക്കുന്ന വലിയ മെത്രാപ്പോലീത്തയുടെ ജീവിതം പൗരോഹിത്യ ശുശ്രൂഷയിൽ മാത്രം ഒത
ഉത്ഥിതന്‍റെ കല്ലറ തുറന്നപ്പോൾ
ജെ​റു​സ​ലേം ന​ഗ​ര​ത്തി​നു പു​റ​ത്ത് ത​ല​യോ​ടിന്‍റെ സ്ഥ​ലം എ​ന്ന​ർ​ഥ​മു​ള്ള ഗാ​ഗു​ൽ​ത്താ​യി​ൽ മ​റ്റാ​രെ​യും സം​സ്ക​രി​ക്കാ​ത്ത ചു​ണ്ണാ​ന്പു പാ​റ​യു​ടെ അ​റ​യി​ൽ ക്രി​സ്തു​വി​ന്‍റെ തി​രു​ശ​രീ​രം സം
ഓ ജറുസലേം...!
ഇതാണ് ഒലിവുമല. ഫെബ്രുവരിയിലെ ഒറ്റപ്പെട്ട ചാറ്റൽ മഴ ഒലിവുമരങ്ങളിൽനിന്നു കണ്ണീർത്തുള്ളികൾപോലെ മണ്ണിലേക്കു പൊഴിയുന്നു. സ്വെറ്ററുകളും അതിനു പുറമേ വിവിധ വർണങ്ങളിലുള്ള ഷാളുകളും ധരിച്ച വിശുദ്ധനാട് തീർഥാടകര
കൂട്ടക്കുരുതിയുടെ നിഗൂഢതകളിലേക്ക്
"ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യാ​ന്‍ സം​ഘ​പ​രി​വാ​ര്‍ ഒ​രു​ക്കി​യ​ത് ആ​സൂ​ത്രി​ത​മാ​യ ഗൂഢാ​ലോ​ച​ന​യാ​ണ്.’ ആ​ന്‍റോ അ​ക്ക​ര ഈ​യി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച "ക​ന്ധ​മാ​ലി​ലെ സ്വാ​മി ല​ക്ഷ്ണാ​ന​ന്ദ​യെ കൊ
എ​സ്ഐ ബിജുവിന്‍റെ ചക്കരക്കൽ ഡയറീസ്
ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്ന സി​നി​മ റി​ലീ​സാ​കു​ന്ന​ത് 2016 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്. പോ​ലീ​സു​കാ​രു​ടെ ജോ​ലി​യെക്കു​റി​ച്ചും പോ​ലീ​സ്‌‌സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ചും ജ​ന​ങ്ങ​ൾ ആ​ഴ​ത്ത
ജലമാന്ത്രികൻ
വ​ര​ൾ​ച്ച​യെ വ​രു​തി​യി​ലാ​ക്കി​യ ഒ​രാ​ൾ ന​മ്മു​ടെ അ​യൽ​പ​ക്ക​ത്തു​ണ്ട്. കൊ​ടി​യ വേ​ന​ലി​ലും തെ​ല്ലും പ​ത​റാ​ത്ത ഒ​രു എ​ൻ​ജി​നി​യ​ർ. പേ​ര് അ​യ്യ​പ്പ മ​ഹാ​ദേ​വ​പ്പ മ​സ​ഗി. ജ​ല​മാ​ന്ത്രി​ക​ൻ, ജ​ല​യോ​
അരങ്ങിലെ സൂര്യൻ
ലോകമൊരു വേദി.
നാമൊക്കെ അഭിനേതാക്കൾ
നിശ്ചിത വേഷങ്ങളുമായി വരികയും പോകുകയും ചെയ്യുന്നവർ
ഒരാൾക്കുതന്നെ എത്രയെത്ര വേഷങ്ങൾ!
(വില്യം ഷേക്സ്‌പിയർ
ആസ് യു ലൈക് ഇറ്റ്)


വ​ലി​യ വേ​ദി,
Welcome to മൗ​ലി​ന്നോം​ഗ്
ദൈ​വ​ത്തി​നൊ​രു നാ​ടു​ണ്ട്. പ​ച്ച​പു​ത​ച്ച കേ​ര​ള​മാ​ണ​ത്. പ​ക്ഷേ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം പൂ​ന്തോ​ട്ടം എ​വി​ടെ​യാ​ണ്?.

കേ​ര​ള​ത്തി​ൽ നി​ന്നു നാ​ലാ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​ർ അ​ക​ലെ ബം​ഗ്ല
വക്കീലിനെന്താ റബർ തോട്ടത്തിൽ കാര്യം ‍ ?
വ​ക്കീ​ലാ​കാ​ൻ കൊ​തി​ച്ചു, വ​ക്കീ​ലാ​കാ​ൻ പ​ഠി​ച്ചു, വ​ക്കീ​ലാ​കാ​ൻ ഒ​രു​ങ്ങി, എ​ന്നി​ട്ടും വ​ക്കീ​ലാ​കാ​തെ പോ​യ ഒ​രാ​ളു​ടെ ജീ​വി​തം പ​റ​യാം. ക്ലൈ​മാ​ക്സ് ഇ​ല്ലാ​ത്ത ജീ​വി​ത​മാ​യ​തു​കൊ​ണ്ട് ആ​ദ്യ​മ
മഹാരാജാവ് കൊണ്ടുവന്ന സമ്മാനം
ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി
സ്നേഹത്തിനു വിലയിട്ട ആക്ഷൻ ടി-ഫോർ
1940ൽ ​മ​രി​ക്കു​ന്പോ​ൾ 24 വ​യ​സു​ണ്ടാ​യി​രു​ന്ന അ​ന്ന ലെ​ങ്ക​റി​ങ്ങി​ന്‍റെ ചി​ത്രം ന​ല്കി​യ​ശേ​ഷ​മാ​ണ് ബി​ബി​സി ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. "നാ​സി കൂ​ട്ട​ക്കൊ​ല​യു​
സജിയുടെ രണ്ടാമൂഴം
ഇ​ത് സ​ജി തോ​മ​സ്. എ​രു​മേ​ലി മു​ക്കു​ട്ടു​ത​റ മു​ക​ളേ​ൽ തോ​മ​സി​ന്‍റെ​യും മ​റി​യ​ക്കു​ട്ടി​യു​ടെയും ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ​വ​ൻ. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് താ​മ​സി​ക്കു​ന്നു.

2013 ഒ​ക്ടോ​ബ​ർ
ടോം അച്ചനുവേണ്ടി ഒരു പ്രാര്‍ഥന
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇ​ന്നു യെ​മ​നി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വ​റ​യ്ക്കു​ള്ളി​ലാ​ണ്. ലോ​കം മു​ഴു​വ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​തും അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നു​വേണ്ടി​യാ​ണ്. അ​ച്ച​ൻ പീ​ഡി​പ്പി​ക്ക​പ
ഇങ്ങനെ പോയാല്‍ ശരിയാകില്ല
ലോ​ക ആ​രോ​ഗ്യ ഭൂ​പ​ട​ത്തി​ല്‍ സ​വി​ശേ​ഷ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ന​മ്മു​ടെ കൊ​ച്ചു​കേ​ര​ളം വി​ക​സി​ത രാ​ജ്യ​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കാ​വു​ന്ന പ​ല നേ​ട്ട​ങ്ങ​ളും ഇ​തി​ന​കം കൈ​വ​രി​ച്ചു​ക​ഴി​ഞ്ഞു. കേ​
അച്ഛനുറങ്ങിയ വീട്
ഇലപൊഴിഞ്ഞുതുടങ്ങിയ റബർമരങ്ങൾക്കിടയിലൂടെ വഴി ചെന്നുകയറിയത് അച്ഛൻ പടിയിറങ്ങിയ വീട്ടിലേക്ക്. തലയോലപ്പറന്പിലെ സർക്കാർ ആശുപത്രിക്കടുത്താണ് കാലായിൽ മാത്യുവിൻറെ വീട്. എട്ടുവർഷം മുന്പ് മാത്യു വീട്ടിൽനിന്നിറങ്
അന്നക്കുട്ടിയെ കണ്ടുപഠിക്ക്
കുണിഞ്ഞിയിലെ കൃഷിയിടങ്ങളിൽ പുതുവത്സരത്തിന്റെ പ്രകാശകിരണങ്ങൾ. അന്നക്കുട്ടിയുടെ സ്വപ്നങ്ങളിൽ ഇനിയും ചെയ്തു തീർക്കാനിരിക്കുന്ന വിദേശയാത്രകൾ ഉൾപ്പെടെയുള്ള നിരവധി ജോലികൾ. അതിരുകളില്ലാത്ത സ്വപ്നവും അതിനൊത്ത
2017; കരുതാം, കാത്തിരിക്കാം
കൊച്ചിയിലെ മെട്രോ റെയിൽ പാളത്തിലൂടെ മെട്രോ ട്രെയിൻ പായും. കണ്ണൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും ചെയ്യും. 83 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ റോക്കറ്റ് കുതി
പൂജ്യമായ ക്രിസ്മസ് സമ്മാനങ്ങൾ
ക്രിസ്മസിന് കോട്ടയം ആർപ്പൂക്കര നവജീവന്റെ ജീവചൈതന്യമായ പി.യു. തോമസിനു വേണ്ടത് അയ്യായിരം കേക്കുകളാണ്. കാശില്ലാത്ത ഈ കാലത്ത് എങ്ങനെ വാങ്ങും അയ്യായിരം കേക്കുകൾ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ട
കുട്ടനാട്ടിലൊരു സ്വർഗനാട്
കോട്ടയം ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയു
മീനച്ചിൽ തീരത്തെ കാനാൻ സമൃദ്ധി
പള്ളി അങ്കണം കാനാൻദേശംപോലെ മനോഹരവും കായ്കനികളാൽ സമൃദ്ധവുമായിരിക്കണമെന്ന് അജപാലകരും അജഗണങ്ങളും ചേർന്നെടുത്ത ദൃഢനിശ്ചയത്തിന്റെ ഫലപ്രാപ്തിയാണ് പാലാ രൂപതയിലെ ഇടവകത്തോട്ടങ്ങൾ. അധ്വാനം ആരാധനയും ഫലം അ
ജിലു ആത്മവിശ്വാസത്തിന്റെ കൈക്കരുത്ത്
അതിജീവനം എന്ന പദത്തിനു സ്വന്തം ജീവിതം കൊണ്ടു പര്യായമെഴുതിയൊരു പെൺകുട്ടി നമുക്കിടയിലുണ്ട്. വിധി ഇരുകൈകളും നിഷേധിച്ചപ്പോൾ തളരാതെ, കാലുകളെ കരങ്ങളായി കണ്ടവൾ. നിരാശയുടെ നിശബ്ദതകളിൽ ഒളിക്കാതെ, നിറമുള്ള നാളെ
നന്മമരത്തിന് 25 വയസ്
ഒന്നുമില്ലായ്മയിൽനിന്നും നാമ്പെടുത്ത നന്മയുടെ പൂമരം വളർന്നു പന്തലിച്ച് പതിനായിരങ്ങൾക്ക് ആശ്രയവും അത്താണിയുമായി. അതിന്റെ ചില്ലകളിൽ ചേക്കേറിയതു കോടിക്കണക്കിനു മനുഷ്യർ. പൂമരം പുറപ്പെടുവിച്ച ആത്മീയ സുഗന്ധ
വിജയത്തിന്റെ മസിലുപിടിത്തം
‘വെറുതെ മസിലുപിടിച്ചിട്ടു കാര്യമില്ല. ഇത്തിരി ഭക്ഷണംകൂടി കഴിക്കണം. ചിക്കൻ കറിവച്ചതോ വറുത്തതോ കാൽ കിലോ, മൂന്നു നേരമായിട്ട് 25 മുട്ട, കിലോയ്ക്ക് 190 രൂപ വിലയുള്ള ബ്രൗൺറൈസിലുണ്ടാക്കിയ ചോറ്, ഓട്സ്, വെജിറ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.