തൂലിക, തൂന്പ, ജയിൽ പിന്നെ പാർലമെന്‍റും
തൂലിക, തൂന്പ, ജയിൽ പിന്നെ പാർലമെന്‍റും
തന്പാൻ തോമസ്
പേജ്: 479 വി​ല: 500
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484-2390049, 2390060
രാഷ്‌ട്രീയത്തിലും ട്രേഡ് യൂണിയൻ രംഗത്തും അഭിഭാഷക വൃത്തിയിലും സജീവമായിരുന്ന തന്പാൻ തോമസിന്‍റെ ആത്മകഥ. ലളിതമായ രചനാശൈലിയും ഉദ്വേഗഭരിതമായ വിവരണവും പുസ്തകത്തെ വായനക്കാർക്കു പ്രിയങ്കരമാക്കും. കേരള രാഷ്‌ട്രീയ ചരിത്രത്തിന്‍റെ ഭാഗമാകാനും ഇതിലെ വിവരങ്ങൾക്കു കഴിയുന്നു. അപൂർവ ചിത്രങ്ങളും നല്കിയിട്ടുണ്ട്. പ്രഫ. എം.കെ. സാനുവിന്‍റേതാണ് അവതാരിക.

പി.എ. ബക്കർ
കലയും മാർക്സിസവും
രാകേഷ് നാഥ്
പേ​ജ് 100, വി​ല: 100
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസ്, തൃശൂർ
ഫോൺ: 9645593084
ബക്കറിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ വിസ്മയകരമായ ചലച്ചിത്ര സൃഷ്ടികളെ ക്കുറിച്ചുമുള്ള പഠനങ്ങളാണ് ഇതിലുള്ളത്. 70കളിലെ രാഷ്‌ട്രീയ സാമൂഹിക ജീവിത ത്തിന്‍റെ പ്രതിഫലനംകൂടിയാണ് അദ്ദേഹ ത്തിന്‍റെ സിനിമ. അത് അടുത്തറിയാനുള്ള ശ്രമമാണ് ലേഖകന്‍റേത്. പി. വിഷ്ണുരാജിന്‍റേതാണ് അവതാരിക.

വിദ്യാഭ്യാസ മനഃശാസ്ത്രവും പഠന വൈകല്യവും
മുരളീധരൻ മുല്ലമറ്റം
പേ​ജ് 92, വി​ല: 80
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822-236487, 237474
വിദ്യാർഥികളിലെ പഠനവൈകല്യങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളാണ് ഇതിലുള്ളത്. മനഃശാസ്ത്ര അപഗ്രഥനങ്ങ ളാണെങ്കിലും അതീവ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കേ അധ്യാപകർക്കും മാതാപിതാക്കൾക്കും പ്രയോജനപ്രദമായ പുസ്തകം. പഠിക്കാനും ഓർമിക്കാനും പരീക്ഷയ്ക്ക് ഒരുങ്ങാനും കുട്ടികളെ സഹായിക്കാൻ സഹായകമായ ലേഖനങ്ങൾ.

ചാരെ അവന്‍റെ അമ്മയും സ്നേഹിതരും
സഖേർ
പേ​ജ് 88, വി​ല: 75
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822-236487, 237474
ക്രിസ്തുവിനെയും അമ്മയെയും കേന്ദ്രമാക്കിയുള്ള ജീവിത നിരീക്ഷണങ്ങളും ചിന്തകളും. കവിതപോലെ വായിച്ചുപോകാ വുന്ന അവതരണം. സമകാലിക ജീവിതവു മായി ബന്ധപ്പെടുത്തിയാണ് തയാറാക്കിയിരി ക്കുന്നത്. ഒന്നാന്തരം വായനാനുഭവം.