Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
നന്മവഴിയിലെ നല്ല കാഴ്ചകൾ
അവസരവാദിയും മുക്കുടിയനും സ്ത്രീലമ്പടനും നാസികളുടെ ചാരനും നാസിപാർട്ടിയിലെ അംഗവുമായിരുന്നു ഓസ്കർ ഷിൻഡ്ലർ (1908–1974). എന്നാൽ അദ്ദേഹം മരണമടഞ്ഞപ്പോൾ അദ്ദേഹത്തിനു ലഭിച്ച കീർത്തിമുദ്ര എന്താണെന്നോ? ജനതകളിൽ നീതിബോധമുള്ളവൻ (Righteous among Nations). ഈ ബഹുമതി നൽകിയതാകട്ടെ നാസികളുടെ ബദ്ധശത്രുവായ ഇസ്രയേൽ ഗവൺമെന്റും!

ഐതിഹാസികമാണ് ഷിൻഡ്ലറുടെ കഥ. ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിലുള്ള മൊറാവിയയിലെ സിവിറ്റാവിലായിരുന്നു ഷിൻഡ്ലറുടെ ജനനം. ജർമൻകാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പഠനത്തിൽ പിന്നോക്കമായിരുന്നു ഷിൻഡ്ലർ. എന്നാൽ കുറ്റവാസനകളുടെ കാര്യത്തിൽ മുൻപനും. ടെക്നിക്കൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് റിപ്പോർട്ട് കാർഡിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ ഷിൻഡ്ലർ അവിടെനിന്നു പുറത്താക്കപ്പെടുകയുണ്ടായി.

പിന്നീട് അവിടത്തെ പഠനം പൂർത്തിയാക്കിയെങ്കിലും കോളജ് പ്രവേശനത്തിന് അർഹമായ പരീക്ഷ എഴുതുന്നതിന് ഷിൻഡ്ലർ വിസമ്മതിച്ചു. അതിനുശേഷം ചില തൊഴിലധിഷ്ഠിത കോഴ്സുകളിൽ സംബന്ധിച്ചു. അതോടെ ഷിൻഡ്ലറുടെ പഠനം അവസാനിച്ചു.

പഠനം മതിയാക്കിയ ഷിൻഡ്ലർ ആദ്യം തന്റെ പിതാവിന്റെ ഫാം മെഷീനറി ബിസിനസിൽ സഹകരിച്ചു. കുറേ വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മറ്റു ജോലികൾ തേടിപ്പോയി. ചെക്കോസ്ലൊവാക്യൻ പൗരനായിരുന്ന ഷിൻഡ്ലർ കുറേക്കാലം ചെക്ക് ആർമിയിലും ജോലിചെയ്തു.

പിന്നീട് ഷിൻഡ്ലർ പ്രത്യക്ഷപ്പെടുന്നതു നാസി ജർമനിയുടെ ചാരനായിട്ട് ജോലിചെയ്യുന്നതായിട്ടാണ്. ചെക്കോസ്ലൊവാക്യയിലും പോളണ്ടിലും നാസികൾക്കു വേണ്ടി ചാരപ്പണി നടത്തിയ ഷിൻഡ്ലർ 1938–ൽ നാസി പാർട്ടിയിലെ അംഗത്വവും സ്വീകരിച്ചു.

നാസികൾ പോളണ്ട് കീഴടക്കിയതിനു പിന്നാലെ ഷിൻഡ്ലർ അവിടെ എത്തി. ക്രാക്കോവിൽ ബിസിനസ് നടത്തി പണമുണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ കൈയിൽ പണമില്ലായിരുന്നുവെങ്കിലും ധനികരായ യഹൂദരെക്കൊണ്ട് പണമിറക്കി ഒരു കമ്പനി വിലയ്ക്കു വാങ്ങി. പളുങ്കുപാത്രങ്ങൾ നിർമിക്കുന്ന ആ ഫാക്ടറി വഴി ഷിൻഡ്ലർ ധാരാളം പണമുണ്ടാക്കി.
1750 പേർ ഷിൻഡ്ലറുടെ ഫാക്ടറിയിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. അവരിൽ ആയിരത്തിലേറെപ്പേരും യഹൂദരായിരുന്നു. യഹൂദരെ തെരഞ്ഞുപിടിച്ചു നാസികൾ വകവരുത്തുന്ന കാലമായിരുന്നു അത്. ദശലക്ഷക്കണക്കിനു യഹൂദർ കൊലചെയ്യപ്പെട്ട ആ കാലഘട്ടത്തിൽ യഹൂദരുടെ ഒരു രക്ഷാസങ്കേതമായിരുന്നു ഷിൻഡ്ലറുടെ ഫാക്ടറി.

ഷിൻഡ്ലർ ഫാക്ടറി തുടങ്ങിയതു പണമുണ്ടാക്കാനായിരുന്നെങ്കിലും നാസികളുടെ ഭീകരത നേരിൽകണ്ടപ്പോൾ ഷിൻഡ്ലർ തന്റെ ഫാക്ടറിയുടെ ലക്ഷ്യംതന്നെ മാറ്റി. സാമ്പത്തിക നഷ്ടം സഹിച്ചും സാധിക്കുന്നിടത്തോളം യഹൂദരെ രക്ഷിക്കുകയായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം.
ക്രാക്കോവിലുള്ള യഹൂദരെ ഓരോ ദിവസവും ഔഷ്വിറ്റ്സിലുള്ള കോൺസെൻട്രേഷൻ ക്യാമ്പിലേക്കു നാസികൾ കയറ്റിവിടുന്നത് കണ്ടപ്പോൾ വളരെ തന്ത്രപൂർവം ഷിൻഡ്ലർ തന്റെ കമ്പനിയുടെ പ്രവർത്തനം ചെക്കോസ്ലോവാക്യയിലേക്കു മാറ്റി. ആ ഫാക്ടറിയിൽ ജോലിചെയ്യാൻ എന്ന വ്യാജേനയാണ് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 1200 യഹൂദരെ ഷിൻഡ്ലർ സുരക്ഷിതരായി അവിടെ എത്തിച്ചത്. എന്നാൽ അതിനുവേണ്ടി നിരവധി ലക്ഷങ്ങൾ വരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവനും കൈക്കൂലിയായി നാസികൾക്കു നൽകേണ്ടിവന്നു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ സൈന്യങ്ങൾക്കു മുൻപിൽ നാസി ജർമനിക്കു പിടിച്ചുനിൽക്കാനായില്ല. അങ്ങനെ 1945 മേയ് മാസത്തിൽ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. അപ്പോൾ ഷിൻഡ്ലർ രക്ഷപ്പെടുത്തിയ യഹൂദർ അക്ഷരാർഥത്തിൽ മോചിതരായി. അപ്പോൾ അവർ ചെയ്തത് എന്താണെന്നോ?
ഒരുകാലത്ത് നാസികളുമായി സഹകരിച്ച ഷിൻഡ്ലർ പിടിക്കപ്പെട്ടാൽ സഖ്യകക്ഷികൾ അദ്ദേഹത്തെ ക്രൂരമായി ശിക്ഷിക്കുമെന്ന് അവർക്കറിയാമായിരുന്നു. തന്മൂലം ഷിൻഡ്ലർ രക്ഷിച്ച 1200 പേരും ഷിൻഡ്ലർ ആണ് തങ്ങളെ രക്ഷിച്ചതെന്ന ഒരു സാക്ഷിപത്രം എഴുതി ഒപ്പിട്ടു നൽകി. അതിൽ ഇപ്രകാരം ആലേഖനം ചെയ്തിരുന്നു, ‘ഒരാളെ രക്ഷിക്കുന്ന ആൾ ലോകം മുഴുവനും രക്ഷിക്കുന്നു.‘ യഹൂത മതഗ്രന്ഥമായ താൽമുദിൽനിന്നുള്ള വചനമായിരുന്നു അത്.

ഷിൻഡ്ലറുടെ ഐതിഹാസികമായ ഈ കഥ ‘ഷിൻഡ്ലേഴ്സ് ലിസ്റ്റ്’ എന്ന പേരിൽ ഒരു ഹോളിവുഡ് സിനിമയായി 1993–ൽ പുറത്തിറങ്ങുകയുണ്ടായി. സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ചിത്രം അന്ന് ഏഴ് ഓസ്കർ അവാർഡുകൾ നേടുകയുണ്ടായി.

നാമെല്ലാവരിലും നന്മയും തിന്മയുമുണ്ട്. ചിലപ്പോൾ നമ്മിൽ മുന്നിൽ നിൽക്കുന്നത് നന്മയുടെ വാസനകളാണ്. മറ്റു ചിലപ്പോൾ തിന്മയുടെ വാസനകളും. എന്നാൽ നാം എപ്പോൾ നമ്മിലെ നന്മയുടെ വാസനകൾ പരിപോഷിപ്പിക്കുന്നുവോ അപ്പോൾ മാത്രമേ നമ്മുടെ പ്രവൃത്തി വഴി നമുക്കും മറ്റുള്ളവർക്കും നന്മയുണ്ടാകൂ.

ഷിൻഡ്ലർ ആദ്യകാലത്ത് തിന്മയുടെ പര്യായമായിരുന്നു. സ്വന്തം സുഖവും നേട്ടവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ തിന്മയുടെ നശീകരണശക്‌തി നേരിൽ കണ്ടപ്പോൾ ഷിൻഡ്ലർ സ്വന്തം സുഖത്തിനും താത്പര്യത്തിനും പകരം നന്മയുടെ വഴി തെരഞ്ഞെടുത്തു. ധാർമികതയുടെ വഴിയായിരുന്നു അത്. ആ വഴിയിലൂടെ എത്രയോ പേരുടെ ജീവിതത്തിനാണ് അദ്ദേഹം നവജീവൻ നൽകിയത്! തന്റെ കൈവശമുണ്ടായിരുന്ന അവസാനത്തെ ചില്ലിക്കാശുവരെ യഹൂദരെ രക്ഷപ്പെടുത്തുന്നതിന് അദ്ദേഹം വിനിയോഗിച്ചു.

ഒരാളെ രക്ഷിക്കുന്നവൻ ലോകം മുഴുവൻ രക്ഷിക്കുന്നു എന്നു താൽമുദിൽ പറയുന്നത് അതിശയോക്‌തി ആവാം. എന്നാൽ ഒരാളെ രക്ഷിക്കാൻ തയാറുള്ളവൻ എപ്പോഴും ലോകം മുഴുവൻ രക്ഷിക്കാൻ തയാറുള്ളവനാണ് എന്നതല്ലേ വസ്തുത? ഷിൻഡ്ലർ അങ്ങനെയുള്ള ഒരാളായിരുന്നല്ലോ.
ഒരാളെയെങ്കിലും രക്ഷിക്കാനുള്ള സന്നദ്ധത നമ്മിലുണ്ടോ? എന്നാൽ ലോകം മുഴുവൻ രക്ഷിക്കാനുള്ള അവസരം കിട്ടിയാൽ നാം അതു ചെയ്യുകതന്നെ ചെയ്യും. എന്നാൽ, ഒരാളെപ്പോലും രക്ഷിക്കാനുള്ള സന്നദ്ധത നമ്മിൽ ഇല്ലെങ്കിലോ? അപ്പോൾ ലോകത്തെ രക്ഷിക്കാനുള്ള ചിന്തപോലും നമുക്കുണ്ടാവില്ല. ഒരാളെയെങ്കിലും രക്ഷിക്കാനുള്ള സന്നദ്ധത നമ്മിലുണ്ടെന്ന് നമുക്കുറപ്പുവരുത്താം. അപ്പോൾ ലോകം മുഴുവൻ രക്ഷിക്കാനുള്ള അവസരമുണ്ടായാൽ നാം അതു ചെയ്യുകതന്നെ ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ


ഓട്ടത്തിൽ ഓർക്കേണ്ടത്
പഠിക്കാൻ അതിമിടുക്കരായ ബിരുദാനന്തര വിദ്യാർഥികളായിരുന്നു അവർ. ഒരു ദിവസം അവർ ഒരുമിച്ചു തങ്ങളുടെ ഒരു മുൻ കോളജ് പ്രഫസറെ സന്ദർശിക്കുവാനെത്തി. അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. മുൻകൂട്
മറ്റുള്ളവരിലെ നന്മ കാണാം, നല്ലവരാകാം
അമേരിക്കൻ ടെലിവിഷൻ സീരിയലുകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു സീരിയലാണ് ’ഓൾ ഇൻ ദ ഫാമിലി.’ 1971 മുതൽ 1979 വരെ ഒൻപതു സീസണിൽ പ്രത്യക്ഷപ്പെട്ട ഈ സീരിയൽ ആദ്യത്തെ അഞ്ചുവർഷം തുടർച്ചയായി ടെലി
പുതിയ വർഷത്തിൽ നോട്ട്ബുക്ക്
ചെറുപ്പത്തിൽ രോഗം മൂലം അന്ധയായി മാറിയ അമേരിക്കൻ എഴുത്തുകാരിയാണ് ആൻ എമിലി പോൾസൺ (1853–1939). മാസച്യുസെറ്റ്സിലെ വാട്ടൺ ടൗണിലുള്ള പെർക്കിൻസ് അന്ധവിദ്യാലയത്തിൽ പഠിച്ച ആൻ പിന്നീട് അധ്യാപികയും എഴുത്തുകാരിയു
സ്നേഹപൂർവം ക്രിസ്മസ്
സാഹിത്യത്തിനുള്ള നൊബേൽസമ്മാനം നേടിയ ആദ്യവനിതയാണ് സെൽമ ലാഗർലോഫ് (1858–1940). സ്വീഡനിൽ ജനിച്ച സെൽമ ആദ്യകാലത്ത് ഒരു ഹൈസ്കൂൾ അധ്യാപികയായിരുന്നു. പിന്നീടാണ് അവർ ഫുൾടൈം സാഹിത്യസേവനത്തിലേക്കു തിരിഞ്ഞത്. ബാലസ
ദൈവത്തെ അറിയാം, സ്നേഹിക്കാം
1938–ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അമേരിക്കൻ എഴുത്തുകാരിയാണ് പേൾ എസ് ബക്ക് (1892–1973). ’ക്രിസ്മസ് ദിവസം രാവിലെ’ എന്ന പേരിൽ പേൾ എഴുതിയിട്ടുള്ള ചെറുകഥ ഏറെ പ്രസിദ്ധമാണ്. ആ കഥ ചുരുക്കമായി ഇവിടെ
പാവങ്ങൾക്കു കൊടുത്താൽ സ്വർഗത്തിൽ കിട്ടും
മഹാനായ അക്ബർ ചക്രവർത്തിയുടെ മുഖ്യ ഉപദേശകരിലൊരാളായിരുന്നു ബീർബൽ (1528–1586). അതിബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങളും തന്ത്രങ്ങളും അക്ബർ ചക്രവർത്തിക്ക് എപ്പോഴും വലിയ സഹായമായിരുന്നു. എന്നാൽ, അദ
അസൂയ വിളിക്കുന്നു, നാശത്തിലേക്ക്
കറുത്ത പക്ഷി എന്ന അർഥം വരുന്ന ബ്ലാക്ക് ബേർഡ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഒരു സംഗീതജ്‌ഞനാണ് സിർയാബ്(789–857). ഇറാക്കിലെ ബാഗ്ദാദിൽ ജനിച്ച അദ്ദേഹത്തിന്റെ മുഴുവൻ പേര് അബു അൽ ബസൻ അലി ഇബുൻ നഫി എന
ചോദിക്കാം, കൊടുക്കാം...മാപ്പ്
കൊറിയയെ ആക്രമിച്ചു കീഴടക്കുവാൻ 1592–ൽ ജപ്പാൻ ഒരു ശ്രമം നടത്തുകയുണ്ടായി. രാജഭരണം നിലനിന്നിരുന്ന കൊറിയയ്ക്കെതിരായി ചില സ്‌ഥലങ്ങളിൽ ജപ്പാൻ വിജയം നേടിയെങ്കിലും കൊറിയയെ പൂർണമായി കീഴടക്കുവാൻ അന്നു സാധിച്ച
അബദ്ധങ്ങൾ ക്ഷമിക്കാം വീണ്ടും വീണ്ടും
കാലുകൾകൊണ്ട് എന്നതിനേക്കാൾ തടിമിടുക്കിന്റെ പിൻബലത്തോടെ കൈകൾ ഉപയോഗിച്ച് ഒരു കളിയാണ് അമേരിക്കൻ ഫുട്ബോൾ. കളി ആരംഭിക്കാനും ഫീൽഡ്ഗോൾ നേടാനുമൊക്കെ പന്ത് കാലുകൾകൊണ്ട് കിക്ക് ചെയ്യുമെങ്കിലും കൈകൾക്കും എതിർ ടീ
പ്രശ്നങ്ങളിൽ നമ്മുടെ പങ്ക്
കവി, നോവലിസ്റ്റ്, നാടകകൃത്ത്, കോളമിസ്റ്റ്, പത്രപ്രവർത്തകൻ, റേഡിയോ പ്രഭാഷകൻ, ദൈവശാസ്ത്രജ്‌ഞൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തിളങ്ങിയ അസാധാരണ പ്രതിഭാശാലിയായിരുന്നു ജി.കെ. ചെസ്റ്റർട്ടൺ (1874–1936). എൺപതിലേറെ
പണവും അധികാരവും ദൈവമല്ല
റഷ്യയിലെ യഹൂദമതവിശ്വാസികളുടെയിടയിൽ ജന്മമെടുത്ത ലുബാവിച്ച് ചസിഡിക് പ്രസ്‌ഥാനത്തിന്റെ ആറാമത്തെ ആധ്യാത്മിക നേതാവായിരുന്നു റബ്ബി യോസഫ് ഇസഹാക്ക് ഷ്നീർസോൺ (1880–1950). 1920–ൽ ഷ്നീർസോണിന്റെ പിതാവായ ഷോളോം മരണ
പരാതികൾക്കും പരിധിയുണ്ട്
വളരെ നാളുകളായി അയൽക്കാരായിരുന്നു റോസിയും ലെസ്ലിയും. നഗരവാസികളായിരുന്നതുകൊണ്ട് അവർ തമ്മിൽ അത്രവലിയ പരിചയമോ പരസ്പരബന്ധമോ ഉണ്ടായിരുന്നില്ല. മധ്യവയസ്കയായ റോസി തനിയെ ആയിരുന്നു താമസിച്ചിരുന്നത്. വിവാഹിതയായ
നേതാക്കൾ സത്യസന്ധരാകണം, നമ്മളും
1909 മുതൽ 1934 വരെ ബൽജിയം ഭരിച്ച രാജാവായിരുന്നു ആൽബർട്ട് ഒന്നാമൻ (1875–1934). ആൽബർട്ടിന്റെ പിതൃസഹോദരനായ ലെയോപോൾഡ് രണ്ടാമൻ രാജാവിന്റെ കാലശേഷമായിരുന്നു ആൽബർട്ട് രാജാവായി സ്‌ഥാനമേറ്റത്. ലെയോപോൾഡ് രണ്ടാമ
നന്ദി പറഞ്ഞു നല്ലവരാകാം
ഫിലോസഫി, ചരിത്രം, ഗ്രാമർ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള റോമൻ ഗ്രന്ഥകാരനാണ് ആവുളൂസ് ഗേല്ലിയൂസ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ’ആറ്റിക്ക നൈറ
ആത്മപ്രശംസ വേണ്ട, അപഹാസ്യരാകും
ചരിത്രം കണ്ടിട്ടുള്ള ഏറ്റവും വലിയ ശാസ്ത്രജ്‌ഞന്മാരുടെ മുൻനിരയിൽ നിൽക്കുന്ന അതുല്യപ്രതിഭയാണ് ആൽബർട്ട് ഐൻസ്റ്റൈൻ (1872–1955). ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവായ അദ്ദേഹം 1921–ൽ ഫിസിക്സിനുള്ള നൊബേൽ സ
കൈവിടരുത്, സത്യസന്ധത
ഭാരതത്തിന്റെ യശസ് ആഗോളതലത്തിൽ വാനോളം ഉയർത്തിയ കവിയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവുമാണു രവീന്ദ്രനാഥ് ടാഗോർ (1861–1941). അദ്ദേഹത്തിന്റെ പിതാവായ ദിബേന്ദ്രനാഥിനെക്കുറിച്ച് ഒരു സംഭവകഥയുണ്ട്. ആ കഥ ശര
മറ്റുള്ളവരെ അംഗീകരിക്കാം, മഹത്വമുള്ളവരാകാം
ഇന്നും വായിക്കപ്പെടുന്ന പ്രസിദ്ധനായ കവിയും നോവലിസ്റ്റും നാടകകൃത്തുമാണ് സർ വാൾട്ടർ സ്കോട്ട് (1771–1832). സ്കോട്ട്ലൻഡിൽ ജനിച്ച അദ്ദേഹം വക്കീലായും ജഡ്ജിയായും രാഷ്ട്രീയക്കാരനുമായൊക്കെ സേവനമനുഷ്ഠിച്ചിട്ടുണ
ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ
2000–ൽ നടന്ന സിഡ്നി ഒളിമ്പിക്സിൽ ചരിത്രം കുറിച്ച അത്ലറ്റാണു മാർല റൺയാൻ. ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി കാഴ്ചയുള്ളവരോടൊപ്പം മത്സരഓട്ടത്തിൽ പങ്കെടുത്തുകൊണ്ടാണ് അന്ധയായ മാർല ചരിത്രത്തിന്റെ ഭാഗമായി
ആധ്യാത്മിക വ്യഥകളെ അതിജീവിക്കാം, മദർ തെരേസയെപ്പോലെ
മദർ തെരേസയെക്കുറിച്ച് 2015 ഡിസംബറിൽ പുറത്തിറങ്ങിയ മനോഹരമായ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് ‘ദ ലെറ്റേഴ്സ്.’ നിരവധി പ്രശസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വില്യം റീഡ് എന്ന അമേരിക്കക്കാരനാണ് ഈ ചിത്രത്തിന്റെ
നന്മയുടെ സൗരഭ്യമുള്ള ചിന്തകൾ
പ്രചോദനാത്മക സാഹിത്യശാഖയ്ക്ക് തുടക്കമിട്ടവരിൽ പ്രമുഖനാണ് ബ്രിട്ടീഷുകാരനായ ജയിംസ് അലൻ (1864–1912). 1903–ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ’ആസ് എ മാൻ തിങ്കത്ത്’ എന്ന ചെറിയ പുസ്തകം പ്രചോദനാത്മക സാഹിത്യത്തിലെ ഒരു
കൊടുക്കാം, വാങ്ങാം പ്രതീക്ഷ
സ്കോട് ഷോൺഫീൽഡ് എന്ന കൗമാരപ്രായക്കാരൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. അപ്പോഴാണ് ഒരു ആശുപത്രിയിൽ അവിടെയുള്ള ചാപ്ളിന്റെ കൂടെ ഇന്റേൺഷിപ് ചെയ്യാൻ അവസരം ലഭിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി ആശുപത്രിയിലെ രോഗികളെ സ
മറ്റുള്ളവരെ സഹായിച്ചു വലിയവരാകാം
പ്രഭ്വി സോഫി ഷാർലന്റ് (1847–1897) ജനിച്ചതു ജർമനിയിലെ ബവേറിയയിലായിരുന്നു. ബവേറിയയിലെ മാക്സ്മിലൻ പ്രഭുവും ലുഡോവിക്ക പ്രഭ്വിയുമായിരുന്നു സോഫിയുടെ മാതാപിതാക്കൾ. പത്തുമക്കളിൽ ഒമ്പതാമത്തവളായി ജനിച്ച സോഫി ചെ
പൂജിക്കരുത്, പണം ദൈവമല്ല
ഇരുപതാം നൂറ്റാണ്ടിൽ ജിവിച്ചിരുന്ന അമേരിക്കൻ കലാകാരന്മാരിൽ ഏറ്റവും അധികം ആദരിക്കപ്പെട്ടിരുന്നവരിൽ ഒരാളാണ് ജാക് ബെന്നി (1894–1974). ഇല്ലിനോയി സംസ്‌ഥാനത്തെ വാക്കീഗനിൽ ജനിച്ച അദ്ദേഹം പതിനാറാം വയസിൽ ഒരു വയ
മരണമെത്തുന്ന നേരത്ത്...
ഒരു പുസ്തകം മാത്രം എഴുതാനുള്ള ഭാഗ്യമേ ഡോ.പോൾ കലാനിധി എന്ന ന്യൂറോ സർജനുണ്ടായുള്ളൂ. അതാകട്ടെ എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുമില്ല. കാരണം അപ്പോഴേക്കും ലങ് കാൻസർ അദ്ദേഹത്തെ കാഴ്പ്പെടുത്തിക
വശമാക്കാം ഹൃദയത്തിന്റെ ഭാഷ
ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ബെസ്റ്റ് സെല്ലേഴ്സ് ലിസ്റ്റിൽ നിരവധി ആഴ്ചകൾ പ്രത്യക്ഷപ്പെട്ട ’വെൻ ബാഡ് തിങ്സ് ഹാപ്പൻ ടു ഗുഡ് പീപ്പിൾ’ എന്ന പുസ്തകത്തിന്റെ കർത്താവാണു ഹാരോൾഡ് കുഷ്നർ. അമേരിക്കയിലെ കൊളംബി
നാമെല്ലാം സഹോദരർ
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു നാലുതവണ പരിഗണിക്കപ്പെട്ട ബ്രസീലിയൻ ആർച്ച്ബിഷപ്പാണ് ഹെൽഡർ കാമറ (1909–1999). ലാറ്റിനമേരിക്കയിൽ ഉടലെടുത്ത വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചോദകനായിട്ടാണ് അദ്ദേഹം അറിയപ്പെടുന
ദൈവവുമായി കൂട്ടുകൂടിയ സിംഗ്
ഏപ്രിൽ 16, 2000. അന്നായിരുന്നു അക്കൊല്ലത്തെ പ്രസിദ്ധമായ ലണ്ടൻ മാരത്തൺ ഓട്ടം നടന്നത്. ആ മാരത്തൺ ഓട്ടത്തിലെ ഒരു സൂപ്പർതാരം 1992–ൽ ഇന്ത്യയിൽനിന്നു ബ്രിട്ടനിലേക്കു കുടിയേറിയ ഫൗജാ സിംഗ് ആയിരുന്നു. അന്ന് അദ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.