Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
കസ്മേ വാദേ പ്യാർ വഫാ... വെറുംവാക്കുകൾക്കപ്പുറം
ഒരു സംഭവകഥ കേൾക്കാം. വർഷങ്ങൾക്കു മുമ്പു നടന്നതാണ്. അതുകൊണ്ടുതന്നെ ഒരുപക്ഷേ വിചിത്രമായി തോന്നിയേക്കാം. ടാൻസാനിയയിലെ പ്രശസ്തമായൊരു ബാങ്കിൽ ഉദ്യോഗസ്‌ഥനായ യുവാവിന് ഇന്ത്യയിലുള്ള ഒരു പെൺകുട്ടിയോടു പ്രണയമായി. ഞാൻ വീണ്ടും വരും, നിന്നെ കല്യാണം കഴിക്കും എന്നു വാക്കുപറഞ്ഞ്, അതിൻറെ ഓർമയ്ക്കായി ഒരു ഇരുപത്തഞ്ചു പൈസ നാണയം പെൺകുട്ടിക്കു കൊടുത്താണ് യുവാവ് ജോലിസ്‌ഥലത്തേക്കു മടങ്ങിയത്. ഇന്ത്യയിൽനിന്ന് ഒരു സംഗീത സംവിധായക സുഹൃത്ത് ആഫ്രിക്കൻ പര്യടനത്തിനു ചെന്നപ്പോൾ യുവാവ് അദ്ദേഹത്തോടു പറഞ്ഞു എൻറെ പ്രണയിനിയോട് അന്വേഷണം പറയണം. സംഗീത സംവിധായകൻ സമ്മതിച്ചു.

പക്ഷേ അദ്ദേഹം നാട്ടിലെത്തിയപ്പോൾ അറിയുന്നത് പെൺകുട്ടിയുടെ വിവാഹ വാർത്തയാണ്.സംഗീത സംവിധായകൻ ധർമസങ്കടത്തിലായി. സുഹൃത്തായ ഗാനരചയിതാവുമൊന്നിച്ച് കാറിൽ സഞ്ചരിക്കവേ അദ്ദേഹത്തെ ഇക്കാര്യം ആശങ്കപ്പെടുത്തിക്കൊണ്ടിരുന്നു. പെൺകുട്ടിയുടെ വിവാഹക്കാര്യം എങ്ങനെ ആ യുവാവിനോടു പറയും. അത് അയാളെ എത്രമാത്രം സങ്കടപ്പെടുത്തും... ഒടിഞ്ഞ കാലുമായാണ് സംഗീതസംവിധായകൻറെ യാത്ര. അതുകൊണ്ടുതന്നെ അല്പം തത്ത്വചിന്ത കലർത്തി ഗാനരചയിതാവിനോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു ഈ പ്രണയം, പ്രതിജ്‌ഞ, വിശ്വാസം.. എല്ലാം വെറുംവാക്കുകളാണ്... ഇതിലൊന്നിലും ഒരു ഉറപ്പുമില്ല... ഗാനരചയിതാവിൻറെ മറുപടി ഇങ്ങനെയായിരുന്നു ഈ വരികളിൽനിന്ന് ഒരു പാട്ടുണ്ടാക്കാമല്ലോ!

ഹിന്ദിയിലെ ഒരുകാലത്തെ മുടിചൂടാമന്നന്മാരും സഹോദരന്മാരുമായ കല്യാൺജി ആനന്ദ്ജി ദ്വയത്തിലെ ആനന്ദ്ജി ഷാ ആയിരുന്നു ആ സംഗീതസംവിധായകൻ (കല്യാൺജി ഇന്നില്ല). ഗാനരചയിതാവാകട്ടെ, പ്രശസ്തനായ ഇന്ദിവറും. ഇരുവരും വീട്ടിലെത്തി രാത്രിഭക്ഷണത്തിനു ശേഷവും ആ ചർച്ച തുടർന്നു. എന്താണ് ജീവിതം.. മനുഷ്യന് എത്രമാത്രം സ്വാർഥനാകാം... വാർധക്യത്തിലേക്കും മരണത്തിലേക്കുമെല്ലാം ആ ചിന്തകൾ കടന്നുചെന്നു. ആ പാട്ടിൻറെ വരികൾ വളർന്നു നിൻറെ സ്വന്തം രക്‌തംതന്നെ നിൻറെ ചിതയ്ക്ക് തീകൊളുത്തും... ഇതൊരു പേടിപ്പിക്കുന്ന പാട്ടായി മാറിയല്ലോ ഇന്ദിവർ പറഞ്ഞു.

വെളുപ്പിന് മൂന്നോ നാലോ മണിയായിട്ടുണ്ട് വരികളെഴുതിയപ്പോൾ. അദ്ദേഹത്തിനപ്പോൾ ഒറ്റയ്ക്ക് മടങ്ങാൻ പേടിയായി. തൻറെ മരണത്തെയും ശവദാഹത്തെയും കുറിച്ചുപോലും ഇന്ദിവർ ചിന്തിച്ചു മേരാ ബേട്ടാ ഹീ മേരേ കോ ജലാ ദേഗാ, സാലാ! (എൻറെ മകൻതന്നെ എൻറെ മേൽ തീയിടും, ദുഷ്‌ടൻ). ഒടുവിൽ രാവിലെ ഏഴെട്ടു മണിയായപ്പോൾ അദ്ദേഹം വീട്ടിലേക്കു മടങ്ങി.

ആനന്ദ്ജി ഷാ ഒരഭിമുഖത്തിൽ പറഞ്ഞതാണ് ഈ കഥ. ഒരു ജീവിതാനുഭവം എങ്ങനെ കൂടുതൽ തീവ്രമായി അനുഭവിപ്പിച്ച ഒരു പാട്ടായിമാറി എന്നു വിശദമാക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുമുമ്പ് പ്രദർശനത്തിനെത്തിയ ഉപ്കാർ എന്ന ചിത്രത്തിലെ കസ്മേ വാദേ പ്യാർ വഫാ സബ് എന്ന പാട്ടാണത്. ചിത്രത്തിലെ കല്യാൺജി ആനന്ദ്ജിയുടെ പാട്ടുകൾ മുഴുവൻ (മേരേ ദേശ് കീ ധർതീ.., ഹർ ഖുഷീ ഹേ ജഹാം..) അന്ന് ജനശ്രദ്ധനേടിയെങ്കിലും കസ്മേ വാദേ ഉയർത്തിയ തരംഗങ്ങൾ ഇന്നും അടങ്ങിയിട്ടില്ല.

പാട്ട് പ്രശ്നമാകുമോ

ഇൻട്രൊഡക്ഷൻ സീൻ തീരുമ്പോഴേക്കും പാട്ട്, സ്റ്റണ്ടിനുശേഷം പാട്ട്, എന്തിന് മരണസീൻ (മരണമാസ് അല്ല എന്നു പ്രത്യേകം) കഴിയുമ്പോഴും പാട്ട് പാട്ട് പൊല്ലാപ്പാകുന്ന വിധത്തെക്കുറിച്ച് അടുത്തയിടെ ഇറങ്ങിയ വിജയ് ചിത്രമായ ഭൈരവായെക്കുറിച്ചു വന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ രേഖപ്പെടുത്തി. കട്ട ആരാധകരല്ലാത്തവരെ വെറുപ്പിക്കുന്ന പാട്ടുകളാണ് ഇളയദളപതി ചിത്രത്തിലെന്നാണ് പോസ്റ്റിൻറെ ചുരുക്കം.
സംവിധായകൻ മനോജ് കുമാർ ഉപ്കാർ ഒരുക്കിയപ്പോൾ കസ്മേ വാദേ എന്ന പാട്ട് ഇൻറർവെലിനു മുമ്പ് ചേർക്കണമെന്നുറപ്പിച്ചു. പതിഞ്ഞ താളത്തിലുള്ള, ദുഃഖവും നിരാശയും നിറയുന്ന പാട്ടാണ് ഇതുകേട്ട് ആളുകൾ തിയറ്ററിൽനിന്ന് ഇ!ൻറർ!വെലോടെ ഇറങ്ങിപ്പോകുമോ എന്ന പേടിയുണ്ടായിരുന്നു കല്യാൺജിആനന്ദ്ജി ദ്വയത്തിന്. എന്നാൽ പാട്ട് ആളുകളുടെ നെഞ്ചിൽ കൊണ്ടു. ആരും സീറ്റിൽനിന്ന് അനങ്ങിയതുപോലുമില്ലെന്ന് ആനന്ദ്ജി ഓർമിക്കുന്നു. ഇന്ദിവറിൻറെ വരികൾ കഥാസന്ദർഭത്തിന് അത്രമാത്രം അനുയോജ്യവുമായിരുന്നു.

ലളിതമായ ഈണമാണ് പാട്ടിന് നൽകിയത്. ഏറ്റവും കുറച്ച് സംഗീതോപകരണങ്ങൾ. പെർക്കഷനിൽമാത്രം അല്പംകൂടുതൽ ശ്രദ്ധ. ഒരു ഗ്രാമീണൻ പാടുന്ന രീതിയിലാണ് പാട്ട് സിനിമയിൽ ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ ആധിക്യം പാട്ടിൻറെ മൊത്തത്തിലുള്ള സത്യസന്ധതയെ ബാധിക്കുമെന്ന് കല്യാൺജി ആനന്ദ്ജിക്ക് ഉറപ്പായിരുന്നു. പതിഞ്ഞ നോട്ടുകളിൽ തുടങ്ങി അനുപല്ലവിയിൽ ഉയർന്ന നോട്ടുകളിലെത്തി കേൾവിക്കാരെ പൂർണമായി അനുഭവിപ്പിക്കുന്ന രീതിയിലാണ് ഈണം.

മന്നാ ഡേയുടെ ദിവസം

അതുപോലൊരു ആത്മാലാപനം കുറച്ചു നാളുകളായി ഹിന്ദിയിൽ കേട്ടിരുന്നില്ല. അങ്ങനെയാണത് മന്നാ ഡേ പകർന്നുവച്ചത്. പാട്ട് ആദ്യം കേട്ടമാത്രയിൽ ലതാ മങ്കേഷ്കർ ചെയ്തതെന്താണെന്നറിയാമോ, അന്നത്തെ അവരുടെ റെക്കോർഡിംഗ് കാൻസൽ ചെയ്തു!. മനസിൽ ആ പാട്ടുണ്ടാക്കിയ ചലനം അവരെ അത്രയ്ക്കു നിശ്ചലയാക്കി. മന്നാ ഡേയെ വിളിച്ച് ആ അനുഭവത്തെക്കുറിച്ച് പറയുകയും ചെയ്തു ലത.

ശങ്കർജയ്കിഷൻ, സലിൽ ചൗധരി, എസ്.ഡി. ബർമൻ എന്നിവരുടെ ഈണങ്ങളിൽ ശോകഗാനങ്ങൾ ആലപിച്ച് മന്നാ ഡേ ചരിത്രം സൃഷ്‌ടിച്ചിട്ടുണ്ട്. പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാ ഡേയുടെ കരിയറിലെ മികച്ച പാട്ടുകളുടെ മുൻനിരയിലാണ് കസ്മേ വാദേയുടെ സ്‌ഥാനം.

നിങ്ങൾ എന്നെ കേൾക്കുന്നു; ഞാൻ ആസ്വദിക്കുന്നത് മന്നാ ഡേയുടെ പാട്ടുകളാണ് എന്ന് സാക്ഷാൽ മുഹമ്മദ് റഫിയെക്കൊണ്ടു പറയിപ്പിച്ചത് ആ വിസ്മയിപ്പിക്കുന്ന ആലാപനമല്ലാതെ മറ്റെന്താണ്! ജീവിതം അർഥമുള്ളതെന്നു തോന്നിയ അമൂല്യ നിമിഷങ്ങളിലൊന്ന് എന്നാണ് മന്നാ ഡേ റഫിയുടെ വിഖ്യാതമായ വാക്കുകൾക്കു മറുപടി നൽകിയിട്ടുള്ളത്.

മലയാളമുള്ളിടത്തോളം ഓർമിക്കുന്ന വിരഹഗാനം മാനസ മൈനേ വരൂ മന്നാ ഡേയുടെ സമ്മാനമാണ്. സലിൽ ചൗധരിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം മലയാളം പാട്ടു പാടാൻ സമ്മതിച്ചത്. മലയാളിയായ ഭാര്യ സുലോചനയും ആ തീരുമാനമെടുപ്പിക്കാൻ മുഖ്യ പങ്കുവഹിച്ചു. മലയാളം ഉച്ചാരണം അത്ര പന്തിയല്ലാത്തതിനാൽ ആദ്യ റിഹേഴ്സൽ കഴിഞ്ഞപ്പോഴേക്കും ഈ പാട്ടു താൻ പാടേണ്ടതില്ല എന്നു മന്നാ ഡേ തീരുമാനിച്ചു. ഗായകൻ എന്ന നിലയിൽ പാടുപെട്ട് സമ്പാദിച്ച പേരു മുഴുവൻ ഒറ്റ മലയാളം പാട്ടുപാടി കളഞ്ഞുകുളിക്കേണ്ടല്ലോ എന്നായിരുന്നു തൻറെ ചിന്തയെന്ന് ആത്മകഥയിൽ മന്നാ ഡേ വിവരിച്ചിട്ടുണ്ട്.

എന്നാൽ വിട്ടുകൊടുക്കാൻ സുലോചന തയാറല്ലായിരുന്നു. ആറേഴുദിവസത്തെ കഠിന പരിശീലനത്തിനുശേഷം മന്നാ ഡേ സ്റ്റുഡിയോയിൽ തിരിച്ചെത്തി ആത്മവിശ്വാസത്തോടെ. അറിയാത്ത ഭാഷയിൽ പാടുന്നത് വെല്ലുവിളിയായി കാണണം എന്നായിരുന്നു സുലോചന അദ്ദേഹത്തിനു നൽകിയ ഉപദേശം. കാലത്തെ കടന്നുപോന്ന ഒട്ടേറെ പാട്ടുകൾ മന്നാ ഡേയുടെ ശബ്ദത്തിലുണ്ട്. പൂച്ഛോ നാ കേസേ.., സിന്ദഗീ കേസി ഹേ പഹേലി.., കോൻ ആയാ മേരേ മൻ കേ.., ഇക് ചതുർനാർ, പ്യാർ ഹുവാ ഇക് രാർ ഹുവാ.., ലഹാ ചുനരി മേ ദാഗ്..., ഏ മേരേ സൊഹ്റ ജഹീ..., യേ രാത് ഭീഗീ ഭീഗീ..., യേ ദോസ്തീ... പാട്ടുകളുടെ നിര നീളുന്നു. ചലച്ചിത്ര ഗാനരംഗത്തെ കിടമത്സരങ്ങളിൽ മന്നാ ഡേ പിന്തള്ളപ്പെട്ടിട്ടും ഈ പാട്ടുകൾ ഇന്നും ഓർമിക്കപ്പെടുന്നു. അമ്പതു കൊല്ലം മുമ്പ് പാടിയ കസ്മേ വാദേ ഹിന്ദിയിലെ മികച്ച അമ്പതു ഗാനങ്ങളുടെ കണക്കെടുത്താൽ അതിലുണ്ടാകുമെന്നുറപ്പ്.

2013 ഒക്ടോബർ 24ന് 94ാം വയസിൽ ബംഗളുരുവിലാണ് മന്നാ ഡേ അന്തരിച്ചത്. അതിനു മുമ്പ് പത്നി സുലോചന ഈ ലോകംവിട്ടു. പാട്ടുകളോളം ദുഃഖഭരിതമായിരുന്നു അദ്ദേഹത്തിന് അവരെക്കുറിച്ചുള്ള ഓർമകളും.

പാട്ട് തേടിയെത്തിയത്

കൗതുകകരമായ ഒന്നുകൂടിയുണ്ട് കസ്മേ വാദേയെക്കുറിച്ച്. അത് മറ്റൊരു സത്യസന്ധതയുടെ തെളിവാണ്. കല്യാൺജി ആനന്ദ്ജി ഈ പാട്ട് അന്നത്തെ തിളങ്ങുന്ന താരമായ കിഷോർ കുമാറിനെക്കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അവർ കിഷോർദായെ സമീപിച്ച് പാട്ടു കേൾപ്പിച്ചു. കേട്ടമാത്രയിൽ അദ്ദേഹം പറഞ്ഞു ഈ ഭാവം പാടി ഫലിപ്പിക്കാൻ എന്നേക്കാൾ നല്ലൊരാളുണ്ട്, അത് മന്നാ ഡേ ആണ്!

ഹരിപ്രസാദ്


വൈകിക്കിട്ടിയ കഥയുടെ ഓർമയിൽ
1985 ലെ ദീപിക വാർഷിക പതിപ്പിൽ അച്ചടിച്ചുവന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ മനോഹരമായ ചെറുകഥയാണ് ക്രിസ്ത്യൻ ഹെറിറ്റേജ്. ഈ ചെറുകഥയുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. ബഷീറിൻറെ പുസ്തക സമാഹാരങ്ങളിലൊന്നും ഇക്കഥ ച
കരുതലില്ലെങ്കിൽ എല്ലുകൾ വില്ലനാകും
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്‌ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു
കലാലയ മുത്തശിമാർക്ക് കലണ്ടർ കീർത്തി
നവവർഷത്തെ വരവേൽക്കാൻ ഒരു പുതുമയാർന്ന കലണ്ടർ. ‘കാൻഡിൽസ് ഓഫ് വിസ്ഡം’ എന്ന നവീനമായ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത് കോഴിക്കോട്ടെ മലബാർ ക്രിസ്ത്യൻ കോളജ് ജേർണലിസം ക്ലബ്ബാണ്. കേരളത്തിലെ ശതാബ്ദി പിന്നിട്ട പത്ത്
കരിക്കട്ടയെ വൈഡൂര്യമാക്കുന്ന സ്നേഹം
വിശ്വാസം പ്രഭചൊരിഞ്ഞുനിന്ന ഒരു ധ്യാനവേദി. ധ്യാനം നയിച്ചുകൊണ്ടിരുന്ന ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി ഒരു നിമിഷം ഇങ്ങനെ പറഞ്ഞു– എല്ലാവരും കൈകളുയർത്തി ദൈവത്തെ സ്തുതിക്കുവിൻ. ഒരുപാടു കൈകൾ മുകളിലേക്കുയർന്നു.
112ന്റെ സോപാന സുകൃതം
ഇക്കഴിഞ്ഞ തിങ്കളാഴ്ച പത്മനാഭ മാരാർക്കു പിറന്നാളായിരുന്നു. 112–ാം പിറന്നാൾ. പുലർച്ചെ ഉണർന്ന് തന്റെ ജീവനും ജീവിതവുമായ ശ്രീരാമക്ഷേത്രത്തിലേക്ക് മാരാർ മെല്ലെ നടന്നു. ശ്രീകോവിലിനു മുന്നിൽ കരംകൂപ്പി വണ
തിഹാറിലെ നക്ഷത്രങ്ങൾ
ക്രിസ്മസ് പ്രകാശത്തിന്റെ ഉത്സവം കൂടിയാകുന്നു. ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ പ്രകാശത്തിന്റെ ക്രിസ്മസ് ഗീതം ആലപിക്കുന്നുണ്ട്. ആട്ടിടയന്മാർക്കും രാജാക്കന്മാർക്കും അതു വഴിതെളിച്ചു. തടവറയുടെ ഇരുട
പാട്ടെഴുത്തിന്റെ ഓർമകളിൽ
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ” എന്ന മൈക്കിൾ പനച്ചിക്കലച്ചന്റെ “അനുഗൃഹീത ഗാനം ഹൃദയത്തിൽ ഏറ്റുവാങ്ങിയ യുവാവ്. ഈ ഗാനത്തെ ആഴത്തിൽ മനസിലാക്കിയപ്പോൾ മനസിൽ കുറിച്ചു ഇനി അങ്ങേക്കുവേണ്
പാട്ടായ് മരുവിൽ പൊഴിഞ്ഞ മന്ന
എഴുതിക്കിട്ടിയ നാലുവരികൾ മനസിൽ ഉരുക്കിയൊഴിച്ച് കീബോർഡിനു മുന്നിലിരുന്ന് അന്നാദ്യമായാണ് ആ യുവ സംഗീതസംവിധായകൻ ഇത്ര ഹൃദയപൂർവം പ്രാർഥിച്ചത്: ദൈവമേ, ഇത് ജനങ്ങൾ ഏറ്റുവാങ്ങുന്ന ഗാനമാവണേ.., ഇതുവഴി നിന്റെ നാമം
ഉണ്ണികൾക്ക് തുണയായിവന്ന ഉണ്ണിയേശു
പതിറ്റാണ്ടുകൾക്കു മുൻപുള്ള ആ ക്രിസ്മസ് രാത്രി തണുപ്പുള്ളതായിരുന്നു. നല്ല ഇരുട്ടും. ഞങ്ങൾ കൊച്ചുകുട്ടികളുടെ അവകാശവും ആനന്ദവുമാണ് പാതിരായ്ക്കുള്ള ദിവ്യബലി. പാട്ടും പ്രാർഥനയും പടക്കവും കതിനയും പുൽക്കൂടും
സമ്മാനം
സമ്മാനം! എത്ര ഹൃദ്യവും മധുരവുമായ പദമാണത്. ബാല്യകൗമാരങ്ങളിൽ മാത്രമല്ല, ഇന്നും അതങ്ങനെതന്നെ. ദുഃഖവും യാതനയും സങ്കീർണതകളിൽനിന്നും വിടർത്തി ഉണർവും ഉന്മേഷവും പകർന്നു ഹൃദയപരതയുടെ പച്ചപ്പിലേക്കു നയിക്കാൻ ഒര
എംജിക്ക് ഒന്നാം റാങ്ക്
മൂന്നര പതിറ്റാണ്ട് മുൻപ് രാഷ്ര്‌ടപിതാവിന്റെ പാവനനാമത്തിൽ കോട്ടയത്ത് സ്‌ഥാപിതമായ ഗാന്ധിജി സർവകലാശാല. കോട്ടയം പട്ടണത്തിലെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തനം തുടങ്ങി പിന്നീട് അതിരമ്പുഴ നാൽപാത്തിമലയിലെ 80
കുറവുകളോ..? കളയാൻ സമയമില്ല, പ്ലീസ്
‘‘എന്റെ കുറവുകളെയോർത്ത് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പോരാട്ടങ്ങളിലൂടെ ഞാൻ എന്റെ ജീവിതത്തെ ആഘോഷിക്കുന്നു...’’ കരമന തളിയിൽ ഡിബി സ്ട്രീറ്റിൽ പ്രശാന്തത്തിൽ ചന്ദ്രന്റെയും സുഹിതയുടെയും മകനായ പ്രശാന്ത്
ബ്ലെഡിലേക്കു നോക്കിയാൽ
പ്രതിശ്രുത വധുവിനെയും പൊക്കി കഠിനമായ 99 പടികൾ ചവിട്ടി മലമുകളിലെ പള്ളിയിലേക്കു കിതച്ചും വിയർത്തും നീങ്ങുന്ന യുവാക്കൾ. കാണുന്നവർക്കുപോലും ശ്വാസംമുട്ടും. ഈ വെള്ളരിക്കാപ്പട്ടണം കുറേ പടിഞ്ഞാറാണ്. ആൽപ്സ് പർ
പ്രകാശം പരത്തുന്ന മാളവിക
വെളിച്ചമേ നയിച്ചാലും എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് അമ്പതാണ്ടു മുമ്പു തുടക്കം കുറിച്ച വൈക്കം മാളവിക എന്ന നാടകസമിതി ആദ്യനാടകത്തിന്റെ പേരുപോലെ കേരളക്കരയാകെ പ്രകാശം പരത്തുന്ന പെൺകുട്ടിയായി ഇന്നും പ്രയാണം
യാത്രയായി
1996ൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭരണഘടനയിൽ ചെറിയൊരു ഭേദഗതി വരുത്തി. മദർ തെരേസയ്ക്ക് തന്റെ പിൻഗാമിയുടെ പേര് നിർദേശിക്കാമെന്നും തെരഞ്ഞെടുപ്പ് ഒഴിവാക്കാമെന്നുമായിരുന്നു ഭേദഗതി. ആ വർഷം നവംബറിൽ മദറിനു ഹൃദയശ
ആരോഗ്യനില വഷളാകുന്നു
1980ൽ മദറിനു തന്റെ ജന്മനഗരമായ സ്കോപ്യേ സന്ദർശിക്കാൻ അവസരം ലഭിച്ചു. മാസിഡോണിയൻ ഗവൺമെന്റിന്റെ അതിഥിയായാണു സന്ദർശനം നടത്തിയത്. അതിന് ഏതാനും മാസം മുൻപ് മാസിഡോണിയയിലെ സാഗ്രബിൽ മിഷണറീസ് ഓഫ് ചാരിറ്റി ഭവനരഹിത
വീൽചെയറിൽ വിശാലലോകം
കണ്ണൂർ ജില്ലയിലെ കുടിയേറ്റ മലയോര ഗ്രാമമായ ചരൾ എന്ന സ്‌ഥലത്ത് വാഴക്കാലായിൽ സ്കറിയ–മേരി ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തവളായി ജനനം. നാലാംക്ലാസ് വരെ ചരൾ സ്കൂളിലും പിന്നീട് അങ്ങാടിക്കടവ് സ്കൂളിലും തുടർന്ന്
കരുണയ്ക്കു താങ്ങായി നൊബേൽ
കൽക്കട്ടയിലെ മദർ ഹൗസിൽ മാധ്യമപ്രതിനിധികളും ഫോട്ടോഗ്രഫർമാരും തിങ്ങിക്കൂടി. വിശ്വപുരസ്കാര ലബ്ധിയിൽ മദറിന്റെ പ്രതികരണം എന്തെന്ന് അവർ ആരാഞ്ഞു. ‘‘പാവങ്ങളുടെ പേരിൽ ഞാൻ സമ്മാനം സ്വീകരിക്കുന്നു. പാവങ്ങളുടെ ലോ
നീയില്ലാതെ.., ശ്വാസം നിലച്ചതുപോലെ...
നിന്റെ ഹൃദയത്തിൽ എന്തോ ഒരപേക്ഷ മൂടിവച്ചതുപോലെ
നീ കണ്ണുകൾകൊണ്ട് എന്തോ പറഞ്ഞതുപോലെ...
കണ്ണുതുറന്നിരുന്നിട്ടും ഒരു ജന്മം അവസാനിച്ചതുപോലെ
ജീവൻ ബാക്കിയുണ്ടായിട്ടും ശ്വാസം നിലച്ചുപോയതുപോലെ...
സമരം തന്നെ ജീവിതം
ജീവിത സമരങ്ങൾക്കിടെ ദിലീപ് കുമാർ ഷായുടെയും ഭാര്യ കിരണിന്റെയും ഇനിയും പേരിട്ടിട്ടില്ലാത്ത നാലാമത്തെ പെൺകുട്ടി പിറന്നത് ജന്തർമന്തറിലെ സമരപ്പന്തലിലെ താമസത്തിനിടെയാണ്. ചുട്ടുപൊള്ളുന്ന ഡൽഹിയിലെ ചൂടിലുരുകിയ
നായ്ക്കൾക്കും ഉറുമ്പുകൾക്കും മുന്നേ കന്യാസ്ത്രീകൾ
കൽക്കട്ടയിലെ തെരുവുകളിൽ അനാഥശിശുക്കളുടെ കരച്ചിൽ വാഹനങ്ങളുടെ ഒച്ചയോ ആളുകളുടെ കലപിലയോപോലെ ആരും ശ്രദ്ധിക്കാത്ത ശബ്ദങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ചവറുകൂനകളിലേക്ക് അമ്മമാരോ മറ്റാരെങ്കിലുമോ എറിഞ്ഞുകള
സ്പ്ലാഷിംഗ് സുനിൽ!
മധ്യേന്ത്യയിലെ ഏതോ വരണ്ട ഇടങ്ങളിലൂടെ ഒരു തീവണ്ടി പാഞ്ഞുപോകുന്നു. പതിവുപോലെ, തനിക്കു പാകമല്ലാത്ത ഉടുപ്പിട്ട ഒരു മെലിഞ്ഞ പെൺകുട്ടി പാതിയുറക്കത്തിലുള്ള ഒരു കുരുന്നിനെ ചുമലിലിട്ട്, വലിയ താളബോധമൊന്നുമില്ലാ
ഈ പെൺകുട്ടിയും ആ ഫോട്ടോഗ്രാഫറും എന്നും ചിത്രത്തിലുണ്ട്
ലോകത്തിന്റെ കണ്ണുകൾ ഓർമയിൽ ഇടംകൊടുത്ത ആ ഫോട്ടോയും അതിലെ പെൺകുട്ടിയും വീണ്ടും വാർത്തയിൽ തെളിയുകയാണ്. ജ്വലിക്കുന്ന പല ഭാവങ്ങളെ ഒരേ ഫ്രെയിമിൽ ഒപ്പിയെടുത്ത ആ ഫോട്ടോഗ്രാഫറും ഈ ചിത്രത്തോടെ വിഖ്യാ
ദൈവത്തിനായി സുന്ദരമായ ഒന്ന്
ഡോക്യുമെന്ററിക്കുവേണ്ടി നൽകാൻ സമയമില്ലാത്തതിനാൽ മദർ തെരേസ അതിൽ താത്പര്യം കാട്ടിയില്ല. എന്നാൽ, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ് കർദിനാൾ ഹീനൻ പ്രേരിപ്പിച്ചതനുസരിച്ച്, കൂടുതൽ നന്നായി സ്നേഹിക്കാൻ ഈ സിനിമ ആളു
കാവുണരാൻ കാലമായി
തെയ്യം ഒരു അനുഷ്ഠാന നർത്തന കലയാണ്. ദൈവം എന്ന പദത്തിന്റെ ഗ്രാമരൂപമത്രെ തെയ്യം എന്നത്. തുലാം പത്തുമുതൽ ഇടവപ്പാതി വരെയാണ് പൊതുവെ തെയ്യാട്ടക്കാലം. ദേവതാരൂപങ്ങളെ കോലമായി കെട്ടിയാടിച്ച് ആരാധിക്കുകയാണ് തെയ്യ
ലോകം അമ്മയെ തിരിച്ചറിയുന്നു
ദൈവത്തെ ഏറെ സ്തുതിച്ചുകൊണ്ടാണ് മദർ കൽക്കട്ടയിൽ മടങ്ങിയെത്തിയത്. തങ്ങളുടെ പ്രവർത്തനങ്ങൾക്കു വിദേശരാജ്യങ്ങളിൽനിന്നു കിട്ടിയിരിക്കുന്നതും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതുമായ സഹായങ്ങൾ ദൈവപരിപാലനയിൽ മദറിന
എത്താമരക്കൊമ്പത്തെ പൂവ്...
1983ലെ ഒരു പുലരി. നേരം വെളുത്തിട്ടില്ല, അഞ്ചു മണിയായതേയുള്ളൂ. തിരുവനന്തപുരത്ത് സ്റ്റുഡിയോയ്ക്കു സമീപമുള്ള ഒരു വാടകവീട്ടിൽ ഹാർമോണിയവുമായി ഇരിക്കുകയാണ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. ഒമ്പതു മണിക്ക്
തോമസ് ചേട്ടന്റെ എഴുത്തുകൾ
മീനച്ചിലാറിന്റെ ഒഴുക്കും തോമസ്ചേട്ടന്റെ എഴുത്തും ഒരുപോലെയായിരുന്നു. ചിലപ്പോൾ കുത്തിയൊലിച്ചും ചിലപ്പോൾ ശാന്തമായും മറ്റു ചിലപ്പോൾ തല്ലിത്തകർത്തും ഒഴുകി. ഒരുകാലത്ത് മലയാളത്തിലെ ഏതെങ്കിലുമൊരു പത്രത്തിലോ മ
വിദൂരങ്ങളിലേക്ക്...
രാവിലെ 4.40ന് ഉണരുന്നു. അഞ്ചിനു പ്രാർഥിക്കുന്നു. 5.45ന് ദിവ്യബലിയിൽ പങ്കുകൊള്ളുന്നു. പിന്നീടു പ്രഭാത ഭക്ഷണവും ക്ലീനിംഗും. എട്ടു മുതൽ 12.30 വരെ പാവങ്ങൾക്കിടയിൽ ജോലി. 12.30ന് ഉച്ചഭക്ഷണം, വിശ്രമം. 2.30 മ
പാട്ടിന്റെ അതിസുന്ദരതലത്തിൽ...
ഫോണിലൂടെ ഒഴുകിയെത്തിയ പ്രണയഗാനമാണ് ജൽതേ ഹേ ജിസ്കേ ലിയേ... സുജാത എന്ന ചിത്രത്തിന്റെ പഴയകാലത്തും കയ്യൊപ്പ് എന്ന രഞ്ജിത് ചിത്രത്തിന്റെ പുതിയ കാലത്തും ആ പാട്ട് ഹൃദയങ്ങളിൽ ആയിരം ദീപനാളങ്ങൾ കൊളുത്തിവച്ചു. ക
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.