Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
സ്ത്രീവിഹിതം എന്തിനുവേണ്ടി
അയാൾക്ക് മക്കൾ മുന്നുപേരാണ്. മുന്നും പെണ്‍കുട്ടികളാണ്. അയാൾ സൈമണ്‍ ജേക്കബ്, ഭാര്യ ഏലമ്മ., സൈമണ്‍ ഗവണ്‍മെന്‍റ് പ്രസ്സിൽനിന്ന് റിട്ടയർചെയ്തിട്ട് മൂന്ന് വർഷമായി. മൂത്തവൾ ജോമോൾ, എം കോംകാരിയാണ്.പഠനം കഴിഞ്ഞ് മുന്ന് വർഷം ഒരു ബിസിനസ് സ്ഥാപനത്തിൽ അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നു. രണ്ടാമത്തവൾ ശാലിനി ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ ഇപ്പോൾ നഴ്സായി ജോലി നോക്കുകയാണ്. മുന്നാമത്തവൾ സിന്‍റ ബി എഡ്കാരിയാണ്. പളളിവക അണ്‍എയ്ഡഡ് സ്കൂളിലാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. ജോമോളുടെ കല്ല്യാണമാണ്. ഇരുപത്തൊന്പതുകാരനായ വരൻ പാലക്കാടുകാരനാണ്,ജസ്റ്റിൻ. കർഷകകുടുംബമാണ് അയാളുടേത്. ജസ്റ്റിൻ ഡിഗ്രിക്കാരനാണ്. സോളാർ കന്പനിയിലെ ജോലിക്കാരനാണ്.
ജസ്റ്റിന്‍റെ പിതാവ് അയാളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം വർഷങ്ങൾക്കുമുന്പ് മുത്തോലിയിൽനിന്ന് പാലക്കാട് കുടിയേറിയവരാണ്. സൈമണ്‍ ജേക്കബിന് കുടുംബസ്വത്തെന്ന് പറയാൻ ഒരേക്കർ ഇരുപത് സെന്‍റ് ഭൂമിയും പ്രസ്സിൽനിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ രണ്ടരലക്ഷത്തോളം വരുന്നതും ഇപ്പോൾ ബാങ്കിൽ സ്ഥിരനിക്ഷേപമായി കിടക്കുന്നതുമായ തുകയുമാണുളളത്. കല്ല്യാണത്തിനുമുന്പ് പത്തുലക്ഷം രൂപ പണമായിത്തന്നെ കിട്ടണമെന്ന് ജസ്റ്റിന്‍റെ അപ്പൻ നിർബന്ധം പിടിക്കുന്നതിനാൽ ഭൂമിയുടെ ആധാരം പണയംവെച്ചോ സ്ഥലത്തിന്‍റെ ഒരു ഭാഗം വിറ്റോ ആ പണവും ചിലവുകാശും ഉണ്ടാക്കാനുളള നെട്ടോട്ടത്തിലാണ് സൈമണ്‍ ജേക്കബ് ഇപ്പോൾ. സ്വർണ്ണം ഇത്തിരി കുറഞ്ഞാലും സ്ത്രീവിഹിതമായി നൽകുന്നത് പണമായിത്തന്നെ കിട്ടണമെന്ന് ചെറുക്കന്‍റെ പിതാവ് നിർബന്ധം പിടിക്കുന്നതെന്തിനാണെന്ന് സൈമണ്‍ ജേക്കബിനോട് പലരും ആരാഞ്ഞാപ്പോൾ അയാൾ കൈമലർത്തുകയാണ് ചെയ്തത്. സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരം അക്കാര്യത്തിന്‍റെ പിന്നിലെ നിഗൂഢത മനസിലാക്കാനുളള അയാളുടെ അന്വേഷണത്തിലാണ് അവസാനം കാര്യം വെളിച്ചത്തായത്. ജസ്റ്റിൻ മക്കളിൽ മൂന്നാമനാണ്. അയാളുടെ നേരേ മൂത്തത് പെണ്ണാണ,് ജസീന. ജസീനയുടെ കല്ല്യാണം മൂന്നുവർഷങ്ങൾക്കുമുന്പാണ് നടന്നത്. പാലക്കാടുകാരൻതന്നെയാണ് ജസീനയുടെ ഭർത്താവ്. കല്ല്യാണസമയത്ത് വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപയിൽ രണ്ടരലക്ഷം മാത്രമാണ് ഇതിനോടകം ജസ്റ്റിനും കുടുംബത്തിനും അവർക്ക് നൽകാൻ കഴിഞ്ഞിട്ടുളളത്.

അക്കാര്യത്തെപ്രതി ഇരുകുടുംബങ്ങളും തമ്മിൽ ഇപ്പോഴും അകൽച്ച നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ജസ്റ്റിന്‍റെ ജ്യേഷ്ഠൻ കുര്യൻ പ്ലസ്ടൂ വിദ്യാഭ്യാസം മാത്രമുളള വ്യക്തിയാണ.് ഡ്രൈവറായ അയാൾ വാഹനക്കച്ചവടം നടത്തിയ വഴിയിൽ കുടുംബത്തിന് അത്ര ചെറുതല്ലാത്ത കടം വരുത്തിവച്ച ആളാണെന്ന കാര്യം നാട്ടിൽ പലർക്കും അറിയാവുന്നതാണ്. ഈ രണ്ട് സാന്പത്തിക ബാധ്യതയും വീടിന്‍റെ അറ്റകുറ്റപണികൾ ചെയ്ത വഴിയിലുണ്ടായ ബാധ്യതയും തീർക്കുന്നതിനും കല്ല്യാണച്ചിലവുകൾക്കുമായാണ് പത്തുലക്ഷം പണമായിത്തന്നെ കിട്ടണമെന്ന് ജസ്റ്റിന്‍റെ പിതാവ് സൈമണ്‍ ജേക്കബിനോട് നിർബന്ധപൂർവം ആവശ്യപ്പെട്ടത്. ഇത്തരത്തിലുളള അയാളുടെ നിലപാട് വിവാഹനടപടികൾ മന്ദഗതിയിലാക്കാൻ കാരണമാക്കിയെങ്കിലും കല്ല്യാണം ഉറപ്പിച്ചു പോയതിനാൽ പറഞ്ഞ തുകയായ പത്തുലക്ഷം രൂപ സ്ഥലത്തിന്‍റെ ഒരു ഭാഗം വിറ്റ് കല്ല്യാണത്തിനുമുന്പ് ജോമോളുടെ പിതാവായ സൈമണ്‍ ജേക്കബ് ജസ്റ്റിനും കുടുംബത്തിനും നൽകുകയായിരുന്നു.

സ്ത്രീധനം വാങ്ങാനും കൊടുക്കാനും ഇന്ന് നിയമം അനുവദിക്കുന്നില്ലല്ലൊ.സ്ത്രീക്ക് ജനിച്ചുവളർന്ന കുടുംബത്തിൽനിന്നും വിവാഹാവസരത്തിൽ ലഭിക്കുന്നത് കുടുംബവിഹിതമാണ്.കുടുംബസ്വത്തിൽ അവൾക്കർഹതപ്പെട്ട ഓഹരിയാണ്. ആ ഓഹരി അവൾക്ക് ലഭിക്കുന്നത് അവളുടെയും അവളുടെ ഭാവി കുടുബത്തിന്‍റെയും ഭൗതികമായ നിലനിൽപ്പിനും വളർച്ചക്കുംവേണ്ടിയാണ്. സ്ത്രീയെ ഏറ്റെടുക്കുന്നതിനുളള പ്രതിഫലമായോ പുരുഷനും അവന്‍റെ കുടുംബത്തിനും പെണ്ണിന്‍റെ കുടുംബം നൽകുന്ന ധനമായോ വിവാഹാവസരത്തിൽ സ്ത്രീക്ക് ലഭിക്കുന്ന കുടുംബവിഹിതത്തെ കണ്ടാൽ അത് ശരിയാവില്ലല്ലൊ. ഭർതൃവീട്ടിലെ കടം വീട്ടാനോ,അവിടെ വീട് പണിയാനോ, കല്യാണാവസരത്തിൽ നാട്ടുകാർക്ക് ഫൈവ്സ്റ്റാർ മുതൽ ത്രീസ്റ്റാർ ലെവൽ വരെയുളള ഭക്ഷണം നൽകാനോ ആ തുക ചെലവഴിക്കുന്നത് അന്യായമല്ലേ? ഭർതൃവീട്ടിലെ ഏതെങ്കിലും ഒരാവശ്യത്തിനുവേണ്ടി ആ പണമോ അതിന്‍റെ ഒരു ഭാഗമോ ചിലവഴിക്കാൻ പാടില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. അങ്ങനെ വന്നാൽകൂടി അക്കാര്യങ്ങൾക്കൊക്കെ ഒരു നിയന്ത്രണം ഉണ്ടാവേണ്ടതല്ലേ? ഒരാൾക്ക് അവകാശമായ സ്വത്ത് ആ വ്യക്തിയുടെ സമ്മതംപോലും ആരായാതെ അയാളുടേതല്ലാത്ത ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത് അനീതിയല്ലേ? എന്‍റെ ചെറുക്കൻ തന്‍റെ പെണ്ണിനെ കെട്ടണമെങ്കിൽ ഞങ്ങളുടെ സാന്പത്തിക ബാധ്യത മുഴുവൻ തീർക്കാൻ പറ്റുന്നത്ര തുക തന്നേ മതിയാകൂ എന്ന മനോഭാവം മനഃസാക്ഷി വിരുദ്ധമല്ലേ?. പുരുഷന് മാത്രമേ വിലയുള്ളോ? സ്ത്രീക്കും അവൾ നേടിയ വിദ്യാഭ്യാസത്തിനും സന്പാദിച്ച ജോലിക്കും അവളുടെ ജീവിതത്തിനുമൊന്നും തെല്ലും വിലയില്ലേ? സ്ത്രീവിഹിതം ചോദിച്ചുവാങ്ങേണ്ടതോ പിടിച്ചുപറിക്കേണ്ടതോ ആയ ഒന്നാണോ? പെണ്ണിന്‍റെ കുടുംബത്തിന്‍റെ സാന്പത്തിക നിലവാരമനുസരിച്ച് കാര്യങ്ങൾ മനസിലാക്കി കുടുംബസ്വത്തിൽ അവൾക്കർഹതപ്പെട്ടതുമാത്രം സ്വീകരിക്കുന്നതായിരിക്കേണ്ടതല്ലേ അത്?

സിറിയക് കോട്ടയില്‍


കുട്ടികളെ വസ്തുക്കളായി കാണരുത്
കടുംപിടിത്തക്കാരനാണയാൾ. ഈയൊരഭിപ്രായത്തെ അയാളുടെ വീട്ടുകാരും നാട്ടുകാരുമൊക്കെ പിൻതുണയ്ക്കുന്നുമുണ്ട്. അയാളുടെ ഭാര്യ ആശ അധ്യാപികയാണ്, പഠിപ്പിക്കുന്നത് ടൗണിലുള്ള അൺഎയ്ഡഡ് സ്കൂളിലാണ്. അയാൾ തോമസ് ജോസഫ്, കെ
വിഘ്നങ്ങൾ സൃഷ്ടിക്കുന്നവർ
ട്രെയിനിൽ കോഴിക്കോട്ടേക്ക് ഞാൻ യാത്ര ചെയ്യുകയാണ്. പിറ്റേന്ന് ശാലോം സ്റ്റുഡിയോയിൽ വച്ച് ചെയ്യേണ്ട ഷൂട്ടാണ് എന്റെ യാത്രയുടെ ലക്ഷ്യം. ഞാൻ ഇരിക്കുന്ന സീറ്റിന് അടുത്തുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒരേ കുടു
പിന്നോട്ടു തുഴയാതെ മുന്നോട്ടു തുഴയാം
അന്ത്യാളംകാരനാണയാൾ. ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്.അവിടെ കുടിയേറി പാർത്തിട്ട് ഇരുപത്തിയെട്ടുവർഷമായി. അയാൾ ബാബു എന്ന് വിളിക്കപ്പെടുന്ന വർഗീസ് ജോസഫ്. ബാബുവിന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുപത് വർഷമായി. ഭ
വിസ്മരിക്കപ്പെടുന്ന മനുഷ്യാവതാരങ്ങൾ
ഏതോ ഒരു ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിന്റെ കുറിപ്പുമായി എന്നെ കാണാൻ വന്നത് എൺപത് വയസുള്ള അമ്മയും വല്യമ്മയുമായ ഒരു സ്ത്രീയാണ്. ഞാൻ ചൂണ്ടിക്കാട്ടിയ കസേരയിൽ അവരിരുന്നു. കാര്യങ്ങൾ പറയുമ്പോൾ നിയന്ത്രിക്കാന
വാരിക്കഴിപ്പിച്ചും കോരിക്കുളിപ്പിച്ചും
നാലാം ക്ലാസ് വിദ്യാർഥിനിയാണവൾ, വിനീത. വീട്ടിലെ ഇളയ കുട്ടിയായ അവൾ മാതാപിതാക്കളായ അരുൺ മാത്യുവിനും സിസി മാത്യുവിനും മാത്രമല്ല അവളുടെ മുതിർന്ന സഹോദരങ്ങളായ ജൂലിക്കും ജസ്റ്റിനും പൊന്നോമനയാണ്. മൂന്നാമതൊരു
താഴെ വെച്ചാൽ ഉറുമ്പരിക്കും തലേൽ വെച്ചാൽ പേനരിക്കും
മാത്യു എന്ന് പേരുള്ള മത്തായിച്ചനും അയാളുടെ ഭാര്യ സൂസമ്മയും എന്നെ കാണാൻ വന്നത് അവരിരുവരുടെയും വലിയൊരു വേദന എന്നോട് പങ്കുവയ്ക്കാനാണ്. നാലു മക്കളാണവർക്ക്, രണ്ടാണും രണ്ടു പെണ്ണും. ഏറ്റവും മൂത്തതും ഏറ്റവും
ചോദിക്കാതെയും പറയാതെയും
ആര്യ എൻജിനിയറിംഗ് ബിരുദധാരിയാണ്. ആര്യയുടെ ഭർത്താവ് ജനീഷ് യൂണിവേഴ്സിറ്റി കോളജിലെ അധ്യാപകനാണ്. അയാൾ മുളംതോട്ടിൽ ജോസഫ് സാറിന്റെയും മോളിക്കുട്ടി ടീച്ചറിന്റെയും മൂന്നാമത്തെ മകനാണ്. പഠനത്തിൽ മിടുക്കനായിരുന
പത്തു സെന്റ് സ്‌ഥലവും നിലംപൊത്താറായ വീടും
വിധവയായ ആ സ്ത്രീയുടെ ഭർത്താവ് മരിച്ചിട്ട് പത്തു വർഷമായി. മക്കൾ രണ്ടുപേരാണവർക്ക.് മൂത്തത് പെൺകുട്ടിയാണ്, ലില്ലി. അവളെ കെട്ടിച്ചത് നെടുംകണ്ടത്താണ്. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ലില്ലിയെ കെട്ടിച്ചുവി
പെൺമക്കളുടെ പ്രസവം മൂലം കടക്കെണിയിലാകുന്ന അപ്പന്മാർ
അയാൾക്ക് വയസ് അറുപതായി, കൂലിപ്പണിക്കാരനാണ്, പേര് രാജൻ. വളവുകാട്ടിൽ പോത്തച്ചന്റെയും അന്നക്കുട്ടിയുടെയും മകൻ. രാജന്റെ ഭാര്യ സുനി കുട്ടനാട്ടുകാരിയാണ്. രാജനും സുനിക്കും മൂന്ന് പെൺമക്കളാണുള്ളത്. മൂന്നുപേര
ചോറിനൊപ്പം ചൊല്ലും
സോഡാക്കാരൻ പാപ്പച്ചൻ മരിച്ചു. വലിയ സോഡാ നിർമാണ മുതലാളിയൊന്നും ആയിരുന്നില്ല അയാൾ. സോഡാ ഫാക്ടറിയിൽനിന്നു സൈക്കിൾമാർഗം കടകളിൽ സോഡാ എത്തിക്കുന്ന തൊഴിലായിരുന്നു അയാളുടേത്. സോഡാ കച്ചവടം നടത്തി കൈയിൽ കിട്ടു
മരണം കൊതിക്കുന്ന മാതൃത്വം
മക്കൾ നാലുപേർ ചേർന്നാണ് എന്നെ കാണാൻ വന്നത്. അവർ എട്ടുമക്കളിൽ ആറുപേരും വിദേശത്താണ്. വിദേശത്തുള്ള മക്കളിൽ നാലുപേരാണ് വലിയൊരു വേദനയും ഉള്ളിൽപേറി എന്നെ കാണാൻ വന്നത്. മൂത്തവൻ ജോർജുകുട്ടിയും ജോർജുകുട്ടിയുടെ
വിജയവഴിയിലെ പരാജയങ്ങൾ
കുടുംബനാഥയും മൂന്നു കുട്ടികളുടെ അമ്മയുമായ ആ സ്ത്രീയുടെ സംസാരം കേട്ടപ്പോൾ ഞാൻ ചിന്തിച്ചു, ഇതുപോലുള്ള അമ്മമാർ മക്കളെ പരിശീലിപ്പിച്ചാൽ അവരുടെ ഭാവി അവതാളത്തിലാകുമല്ലൊ. കൃഷി ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്‌ഥയ
പൊളിച്ചുനീക്കേണ്ട മതിലുകൾ
അജിത് ഡിഗ്രിക്കാരനാണ്. ഒന്നുരണ്ടു വർഷം ഒരു ബിസിനസ് സ്‌ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അയാൾ ഇപ്പോൾ ഒരു മുഴുസമയ കർഷകനാണ്. പരമ്പരാഗത കർഷക കുടുംബമാണ് അജിത്തിന്റേത്. അപ്പൻ ജോർജുകുട്ടി മരിച്ചത് അഞ
വെട്ടൊന്ന് മുറി രണ്ട്
പരാതികളുടെ നീണ്ട നിരയുമായാണ് അയാൾ എന്നെ കാണാൻ വന്നത്. പരാതി മറ്റാരെയുംകുറിച്ചല്ല സ്വന്തം ഭാര്യയെക്കുറിച്ചുതന്നെയാണ്. അയാൾ ജോൺസൺ, മെഡിക്കൽ ഷോപ്പുടമയാണ്. കുഞ്ഞുമോളെന്ന അയാളുടെ ഭാര്യ, ഹൈറേഞ്ചിൽ കുടിയേറിപ
പറയാൻ എളുപ്പം ജീവിതം ദുഷ്കരം
എന്നെ ആദ്യം കാണാൻ എത്തിയത് അവന്റെ മാതാപിതാക്കളാണ്. അവൻ എബിൻ, മാതാപിതാക്കൾ ജോണും ലീലാമ്മയും. ഒരു പ്രൈവറ്റ് സ്‌ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന എബിൻ പ്രേമത്തിലാണ്. കൂടെ ജോലി ചെയ്യുന്ന രാധ എന്ന പെൺകുട്ടിയ
നാം മാതൃകയാക്കേണ്ട കുടുംബം
ജിനുവിനും സോളിക്കും രണ്ടു മക്കളാണ്. ഒരാണും ഒരു പെണ്ണും. ജിനു എട്ടു മക്കളിൽ ആറാമനാണ്. അയാൾക്ക് കുടുംബവിഹിതമായി കിട്ടിയ തൊണ്ണൂറ് സെന്റ് സ്‌ഥലം ഫലഭൂവിഷ്ടമാണ്. വിവിധ കൃഷികളാൽ സമ്പന്നവുമാണാ സ്‌ഥലം. അധ്വാനശ
ഒറ്റയാന്റെ പതനം
ജറി എന്ന അയാൾ മരിച്ചു. കാർഡിയാക് അറസ്റ്റ് മൂലമാണ് മരണം സംഭവിച്ചത്. സംഭവസമയത്ത് അയാളുടെ ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നില്ല. തൊടുപുഴയിലുളള ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്
വഴിപിഴച്ച തീരുമാനങ്ങൾ
അനൂപിന്റേത് ഒരു സാധാരണ കുടുംബമാണ്. അയാൾ പോസ്റ്റ്ഗ്രാജുവേറ്റാണ്. വിവാഹം കഴിഞ്ഞത് രണ്ടു വർഷം മുമ്പാണ്. ഭാര്യ വിജില ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നടത്തിയതും ഇംഗ്ലണ്ടിലാണ്. വിജിലയുടെ തറവാട്ടു കുടുംബം ക
ഒറ്റമൂലി പ്രയോഗം ആഗ്രഹിച്ച് വരുന്നവർ
മറ്റാരോടും പറയാതെയും ആരും അറിയാതെയുമാണ് ആ കുടുംബനാഥ എന്നെ കാണാൻ വന്നത്. പെണ്ണമ്മയെന്ന ആ സ്ത്രീയുടെ ഭർത്താവ് ജീവിച്ചിരുപ്പുണ്ട്. വാർധക്യസഹജമായ അസുഖങ്ങൾ അയാൾക്കുണ്ട്. മക്കൾ നാലുപേരാണവർക്ക്, രണ്ടാണും രണ്
കടം വാങ്ങാൻ ഭർത്താവും വീട്ടാൻ ഭാര്യയും
അയാളുടെ അപ്പൻ വാഴക്കുല കച്ചവടക്കാരനായിരുന്നു. അയാളുടെ പേര് ജോയി. അപ്പൻ വറീത്. വറീതിന് അയാളെ കൂടാതെ നാലു മക്കൾകൂടിയുണ്ട്. മരിക്കും മുമ്പ് മക്കളുടെ എല്ലാവരുടെയും കല്ല്യാണം നടത്തി. മാത്രമല്ല അയാൾ തന്റെ
നിങ്ങൾ ആഗ്രഹിക്കുന്ന മരുമക്കൾ
അരുൺ അവധിക്ക് നാട്ടിൽ എത്തിയിട്ടുണ്ട്. അവൻ എന്റെ സുഹൃത്തിന്റെ മകനാണ്. ദുബായിലാണ് അരുണിന് ജോലി. ആശ അരുണിന്റെ ഭാര്യയാണ്. ആശയുടെ മാതാപിതാക്കൾ നാട്ടിലെ പേരുകേട്ട’ അധ്യാപകരാണ്. പൗലോസ് സാർ റിട്ടയർ ചെയ്തത് ക
നിധി കാക്കുന്ന ഭൂതം
കുര്യച്ചന്റെ രണ്ടാമത്തെ മകളുടെ കല്യാണമാണ്. മൂത്തവൾ സാലുവിന്റെ കല്യാണം രണ്ടു വർഷം മുമ്പാണു നടന്നത്. സാലുവിന്റെ ഭർത്താവ് ടൗണിലെ മെഡിക്കൽ ഷോപ്പുടമയാണ്. കുര്യച്ചൻ പ്ലാന്ററാണ്. ഹൈറേഞ്ചിൽ പലയിടത്തായി അയാൾ
കല്യാണം ഉറപ്പിക്കുംമുമ്പ്
എന്റെ മുറിയിലേക്ക് കടന്നുവന്ന അവരിരുവരും ഏറെ ദു:ഖിതരാണെന്ന് ഇരുവരുടെയും മുഖഭാവം വ്യക്‌തമാക്കുന്നുണ്ടായിരുന്നു. കെ. എസ്.ആർ. ടി. സി ജീവനക്കാരനായിരുന്ന അയാളും നഴ്സായി രുന്ന അയാളുടെ ഭാര്യയും തങ്ങളുടെ ഔദ്യ
ജീവിക്കാനായി തോൽക്കുന്നവർ
ആ കുടുംബനാഥ മക്കളായ സുബിനോടും ജിഥിനോടുമൊപ്പമാണ് എന്നെ കാണാൻ വന്നത്. കൃഷി ഓഫീസറാണാ സ്ത്രീ, പേര് ആശ. ഭർത്താവ് വാട്ടർ അഥോറിട്ടിയിലെ ഉദ്യോഗസ്‌ഥനാണ്. അയാൾ ജോയി സേവ്യർ. ഇരുവരുടെയും വിവാഹം നടന്നത് തൊണ്ണൂറ്റി
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും
ദോഹയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതാണാ കുടുംബം. അയാൾ ജോർജുകുട്ടി, സോഫ്റ്റ്വെയർ എൻജിനിയറാണ്. ജീവിതത്തെയും ജീവിതബന്ധിയായ കാര്യങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെയും നിറഞ്ഞ പ്രതീക്ഷയോടെയും സമീപിക്കുന്ന മനു
വാർധക്യം അർഥപൂർണമാക്കാം
അയാൾക്ക് പ്രായം അറുപത്തിയെട്ടായി. മുടിയും താടിയും നരച്ചിട്ടാണ്. ഭാര്യ ത്രേസ്യാമ്മ മരിച്ചത് നാലുവർഷം മുമ്പാണ്. അയാളുടെ പേര് പീലിച്ചൻ. മുഴുവൻ പേര് പീലിപ്പോസ് സേവ്യർ. പീലിപ്പോസ് സേവ്യർ നിരാശനാണ്. അക്കാര്
താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാൽ
അയാൾ വലിയ ദു:ഖത്തിലാണ്. കാണുന്ന എല്ലാവർക്കും പൊടുന്നനെ അക്കാര്യം മനസിലാവുകയില്ലെങ്കിലും അയാളോട് താൽപര്യപൂർവം സംസാരിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും അത് പിടികിട്ടും. ഗവൺമെന്റ് ഹൈസ്കൂളിലെ ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.