Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന ഒ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് സ്വ​യം. ആ​ർ. ശ​ര​ത്ത് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ശ​രി​ക്കും ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. ഓ​ട്ടി​സം ബാ​ധി​ച്ച ഒ​രു പ​ത്തു​വ​യ​സു​കാ​ര​നും അ​വ​ന്‍റെ അ​മ്മ​യും ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ. ഓ​ട്ടി​സ​മു​ള്ള ഒ​രു കു​ഞ്ഞു ജ​നി​ച്ചാ​ൽ അ​വ​നെ​ന്നും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ എ​ല്ലാ ഭാ​ര​വും അ​മ്മ​യെ ഏ​ൽ​പ്പി​ച്ച് അ​ച്ഛ​ൻ പോ​ലും അ​വ​നെ ഉ​പേ​ക്ഷി​ച്ചു പോ​യെന്നുവരാം. അത്തരത്തിലുള്ള ഒരു ​കു​ട്ടി​യെ​യും കൊ​ണ്ട് അ​മ്മ ന​ട​ത്തു​ന്ന ജീ​വി​ത പോ​രാ​ട്ടം... അ​വ​നി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ക​ഴി​വു​ക​ളെ ക​ണ്ടെ​ത്തി സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രിക... അ​തി​ൽ ഒ​ര​മ്മ നേ​ടു​ന്ന വി​ജ​യ​മാ​ണ് സ്വ​യം എ​ന്ന ചി​ത്രം.

സ്വ​യം എ​ന്ന ചി​ത്ര​ത്തി​ലെ ഓ​ട്ടി​സം ബാ​ധി​ത​നാ​യ പ​ത്തു​വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യാ​യ ആ​ഗ്ന​സ് എ​ന്ന അ​മ്മ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ൽ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു കാ​ത്തി​രി​ക്കു​ക​യാ​ണ് ല​ക്ഷ്മി​പ്രി​യ മേ​നോ​ൻ എന്ന നടി. മ​ക​നു വേ​ണ്ടി മാ​ത്രം ജീ​വി​ക്കു​ന്ന ഒ​ര​മ്മ​യു​ടെ ആ​ത്മ​സം​ഘ​ർ​ഷ​ത്തി​ന്‍റെ​യും ആ​ത്മ​ത്യാ​ഗ​ത്തി​ന്‍റെ​യും ജീ​വി​ത​മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഭം​ഗി​യാ​ക്കി​യെ​ന്നാ​ണ് ല​ക്ഷ്മി​യു​ടെ വി​ശ്വാ​സം. വി​ല​യി​രു​ത്ത​ലി​ന്‍റെ അ​വ​സാ​ന​വാ​ക്ക് അ​തു പ്രേ​ക്ഷ​ക​ർ മാ​ത്ര​മാ​ണ് ലക്ഷ്മി പറയുന്നു. ല​ക്ഷ്മി​യെന്ന തുടക്കക്കാരിയുടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...

ആഗ്നലാകുന്നതിനു മുന്പ്

സ്വ​യ​ത്തി​ലെ ആ​ഗ്ന​സാ​കു​ന്ന​തി​നു മു​ന്പ് കുറെയധികം ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും ചി​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു. സ്വ​യ​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ആ​ർ. ശ​ര​ത്തി​ന്‍റെ പ​റു​ദീ​സ എ​ന്ന ചി​ത്ര​ത്തി​ലും ജ​യ​റാ​മി​ന്‍റെ മ​ക​ൻ കാ​ളി​ദാ​സ് നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം ഒ​രു പ​ക്കാ ക​ഥൈ ഉ​ൾ​പ്പ​ടെ മൂ​ന്നു ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഫു​ക്രി എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യിച്ചിട്ടുണ്ട്.

സ്വ​യ​ത്തി​ലെ ആ​ഗ്ന​സ്

ജ​ർ​മ്മ​നി​യി​ൽ സെ​റ്റി​ൽ ചെ​യ്ത എ​ബി​ആ​ഗ്ന​സ് ദ​ന്പ​തി​ക​ളു​ടെ പ​ത്തു​വ​യ​സു​ള്ള മ​ക​ൻ മെ​റോ​ണ്‍ ഓ​ട്ടി​സം ബാ​ധി​ത​നാ​ണ്. പി​താ​വ് എ​ബി ഈ ​യാ​ഥാ​ർ​ഥ്യ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്നു. തു​ട​ർ​ന്ന് മ​ക​നു​വേ​ണ്ടി ജീ​വി​ക്കു​ന്ന ആ​ഗ്ന​സ്, അ​വ​ന്‍റെ ഫു​ട്ബോ​ൾ ക​ന്പം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു. മ​ക​ന്‍റെ അ​സു​ഖ​വി​വ​രം നാ​ട്ടി​ലു​ള്ള അ​പ്പ​ച്ച​നി​ൽ നി​ന്നും അ​മ്മ​ച്ചി​യി​ൽ നി​ന്നും ആ​ഗ്ന​സ് മ​റ​ച്ചുവ​യ്ക്കു​ന്നു.

വാ​ൽ​ഡ്രോ​ഫ് ക്ല​ബ്ബി​ലെ ഒ​രു ഫു​ട്ബോ​ൾ സെ​ല​ക്ഷ​ൻ മ​ത്സ​ര​ത്തി​നി​ട​യി​ൽ, മെ​റോ​ണ്‍ കാ​ൽ​ക്കു​ഴ​യ്ക്ക് ക്ഷ​തം സം​ഭ​വി​ച്ച് താ​ഴെ വീ​ഴു​ന്നു. അ​തോ​ടെ മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന ആ​ഗ്ന​സ്, പ​ള്ളി​യി​ലെ പു​രേ​ാ ഹി​ത​ന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം നാ​ട്ടി​ൽ ആ​യു​ർ​വദ ചി​കി​ത്സ തേ​ടാ​ൻ തീ​രു​മാ​നി​ക്കു​ന്നു. ആ​ഗ്ന​സി​ന് താ​ങ്ങാ​യി നി​ൽ​ക്കു​ന്ന സ​ഹോ​ദ​ര​ൻ ജോ​ണി​യോ​ടൊ​പ്പം അ​വ​ർ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്നു.

നാ​ട്ടി​ലെ​ത്തി​യ ആ​ഗ്ന​സി​നെ​യും മ​ക​നെ​യും ജോ​ണി​യെ​യും ത​റ​വാ​ട്ടി​ലു​ള്ള​വ​ർ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു. ക്ര​മേ​ണ മെ​റോ​ണ്‍ ഓ​ട്ടി​സം ബാ​ധി​ത​നാ​ണെ​ന്ന​റി​യു​ന്ന​തോ​ടെ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കു​ന്നു. മ​ക​ളു​ടെ ദു​രി​ത​വും ക​ണ്ണീ​രും ഒ​പ്പം മെ​റോ​ണി​ന്‍റെ അ​ക്ര​മ​വും ആ​ഗ്ന​സി​ന്‍റെ അ​പ്പ​ച്ച​ന് സ​ഹി​ക്കാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​യി​രു​ന്നു. അ​മ്മ​ച്ചി ആ​കെ ത​ള​ർ​ന്നു​പോ​യി. മ​ക​ളോ​ടു​ള്ള അ​നു​ക​ന്പ​യി​ൽ അ​പ്പ​ച്ച​ൻ സ്വ​ത്തു​മു​ഴു​വ​ൻ ആ​ഗ്ന​സി​ന് കൊ​ടു​ക്കു​ന്നു. അ​ത് കു​ടും​ബ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്തഃ​ച്ഛി​ദ്ര​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്നു. സ​ഹി​കെ​ട്ട ആ​ഗ്ന​സ്, മെ​റോ​ണി​നെ​യും കൂ​ട്ടി ശ​ങ്ക​ര​ൻ വൈ​ദ്യ​രു​ടെ ത​പോ​വ​നം ആ​യു​ർ​വദ ചി​കി​ത്സാ​ല​യ​ത്തി​ലേ​ക്കു പോ​കു​ന്നു.

ത​പോ​വ​ന​ത്തി​ൽ പു​തി​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ആ​ഗ്ന​സി​നെ തേ​ടി​യെ​ത്തു​ന്നു. ചി​ട്ട​യാ​യി ചി​കി​ത്സി​ക്കു​ന്ന വൈ​ദ്യ​ർ, സ്നേ​ഹ​സന്പ​ന്ന​രാ​യ ക​ഷാ​യം കൃ​ഷ്ണ​ൻ​കു​ട്ടി, നാ​രാ​യ​ണ​ൻ​കു​ട്ടി, ജ​ല​ജ തു​ട​ങ്ങി​യ​വ​രു​ടെ സാ​മീ​പ്യം ആ​ഗ്ന​സി​ലും മെ​റോ​ണി​ലും പു​തു ഉൗ​ർ​ജം പ​ക​ർ​ന്നു. മെ​റോ​ണി​ന്‍റെ ഫു​ട്ബോ​ൾ ക​ന്പം മ​ന​സി​ലാ​ക്കി​യ ക​ഷാ​യം കൃ​ഷ്ണ​ൻ​കു​ട്ടി അ​ന്നാ​ട്ടി​ൽ എ​ല്ലാ കൊ​ല്ല​വും ന​ട​ക്കാ​റു​ള്ള ബേ​പ്പൂ​ർ സു​ൽ​ത്താ​ൻ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു ടീ​മി​ലേ​ക്ക് അ​വ​ന് സെ​ല​ക്്്ഷ​ൻ ഒ​പ്പി​ക്കു​ന്നു. മ​ത്സ​ര​ദി​നം അ​ടു​ക്കു​ന്തോ​റും ആ​ഗ്ന​സി​ന്‍റെ ഉ​ള്ള് ആ​ളാ​ൻ തു​ട​ങ്ങി. ക​ളി​ക്കി​ട​യി​ൽ മെ​റോ​ണി​ന്‍റെ കാ​ൽ​കു​ഴ​യ്ക്ക് പ​രി​ക്കു പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക ആ​ഗ്ന​സി​നെ അ​ല​ട്ടാ​ൻ തു​ട​ങ്ങി... ക​ഥാ​ഗ​തി ഇ​ങ്ങ​നെ പു​രോ​ഗ​മി​ക്കു​ന്നു.

സ്വ​യ​ത്തി​ലേ​ക്ക്

ശ​ര​ത് സാ​റി​ന്‍റെ പ​റു​ദീ​സ​യി​ലെ വേ​ഷം ചെ​യ്ത​തി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​യാ​യി പ​ല ചി​ത്ര​ങ്ങ​ളി​ലും സ​ഹ​ക​രി​ച്ചി​രു​ന്നു. സം​വി​ധാ​ന​ത്തി​ന്‍റെ​യും അ​ഭി​ന​യ​ത്തി​ന്‍റെ​യും വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ആ ​സ​മ​യം ച​ർ​ച്ച ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ചി​ത്രീ​ക​ര​ണ​സ​മ​യ​ത്ത് അ​ഭി​നേ​താ​ക്ക​ൾ​ക്ക് ഞാ​ൻ സീ​നു​ക​ൾ വി​വ​രി​ച്ചു ന​ൽ​കു​ന്ന​ത് ശ​ര​ത് സാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു എ​ന്നു തോ​ന്നു​ന്നു. ആ ​ഒ​രു വി​ശ്വ​ാസ​ത്തി​ൽ നി​ന്നാ​കാം അ​ദ്ദേ​ഹം സ്വ​യ​ത്തി​ലെ ആ​ഗ്ന​സി​നെ എ​ന്നെ ഏ​ൽ​പ്പി​ച്ച​ത്.

മു​ൻ​ക​രു​ത​ലു​ക​ൾ

ആ​ഗ്ന​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ൻ വേ​ണ്ടി ഏ​താ​ണ്ട് ഒ​രു മാ​സ​ത്തോ​ളം ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള അ​മ്മ​മാ​രു​ടെ ആ​കു​ല​ത​ക​ൾ, മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ എ​ല്ലാം ഞാ​ൻ നോ​ക്കി​ക്ക​ണ്ടു. സ്വ​യ​ത്തി​ന്‍റെ തി​ര​ക്ക​ഥ​യു​ടെ ഏ​ക​ദേ​ശ​രൂ​പം എ​നി​ക്കു നേ​ര​ത്തെ കി​ട്ടി​യി​രു​ന്നു. അ​തു​കൊ​ണ്ടുത​ന്നെ ആ​ഗ്ന​സി​നു വേ​ണ്ട മാ​ന​റി​സ​ങ്ങ​ൾ, ശ​രീ​ര​ഭാ​ഷ എ​ന്നി​വ​യെ​ല്ലാം നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു.

പു​തി​യ ഓ​ഫ​റു​ക​ൾ

എ​ന്‍റെ മു​ഴു​വ​ൻ പ്ര​തീ​ക്ഷ​യും ആ​ഗ്ന​സി​ലാ​ണി​പ്പോ​ൾ. അ​ത്ര​മാ​ത്രം ഹോം​വ​ർ​ക്ക് ചെ​യ്താ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. ജ​ർ​മ​നി​യി​ലും കേ​ര​ള​ത്തി​ലു​മാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ആ​ഗ്ന​സി​നെ പ്രേ​ക്ഷ​ക​ർ എ​ത്ര​മാ​ത്രം സ്വീ​ക​രി​ക്കും എ​ന്നു വി​ല​യി​രു​ത്തി​യാ​കും മു​ന്നോ​ട്ടു ല​ഭി​ക്കു​ന്ന വേ​ഷ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക.

അ​മ്മ​വേ​ഷം

സി​നി​മ​യി​ൽ കി​ട്ടു​ന്ന വേ​ഷം അ​മ്മ വേ​ഷ​മാ​ണോ അ​ല്ല​യോ എ​ന്നു​ള്ള​ത് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു വി​ഷ​യ​മ​ല്ല. എ​ന്ത് ചെ​യ്യാ​നു​ണ്ട് എ​ന്ന​താ​ണ് പ്ര​ധാ​നം. വ്യ​ത്യ​സ്ത​വും വൈ​വി​ധ്യ​വു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്രം. ഒ​റ്റ സീ​നി​ൽ മാ​ത്ര​മാ​ണു​ള്ള​തെ​ങ്കി​ലും അ​ത് ക​ഥ​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ങ്കി​ൽ അ​തു ചെ​യ്യും. സ്വ​യ​ത്തി​ൽ അ​മ്മ​വേ​ഷം ചെ​യ്ത​തു​കൊ​ണ്ട് അ​ത്ത​രം റോ​ളു​ക​ളി​ൽ ത​ള​ച്ചി​ട​പ്പെ​ടു​മോ എ​ന്ന ഭ​യ​മെ​നി​ക്കി​ല്ല.

കു​ടും​ബം

ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. വിവാഹശേഷം ചെ​ന്നൈ​യി​ലാ​ണി​പ്പോ​ൾ സ്ഥി​ര​താ​മ​സം. ഭ​ർ​ത്താ​വ് ഡോ. ​രാ​ജേ​ഷ് നാ​യ​ർ ചെ​ന്നൈ ഐ​ഐ​ടി​യി​ൽ പ്ര​ഫ​സ​റാ​ണ്.

കു​​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ

എ​ന്‍റെ വീ​ട്ടു​കാ​രു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ എ​നി​ക്കു വ​ള​രെ വ​ലു​താ​ണ്. വി​വാ​ഹ​ശേ​ഷം ഇ​പ്പോ​ൾ ഭ​ർ​ത്താ​വി​ൽ നി​ന്നു കി​ട്ടു​ന്ന സ​പ്പോ​ർ​ട്ട് എ​നി​ക്കു ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം വ​ള​രെ വ​ലു​താ​ണ്. ക​ഥാ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മേ ചെ​യ്യാ​വൂ എ​ന്ന​താ​ണ് ഭ​ർ​ത്താ​വി​ന്‍റെ ഏ​ക ​ഡി​മാ​ൻ​ഡ്.

പ്രദീപ് ഗോപി


'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓ​ട്ടി​സം കു​ട്ടി​ക​ളോ​ടു​ള്ള നമ്മുടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റമുണ്ടാകണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി ആ​ർ. ശ​ര​ത്തി​ന്‍റെ കുടുംബചിത്രം"സ്വ​യം' തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. സാ​യാ​ഹ്നം, സ്ഥി​തി, പ​റു​ദ
നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍
വ​ലു​താ​കു​ന്പോ​ൾ ആ​രാ​ക​ണ​മെ​ന്നു ചോ​ദി​ച്ചാ​ൽ സി​നി​മാ ന​ട​ൻ അ​ല്ലെ​ങ്കി​ൽ ന​ടി​യാ​ക​ണ​മെ​ന്നു പ​റ​യാ​ത്ത കു​ട്ടി​ക​ൾ കു​റ​വാ​യി​രി​ക്കും. പ​ക്ഷേ എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും ത​നി​ക്ക് ഡോ​ക്ട​റാ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വി​മ​ർ​ശ​ന​ങ്ങ​ളെ വി​ജ​യം കൊ​ണ്ടു മ​റി​ക​ട​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, മു​കേ​ഷ്, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, ഐ​ശ്വ​ര്യ രാ​ജേ​ഷ്, മ​നോ​ബാ
നൃത്തമാണ് ജീവിതം
തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് വി​ന്ദു​ജ മേ​നോ​നും. ടി. ​ജി. രാ​ജീ​വ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ പ​വി​ത്രം ഇ​ന്നും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നി​റ​ഞ്ഞ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥാചിത്രം എസ്ര തിയറ്ററുകളിലേക്ക്. പൃഥ്വിരാജും പ്രിയ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്തിലെ ന്യൂജെൻ ആണ് ഹരീഷ് പെരുമണ്ണ... അല്ല ഹരീഷ് കണാര
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുടെ കുടുംബജീവിതത്തിൽ എവിടെയൊക്കെയോ ഉണ്ടെന്നും തിരിഞ്
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക എത്തുന്നതും കാത്തിരിക്കുകയായിരുന്നു ജനക്കൂട്ടം. ആ
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയിലും സീരിയലിലും സ്റ്റേജ് അവതാരകയായുമൊക്കെ തിളങ്ങുന്
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ അദ്ദേഹത്തെ തേടിയെത്തി; പ്രഫ. ലക്ഷ്മി. എം. പദ്മനാഭ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.

കിള്ളിക്കുറിശിമംഗലം എന്ന കലാഗ്രാമത്തിൽ 1960 കളിൽ നടന്ന അതിദ
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്പോൾ പിന്നെ പടം പരാജയപ്പെട്ടാലും അതിൽ ഒരു പരിധിയിൽ
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച് ജി. ആർ. ആദിത്യ സംവിധാനം ചെയ്ത സവരക്കത്തി എന്ന ചിത്
ഭക്‌തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്‌തിവാദത്തിന്റെ പച്ചമണ്ണിൽ ആണ്ട് നിൽക്കുമ്പോഴും ഉൾത്തടത്തിൽ ആത്മീയതയുടെ അനന്തത
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു...’’ ആനന്ദത്തിന്റെ വിശേഷങ്ങളുമായി സംവ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്‌ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി ഇപ്പോൾ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം തനി
അവനവൻതുരുത്തിൽ ജീവിക്കുന്നവരുടെ കഥ മണട്രോത്തുരുത്ത്
മനു സംവിധാനം ചെയ്ത ’മണട്രോത്തുരുത്തി‘നെക്കുറിച്ച് അഭിനേതാവ് അലൻസിയർ പറയുന്നു...

‘‘അവനവനോടു തന്നെ തർക്കിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ഒരു സിനിമയാണു ‘മണട്രോത്തുരുത്ത്’. നമ്മളിലേക്കു ത
എന്റെ വെള്ളിത്തൂവൽ
മലയാള സിനിമയുടെ വെള്ളിവെളിച്ച ത്തിലേക്ക് സമർപ്പിത ജീവിതത്തെ ഇതിവൃത്തമാക്കി കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും മൂല്യങ്ങൾ പകർന്നു നൽകാൻ ഒരു സിനിമ–എന്റെ വെള്ളിത്തൂവൽ. കുട്ടികളെ കേന്ദ്രകഥാപാ ത്രമാക്കി ഒരു കന
ഒരു കിടിലൻ മുത്തശി
ലോകം അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം പട്ടിണിയോ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ അല്ല, ഗ്രാൻഡ് പേരന്റ്സാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശി ഗദ എന്ന സിനിമയിൽ നടൻ വിജയരാഘവന്റെ കഥ
ഹണിയുടെ രാവുകൾ
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയിരിക്കുകയാണ് നടി ഹണിറോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഹണി റോസ് പിന്നീട് മമ്മൂട്ടിയുടെ കൂടെ ദൈവത്തിന്റെ സ്വന്തം ക്ലീ
മേക്കിംഗ് ഓഫ് കെപിഎസി; കൊച്ചൗവ്വ സ്പീക്കിംഗ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഇ/0 ഉദയ
‘‘ഒത്തിരി സന്തോഷവും അഭിമാനവും ചാരിതാർഥ്യവുമുള്ള ഓണക്കാലമാണ് ഇത്തവണ. ഉദയാ തിരിച്ചുവരികയാണ്, 30 വർഷത്തിനുശേഷം. കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ്ലോ (കെപിഎസി) എന്ന പടവുമായി. നമ്മെ പ്രചോദിപ്പിക്കുന്ന ഒരു സിനിമ.
സ്വീറ്റി ഇനിയ...
വേറിട്ട ചിന്തകളും വേറിട്ട സിനിമകളുമായി ഇനിയ എന്ന നടി മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവ സാന്നിധ്യമാകുമ്പോഴും സ്വന്തം നാട് തന്നെ അവഗണിക്കുന്നു എന്നും മലയാളസിനിമയിൽ ഒരു കോക്കസ് പ്രവർത്തിക്ക
‘പിന്നെയും’ അടൂർ
‘‘കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക അവസ്‌ഥയെക്കുറിച്ചുള്ള പടമാണ് ‘പിന്നെയും’. ഐഹികസുഖങ്ങൾക്കും ധനസമ്പാദനത്തിനുമുള്ള നമ്മുടെ പരക്കംപാച്ചിലിൽ അന്യം നിന്നുപോകുന്നതും നഷ്‌ടപ്പെടുന്നതും നമ്മൾ വിലയോടെ കാണുന്ന മ
ജിബുവിനോടൊപ്പം ഉലഹന്നാനും കുടുംബവും
മലയാള സിനിമയിലെ ഹിറ്റ് താരജോഡികളായ മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. പേരിട്ടിട്ടില്ലാത്
‘പേരറിയാത്തവരു’ടെ മൗനനൊമ്പരങ്ങൾ
സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച ഡോ.ബിജുവിന്റെ ‘പേരറിയാത്തവർ’ തിയറ്ററുകളിൽ. ‘‘നമ്മളിൽ പലരും കാണാതെ പോകുന്ന കുറേ മനുഷ്യജീവിതങ്ങളുടെ കഥയാണു പേരറിയാത്തവർ. അതിരാവിലെ റോഡ് തൂത
എലിയല്ല... രജീഷ പുലിയാണ്
അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയോളം പ്രേക്ഷകർക്ക് ഇഷ്‌ടമായിരിക്കുന്നു അതിലെ എലിയെന്ന എലിസബത്തിനെയും!. സിനിമയിറങ്ങിയപ്പോൾ മുതൽ ഈ സുന്ദരിയെ പ്രേക്ഷകർ തിരയുകയാണ്. എലിസബത്തായി രജിഷ വിജയൻ ജീവിക്കുകയായിരുന
പാ.വ: കുടുംബങ്ങൾ ഏറ്റെടുത്ത അനശ്വര സൗഹൃദം
എൺപതുകളിലെത്തിയ പാപ്പൻ, വർക്കി എന്നീ സുഹൃത്തുക്കളുടെ അനശ്വര സൗഹൃദത്തിന്റെ കഥയാണ് <യൃ>സൂരജ് ടോം സംവിധാനം ചെയ്ത പാ.വ. പാപ്പനെയും വർക്കിയെയും പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് പാപ്പനായി വേഷമിട്ട
ദീപ്തി ഐപിഎസ് ഇനി ചന്ദ്രാ ഐപിഎസ്
ഗായത്രി അരുൺ എന്നു പറഞ്ഞാൽ കുടുംബപ്രേക്ഷകർ ആളെ അറിയാൻ സാധ്യത കുറവാണ്. അവർക്ക് ഗായത്രിയെക്കാൾ ദീപ്തിയെന്ന ഐപിഎസ് ഓഫീസറെയാണ് കൂടുതൽ പരിചയം. ഐപിഎസ് ഓഫീസറായി മിനി സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന ഗായത്രി അരുൺ
ഭക്‌തിയും പ്രണയവും നിറയുന്ന പാട്ടുകൾ
‘അറിയാതെ ആരോരുമറിയാതെയെൻ <യൃ>അകതാരിൽ ആലോലമനുരാഗമായ്<യൃ>കനവിൽ നിലാവിൻ തളിർക്കൂമ്പുപോൽ<യൃ>അലിയാൻ നീയണയൂ എൻ ജീവനിൽ..’<യൃ> <യൃ>പ്രണയം തളിർക്കുന്ന മഴനനവുള്ള വരികളുമായി മലയാള സിനിമയിൽ സജീവമാവുകയാണ് ശശികല വി
ഇടുക്കിയെ സിനിമയിലെടുത്ത ദാസേട്ടൻ
അഭ്രപാളികളിൽ മിന്നിത്തെളിയുന്ന ഇടുക്കിയുടെ വശ്യസൗന്ദര്യം മലയാള സിനിമയയ്ക്കു കാട്ടിക്കൊടുത്ത ദാസ് തൊടുപുഴ ഏറെ സന്തോഷത്തിലാണ്. 10 വർഷത്തിനുള്ളിൽ താൻ കാട്ടിക്കൊടുത്ത ഇടുക്കിയിലെ മലമടക്കുകളുടെ ഹരിതചാരുത
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.