വിരുന്നു മേശയിലെ ഈസ്റ്റർ രുചി
ഹോ​ട്ട് ക്രോ​സ് ബ​ൺ

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ: മൈ​ദ​-ര​ണ്ടു​ക​പ്പ്, പ​ഞ്ച​സാ​ര ​- ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ഉ​പ്പ് - ഒ​രു​നു​ള്ള്, യീ​സ്റ്റ് - ഒ​രു ടീ​സ്പൂ​ൺ, ചൂ​ടു​പാ​ൽ - ​മു​ക്കാ​ൽ​ക​പ്പ്, വെ​ണ്ണ​- ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, മു​ക​ളി​ൽ പ​തി​ക്കാ​നു​ള്ള കു​രി​ശി​നു​വേ​ണ്ടി അ​രക്ക​പ്പ് മൈ​ദ, വെ​ണ്ണ​ - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം:
അ​ൽ​പം ചൂ​ടു​വെ​ള്ള​ത്തി​ൽ യീ​സ്റ്റ് ചേ​ർ​ത്ത് പൊ​ങ്ങാ​ൻ വ​യ്ക്കു​ക. അ​ത് ത​യാ​റാ​യാ​ൽ മൈ​ദ, പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി ആ​ദ്യം യീ​സ്റ്റ് ചേ​ർ​ക്കു​ക. പി​ന്നീ​ട് ഇ​തു കു​റേ​ശേ ചൂ​ടു​പാ​ൽ ത​ളി​ച്ച് കു​റേ​ശേ​യാ​യി കു​ഴ​ച്ചെ​ടു​ക്കു​ക. പി​ന്നെ വെ​ണ്ണ ചേ​ർ​ത്ത് ന​ല്ല​പോ​ലെ കു​ഴ​ച്ചു​വ​യ്ക്കു​ക. ഒ​രു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ഇ​തു നാ​ര​ങ്ങാ വ​ലി​പ്പ​ത്തി​ലു​ള്ള ഉ​ണ്ട​ക​ളാ​യി മാ​റ്റി​വ​യ്ക്കു​ക. ഓ​വ​ൻ 200 ഡി​ഗ്രി​യി​ൽ ചൂ​ടാ​ക്കി​യി​ടു​ക. കു​രി​ശി​നു​വേ​ണ്ടി മാ​റ്റി​വ​ച്ച മൈ​ദ​യും വെ​ണ്ണ​യും അ​ൽ​പം വെ​ള്ള​ത്തി​ൽ കു​ഴ​ച്ച് കു​രി​ശു​രൂ​പ​ത്തി​ലാ​ക്കി ഓ​രോ ബ​ണ്ണി​ന്‍റെ​യും മ​ക​ളി​ൽ പ​തി​ക്കു​ക. ഒ​രു മു​ട്ട​യ​ടി​ച്ച് ഒ​രു ബ്ര​ഷ്കൊ​ണ്ട് ഓ​രോ ബ​ണ്ണി​ന്‍റെ​യും മു​ക​ളി​ൽ ത​ലോ​ടു​ക. ബേ​ക്ക് ചെ​യ്യാ​നു​ള്ള ട്രേ​യി​ലാ​ക്കി 15 മി​നി​റ്റ് നേ​രം ബേ​ക്ക് ചെ​യ്യു​ക. ഇ​ത് ചൂ​ടോ​ടെ ബ്രേ​ക്ക്ഫാ​സ്റ്റി​നു വി​ള​ന്പാം.

സ്പെ​ഷ​ൽ മ​ട്ട​ൺ ക​റി

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ: ഒ​രു കി​ലോ​ഗ്രാം ആ​ട്ടി​റ​ച്ചി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്, ത​ക്കാ​ളി​പ്പ​ഴം അ​രി​ഞ്ഞ​ത് അ​ര​കി​ലോ​ഗ്രാം. റോ​സ്റ്റ് ചെ​യ്യാ​നു​ള്ള മ​സാ​ല​ക​ൾ മ​ല്ലി ​- ഒ​രു ടീ​സ്പൂ​ൺ, ജീ​ര​കം ​- ഒ​രു ടീ​സ്പൂ​ൺ, ഗ്രാ​ന്പു​ - ആ​റെ​ണ്ണം, ഏ​ല​യ്ക്ക​ - നാ​ലെ​ണ്ണം, പ​ട്ട​ - ഒ​രു ക​ഷ​ണം, ജാ​തി​പ​ത്രി​ - ര​ണ്ടെ​ണ്ണം, ജാ​തി​ക്ക പൊ​ടി ​- കാ​ൽ ടീ​സ്പൂ​ൺ, കു​രു​മു​ള​ക് - അ​ര​ടീ​സ്പൂ​ൺ, എ​ണ്ണ​- മൂ​ന്നു ടേ​ബി​ൾ​സ്പൂ​ൺ, സ​വാ​ള - ​മൂ​ന്നെ​ണ്ണം, ഇ​ഞ്ചി ച​ത​ച്ച​ത് - ഒ​രു ടീ​സ്പൂ​ൺ, മു​ള​കു​പൊ​ടി​ - ഒ​രു ടീ​സ്പൂ​ൺ, മ​ഞ്ഞ​ൾ​പൊ​ടി ​- ഒ​രു ടീ​സ്പൂ​ൺ, ഉ​പ്പ് - ഒ​രു ടീ​സ്പൂ​ൺ, പ​ഞ്ച​സാ​ര, മ​ല്ലി​യി​ല​ - ഒ​രു​പി​ടി.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: എ​ണ്ണ​യി​ല്ലാ​തെ റോ​സ്റ്റ് ചെ​യ്യാ​നു​ള്ള മ​സാ​ല​ക​ൾ ആ​ദ്യം വ​റു​ത്ത് പൊ​ടി​ച്ച് മാ​റ്റി​വ​യ്ക്കു​ക. ക​ട്ടി​യു​ള്ള ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഇ​ഞ്ചി ച​ത​ച്ച​തും മു​ള​കും മ​ഞ്ഞ​ളും ത​ക്കാ​ളി​പ്പ​ഴ​വും ചേ​ർ​ത്തി​ള​ക്കു​ക. ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് അ​ട​ച്ചു​വ​ച്ച് വേ​വി​ക്കു​ക. ത​ക്കാ​ളി​പ്പ​ഴം ന​ല്ല​പോ​ലെ വെ​ന്തു​ട​ഞ്ഞാ​ൽ ഇ​റ​ച്ചി​യി​ട്ട് അ​ൽ​പം വെ​ള്ള​വും ചേ​ർ​ത്ത് ന​ല്ല​പോ​ലെ വേ​വി​ക്കു​ക. വെ​ന്തു​ക​ഴി​ഞ്ഞ് പൊ​ടി​ച്ച് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന മ​സാ​ലപ്പൊ​ടി​യും മ​ല്ലി​യി​ല​യും ചേ​ർ​ത്തി​ള​ക്കി വി​ള​ന്പാം.

മീ​ൻ ബി​രി​യാ​ണി

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ; ബ​സ്മ​തി അ​രി ​- ര​ണ്ടു​ക​പ്പ്, നെ​യ്യ്-രണ്ട് ടേ​ബി​ൾ​സ്പൂ​ൺ, ഗ്രാ​ന്പു, പ​ട്ട​ - ഒ​രു​ക​ഷ​ണം, കു​രു​മു​ള​ക് - അ​ര ടീ​സ്പൂ​ൺ, തേ​ങ്ങാ​പാ​ൽ​ - ഒ​രു​ക​പ്പ്, നെ​യ്മീ​ൻ ക​ഷ​ണ​ങ്ങ​ൾ - ​അ​ര​കി​ലോ​ഗ്രാം, തൈ​ര് - അ​ര​ക്ക​പ്പ്, മു​ള​കു​പൊ​ടി​ - ഒ​രു ടീ​സ്പൂ​ൺ, മ​ഞ്ഞ​ൾ​പൊ​ടി​ - അ​ര ടീ​സ്പൂ​ൺ, ഉ​പ്പ്.
ക​റി​ക്കു​വേ​ണ്ടി: സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് , ആ​റു പ​ച്ച​മു​ള​ക് കീ​റി​യ​ത്, വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും അ​ര​ച്ച​ത് - ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ, 6 ത​ക്കാ​ളി​പ്പ​ഴം അ​രി​ഞ്ഞ​ത്, മ​ഞ്ഞ​ൾ​പൊ​ടി​- അ​ര ടീ​സ്പൂ​ൺ, മ​ല്ലി, പു​തി​ന - ഒ​ാരോ​ പി​ടി അ​രി​ഞ്ഞ​ത്. അ​ല​ങ്ക​രി​ക്കാ​ൻ​വേ​ണ്ടി ക​ശു​വ​ണ്ടി വ​റു​ത്ത​തും സ​വാ​ള മൂ​പ്പി​ച്ച​തും.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: ബ​സ്മ​തി അ​രി ക​ഴു​കി കു​തി​രാ​ൻ വ​യ്ക്കു​ക. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് നെ​യ്യ് ചൂ​ടാ​ക്കി മു​ഴു​വ​നോ​ടെ​യു​ള്ള മ​സാ​ല​ക​ൾ വ​ഴ​റ്റി അ​രി​യും ചേ​ർ​ത്തി​ള​ക്കു​ക. അരി നി​റം മാ​റി​ത്തു​ട​ങ്ങു​ന്പോ​ൾ തേ​ങ്ങാ​പാ​ലും മൂ​ന്നു​ക​പ്പ് വെ​ള്ള​വും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് വേ​വി​ക്കു​ക. മീ​ൻ​ക​ഷ​ണ​ങ്ങ​ൾ ഉ​പ്പും തൈ​രും​കൂ​ട്ടി അ​ര​പ്പും പു​ര​ട്ടി വ​യ്ക്കു​ക. ഇ​ത് ഒ​രു​മ​ണി​ക്കൂ​ർ വ​ച്ച​ശേ​ഷം ഇ​രു​പു​റ​വും വ​റു​ത്ത് കോ​രി​വ​യ്ക്കു​ക. ബി​രി​യാ​ണി മാ​സ​ല ത​യാ​റാ​ക്കാ​ൻ ആ​ദ്യം മൂ​ന്നു ടേ​ബി​ൾ​സ്പൂ​ൺ നെ​യ്യ് ചൂ​ടാ​ക്കി ക​ശു​വ​ണ്ടി​യും സ​വാ​ള​യും വ​റു​ത്ത് കോ​രി മാ​റ്റു​ക. ബാ​ക്കി നെ​യ്യി​ൽ സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ഴ​റ്റി ത​ക്കാ​ളി​പ്പ​ഴം ചേ​ർ​ത്തി​ള​ക്കു​ക. കൂ​ട്ട​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ക്കാം. അ​ര​പ്പ് മൂ​ത്താ​ൽ മീ​ൻ വ​റു​ത്ത​തും അ​ര​ക​പ്പ് വെ​ള്ള​വും ചേ​ർ​ത്തി​ള​ക്കി കു​റ​കി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.
ഇ​നി ഒ​രു ഡി​ഷി​ൽ സെ​റ്റ് ചെ​യ്യാം. ആ​ദ്യം പ​കു​തി ചോ​റ് നി​ര​ത്തു​ക. മു​ക​ളി​ലാ​യി മീ​ൻ​ക​റി, വീ​ണ്ടും കു​റ​ച്ചു ചോ​റ്, പി​ന്നെ മീ​ൻ അ​ങ്ങ​നെ അ​വ​സാ​നം ചോ​റു​കൊ​ണ്ട് മൂ​ടി അ​ല​ങ്ക​രി​ക്കാ​നു​ള്ള​ത് മു​ക​ളി​ൽ വി​ത​റു​ക.

ത​ക്കാ​ളി ച​ട്നി

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ: ത​ക്കാ​ളി​പ്പ​ഴം അ​രി​ഞ്ഞ​ത് - ഒ​രു​ക​പ്പ്, ഈ​ന്ത​പ്പ​ഴം കു​രു മാ​റ്റി​യ​ത് - അ​ര​ക​പ്പ്, വെ​ളു​ത്ത എ​ള്ള് - 2 ടീ​സ്പൂ​ൺ, മു​ള​കു​പൊ​ടി - ​ഒ​രു ടീ​സ്പൂ​ൺ, ഉ​പ്പ്.
ഉ​ണ്ടാ​ക്കു​ന്ന​വി​ധം: ഇ​വ​യെ​ല്ലാം കൂ​ട്ടി​ച്ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. ബി​രി​യാ​ണി​ക്കു പ​റ്റി​യ കൂ​ട്ട്.

കോ​ഴി റോ​സ്റ്റ്

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ: കോ​ഴി​ - അ​ര​കി​ലോ​ഗ്രാം, സ​വാ​ള​ - ര​ണ്ടു ക​പ്പ് ക​ഷ​ണ​ങ്ങ​ൾ, പ​ച്ച​മു​ള​ക്-രണ്ടെ​ണ്ണം കീ​റി​യ​ത്. വെ​ളു​ത്തു​ള്ളി - 12 അ​ല്ലി ച​ത​ച്ച​ത്, ഇ​ഞ്ചി ച​ത​ച്ച​ത് - ഒ​രു ക​ഷ​ണം, തൈ​ര് - കാ​ൽ​ക​പ്പ്, മ​ല്ലി​പ്പൊ​ടി ​- ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, മ​ഞ്ഞ​ൾ​പൊ​ടി​ - അ​ര ടീ​സ്പൂ​ൺ, ജീ​ര​ക​പ്പൊടി​ - കാ​ൽ ടീ​സ്പൂ​ൺ, ഗ്രാ​ന്പു12 എ​ണ്ണം, ഏ​ല​യ്ക്ക് - നാ​ലെ​ണ്ണം, പ​ട്ട​ - ഒ​രു​ക​ഷ​ണം, ജാ​തി​ക്ക​പ്പൊടി​ - ഒ​രു നു​ള്ള്, ഉ​പ്പ്, നെ​യ്യ് -ഒ​രു ടീ​സ്പൂ​ൺ, വ​ഴ​റ്റാ​ൻ ഒ​രു സ​വാ​ള, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: മു​ക​ളി​ൽ പ​റ​ഞ്ഞ​വ​യെ​ല്ലാം ഇ​റ​ച്ചി​യി​ൽ പു​ര​ട്ടി ഒ​രു​മ​ണി​ക്കൂ​ർ നേ​രം വ​യ്ക്കു​ക. പി​ന്നീ​ട് ആ​വ​ശ്യ​ത്തി​നു വെ​ള്ളം ചേ​ർ​ത്ത് വേ​വി​ച്ച് വ​റ്റി​ക്കു​ക. മ​റ്റൊ​രു പാ​നി​ൽ നെ​യ്യ് ചൂ​ടാ​ക്കി സ​വാ​ള വ​ഴ​റ്റി വെ​ന്ത ഇ​റ​ച്ചി​ക്കൂ​ട്ടി​ൽ ഇ​ട്ട് ന​ല്ല​പോ​ലെ വ​റ്റി​ച്ചെ​ടു​ക്കു​ക.

മീ​ൻ ബോ​ൾ ക​റി

മു​ള്ളി​ല്ലാ​ത്ത മീ​ൻ പു​ഴു​ങ്ങി പൊ​ടി​ച്ച​ത് - ഒ​ന്ന​ര ക​പ്പ്, പു​ഴു​ങ്ങി​പ്പൊ​ടി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് -ഒ​രു​ക​പ്പ്, ഇ​ഞ്ചി​യും പ​ച്ച​മു​ള​കും അ​രി​ഞ്ഞ​ത് - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ചെ​റി​യ ഉ​ള്ളി പൊ​ടി​യാ​യി അ​രി​ഞ്ഞ​ത് - അ​ര​ക​പ്പ്, ഉ​പ്പ്, കു​രു​മു​ള​ക്. ഒ​രു മു​ട്ട, കു​റ​ച്ച് ബ്രെ​ഡ് പൊ​ടി, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ക​റി​ക്കു വേ​ണ്ട​ത്; എ​ണ്ണ​ - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, ക​ടു​ക് - മു​ക്കാ​ൽ ടീ​സ്പൂ​ൺ, ഉ​ലു​വ -​ അ​ര ടീ​സ്പൂ​ൺ, ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​ത് - അ​ഞ്ചെ​ണ്ണം, ഇ​ഞ്ചി, പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, മു​ള​കു​പൊ​ടി​ - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, മ​ല്ലി​പ്പൊ​ടി ​- ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, മ​ഞ്ഞ​ൾ​പൊ​ടി, ത​ക്കാ​ളി അ​രി​ഞ്ഞ​ത്-ര​ണ്ട്, ക​റി​വേ​പ്പി​ല, ഉ​പ്പ്, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: ആ​ദ്യം പ​റ​ഞ്ഞ കൂ​ട്ടു​ക​ൾ എ​ല്ലാം​കൂ​ടി ചേ​ർ​ത്തു​രു​ട്ടി (നെ​ല്ലി​ക്ക വ​ലി​പ്പ​ത്തി​ൽ) ആ​ദ്യം മു​ട്ട​യി​ലും പി​ന്നെ റൊ​ട്ടി​പ്പൊ​ടി​യി​ലും മു​ക്കി എ​ണ്ണ​യി​ൽ വ​റു​ത്തു​കോ​രു​ക. മ​റ്റൊ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ഉ​ലു​വ​യും ഇ​ട്ട് പൊ​ട്ടി​യാ​ൽ ക​റി​വേ​പ്പി​ല​യും അ​രി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന കൂ​ട്ടു​മെ​ല്ലാം ഇ​ട്ടു വ​ഴ​റ്റു​ക.

പി​ന്നെ മ​സാ​ല​പ്പൊ​ടി​ക​ളും ഇ​ട്ടി​ള​ക്കി​യ ശേ​ഷം ത​ക്കാ​ളി​പ്പ​ഴ​വും ഉ​പ്പും ചേ​ർ​ത്ത് വേ​വി​ക്കു​ക. പി​ന്നെ ഒ​രു​ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് തി​ള​ച്ചാ​ൽ വ​റു​ത്തു​വ​ച്ചി​രി​ക്കു​ന്ന മീ​ൻ ഉ​രു​ള​ക​ൾ ചേ​ർ​ക്കു​ക. ഇ​ത് ഈ ​കൂ​ട്ടി​ൽ കി​ട​ന്ന് വെ​ന്തി​രി​ക്ക​ണം. ചാ​റ് പാ​ക​ത്തി​നാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.
ഇ​ത്ര​യും വി​ഭ​വം ക​ഴി​ഞ്ഞാ​ൽ മ​ധു​രം ക​ഴി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ഇ​ള​നീ​ർ പാ​യ​സം

മി​ൽ​ക്ക്മെ​യ്ഡ് - 200 ഗ്രാം, ​ഇ​ള​നീ​ർ വെ​ള്ളം​ - അ​ഞ്ചു​ക​പ്പ്, അ​തി​ന്‍റെ കാ​ന്പ് അ​ര​ച്ച​ത് - 200 ഗ്രാം 3 ​ടേ​ബി​ൾ സ്പൂ​ൺ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: ഒ​രു ക​ട്ടി​യു​ള്ള പാ​നി​ൽ അ​ര​ക​പ്പ് ഇ​ള​നീ​ർ വെ​ള്ള​ത്തി​ൽ മിൽക്മെയ്ഡ് ചേ​ർ​ത്തി​ള​ക്കു​ക. ന​ല്ല​പോ​ലെ അ​ലി​ഞ്ഞ​ശേ​ഷം ഇ​ള​നീ​ർ കാ​ന്പും ചേ​ർ​ത്തി​ള​ക്കു​ക. ഇ​തി​ലേ​ക്ക് ബാ​ക്കി തേ​ങ്ങാ​വെ​ള്ള​വും ചേ​ർ​ത്തി​ള​ക്കി ഇ​റ​ക്കി​വ​യ്ക്ക​ണം. ന​ല്ല​പോ​ലെ ത​ണു​ത്ത് സെ​റ്റാ​കാ​ൻ തു​ട​ങ്ങി​യാ​ൽ ക​പ്പി​ലൊ​ഴി​ച്ച് ഏ​തെ​ങ്കി​ലും പ​ഴ​ങ്ങ​ൾ മു​ക​ളി​ൽ വി​ത​റി വി​ള​ന്പാം.

ഓ​മ​ന ജേ​ക്ക​ബ്