എത്ര സമുന്നതമിന്നു പുരോഹിതാ
എത്ര സമുന്നതമിന്നു പുരോഹിതാ
365 Inspiring Thoughts on Priesthood

റവ. ഡോ. ആന്‍റണി ചെന്പകശ്ശേരി
പേ​ജ് 375, വി​ല: 300
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 236487
വെല്ലുവിളികളുടെയും വിമർശനങ്ങളുടെ മധ്യേ ധീരരും ക്രിസ്തുവിന്‍റെ പ്രതിപുരുഷനുമായിരിക്കാൻ പ്രചോദനം നല്കുന്ന 365 മഹത്‌ വചനങ്ങളാണ് ഇതിലുള്ളത്. പൗരോഹിത്യത്തിന്‍റെ മഹത്വം വൈദികരെയും അല്ലാത്തവരെയും ബോധ്യപ്പെടുത്താൻ ഇത് ഉപകരിക്കും. ധ്യാനാത്മകമായ ഈ വാക്കുകൾ ജീവിതകാലമത്രയും വൈദികർക്ക് ഉപയോഗിക്കാം, അത്മായർക്കും.

ചെറുകഥാപ്രപഞ്ചം
സമാഹരണവും വിവർത്തനവും:
എം.പി. സദാശിവൻ
പേ​ജ് 104, വി​ല: 100
നാഷണൽ ബുക് സ്റ്റാൾ, തിരുവനന്തപുരം
ലോകപ്രശസ്തമായ 15 കഥകളുടെ വിവർത്തനങ്ങൾ. ഒ.ഹെൻട്രി, ഫ്രാൻസ് കാഫ്ക, ഡി.എച്ച്. ലോറൻസ്, പ്രേംചന്ദ്, ഓസ്കാർ വൈൽഡ് തുടങ്ങിയവരുടെ കഥകളെ പരിചയപ്പെടാം. ലോക കഥാപ്രപഞ്ചത്തെ കൈപ്പിടിയിൽ ഒതുക്കാൻ പര്യാപ്തമായ ചെറുകഥാസമാഹാരം.

ഹായ് ദുബായ്
രാജൻ ചിന്നങ്ങത്ത്
പേ​ജ് 218, വി​ല: 200
പ്രഭാത് ബുക് ഹൗസ്,
തിരുവനന്തപുരം
ദുബായ് പശ്ചാത്തലമാക്കി എഴുതിയ നോവൽ. ഗൾഫിലെ മലയാളികളുടെ ജീവിതത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന അനുഭവം. ഉദ്വേഗജനകമായ അധ്യായങ്ങളിൽ ആഴത്തിലുള്ള ജീവിത നിരീക്ഷണങ്ങളുമുണ്ട്. ചതിയും പ്രതികാരവും മനുഷ്യന്‍റെ നിസഹായാവസ്ഥയുമൊക്കെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

വരമൊഴികൾ
ഫാ. ലൂക്ക് പൂതൃക്കയിൽ
പേ​ജ് 192, വി​ല: 100
സ്നേഹതാഴ്‌വര പബ്ലിക്കേഷൻസ്, പടമുഖം, ഇടുക്കി
ഫോൺ: 9496076638
ജീവിത നിരീക്ഷണങ്ങളും വിജ്ഞാന പ്രദമായ വാക്യങ്ങളും ഉൾക്കൊള്ളിച്ചി രിക്കുന്ന പുസ്തകം. വ്യത്യസ്തങ്ങളായി വിഷയങ്ങളിലെ നുറുങ്ങുകളാണ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ആത്മീയതയും ഭൗതികതയും സന്പത്തും വിദ്യാഭ്യാസവും രാഷ്‌ട്രീയവുമൊക്കെ വിഷയമാക്കിയിരിക്കുന്നു. പ്രഫ. മാത്യു പ്രാലിന്‍റേതാണ് അവതാരിക.

For The Fullness of Life
Fr. Joseph Puthenpurackal CAP
പേ​ജ് 217, വി​ല: 250
Media House, New Delhi
Phone: 09555642600, 07599485900
നല്ലവരായി ജീവിക്കേണ്ടതെങ്ങനെയെന്ന് മലയാളിയെ ലളിതമായും ഹാസ്യാത്മകമായും പഠിപ്പിച്ച പുത്തൻപുരയച്ചന്‍റെ ലേഖനങ്ങളുടെ സമാഹാരം. ആത്മാവിനെ ത്രസിപ്പിക്കുന്ന 69 ചെറുലേഖനങ്ങളാണ് ഇതിലുള്ളത്. ഫാ. ജോർജ് ഓലിയപ്പുറത്തിന്‍റേതാണ് അവതാരിക.

RSS MARKETING FASCISM AS HINDU NATIONALISM
SHAMSUL ISLAM
പേ​ജ് 212, വി​ല: 250
Media House, New Delhi
Phone: 09555642600, 07599485900
ഹിന്ദുത്വരാഷ്‌ട്രീയത്തിന്‍റെ വക്താക്കളായി രംഗത്തെത്തിയിരിക്കുന്നവർ ഫാസിസത്തെ നടപ്പാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന ലേഖനങ്ങൾ. ഹിന്ദുദേശീയത എന്ന പേരിൽ ആർഎസ്എസ് കച്ചവടം നടത്തുന്നത് ഫാസിസമല്ലാതെ മറ്റൊന്നുമല്ലെന്നു വ്യക്തമാക്കുകയാണ് ഇതിലെ ലേഖനങ്ങൾ. ജനാധിപത്യവും മതേതരത്വവും നിലനില്ക്കാൻ മനസുകളിൽ തിരിച്ചറിവുകൾ ഉണ്ടാകണം. അതിനു സഹായകമാണ് ഈ പുസ്തകം.

അരവിന്ദൻ കലയും ദർശനവും
രാകേഷ് നാഥ്
പേ​ജ് 130, വി​ല: 130
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലിയായ ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദനെക്കുറിച്ചുള്ളപുസ്തകം. അരവിന്ദന്‍റെ സിനിമയെയും ജീവിതത്തെയും അടുത്തറിയാൻ സഹായകം. അദ്ദേഹത്തിന്‍റെ സിനിമകൾ, സംഗീതം നല്കിയ ചലച്ചിത്രങ്ങൾ, സംവിധാനം ചെയ്ത നാടകങ്ങൾ, അരവിന്ദന്‍റെ പുസ്തകങ്ങൾ, അരവിന്ദനെക്കുറിച്ചുള്ള പുസ്തകങ്ങൾ, അവാർഡുകൾ തുടങ്ങിയ വിവരങ്ങളും ചേർത്തിരിക്കുന്നു. അവതാരിക ഇ.വി. റെജി.

പ്രണയതീരത്തെ പൂമരങ്ങൾ
ജോൺ.ജെ. പുതുച്ചിറ
പേ​ജ് 96, വി​ല: 100
മദ്ധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി
മുട്ടത്തുവർക്കിയുടെ നോവലുകളെ പരിചയപ്പെടുത്തുന്ന പുസ്തകം. പ്രമേയംകൂടി വെളിപ്പെടുത്തുന്നതുകൊണ്ട് ചെറുകഥ വായിക്കുന്നതുപോലെ നോവലുകളെ അടുത്തറിയാനുള്ള അവസരം. മുട്ടത്തുവർക്കിയുടെ മകന്‍റെ ഭാര്യ അന്നയുടേതാണ് അവതാരിക.