മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്‍റെ ജീവിതം
മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്‍റെ ജീവിതം
എം. കമറുദ്ദീൻ
പേ​ജ് 336, വി​ല: 335
കറന്‍റ് ബുക്സ് തൃശൂർ
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ആവേശോജ്വലമായ ജീവിതകഥ. "വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവില്ലായ്മ ജീവിതത്തിൽ ഒന്നും നേടിത്തരില്ല'തുടങ്ങിയ അലിയുടെ വചനങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു. ബോക്സിംഗ് നിയമങ്ങളും നല്കിയിരിക്കുന്നു. നോവൽപോലെ വായിക്കാം.

ഒരു വയലിന്‍റെ കഥ
സൂര്യഗാന്തൻ
വിവർത്തനം: സ്റ്റാൻലി
പേ​ജ് 111, വി​ല: 110
കറന്‍റ് ബുക്സ്, തൃശൂർ
പാടത്തു പണിയെടുക്കുന്ന കർഷകന്‍റെ കഥയാണ് തമിഴ് സാഹിത്യകാരനായ സൂര്യഗാന്തൻ ഈ നോവലിലൂടെ പറയുന്നത്. മണ്ണും മനുഷ്യനുമായുള്ള ബന്ധത്തെ തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ആർക്കും ഇത് അവഗണിക്കാനാവില്ല. ലളിതമായ ഭാഷ.

മുഖങ്ങളുടെ പ്രശ്നം
ബോണി പിന്‍റോ
പേ​ജ് 122, വി​ല: 125
കറന്‍റ് ബുക്സ്, തൃശൂർ
ഹൃദയസ്പർശിയായ 20 ചെറുകഥകളുടെ സമാഹാരം. വായനക്കാരന്‍റെ ഗൃഹാതുരത്വങ്ങളെ മെല്ലെ മെല്ലെ ഉണർത്തി പറയാനുള്ളതു പറഞ്ഞുവയ്ക്കുന്നു. യാഥാർഥ്യങ്ങളെയും സ്വപ്നങ്ങളെയും മാറിമാറി തൊടുന്ന അനുഭവം. മലയാള കഥാരചനയിൽ പുതുമ അനുഭവിപ്പിക്കാൻ ഈ കഥകൾക്കു സാധിക്കുന്നുണ്ട്. സംശയമില്ല.

ഗർഭാശയത്തിന്‍റെ രാഷ്‌ട്രീയം
പിങ്കി വിറാനി
പേ​ജ് 122, വി​ല: 125
കറന്‍റ് ബുക്സ്, തൃശൂർ
ഐവിഎഫ്, വാടക ഗർഭം, കൃത്രിമശിശുക്കൾ എന്നിവയുടെ ദോഷങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെന്ന് കവർപേജിൽതന്നെ പറഞ്ഞിരിക്കുന്നു. മാധ്യമപ്രവർത്തകകൂടിയായ ലേഖിക അന്വേഷണാത്മകമായിട്ടാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. തഴച്ചുവളരുന്ന സന്തത്യുൽപ്പാദന പ്രക്രിയ അങ്ങേയറ്റം കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ലേഖിക നിരീക്ഷിക്കുന്നത്.