മലയാളിയുടെ മനക്കോട്ട
മലയാളിയുടെ മനക്കോട്ട
ഡോ. ജോർജ് ജോൺ
പേ​ജ് 95, വി​ല: 85
കറന്‍റ് ബുക്സ് തൃശൂർ
ഡോക്ടറായി സേവനം െചയ്യുന്ന ലേഖകൻ തന്‍റെ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ഇതിൽ കഥകളുണ്ട്, കവിതകളുണ്ട്, അനുഭവക്കുറിപ്പുകളുണ്ട്. എല്ലാം ചെറുതും ലളിതവും വായനക്കാരെ ആകർഷിക്കുന്നതുമാണ്. വെറുതെ വായിച്ചപോകാനല്ല, അറിഞ്ഞുവയ്ക്കാനുള്ളതുമുണ്ട് ഈ പുസ്തകത്തിൽ.എഴുതിയതു ഡോക്ടറായതുകൊണ്ട് എല്ലാം ആശുപത്രിക്കഥകളാണെന്നു ധരിക്കുകയും വേണ്ട.

എഴുത്തുമേശകൾ
ശ്രീജിത് പെരുന്തച്ചൻ
പേ​ജ് 136, വി​ല: 135
കറന്‍റ് ബുക്സ്, തൃശൂർ
എഴുത്തുകാരെക്കുറിച്ചുള്ള എഴുത്തുകളാണ് ഉള്ളടക്കം. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരെ അടുത്തറിയാനുള്ള അവസരം. അവരുടെ സ്വഭാവ സവിശേഷതകൾ, പെരുമാറ്റ രീതികൾ, സ്വകാര്യതകൾ തുടങ്ങിയവ യെ അതിരു ലംഘിക്കാതെ പരിചയപ്പെടുത്തുന്നു. കഥപോലെ വായിക്കാം.

ലോഗോസ് ക്വിസ് പഠനസഹായി 2018
സെബാസ്റ്റ്യൻ തോമസ് മുട്ടാർ
പേ​ജ് 240, വി​ല: 120
സെന്‍റ് ജോർജ് പബ്ലിക്കേഷൻസ്, മുട്ടാർ, ആലപ്പുഴ
ഫോൺ: 0477 2219526, 9847929526
നിയമാവർത്തനം, പ്രഭാഷകൻ, മത്തായി, വെളിപാട് വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽനിന്നുള്ള ചോദ്യോത്തരങ്ങൾ. മുഴുവൻ അധ്യായങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. ബൈബിൾ ക്വിസ് മത്സരാർഥികളും ബൈബിൾ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനകരം.

സാരോപദേശ കഥകൾ
കെ.ജെ. ജോസഫ്
പേ​ജ് 71, വി​ല: 65
ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2700192, 9847262583
കുട്ടികൾക്കു വായിച്ചുരസിക്കാനും ധാർമികതയിൽ വളരാനും പ്രചോദനമാകുന്ന കൊച്ചു കഥകൾ. ഇംഗ്ലീഷ് സമാഹാരങ്ങളിൽനിന്നു പരിഭാഷപ്പെടുത്തിയവയാണെന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ പറയുന്നു. ഏതു കാലത്തും പ്രസക്തമായ അടിസ്ഥാന മൂല്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചിത്രങ്ങളും നല്കിയിരിക്കുന്ന തിനാൽ കുട്ടികൾക്ക് ഇഷ്ടമാകും.

യുദ്ധഭൂമിയിലൂടെ
പട്ടാള സ്മൃതികൾ
എൻ. ഗോവിന്ദൻകുട്ടി
പേ​ജ് 122, വി​ല: 150
ജി.കെ. റീഡേഴ്സ് മീഡിയ, കൊച്ചി.
ഫോൺ: 0484 2538203, 9495273791
പ്രശസ്ത നടനും സാഹിത്യകാരനുമായിരുന്ന എൻ ഗോവിന്ദൻകുട്ടിയുടെ ഓർമക്കുറിപ്പുകൾ. കഥ വായിക്കുന്നതുപോലെ വായിച്ചുപോകാം. സ്വാതന്ത്ര്യസമരകാലത്തെ ജീവിതാനുഭവങ്ങളെയും യുദ്ധസമാനമായ സാഹചര്യങ്ങളെയും തൊട്ടറിയാൻ ഇതിലെ ലേഖനങ്ങൾ സഹായകമാണ്.

അമ്മു
എൻ. ഗോവിന്ദൻകുട്ടി
പേ​ജ് 87, വി​ല: 100
ജി.കെ. റീഡേഴ്സ് മീഡിയ, കൊച്ചി.
ഫോൺ: 0484 2538203, 9495273791
16 ചെറുകഥകളുടെ സമാഹാരം. ഓരോന്നും വ്യത്യസ്തമായ അനുഭവങ്ങൾ. ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന കഥകൾ വായിച്ചുതീരുന്പോഴേക്കും അത്ര ലളിതമായി പരിഹരിക്കാനാവാത്ത ഒരു ചോദ്യം ബാക്കിയുണ്ടാകും. അതു വായന ക്കാരനെ പുസ്തകത്തിനും അപ്പുറത്തേക്കു കൊണ്ടുപോകും. എം.കെ. സാനു, എം.കെ. മാധൻ നായർ, ഒ.എൻ.വി കുറുപ്പ് എന്നിവരുടെ ആസ്വാദനക്കുറിപ്പുകൾ.

വി.പിയും മറ്റു കഥകളും
സി.ആർ. രാജൻ
പേ​ജ് 98, വി​ല: 100
ഹരിതം ബുക്സ്, കോഴിക്കോട്
ഫോൺ: 9539064489
11 ചെറുകഥകളുടെ സമാഹാരം. ഭാഷകൊണ്ടും പുതുമകൊണ്ടും ശ്രദ്ധേയമാണ് കഥകളോരോന്നും. ഓരോ കഥയുടെയും അവസാനം വായനക്കാരന്‍റെ മനസിലേക്ക് എഴുത്തുകാരൻ ഉപേക്ഷിച്ചുപോകുന്ന വാക്കുകൾ മരണമില്ലാത്തതുതന്നെയാണ്. ഉദാഹരണത്തിന് കയ്യൊപ്പ് എന്ന കഥയിലെ "മണ്ണിനുപോലും ഇഷ്ടങ്ങളുണ്ടെന്നും പ്രിയരെയല്ലാതെ അത് സ്വീകരിക്കില്ലെന്നും മിത്രനു തോന്നിപ്പോയി. ഒരാളെ മണ്ണ് ഇഷ്ടപ്പെടും വരെയത്രേ അയാളുടെ ആയുസ്' എന്ന വാചകങ്ങൾ ഉദാഹരണം. കെ.പി.ശങ്കരന്‍റേതാണ് അവതാരിക.

വി.പിയും മറ്റു കഥകളും
സി.ആർ. രാജൻ
പേ​ജ് 98, വി​ല: 100
ഹരിതം ബുക്സ്, കോഴിക്കോട്
ഫോൺ: 9539064489
11 ചെറുകഥകളുടെ സമാഹാരം. ഭാഷകൊണ്ടും പുതുമകൊണ്ടും ശ്രദ്ധേയമാണ് കഥകളോരോന്നും. ഓരോ കഥയുടെയും അവസാനം വായനക്കാരന്‍റെ മനസിലേക്ക് എഴുത്തുകാരൻ ഉപേക്ഷിച്ചുപോകുന്ന വാക്കുകൾ മരണമില്ലാത്തതുതന്നെയാണ്. ഉദാഹരണത്തിന് കയ്യൊപ്പ് എന്ന കഥയിലെ "മണ്ണിനുപോലും ഇഷ്ടങ്ങളുണ്ടെന്നും പ്രിയരെയല്ലാതെ അത് സ്വീകരിക്കില്ലെന്നും മിത്രനു തോന്നിപ്പോയി. ഒരാളെ മണ്ണ് ഇഷ്ടപ്പെടും വരെയത്രേ അയാളുടെ ആയുസ്' എന്ന വാചകങ്ങൾ ഉദാഹരണം. കെ.പി.ശങ്കരന്‍റേതാണ് അവതാരിക.