ഷിക്കാഗോയിലെ കഴുമരങ്ങൾ
ഷിക്കാഗോയിലെ കഴുമരങ്ങൾ
കെ.എം. റോയ്
പേ​ജ് 72, വി​ല: 75
പ്രണത ബുക്സ് കൊച്ചി
ഫോൺ: 0484 2390049, 2390060
ഷിക്കാഗോയിലെ കഴുമരങ്ങളിൽ ജീവൻ കൊടുത്ത തൊഴിലാളി നേതാക്കളുടെ ചരിത്രത്തെയും അതിന്‍റെ എഴുത്തിലുണ്ടായ അപചയങ്ങളെയുമാണ് ഇതിൽ സൂചിപ്പിക്കുന്നത്. അമേരിക്ക സന്ദർശിച്ച ഇ.കെ. നായനാരും പിണറായി വിജയനും നല്കിയ വിവരങ്ങളനുസരിച്ച് സംസ്ഥാന പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയും മാർപാപ്പയും ഭഗവത്ഗീതയും എന്ന പുസ്തകത്തെ ഇതിൽ വിമർശന വിധേയമാക്കിയിരിക്കുന്നു. ആ പുസ്തകത്തിലെ അടിസ്ഥാനപരമായ തെറ്റുകളും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.

കൃഷ്ണനെല്ലിന്‍റെ ചോറ്
നാരായൻ
പേ​ജ് 103, വി​ല: 100
പ്രണത ബുക്സ് കൊച്ചി
ഫോൺ: 0484 2390049, 2390060
ദരിദ്രന്‍റെയും ആദിവാസിയുടെയും പക്ഷത്തുനിന്ന് എഴുതിയ കഥകളുടെ സമാഹാരം. രാഷ്‌ട്രീയമായ കാഴ്ചപ്പാടും സന്ദേശവുമുള്ള കഥകൾ. കരുത്തുറ്റ ഭാഷ. ഡോ.എം.ബി. മനോജിന്‍റേതാണ് അവതാരിക.

ദൈവത്തിന്‍റെ കാറ്റ്
റവ. ഡോ. വിൻസെന്‍റ് വാരിയത്ത്
പേ​ജ് 181, വി​ല: 200
പ്രണത ബുക്സ് കൊച്ചി
ഫോൺ: 0484 2390049, 2390060
ആത്മീയ വളർച്ചയ്ക്ക ുസഹായിക്കുന്ന വിമർശനാത്മക ലേഖനങ്ങൾ. വൈദികർക്കും അത്മായർക്കുമൊക്കെ സ്വാംശീകരിക്കാവുന്ന ജീവിത നിരീക്ഷണങ്ങളാൽ നിറച്ചിരിക്കുന്നു. ചെറു സംഭവങ്ങളിലൂടെയും കഥകളിലൂടെയും ദൈവവചനങ്ങളിലൂടെയുമാണ് കാര്യം പറയുന്നത്. വായനാസുഖമുള്ള ലളിതഭാഷ. റവ. ഡോ. അഗസ്റ്റിൻ മുള്ളൂരിന്‍റേതാണ് അവതാരിക.

മലയാള സാഹിത്യത്തിലെ സുൽത്താന്‍റെ കഥ
ഡോ.എം.എ. കരീം
പേ​ജ് 219, വി​ല: 200
പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം
ബഷീറിനെക്കുറിച്ച് സമഗ്രമായ ഒരു പുസ്തകം എന്നുതന്നെ ഇതിനെ പറയാം. ജീവചരിത്രവും അദ്ദേഹത്തിന്‍റെ എഴുത്തിനെക്കുറിച്ചുള്ള പരിചയപ്പെടുത്ത ലും ആഴത്തിലുള്ള പഠനവും നിർവഹിച്ചിരി ക്കുന്നു. ബഷീറിന്‍റെ രചനകൾ, ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ രചനകൾ, ബഹുമതികൾ തുടങ്ങിയവ അനുബന്ധമായി ചേർത്തിരിക്കുന്നു.

ചിരിക്കാത്ത മലയാളികൾ
അനിൽ കരുംകുളം
പേ​ജ് 83, വി​ല: 75
പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം
രസകരമായ ശൈലിയിലുള്ള ചെറു കവിതകളുടെ സമാഹാരം. വ്യത്യസ്തമായ 23 കവിതകളും സാമൂഹിക പ്രതിബദ്ധതയും നിർവഹിക്കുന്നു. ഓരോ കവിതയ്ക്കുമൊപ്പം അനുയോജ്യമായ ചിത്രങ്ങളും വരച്ചിരിക്കുന്നു. പ്രഭാവർമ്മയുടെ അവതാരികയും സുലേഖ കുറുപ്പ്, വിനോദ് വൈശാഖി, ഷാമില പൂജ എന്നിവരുടെ ആസ്വാദനക്കുറിപ്പും നല്കിയിട്ടുണ്ട്.

നൂറ്റൊന്നു പൂർവജന്മ
ശ്രീബുദ്ധ കഥകൾ
കഥാരൂപാന്തരം: ശൂരനാട് രവി
പേ​ജ് 335, വി​ല: 310
പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം
കുട്ടികൾക്കും മുതിർന്നവർക്കും വായിച്ചുരസിക്കാവുന്ന 101 കഥകളുടെ സമാഹാരം. ഉത്തരേന്ത്യ പശ്ചാത്തലമാ ക്കിയുള്ള നാടോടിക്കഥകളാണ് ഇതിലുള്ളത്. പൂർവേഷ്യൻ രാജ്യങ്ങളിലും പ്രചാരത്തിലുള്ള കഥകൾ ബൂദ്ധിപരവും ധാർമികതയിലൂന്നിയതുമായ ജീവിതത്തിനു വായനക്കാരനെ പ്രേരിപ്പിക്കും. ‌

പാഞ്ചാലി
സി.ഗോവിന്ദൻ
പേ​ജ് 150, വി​ല: 140
പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം
സമകാലിക പ്രസക്തിയുള്ള നോവലാണിത്. സമൂഹത്തിലെ ഇടത്തരക്കാരും എല്ലാ മതങ്ങളിലും പെട്ടവരുമാണ് കഥാപാത്രങ്ങൾ. സാധാരണക്കാരുടെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന പുത്തൻ പ്രവണതകളെ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു. പ്രഫ. ജി.എൻ പണിക്കരുടെ അവതാരികയും, ടി.എച്ച്.പി. ചെന്താരശേരിയുടെ ആസ്വാദനക്കുറിപ്പും ചേർത്തിട്ടുണ്ട്.

പുതുകഥ
സിദ്ധാന്തം, സമൂഹം, രാഷ്‌ട്രീയം
എഡിറ്റർ: റ്റോജി വർഗീസ് റ്റി.
പേ​ജ് 202, വി​ല: 300
ഒരുമ പബ്ലിക്കേഷൻ, തിരുവനന്തപുരം
തൊണ്ണൂറുകൾക്കുശേഷം മലയാളത്തിലുണ്ടായ ശ്രദ്ധേയമായ കഥകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഇതിലുള്ളത്. കഥയെ ഗൗരവത്തിലെടുത്തിട്ടുള്ള എഴുത്തുകാർക്കും വായനക്കാർക്കും പ്രയോജനപ്രദം. പ്രൗഢഗംഭീരമായ 32 ലേഖനങ്ങൾ മനുഷ്യന്‍റെ വർത്തമാനവും ഭാവിയും നിർവചിക്കുകകൂടി ചെയ്യുന്നു.