ചുവന്ന വാനിലെ കറുത്ത തൊപ്പിക്കാരൻ
അര നൂറ്റാണ്ടു കഴിഞ്ഞു. എന്നുവച്ചാൽ അ​റു​പ​തു​ക​ളു​ടെ അവസാനം. കോ​ട്ട​യ​ത്തു നി​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ‘മ​നോ​രാ​ജ്യം വാ​രി​ക’യുടെ പ്രചാരം കുത്തനെ ഇടിഞ്ഞു. സ​ർ​ക്കു​ലേ​ഷ​ൻ വ​ർ​ദ്ധി​പ്പി​ച്ചേ പറ്റൂ. അ​തി​നെ​ന്തു ചെ​യ്യ​ണം എ​ന്നാ​ലോ​ചി​ച്ച് ത​ല​പു​ണ്ണാ​ക്കി കൊ​ണ്ടി​രു​ന്ന മാ​നേ​ജ്മെ​ന്‍റി​ന് മു​ന്നി​ലേ​ക്ക് അ​ന്ന​ത്തെ ജ​ന​കീ​യ എ​ഴു​ത്തു​കാ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്ന കാ​നം ഇ.​ജെ ഒ​ര​ഭി​പ്രാ​യം വ​ച്ചു- വാ​രി​ക​യി​ൽ ഒ​രു കു​റ്റാ​ന്വേ​ഷ​ണ നോ​വ​ൽ ആ​രം​ഭി​ച്ചാ​ലോ? എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റ് ആ ​അ​ഭി​പ്രാ​യം ഒ​റ്റ​യ​ടി​ക്ക് ത​ള്ളി​ക്ക​ള​ഞ്ഞു. പ​ക്ഷെ,മറ്റൊരു പോം ​വ​ഴി അ​വ​ർ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ കാ​ന​ത്തിന്‍റെ അ​ഭി​പ്രാ​യംസ്വീ​ക​രി​ക്കാ​ൻ അ​വ​സാ​നം അ​വ​ർ നി​ർ​ബ​ന്ധി​ത​ര​ാ​യി.

എ​ഴു​ത്തു​കാ​ര​നെ തേ​ടി​പ്പി​ടി​ക്കേ​ണ്ട ചു​മ​ത​ല​യും അ​വ​ർ കാ​ന​ത്തി​ന്‍റെ ത​ല​യി​ൽത​ന്നെ കെ​ട്ടി​വ​ച്ചു. ധൈ​ര്യ​പൂ​ർ​വം അ​തേ​റ്റെ​ടു​ക്കു​ന്പോ​ൾ അ​ന്ന് കു​ട്ട​നാ​ട്ടി​ലെ ച​ന്പ​ക്കു​ള​ത്തു​ള്ള ബികെ എം ​ബു​ക്ക് ഡി​പ്പോ എ​ന്ന പു​സ്ത​ക പ്ര​സാ​ധ​ക​ർ ഇ​റ​ക്കി​യി​രു​ന്ന ‘ഡി​റ്റ​ക്ട​ർ’ മാസി​ക​യി​ൽ പ​തി​വാ​യി കു​റ്റാ​ന്വേ​ഷ​ണ ക​ഥ​ക​ൾ എ​ഴു​തി​യി​രു​ന്ന ഒ​രു ക​ഥാ​കാ​ര​നാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ മ​ന​സി​ൽ.

ചുവന്ന മനുഷ്യൻ

ഡി​റ്റ​ക്ട​ർ മാ​സി​ക​യി​ൽനി​ന്നു വി​ലാ​സ​വും വാ​ങ്ങി കാ​നം ക​ഥാ​കാ​ര​നെ തേ​ടി​യി​റ​ങ്ങി. ആ​ളെ ക​ണ്ട​പ്പോ​ൾ ആ​ദ്യം അ​ന്പ​ര​ന്നു. ഒ​രു കൊ​ച്ചു പ​യ്യ​ൻ!​ ഇവ​നാ​ണോ വാ​യ​ന​ക്കാ​രെ ആ​കാം​ക്ഷ​യു​ടെ കു​ന്ത​മു​ന​യി​ൽ നി​ർ​ത്തു​ന്ന കു​റ്റാ​ന്വേ​ഷ​ക​ കഥ​ക​ൾ എ​ഴു​തു​ന്ന​ത് എ​ന്ന് ഒ​രു നി​മി​ഷം സം​ശ​യി​ക്കു​ക​യും ചെ​യ്തു. അ​തെ​ന്താ​യാ​ലും സം​ശ​യ​വും അ​ന്പ​ര​പ്പും മാ​റ്റി​വ​ച്ച് ആ​വ​ശ്യം അ​റി​യി​ച്ചു -മ ​നോ​രാ​ജ്യം വാ​രി​ക​യി​ലേ​ക്ക് ഒ​രു കു​റ്റാ​ന്വേ​ഷ​ണ നോ​വ​ൽ വേ​ണം. ‘‘ത​രാം...”-​ര​ണ്ടാ​മ​തൊ​ന്നാ​ലോ​ചി​ക്കാ​തെ പ​യ്യ​ന്‍റെ മ​റു​പ​ടി. എ​ങ്കി​ൽ വാ​രി​ക​യി​ൽ അനൗ​ണ്‍​സ് ചെ​യ്യാ​ൻ ഒ​രാ​ഴ്ച​യ്ക്ക​കം നോ​വ​ലി​ന്‍റെ പേ​രു ത​ര​ണം എ​ന്ന് കാ​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തെ അ​തി​ശ​യി​പ്പി​ച്ചുകൊ​ണ്ട് പ​യ്യ​ന്‍റെ മ​റു​പ​ടി ഉ​ട​ൻ വ​ന്നു-​ ‘‘എ​ന്തി​ന് ഒ​രാ​ഴ്ച കാ​ത്തി​രി​ക്ക​ണം? പേ​ര്, ഇ​താ ഇ​പ്പോ​ൾ ത​ന്നെ പി​ടിച്ചോ - ​ചു​വ​ന്ന മ​നു​ഷ്യ​ൻ”. പി​ന്നീ​ടൊ​രു മൂ​ന്നു മൂ​ന്ന​ര പ​തി​റ്റാ​ണ്ടു കാ​ലം മ​ല​യാ​ള കു​റ്റാ​ന്വേ​ഷ​ണ സാ​ഹി​ത്യ​ലോ​ക​ത്തെ അ​ട​ക്കി​വാ​ണ ‘കോ​ട്ട​യം പു​ഷ്പ​നാ​ഥ്’ എ​ന്ന എ​ഴു​ത്തു​കാ​ര​ന്‍റെ താ​രോ​ദ​യ​മാ​യി​രു​ന്നു അ​ത്.

1968 ലാ​ണ് മ​നോ​രാ​ജ്യം വാ​രി​ക​യി​ൽ ചു​വ​ന്ന മ​നു​ഷ്യ​ൻ പ്ര​സി​ദ്ധീ​ക​രിച്ചത്. മ​ല​യാ​ള കു​റ്റാ​ന്വേ​ഷ​ണ സാ​ഹി​ത്യ ച​രി​ത്ര​ത്തി​ൽ അ​തൊ​രു നാഴി​ക​ക്ക​ല്ലാ​യി മാ​റി. ഓ​രോ ആ​ഴ്ച​യും വാ​രി​ക ഇ​റ​ങ്ങു​ന്നതും ​കാ​ത്ത് വായനക്കാർ അ​ക്ഷ​മ​രാ​യി ഇ​രു​ന്നു. വാ​രി​ക വി​പ​ണി​യി​ലെ​ത്തു​ന്പോ​ഴേക്കും ​ചൂ​ട​പ്പം പോ​ലെ വി​റ്റ​ഴി​ഞ്ഞു. കോ​പ്പി​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ഏ​ജ​ന്‍റു​മാ​ർ നി​ർ​ബ​ന്ധി​ത​രാ​യി. ചു​രു​ങ്ങി​യ ആ​ഴ്ച​ക​ൾകൊ​ണ്ട് വാ​രി​ക​യു​ടെ വി​ൽപ്പ​ന കു​തി​ച്ചു​യ​ർ​ന്നു. കോ​ട്ടയം ​പു​ഷ്പ​നാ​ഥ് ത​ന്‍റെ പ്ര​ഥ​മ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലി​ലൂ​ടെ ഒ​രു വാ​രി​ക​യുടെ ​ത​ല​വ​രത​ന്നെ മാ​റ്റി​യെ​ഴു​തു​ക​യാ​യി​രു​ന്നു; ഒ​പ്പം മ​ല​യാ​ളി​യു​ടെ വാ​യ​നശീ​ല​ത്തെ​യും.

ഫറവോന്‍റെ മരണമുറി

ചുവന്ന മനുഷ്യൻ എ​ഴു​ത്തു​കാ​ര​ന്‍റെ ജീ​വി​ത​വും മാ​റ്റി മ​റി​ച്ചു. നി​ന്നു തി​രി​യാ​നാ​കാ​ത്ത വി​ധം തി​ര​ക്കി​ന്‍റെ നാ​ളു​ക​ളാ​യി​രു​ന്നു. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പാ​തി​വ​ഴി പി​ന്നി​ടു​ന്പോ​ൾ ത​ന്നെ മ​നോ​രാ​ജ്യം അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത നോ ​വ​ലി​നു​ള്ള അ​ഡ്വാ​ൻ​സു ന​ൽ​കി. "​ഫ​റ​വോ​ന്‍റെ മ​ര​ണ​മു​റി’ എ​ന്ന നോ​വ​ലി​ന്‍റെ പ​ര​സ്യ​വു​മാ​യാ​ണ് വാ​രി​ക​യു​ടെ തു​ട​ർ​ല​ക്ക​ങ്ങ​ൾ വി​പ​ണി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. താ​മ​സി​യാ​തെ മ​നോ​ര​മ ആ​ഴ്ച​പ്പ​തി​പ്പ് അ​ദ്ദേ​ഹ​ത്തോ​ട് ഒ​രു നോ​വ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ‘പാ​ര​ല​ൽ റോ​ഡ്’ എ​ന്ന നോ​വ​ൽ അ​ങ്ങ​നെ എ​ഴു​തി​യ​താ​ണ്. തു​ട​ർ​ന്ന്് കാ​ന്പി​ശേ​രി ക​രു​ണാ​ക​ര​ൻ പ​ത്രാ​ധി​പ​രാ​യി​രു​ന്ന ജ​ന​യു​ഗം വാ​രി​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു-​ഡ​യ​ൽ 00003. കേ​ര​ള​ത്തി​ൽ അ​ന്നു​ണ്ടാ​യി​രു​ന്ന ജ​ന​കീ​യ വാ​രി​ക​ക​ളെ​ല്ലാംത​ന്നെ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടുപ​ടി​ക്ക​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന അ​തി​ശ​യ​ക​ര​മാ​യ കാ​ഴ്ച​യാ​ണ് പി​ന്നെ ക​ണ്ട​ത്.

മ​നു​ഷ്യ​മ​ന​സി​ന്‍റെ അ​തി​രു​ക​ളി​ല്ലാ​ത്ത ആ​കാം​ക്ഷ​യ്ക്ക് അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ അതി​ശ​യി​പ്പി​ക്കു​ന്ന ആ​ഖ്യാ​നം ന​ൽ​കു​കവ​ഴി മ​ല​യാ​ളി​ക​ളു​ടെ ഒ​ന്നി​ല​ധി​കം തല​മു​റ​ക​ളെ വാ​യ​ന​യോ​ട് അ​തിഗാ​ഢ​മാ​യി അ​ടു​പ്പി​ച്ചുനി​ർ​ത്തി​ അ​ദ്ദേ​ഹം.

മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുന്പ് ലേഖകനു നല്കിയ അഭിമുഖമാണിത്. ആ​ദ്യ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലായ ചുവന്ന മനുഷ്യന്‍റെ ര​ച​ന​യു​ടെ അ​ന്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കിയ വേളയിൽ അദ്ദേഹം എഴുത്തിനോടും ലോകത്തോടും വിടപറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ...

മ​ല​യാ​ള കു​റ്റാ​ന്വേ​ഷ​ണ ക​ഥ​ക​ളു​ടെ കു​ല​പ​തി​യെ​ന്നോ, മ​ല​യാ​ള​ത്തിന്‍റെ ആ​ർ​ത​ർ കോ​ന​ൻ ഡോ​യ​ൽ എ​ന്നോ താ​ങ്ക​ളെ വി​ശേ​ഷി​പ്പി​ക്കാം. വാ​യ​ന​ക്കാ​രെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന കു​റ്റാ​ന്വേ​ഷ​ണ ക​ഥ​ക​ൾ എഴു​തിത്തുട​ങ്ങി​യ പ​ശ്ചാ​ത്ത​ലം എ​ന്താ​ണ്?

കോ​ട്ട​യം എം ​ടി സെ​മി​നാ​രി ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ഞാ​ൻ പാ​ശ്ചാ​ത്യ​കു​റ്റാ​ന്വേ​ഷ​ണ കൃ​തി​ക​ൾ പ്ര​ത്യേ​കി​ച്ചും ഷെ​ർ​ല​ക് ഹോം​സ് ക​ഥ​ക​ളും മ​റ്റും വാ​യി​ക്കു​ന്ന​ത്. അ​ന്ന് ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന ഐ​പ്പ് സാ​റിന്‍റെ ​പ്രേ​ര​ണ​യി​ലാ​യി​രു​ന്നു അ​ത്. ആ ​വാ​യ​ന​യു​ടെ ബ​ല​ത്തി​ൽ 12-ാം വ​യ​സി ൽ ​ഞാ​ൻ ആ​ദ്യ ക​ഥ​യെ​ഴു​തി-​തി​ര​മാ​ല. ഒ​രു സാ​ധാ​ര​ണ ക​ഥ. തു​ട​ർ​ന്ന് കു​റേ ക​ഥ​ക​ളെ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും ഒ​ന്നും എ​നി​ക്കു ത​ന്നെ തൃ​പ്തി​ക​ര​ങ്ങ​ളാ​യി​രു​ന്നി​ല്ല. വാ​യ​ന​ക്കാ​ർ​ക്കാ​യി വ്യ​ത്യ​സ്ത​വും പു​തു​മ​യു​ള്ള​തു​മാ​യ എ​ന്തെ​ങ്കി​ലും എ​ഴു​ത​ണ​മെ​ന്ന ചി​ന്ത മ​ന​സി​ൽ ക​ല​ശ​ലാ​യി. ‘​ഡി​റ്റ​ക്ട​ർ’ മാ​സി​ക​യി​ൽ ചെ​റി​യ കു​റ്റാ​ന്വേ​ഷണ ക​ഥ​ക​ൾ എ​ഴു​തി​യ​പ്പോ​ൾ അ​തി​ന് ധാ​രാ​ളം വാ​യ​ന​ക്കാ​രെ കി​ട്ടി. അ​തോ​ടെ ഇ​താ​ണ് എ​ന്‍റെ മേ​ഖ​ല എ​ന്നു ഞാ​നു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി​ക​ളു​ടെ വാ​യ​നാ സം​സ്കാ​ര​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ വി​ത്തു വി​ത​ച്ച ചു​വ​ന്ന മ​നു​ഷ്യ​ൻ എ​ന്ന നോ​വ​ലി​ന്‍റെ പി​റ​വി​ക്കു പി​ന്നി​ലെ പ്ര​ചോ​ദ​നം എ​ന്താ​യി​രു​ന്നു?

സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർദ​മാ​ണ് എ​ഴു​താ​ൻ എ​നി​ക്കെ​ന്നും പ്ര​ചോ​ദ​നം. ആ​രെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ചി​ല്ലെ​ങ്കി​ൽ ഞാ​നൊ​ന്നും എ​ഴു​താ​റി​ല്ല. വി​ദേ​ശപ​ത്ര​ങ്ങ​ളി​ലും ശാ​സ്ത്ര മാ​സി​ക​ക​ളി​ലും മ​റ്റും ബ്രെ​യി​ൻ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​നെക്കു​റി​ച്ച് വാ​ർ​ത്ത​ക​ൾ വ​രു​ന്ന കാ​ലം. ശാ​സ്ത്രം, മ​നു​ഷ്യ പു​രോ​ഗ​തി​ക്കാ​യി നട​ത്തു​ന്ന ക​ണ്ടു​പി​ടിത്ത​ങ്ങ​ൾ കു​റ്റ​വാ​സ​ന​യു​ള്ള ബു​ദ്ധി​രാ​ക്ഷ​സ​ൻ​മാ​രു​ടെ കൈ​ക​ളി​ല​ക​പ്പെ​ട്ടാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഒ​രു നോ​വ​ലി​ന്‍റെ പ്ലോ​ട്ട് ചു​വ​ന്ന മ​നു​ഷ്യ​ൻ എ​ന്ന പേ​രി​ൽ മ​ന​സി​ല​ങ്ങ​നെ രൂ​പം കൊ​ണ്ടു വ​ന്നി​രു​ന്നു. അ​പ്പോ​ഴാ​ണ് മ​നോ​രാ​ജ്യം വാ​രി​ക​യ്ക്കുവേ​ണ്ടി നോ​വ​ലി​സ്റ്റ് കാ​നം ഒ​രു കു​റ്റാ​ന്വേ​ഷ​ണ നോ​വ​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചു​വ​ന്ന മ​നു​ഷ്യ​ൻ എ​ന്ന പേ​ര് പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കാ​നും തു​ട​ർ​ന്ന് നോ​വ​ൽ എഴു​താ​നും തു​ട​ങ്ങു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ആ​ദ്യം, മൂ​ന്ന് അ​ധ്യാ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് എ​ഴു​തിക്കൊ​ടു​ത്ത​ത്. ബാ​ക്കി അ​ധ്യാ​യ​ങ്ങ​ൾ ആ​ഴ്ച​യി​ൽ എ​ഴു​തി നൽ​കു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ പ​റ​യ​ട്ടെ, മു​ഴു​വ​നാ​യും എ​ഴു​തിത്തീർ​ത്ത ഒ​രു നോ​വ​ൽ ഒ​രി​ക്ക​ലും ഒ​രു വാ​രി​ക​യ്ക്കും ഞാ​ൻ ന​ൽ​കി​യി​ട്ടി​ല്ല. ആ​ദ്യം പേ​ര് പ​റ​ഞ്ഞുകൊ​ടു​ക്കും. പി​ന്നെ ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ അ​ധ്യാ​യ​ങ്ങ​ളാ​യി എ​ഴു​തികൊ​ടു​ക്കു​ക​യാ​ണു പ​തി​വ്.

ആ​ഴ്ച​തോ​റും പ​ല വാ​രി​ക​ക​ളി​ലും എ​ഴു​തേ​ണ്ടി വ​രു​ന്പോ​ൾ എ​ഴു​തു​ന്ന​തെ​ന്താ​യാ​ലും അ​തി​ന്‍റെ ഗു​ണ​മേ​ന്മയി​ൽ അ​ത്ര​മേ​ൽ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നോ?

എ​ന്‍റെ എ​ഴു​ത്തി​ന്‍റെ ഒ​രു പൂ​ക്കാ​ല​ത്ത് ആ​ഴ്ച​യി​ൽ പ​തി​നൊ​ന്ന് വാ​രി​ക​ക​ൾ​ക്കുവ​രെ നോ​വ​ലു​ക​ൾ എ​ഴു​തി​യി​രു​ന്നു. കോ​ട്ട​യം പു​ഷ്പ​നാ​ഥ് എ​ന്ന പേ​രു കൂ​ടാ​തെ തൈ​മൂ​ർ എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ലും ചി​ല വാ​രി​ക​ക​ളി​ൽ എനി​ക്ക് എ​ഴു​തേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​ന്ന് ഞാ​ൻ ഭൂ​മി​ശാ​സ്ത്ര​വും സാ​മൂ​ഹ്യപാ​ഠവും ​പ​ഠി​പ്പി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​നാ​യി​രു​ന്നു. എ​ഴു​ത്തി​ന്‍റെ സ​മ്മ​ർ​ദം ഏ​റി​വ​രിക​യും ഏ​റ്റെ​ടു​ത്ത എ​ഴു​ത്തുപ​ണി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് തീ​ർ​ത്തു ന​ൽ​കാ ൻ ​ക​ഴി​യി​ല്ലെ​ന്നു ബോ​ധ്യ​മാ​വു​ക​യും ചെ​യ്ത​പ്പോ​ൾ ഞാ​ൻ ജോ​ലി​യി​ൽ നിന്നു വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ത്തു. അ​ക്കാ​ല​ത്ത് രാ​വി​ലെ 7 മ​ണി മു​ത​ൽ രാ​ത്രി 11 - 12 വ​രെ​യൊ​ക്കെ ഇ​ട​ത​ട​വി​ല്ലാ​തെ എ​ഴു​തു​മാ​യി​രു​ന്നു. ഒ​രു മു​റി​യി​ൽ മൂ​ന്നു പേ​രെ ഇ​രു​ത്തി ഒ​രേ സ​മ​യം വ്യ​ത്യ​സ്ത കു​റ്റാ​ന്വേ​ഷ​ണ നോ​വൽ ​ഭാ​ഗ​ങ്ങ​ൾ അ​വ​ർ​ക്കു പ​റ​ഞ്ഞുകൊ​ടു​ത്ത് എ​ഴു​തി​ക്കു​ന്ന രീ​തി​യും ഞാ​ൻ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം വീ​ടി​നു വെ​ളി​യി​ൽ വാ​രി​ക​ക​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ആ ​ആ​ഴ്ച​ത്തെ അ​വ​രു​ടെ നോ​വ​ലി​ന്‍റെ അ​ധ്യായം വാ​ങ്ങാ​നാ​യി കാത്തുനി​ൽ​ക്കു​ന്നു​ണ്ടാ​കും. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്തി അ​യ​യ്ക്കാ​ൻ ഞാ​നി​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ഴു​താ​മെ​ന്നേ​റ്റ എ​ല്ലാ വാ​രി​ക​ക​ൾ​ക്കുംവേ​ണ്ടി ആ​ഴ്ച​യി​ൽ ഞാ​ൻ മു​ട​ങ്ങാ​തെ നോ​വ​ലി​ന്‍റെ അ​ധ്യാ​യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഞാ​ൻ ഒ​രി​ക്ക​ലും ച​തി​ക്കി​ല്ല എ​ന്ന ഉ​റ​പ്പാ​യി​രു​ന്നു പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്‍റെ മേ​ൽ വ​ച്ചുപു​ല​ർ​ത്തി​യ വി​ശ്വാ​സം.

അ​തേ​സ​മ​യം പ്ര​തി​ഫ​ലം എ​ത്ര​വേ​ണ​മെ​ങ്കി​ലും ത​രാം എ​ന്നു പ​റ​ഞ്ഞു വ​ന്ന​വ​രു​ണ്ട്. മു​ഴു​വ​ൻ തു​ക​യും അ​ഡ്വാ​ൻ​സ് ന​ൽ​കാ​ൻ ത​യാ​റാ​യ​വ​രു​ണ്ട്. എന്നി​ട്ടും നോ​വ​ൽ ന​ൽ​കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് പ​ല​രേ​യും ഞാ​ൻ മ​ട​ക്കി. ആ ​വ​ക​യി​ൽ കു​റേ​പേ​ർ എ​ന്‍റെ ശ​ത്രു​ക്ക​ളു​മാ​യി. എ​ങ്കി​ലും അ​തൊ​ക്കെ ചെ​യ്തത് ​എ​ഴു​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യി​ൽ ആ​വു​ന്ന​ത്ര ശ്ര​ദ്ധി​ക്കാ​ൻത​ന്നെ​യാ​ണ്.

കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ നോ​വ​ൽ ഇ​ല്ലെ​ങ്കി​ൽ വാ​രി​ക മാ​ർ​ക്ക​റ്റി​ൽ ചെല​വാ​കി​ല്ലെ​ന്നൊ​രു വി​ശ്വാ​സം ഒ​രുകാ​ല​ത്ത് ജ​ന​കീ​യ വാ​രി​ക​ക​ൾ​ വ​ച്ചുപു​ല​ർ​ത്തി​യി​രു​ന്ന​താ​യി കേ​ട്ടി​ട്ടു​ണ്ട്. ശ​രി​യാ​ണോ?

അ​തെ​നി​ക്ക​റി​യി​ല്ല. എ​ന്നാ​ൽ ഒ​ര​നു​ഭ​വം പ​റ​യാം. എ​ഴു​പ​തു​ക​ളു​ടെ മധ്യ​ത്തി​ൽ ഏ​താ​നും‌പേ​ർ ചേ​ർ​ന്ന് കോ​ട്ട​യ​ത്തു നി​ന്ന് ഒ​രു വാ​രി​ക ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ന്ന​ത്തെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രെ​യൊ​ക്കെ ക​ണ്ട് വാരി​ക​യി​ലേ​ക്കു​ള്ള നോ​വ​ലു​ക​ളും മ​റ്റും ഏ​ർ​പ്പാ​ടാ​ക്കി. അ​വ​സാ​ന​മാ​ണ് എ​ന്‍റ​ടു​ക്ക​ൽ വ​രു​ന്ന​തും ഒ​രു കു​റ്റാ​ന്വേ​ഷ​ണ നോ​വ​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും. തി​രക്കി​ന്‍റെ ത്രി​ശ​ങ്കു​വി​ലാ​യി​രു​ന്നു അ​ന്നു ഞാ​ൻ. അ​വ​ർ​ക്കാ​യി ഒ​രു പു​തി​യ നോവ​ൽ എ​ഴു​തി ന​ൽ​കാ​ൻ എ​നി​ക്ക് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. താ​ങ്ക​ളു​ടെ നോ​വ​ൽകൂ​ടി കി​ട്ടി​യാ​ലേ ഉ​ദ്ദേ​ശി​ക്കു​ന്ന ലാ​ഭ​ത്തി​ൽ വാ​രി​ക ന​ട​ത്തി​ക്കൊ​ണ്ടുപോ​കാനാ​കൂ എ​ന്നും സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ സം​രം​ഭംത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​രു​മെന്നും ​അ​വ​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ ചെ​യ്താ​ൽ അ​വ​ർ​ക്കു​ണ്ടാ​കു​ന്ന ഭീ​മ​മാ​യ സാ​ന്പ​ത്തി​കന​ഷ്ടം എ​ന്താ​യി​രി​ക്കു​മെ​ന്ന് എ​നി​ക്കൂ​ഹി​ക്കാ​മാ​യി​രു​ന്നു. എ​ങ്കിലും ​അ​വ​രെ ഒ​ഴി​വാ​ക്കാ​നാ​യി ഒ​രു മൂ​ന്നു മാ​സം ക​ഴി​യ​ട്ടെ എ​ന്നു ഞാ​ൻ പ​റ​ഞ്ഞു. അ​വ​ർ ഒ​ഴി​ഞ്ഞുപോ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല മൂ​ന്നുമാ​സം ക​ഴി​ഞ്ഞ് പി​ടി​ച്ച പി​ടി​യാ​ലേ എ​ന്‍റെ നോ​വ​ലി​ന്‍റെ ആ​ദ്യ അ​ധ്യാ​യ​വും എ​ഴു​തിവാ​ങ്ങി​യി​ട്ടാ​ണ് വാ​രി​ക ആ​രം​ഭി​ച്ച​ത്.

നോ​വ​ലു​ക​ൾ​ക്കു​ള്ള ആ​ശ​യ​ങ്ങ​ൾ എ​ങ്ങനെ​യൊ​ക്കെ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്?

പ​ത്ര​വാ​ർ​ത്ത​ക​ൾ...​വി​ദേ​ശ ശാ​സ്ത്ര മാ​സി​ക​ക​ളി​ലും മ​റ്റും വ​രു​ന്ന ലേഖ​ന​ങ്ങ​ൾ...​പോ​ലീ​സ് കേ​സ്ഡ​യ​റി​ക​ൾ തു​ട​ങ്ങി​യ​വ അ​തി​നെ​ന്നെ സ​ഹാ​യിക്കു​ന്നു. മ​നു​ഷ്യാ​വ​യ​വ​ങ്ങ​ളും മ​റ്റും വി​ദേ​ശ​ത്തേ​ക്കു ക​യ​റ്റി അ​യ​യ്ക്കു​ന്ന ഒ​രു ഗൂ​ഢ​സം​ഘം അ​റ​സ്റ്റി​ലാ​യ പ​ത്ര​വാ​ർ​ത്ത​യി​ൽ നി​ന്നാ​ണ് ‘​ഡെ​ഡ് ലോ​ക്ക്’ എന്ന നോ​വ​ൽ ജ​നി​ക്കു​ന്ന​ത്. ബ്രെ​യി​ൻ ട്രാ​ൻ​സ്പ്ലാ​ന്‍റേഷ​നെക്കുറി​ച്ച് ഒ​രു വിദേ​ശ ശാ​സ്ത്രമാ​സി​ക​യി​ൽ വ​ന്ന കു​റി​പ്പാ​ണ് ‘ചു​വ​ന്ന മ​നു​ഷ്യ​ൻ’ എ​ന്ന കൃതി​ക്കാ​ധാ​രം. വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ന്പ് അ​റ്റ്‌ലാന്‍റിക് സ​മു​ദ്ര​ത്തി​ലെ ‘ബ​ർ​മു​ഡാ ട്ര​യാ​ങ്കി​ളി’​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ദു​രൂ​ഹ​ത പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ​പ്പോ​ഴാണ് ​അ​തേ പേ​രി​ൽ ഒ​രു നോ​വ​ൽ എ​ഴു​തി​യ​ത്. കാ​ന​ഡ​യി​ൽ, സ​ർ​ക്കാ​രി​നെ ക​ബ​ളി​പ്പി​ച്ച് ഒ​രുകൂ​ട്ടം ആ​ളു​ക​ൾ സ്വ​ന്ത​മാ​യി സ്വ​ർ​ണ​ഖനി ന​ട​ത്തി, സ്വ​ർ​ണം വി​ദേ​ശ​ത്തേ​ക്കു ക​ള്ള​ക്ക​ട​ത്തു ന​ട​ത്തി​യ വാ​ർ​ത്ത​യി​ൽ നി​ന്നാ​ണ് ‘​ലൂ​സി​ഫ​ർ’ എ​ന്ന നോ​വ​ൽ ഉ​ണ്ടാ​യ​ത്. ഈ​ജി​പ്തി​ലെ ഫ​റ​വോ ച​ക്ര​വ​ർ​ത്തി​മാ​ർ മ​രി​ച്ച് മ​മ്മി​ക​ളാ​യി പി​ര​മി​ഡി​ൽ അ​ട​ക്കം ചെ​യ്യു​ന്ന കാ​ല​ത്ത് സ്വ​ർ​ണ​വും വ​ജ്ര​വും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ത​ങ്ങ​ൾ​ക്കൊ​പ്പം അ​ട​ക്കംചെ​യ്യ​ണ​മെ​ന്ന് ശ​ഠി​ച്ചി​രു​ന്നു. പി​ര​മി​ഡി​ന​ക​ത്തെ ഈ ​വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ക​ള​വുചെ​യ്യു​ന്ന അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ കെ​യ്റോ​യി​ൽ സ​ജീ​വ​മാ​യി ഉ​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ആ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​‘ഫ​റ​വോ​ന്‍റെ മ​ര​ണ​മു​റി’ എ​ഴു​തി​യ​ത്. ഒ​രാ​ശ​യം മ​ന​സി​ൽ വീ​ണുകി​ട്ടി​യാ​ൽപി​ന്നെ എ​ഴു​ത്ത് എ​നി​ക്ക് എ​ളു​പ്പ​മാ​ണ്.

പാ​ശ്ചാ​ത്യ കു​റ്റാ​ന്വേ​ഷ​ണ കൃ​തി​ക​ളു​ടെ സ്വാ​ധീ​നം താ​ങ്ക​ളു​ടെ നോ​വ​ലു​ക​ളി​ൽ പ്ര​ക​ട​മാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ?

അ​തു സ്വാ​ഭാ​വി​ക​മ​ല്ലേ. ഹോം​സ് ക​ഥ​ക​ൾ, അ​ഗ​താ ക്രി​സ്റ്റി, ബോ​ണ്ട് ക​ഥ​ക​ൾ, ഹാ​ഡ്‌ലി ചേ​സ് നോ​വ​ലു​ക​ൾ, പെ​റി​മേ​സ​ണ്‍ ക​ഥ​ക​ൾ എ​ന്നി​വ​യൊ​ക്കെ ഞാ​ൻ ധാ​രാ​ളം വാ​യി​ച്ചി​ട്ടു​ണ്ട്. അ​വ​യി​ൽ പ​ല​തി​ന്‍റെ​യും സ്വാ​ധീ​നം എ​ന്‍റെ കൃ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാം.

പാ​ശ്ചാ​ത്യ വാ​യ​ന​ക്കാ​ർ​ക്ക് ഹോം​സ്, ജയിം​സ് ബോ​ണ്ട്, പെ​റി​മേ​സ​ണ്‍, ഹെ​ർ​ക്യൂ​ൾ പൊ​യ്റോ​ട്ട് എ​ന്നി​വ​രെ​ന്നപോ​ലെ മ​ല​യാ​ളി​ക​ളു​ടെ കൗ​മാ​ര-​യൗ​വന​ങ്ങ​ൾ വാ​യ​ന​യെ ആ​ഘോ​ഷ​പൂ​ർ​വം ധൂ​ർ​ത്ത​ടി​ച്ചുന​ട​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​രു​ടെ മ​ന​സി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞ ര​ണ്ട് ഐ​തി​ഹാ​സി​ക നാ​യ​ക സ​ങ്ക​ൽ​പ​ങ്ങ​ളാ​ണ് ഡി​റ്റ​ക്ടീ​വ് മാ​ക്സി​നും പു​ഷ്പ​രാ​ജും. സൃ​ഷ്ടി​ക്കു​ന്പോ​ൾ അ​വ​രി​ത്ര​യൊ​ക്കെ പ്ര​സി​ദ്ധ​രാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നോ?

ഒ​രി​ക്ക​ലു​മി​ല്ല. നാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ് കു​റ്റാ​ന്വേ​ഷ​ണ കൃ​തി​ക ൾ. ​അ​ങ്ങ​നെ ക​ണ്ടെ​ത്തി​യ​താ​ണ് ആ ​പേ​രു​ക​ൾ. സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്പോ​ൾ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലു​ക​ളു​ടെ സ​ത്ത എ​ന്ന​ത് തി​ന്മ​യ്ക്കെ​തി​രേ​യുള്ള ​ന​ൻ​മ​യു​ടെ പോ​രാ​ട്ട​വും അ​ന്തി​മ വി​ജ​യ​വു​മാ​ണ് എ​ന്നു കാ​ണാം. ന​ൻ​മ​യു​ടെ ഭാ​ഗ​ത്തു നി​ന്നുകൊ​ണ്ട് തി​ൻ​മ​യ്ക്കെ​തി​രേ പൊ​രു​തി ജ​യി​ക്കു​ന്ന​വ​രാണ് ​ഡി​റ്റ​ക്ടീ​വ് മാ​ക്സി​നും പു​ഷ്പ​രാ​ജും. ത​ങ്ങ​ൾ​ക്കു ചെ​യ്യാ​ൻ ക​ഴി​യാ​ത്തത് ​അ​വ​ർ ചെ​യ്ത​പ്പോ​ൾ വാ​യ​ക്കാ​ർ​ക്ക് അ​വ​രോ​ടു തോ​ന്നി​യ വീ​രാ​രാ​ധ​നയാ​ണ് ഈ ​ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​സി​ദ്ധി​ക്കു പി​ന്നി​ൽ.

ക​ഥ ന​ട​ക്കു​ന്ന വി​ദേ​ശരാ​ജ്യ​ങ്ങ​ളെക്കുറി​ച്ച്, അ​വി​ടത്തെ റെ​യി​ൽ-​റോ​ഡു​ക​ൾ, റെ​യി​ൽ​വേസ്റ്റേ​ഷ​നു​ക​ൾ, എ​യ​ർപോ​ർ​ട്ടു​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, പ്ര​ധാ​ന വ​ഴി​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ തുട​ങ്ങി​യ​വ​യു​ടെ സൂ​ക്ഷ്മ​വും വി​ശ​ദ​വു​മാ​യ പ്ര​തി​പാ​ദ​ന​ങ്ങ​ളും താ​ങ്ക​ളു​ടെ കൃതി​ക​ളി​ലു​ണ്ട്. എ​ന്നാ​ൽ ഇ​ന്‍റ​ർ​നെ​റ്റ്പോ​ലു​ള്ള ആ​ധു​നി​ക വി​വ​രസാ​ങ്കേ​തി​കവി​ദ്യ​ക​ൾ ഇ​വി​ടെ പ്ര​ചാ​ര​ത്തി​ൽ വ​രു​ന്ന​തി​നു മു​ന്പു​ള്ള കാ​ല​ത്താ​ണ് താങ്ക​ൾ നോ​വ​ലു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​ഴു​തു​ന്ന​തും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നതും. എ​ങ്ങനെ​യാ​ണ് ഇതൊ​ക്കെ സാ​ധ്യ​മാ​യ​ത്?

അ​ഭി​മാ​ന​ത്തോ​ടെ ഞാ​നൊ​രു കാ​ര്യം പ​റ​യാം. ഇ​ന്നും ഞാ​ൻ ഇ​ന്‍റ​ർനെ​റ്റ് ഉ​പ​യോ​ഗി​ക്കാ​റി​ല്ല. കാ​ര്യം അ​തു കൈ​കാ​ര്യം ചെ​യ്യാ​ൻ എ​നി​ക്ക​റി​യി ല്ല ​എ​ന്ന​തുത​ന്നെ. അ​തു പ​ഠി​ക്ക​ണ​മെ​ന്ന് എ​നി​ക്കി​തു​വ​രെ തോ​ന്നി​യി​ട്ടു​മി​ല്ല. സ്വ​ന്ത​മാ​യി ഒ​രു മൊ​ബൈ​ൽഫോ​ണ്‍​ ഇ​ല്ലാ​ത്ത​യാ​ളാ​ണു ഞാ​ൻ. ഇതൊ​ന്നും എ​നി​ക്കൊ​രു കു​റ​വാ​യി തോ​ന്നി​യി​ട്ടി​ല്ല. ച​രി​ത്രപു​സ്ത​ക​ങ്ങ​ൾ, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ, രാ​ജ്യ​ങ്ങ​ളെക്കു​റി​ച്ചു​ള്ള ഡാ​റ്റാ​ക​ൾ, ഗൈ​ഡു​ക​ൾ, മോ​പ്പ്, അറ്റ‌്‌ല​സ്, എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ന്നു​മി​ന്നും ഞാ​നെ​ന്‍റെ നോ​വ​ലു​ക​ൾ ക്ക് ​ആ​വ​ശ്യ​മാ​യ വി​ഭ​വ ശേ​ഖ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ക്കു പു​റ​ത്ത് ഒ​രു രാ​ജ്യ​ത്തും ഞാ​നി​തു​വ​രെ പോ​യി​ട്ടു​മി​ല്ല.

കു​റ്റാ​ന്വേഷ​ണ കൃ​തി​ക​ൾ വാ​യ​ന​ക്കാ​ർ​ക്കോ സാ​ഹി​ത്യ​ത്തി​നോ സ​മൂ​ഹ​ത്തി​നോ ഒ​രു ഗു​ണ​വും ചെ​യ്യു​ന്നി​ല്ല എ​ന്ന നി​ല​പാ​ടി​നോ​ട് എ​ങ്ങനെ പ്ര​തി​ക​രി​ക്കു​ന്നു?

കു​റ്റാ​ന്വേ​ഷ​ണ കൃ​തി​ക​ളും സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് എ ​ന്നാ​ണെ​ന്‍റെ അ​ഭി​പ്രാ​യം. മ​ല​യാ​ളത്തി​ൽ, കു​റ്റാ​ന്വേ​ഷ​ണ സാ​ഹി​ത്യ​ത്തി​ന്‍റെ ഒ​രു വ​സ​ന്ത​കാ​ലം എ​ന്‍റെ നോ​വ​ലു​ക​ളി​ലൂ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്്. ഇ​നി മ​റ്റൊ​രു കാ​ര്യം പ​റ​യാം. കേ​ര​ള​ത്തി​ൽ മ​ഹ​ത്താ​യ സാ​ക്ഷ​ര​താ സം ​രം​ഭ​ത്തെ അ​തി​ന്‍റെ ആ​രം​ഭ​കാ​ല​ത്ത് പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഞാ​നു​ൾ​പ്പെടെ​യു​ള്ള ജ​ന​കീ​യ എ​ഴു​ത്തു​കാ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ആ​ർ​ക്കാ​ണു ത​ള്ളി​ക്ക​ള​യാ​നാ​വു​ക? അ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി​വാ​യി​ക്കാ​ൻ പ​ഠി​ച്ച ന​വ​സാ​ക്ഷ​ര​ർ ഞ​ങ്ങ​ളു​ടെ കൃ​തി​ക​ളെ ആ​വേ​ശ​പൂ​ർ​വം ആ​ദ്യ​വാ​യ​ന​യു​ടെ ക​ള​രി​യാ​യി ക​ണ്ട്, അ​വ​യി​ലൂടെ ​വാ​യ​ന​യു​ടെ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കു ക​യ​റി​പ്പോകു​ക​യാ​ണ് ചെ​യ്ത​ത്. ഒന്നി​ല​ധി​കം ത​ല​മു​റ​ക​ളെ അ​ങ്ങനെ വാ​യ​നാ സം​സ്കാ​ര​ത്തി​ലേ​ക്കു ന​യി​ക്കാൻ ​ഞ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തൊ​ന്നും സ​മൂ​ഹ​ത്തി​ന് ഗു​ണം ചെ​യ്തി​ല്ല എ​ന്നു പ​റ​യു​ന്ന​ത് സ​ത്യ​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ല എ​ന്നോ​ർ​ക്കു​ക.

എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​ങ്ങ​ൾ കി​ട്ടിയോ?

സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ അ​വ​യൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല. കു​റ്റാ​ന്വേ​ഷ​ണ​ക​ഥ​ക​ൾ​ക്ക് ഇ​വി​ടെ അ​വാ​ർ ഡ് ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല​ല്ലോ. എ​ഴു​തി തു​ട​ങ്ങി​യ കാ​ല​ത്തും പി​ന്നീ​ടും ഇ​പ്പൊ ഴും ​ഇ​തെ​ന്നെ വേ​വ​ലാ​തി​പ്പെ​ടു​ത്തി​യ കാ​ര്യ​മ​ല്ല. 300ൽ ​ഏ​റെ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലു​ക​ൾ ഞാ​നെ​ഴു​തി​യി​ട്ടു​ണ്ട്. അ​വ​യി​ൽ പ​ല​തും ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഗു​ജ​റാ​ത്തി, ഹി​ന്ദി ഭാ​ഷ​ക​ളി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. ആ​ദ്യ നോ​വ​ലാ​യ ചു​വ​ന്ന മ​നു​ഷ്യ​നു ശേ​ഷം ഇ​ന്നോ​ളം എ​ന്‍റെ കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഒ​രു പ്ര​സാ​ധ​ക​നെ​യോ പ്ര​സി​ദ്ധീ​ക​ര​ണ​ത്തെ​യോ എ​നി​ക്ക് തേ​ടി പോ​കേ​ണ്ടി വ​ന്നി​ട്ടി​ല്ല. അ​വ​രെ​ല്ലാം എ​ന്നെ തേ​ടി വ​രി​ക​യാ​യി​രു​ന്നു. പ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും അ​വ​രു​ടെ വി​ശേ​ഷാ​ൽ​പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ഇപ്പോ​ഴും എ​ന്‍റെ കു​റ്റാ​ന്വേ​ഷ​ണക​ഥ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​നി​ക്ക് എ​ന്‍റേതാ​യ വാ​യ​ന​ക്കാ​ർ എല്ലാ​ക്കാ​ല​ത്തും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​ർ​ക്കു വേ​ണ്ടി എ​ഴു​തു​ക എ​ന്ന ല​ഹ​രി അനു​ഭ​വി​ക്കു​ന്പോ​ൾ അം​ഗീ​കാ​ര​ങ്ങ​ളെക്കു​റി​ച്ച് ഞാ​ൻ ആ​ലോ​ചി​ക്കു​ന്ന​തേ​യി​ല്ല. അ​ല്ലെ​ങ്കി​ൽ ഇ​തൊ​ക്കെത​ന്നെ​യാ​ണ് എ​നി​ക്ക് വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ൾ. അ​തി​ൽ ഞാ​ൻ സം​തൃ​പ്ത​നു​മാ​ണ്.

മി​നീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്
ഫോട്ടോ: സനൽ വേളൂർ