ലോഗോസ് ക്വിസ് പഠനസഹായി
ലോഗോസ് ക്വിസ് പഠനസഹായി
ഫാ. തോമസ് തെക്കേക്കര എംടിഎച്ച്
എഡിറ്റർ: ഫാ. ജെന്നി കായങ്കുളത്തുശേരി
വി​ല: 70
ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ്
ഫോൺ: 9447776920, 8848492369.
ലോ​ഗോ​സ് ക്വി​സ് അ​നേ​ക​രി​ൽ ദൈ​വ​വ​ച​നാ​ഭി​മു​ഖ്യ​വും അ​ഭി​നി​വേ​ശ​വും വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. 2002-ൽ ​ചെ​റു​താ​യി തു​ട​ങ്ങി​യ മ​ത്സ​രം ഇ​പ്പോ​ൾ ലോ​ക​വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞു. മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്കു മാ​ത്ര​മ​ല്ല, വ​ച​നം ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും സ​ഹാ​യ​ക​മാ​കും വി​ധ​ത്തി​ലാ​ണ് ഈ ​പു​സ്ത​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ചോ​ദ്യോ​ത്ത​ര ശൈ​ലി​യി​ലാ​ണ് പു​സ്ത​കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഡ്രീമർ
ജോസി ജോസഫ്
പേ​ജ് 64, വി​ല: 60
ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
ഫോൺ: 0471- 2303026, 6063026
ഭാവനയുടെ ജാലകങ്ങൾ തുറന്ന് അസാധാരണ കാഴ്ചകളിലേക്ക് വായനക്കാരനെ ആനയിക്കുന്ന നോവൽ. സ്വപ്നങ്ങൾ കഥകളിലേക്കു പകർത്തിയ സ്വപ്നാടകനായ നായകൻ ആക്രമിക്കപ്പെടു ന്നതിലേക്കു കാര്യങ്ങൾ എത്തുന്നു. ലളിതമായ ഭാഷയിലൂടെ വായനക്കാരന്‍റെ സങ്കല്പങ്ങളെ ഉദ്ദീപിപ്പിക്കുന്നു.

Say the Word, Thus
Dr. Jose Pellissery CMI
Page 552, Price: Not mentioned
Theological Publications in India, Bengaluru.
Phone: 080-23340504
E-mail: [email protected]
Web: www..tpibangalore.org
ഇംഗ്ലീഷിൽ ബൈബിൾ എങ്ങനെ വായിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുസ്തകം. ബ്രിട്ടീഷ് ശൈലിയിലുള്ള ഉച്ചാരണമാണ് നല്കിയി ട്ടുള്ളത്. അതിലുപരി സുവിശേഷകന്മാർ ഉദ്ദേശിക്കുന്നതും മൂലകൃതികളോടു നീതി പുലർത്തുന്നതുമായ ആശയം ബൈബിളിൽ നിന്നു ലഭിക്കാനും സഹായിക്കുന്ന ഗൈഡാ യി ഈ പുസ്തകം മാറും. വ്യക്തതയ്ക്കുവേ ണ്ടി സിഡിയും പുസ്തകത്തോടൊപ്പമുണ്ട്.

സിനിമയുടെ മനഃശാസ്ത്രം
രാകേഷ് നാഥ്
പേ​ജ് 144, വി​ല: 150
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസ്,
മതിലകം, തൃശൂർ
ഫോൺ: 9645593084
സിനിമയുടെ കഥയെ എന്നതിലുപരി ചല ച്ചിത്രകാരന്‍റെ മനഃശാസ്ത്രത്തെ വിശകലനം ചെയ്ത് സൃഷ്ടിയെ വിലയിരുത്തുന്ന ലേഖന ങ്ങൾ. തികച്ചം വ്യത്യസ്തമായ സിനിമാ നിരൂപണങ്ങൾ. ആഴത്തിലുള്ള പഠനങ്ങൾ, വശ്യമായ ഭാഷ.