പ​ല്ലി​റു​മ്മ​ണ്ട പണിയാകും
ബ്രക്സിസം എ​ന്നാ​ൽ അ​മി​ത​മാ​യ പ​ല്ലു​ക​ടി അ​ല്ലെ​ങ്കി​ൽ അ​സാ​ധാ​ര​ണ​മാ​യ പ​ല്ലു​ക​ടി എ​ന്ന​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം അ​ര​ച്ചു ക​ഴി​ക്കാ​ൻ പ​ല്ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​റി​യാ​മ​ല്ലോ. അ​ത്ത​ര​ത്തി​ൽ ഉ​ള്ള പ​ല്ലു​ക​ടി ആ​വ​ശ്യ​മാ​യ പ​ല്ലു​ക​ടി ആ​യി ക​ണ​ക്കാ​ക്കാം. എ​ന്നാ​ൽ ബ്രക്സി​സം ഒ​രു പാ​രാ​ഫാ​ഷ​ണ​ൽ ആ​ക്ടി​വി​റ്റി ആ​ണ്. അ​താ​യ​ത് വാ​യ​യു​ടെ​യും നാ​ക്കി​ന്‍റെ​യും താ​ടി​യെ​ല്ലി​ന്‍റെ​യും ആ​വ​ശ്യ​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം ശീ​ല​മാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ് ബ്ര​ക്സി​സം
പ​ഠ​ന​ങ്ങ​ളി​ൽ എ​ട്ടു​മു​ത​ൽ 31 ശ​ത​മാ​നം വ​രെ ഇ​ത് ക​ണ്ടു​വ​രു​ന്നു. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തി​ന്‍റെ ശ​ത​മാ​നം കൂ​ടി വ​രു​ന്ന​താ​യി കാ​ണു​ന്നു. ബ്ര​ക്സി​സ​ത്തി​ന്‍റെ കാ​ര​ണം പൂ​ർ​ണ​മാ​യും വ്യക്തമല്ല. എ​ങ്കി​ലും ഇ​ത് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കൂ​ടി ചേ​രു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ് എ​ന്നാ​ണ് നി​ഗ​മനം.

പ​ല്ലു​ക​ൾ റെ​സ്റ്റ് പൊ​സി​ഷ​നി​ൽ ആ​ണ് നി​ൽ​ക്കു​ന്ന​ത്. സം​സാ​രി​ക്കു​ന്പോ​ൾ ചി​ല സ​മ​യ​ത്തു പ​ല്ലു​ക​ൾ കൂ​ട്ടി ഉ​ള്ള സ്വ​രം വേ​ണ്ടി​വ​രാം. ഇ​ത് ഓ​രോ വ്യ​ക്തി​യിലും വ്യ​ത്യ​സ്തമാ​ണ്. ബ്രക്സി​സം ഒ​രു പ്ര​ത്യേ​ക കാ​ര​ണ​ത്താ​ൽ ഉ​ണ്ടാ​കു​ന്ന​ത​ല്ല എ​ന്ന​തി​നാ​ൽ പ​ല കാ​ര​ണ​ങ്ങ​ളും കൂ​ടി ചി​ന്തി​ക്ക​ണം. ഇ​തി​ൽ പ്ര​ധാ​നം മാ​ന​സി​ക പി​രി​മു​റു​ക്കമാണ്. ആ​ധു​നി​ക ജീ​വി​ത സം​സ്കാ​ര​ത്തി​ൽ ജോ​ലി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷക്കാ​ല സ​മ്മ​ർ​ദം എ​ന്നി​വ​യെ​ല്ലാം ഇ​തി​ന് അ​നു​ബ​ന്ധ കാ​ര​ണ​ങ്ങ​ളാ​യി കൂ​ട്ടാം.

രാ​ത്രി​യി​ൽ ആ​ണ് പ​ല്ലി​റു​മ്മ​ൽ കൂ​ടു​ത​ൽ കാ​ണു​ന്ന​ത്. പ​ല്ലു ക​ടി​ക്കു​ന്ന വ്യ​ക്തി ഇ​ത് അ​റി​യു​ന്നി​ല്ല. അ​ടു​ത്തു കി​ട​ക്കു​ന്ന ആ​ൾ ഉ​ണ​ർ​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് എ​ങ്കി​ൽ അ​സ്വാ​ഭാ​വി​ക​യും ശ​ക്ത​വു​മാ​യ പ​ല്ലു​ക​ടി കേ​ൾ​ക്കു​വാ​ൻ സാ​ധി​ക്കും. സ്ത്രീ​ക​ളി​ലാ​ണ് പ​ക​ൽ സ​മ​യ പ​ല്ലി​റു​മ്മ​ൽ കൂ​ടു​ത​ൽ കാ​ണു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ പ​ല്ലി​റു​മ്മ​ൽ സ്ത്രീ​ക​ളി​ലും പു​രു​ഷന്മാ​രി​ലും ഒ​രു​പോ​ലെ കാ​ണു​ന്നു.

സൂ​ച​ന​ക​ൾ

ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഈ ​പ്ര​ശ്നം ഉ​ണ്ട് എ​ന്ന് സ്വ​യം തി​രി​ച്ച​റി​യു​വാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ആ​ണ്.
പ​ല്ലു​ക​ളു​ടെ അ​മി​ത​മാ​യ തേ​യ്മാ​നം, ഉ​പ​രി​ത​ലം തേ​ഞ്ഞു കാ​ണു​ന്ന​ത്, പ​ല്ലും മോ​ണ​ക​ളും ചേ​രു​ന്ന സ്ഥ​ല​ത്ത് വെട്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്, പ​ല്ലു പൊ​ട്ടു​ക, ഫി​ല്ലിം​ഗ് സ്ഥി​ര​മാ​യി പൊ​ട്ടി​പ്പോ​വു​ക, ക്രൗ​ണ്‍ ഉൗ​രി​വ​രു​ന്ന​ത്. ത​ണു​ത്ത​ത് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഉ​ള്ള പു​ളി​പ്പ്. മോ​ണ​വീ​ക്കം, പ​ല്ലി​ന്‍റെ ഇ​ള​ക്കം, ഉ​ൾ​ക്ക​വി​ളി​ൽ ഉ​ള്ള​ ക​ടി തുടങ്ങിയവ.

ചി​കി​ത്സ
* സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍​സലിം​ഗ്
* പു​ക​വ​ലി, മ​ദ്യ​പാ​നം നി​ർ​ത്തു​ക
* ദ​ന്ത​ചി​കി​ത്സ​ക​ർ നൈ​റ്റ് ഗാ​ർ​ഡ് എ​ന്ന ഉ​പാ​ധി അ​ള​വെ​ടു​ത്ത് ഉ​ണ്ടാ​ക്കിത്ത​രും. ഇ​ത് പ​ല്ലി​ന് കൂ​ടു​ത​ൽ ബ​ലം ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​നും പല്ലിറുമ്മുന്ന ശീ​ലം ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കും.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) ഫോണ്‍ 9447219903 .
തയാറാക്കിയത്: ടിജിബി