Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ബന്ധങ്ങൾ നമുക്കു സമ്മാനിക്കുന്നത്
ജീവിതത്തിൽ നമുക്ക് ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? തീർച്ചയായും നമുക്കു നമ്മുടേതായ ഉത്തരങ്ങൾകാണും. അത്തരത്തിൽ സന്പത്തും അധികാരവും പ്രശസ്തിയുമൊക്കെ ഉൾപ്പെട്ടേക്കാം. ആരോഗ്യത്തിന്റെ കാര്യത്തിൽ ചിട്ടയായ ജീവിതചര്യയും ശരിയായ ഭക്ഷണ രീതിയും നാം ഉൾപ്പെടുത്തിയേക്കാം.
എന്നാൽ ശാസ്ത്രീയ പഠനങ്ങൾ വഴി കണ്ടെത്തിയിട്ടുള്ള ഉത്തരങ്ങൾ അറിയുന്നതു നല്ലതല്ലേ? 1938-ൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി ഈ വിഷയം സംബന്ധിച്ച് ഒരു ഗവേഷണ പഠനപരന്പര ആരംഭിക്കുകയുണ്ടായി. ഇപ്പോഴും തുടരുന്ന ഈ ഗവേഷണ പഠനത്തിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത് 724 പേരായിരുന്നു.
രണ്ടു ഗണത്തിൽപ്പെട്ടവരായിരുന്നു ഇവർ. ഇവരിൽ പകുതിപ്പേർ അന്നു ഹാർവാർഡിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായിരുന്നു. ബാക്കി പകുതിപ്പേർ ബോസ്റ്റണിൽനിന്നു തന്നെയുള്ള സമപ്രായക്കാരായ ചെറുപ്പക്കാരായിരുന്നു. പക്ഷേ അവരെല്ലാവരും നിർധന കുടുംബങ്ങളിൽ നിന്നോ തകർന്ന ബന്ധങ്ങളുണ്ടായിരുന്ന കുടുംബങ്ങളിൽനിന്നോ ആയിരുന്നു.
ഈ ഗവേഷണ പഠനപരന്പര ആരംഭിച്ചപ്പോൾ പഠന വിധേയരാക്കിയ 724 പേരെയും അവരുടെ മാതാപിതാക്കളെയും ഗവേഷകർ നേരിൽ കണ്ട് ഇന്റർവ്യൂ ചെയ്യുകയുണ്ടായി. അതുപോലെ, ഈ 724 പേരുടെയും മെഡിക്കൽ റിപ്പോർട്ടും ശേഖരിക്കുകയുണ്ടായി. അതെത്തുടർന്നു രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം ഗവേഷകർ ഇവരെ സന്ദർശിച്ച് അഭിമുഖം നടത്തി വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു.
ഈ 724 -ൽ ഒരാൾ 1961-ൽ അമേരിക്കൻ പ്രസിഡന്റായിത്തീർന്ന ജോൺ എഫ്. കെന്നഡിയായിരുന്നു. ബാക്കിയുള്ളവരിൽ ഒട്ടേറെപ്പേർ ഡോക്ടർമാരും എൻജിനിയർമാരും വക്കീലന്മാരും കോർപറേഷൻ എക്സിക്യൂട്ടീവുമാരുമായിത്തീർന്നു. വേറെ ആളുകൾ ഫാക്ടറി ജീവനക്കാരും കച്ചവടക്കാരും മറ്റു സാധാരണ തൊഴിലുകൾ ചെയ്യുന്നവരുമായി മാറി. മദ്യപാനത്തിനും മറ്റു ദുഃശീലങ്ങൾക്കും അടിമകളായി ജീവിതം തകർന്നവരും അവരുടെയിടയിലുണ്ടായി.
ഈ ഗവേഷണ പഠനം ആരംഭിച്ച് 75 വർഷം കഴിഞ്ഞപ്പോൾ പഠനവിധേയരായ 724 പേരിൽ അറുപതുപേർ ജീവിച്ചിരുപ്പുണ്ടായിരുന്നു. ഇപ്പോഴും തുടരുന്ന ഈ പഠന പരന്പരയിൽ 2000 പേരാണുള്ളത്. ഇവരാകട്ടെ ആദ്യഗണത്തിൽപ്പെട്ടവരുടെ മക്കളാണുതാനും.ഈ ഗവേഷണ പഠനം 75 വർഷം കഴിഞ്ഞപ്പോൾ തയാറാക്കിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഈ പ്രോജക്ടിന്റെ ഇപ്പോഴത്തെ ഡയറക്ടറായ റോബർട്ട് വാൾഡിംഗർ 2015 ഡിസംബറിൽ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. നവീന ആശയങ്ങളും പുത്തൻ കണ്ടുപിടിത്തങ്ങളുമൊക്കെ അവതരിപ്പിക്കുന്ന ‘ടെഡ് ടോക്ക്സ്' ആണ് ഈ പ്രഭാഷണത്തിനു വേദിയൊരുക്കിയത്.ഈ പ്രഭാഷണത്തിൽ വാൾഡിംഗർ പറയുന്നതനുസരിച്ചു, നമ്മുടെ ജീവിതത്തിൽ ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന പ്രധാന ഘടകം നല്ല ബന്ധങ്ങൾ ആണത്രെ. ഹാർവാർഡ് നടത്തിയ ഗവേഷണപഠനത്തിന്റെ ഫലമായി നമ്മുടെ ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ചു മൂന്നു കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
അതിൽ ഒന്നാമത്തേത്, നല്ല സാമൂഹിക ബന്ധങ്ങൾ നമുക്ക് ഏറെ നല്ലതാണ് എന്നത്രെ. കുടുംബാംഗങ്ങളും സ്നേഹിതരും സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി നല്ല ബന്ധം പുലർത്തുന്നവരാണു ജീവിതത്തിൽ നല്ല ആരോഗ്യമുള്ളവരും സന്തോഷമുള്ളവരുമായി കാണപ്പെടുന്നതെന്നു ഹാർവാർഡ് ഗവേഷണം വ്യക്തമാക്കുന്നു. ജീവിതത്തിലെ നല്ല ബന്ധങ്ങൾ വഴി ഏകാന്തത അകറ്റുവാൻ സാധിക്കുന്നതു വലിയൊരു കാര്യമായിട്ടാണ് ഗവേഷണ പഠനം കാണുന്നത്.
നമ്മുടെ ജീവിതത്തിലെ ബന്ധങ്ങളെക്കുറിച്ച് ഈ പഠനം കണ്ടെത്താനായതനുസരിച്ചു ബന്ധങ്ങളുടെ എണ്ണത്തെക്കാളേറെ ബന്ധങ്ങളുടെ മേന്മയാണത്രെ ജീവിതത്തിൽ ആരോഗ്യവും സന്തോഷവും പകരുന്നത്. തകർന്ന കുടുംബബന്ധങ്ങളും തകർന്ന സാമൂഹ്യബന്ധങ്ങളുമൊക്കെ ആരോഗ്യവും സന്തോഷവും തകർത്തതായിട്ടാണു ഹാർവാർഡ് ഗവേഷണം വ്യക്തമാക്കിയിരിക്കുന്നത്.
നമ്മുടെ ജീവിത ബന്ധങ്ങളെക്കുറിച്ചു മൂന്നാമതായി കണ്ടെത്തിയ കാര്യം നമ്മുടേതല്ല. ജീവിതബന്ധങ്ങൾ നമ്മുടെ പൊതുവായ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ തലച്ചോറിന്റെ ആരോഗ്യവും പരിരക്ഷിക്കുവാൻ സഹായിക്കുമെന്നാണ്. ഈ ഗവേഷണത്തിൽ കണ്ടെത്തിയതനുസരിച്ചു നല്ല ബന്ധങ്ങൾ പുലർത്തുവാൻ സാധിച്ചവർക്ക് അവരുടെ നല്ല ഓർമശക്തി നിലനിർത്താനും സാധിച്ചു.
നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന കാര്യത്തിലും താല്പര്യമുള്ളവരാണോ നമ്മൾ? എങ്കിൽ ജീവിതത്തിൽ എല്ലാ രീതിയിലും നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും അവ നിലനിർത്തുന്നതിനും നമുക്കു ശ്രമിക്കാം. ബന്ധങ്ങളുടെ കാര്യം വരുന്പോൾ കുടുംബബന്ധങ്ങളാകാം ആദ്യം നമ്മുടെ ശ്രദ്ധയിൽ വരിക. നമ്മുടെ കുടുംബബന്ധങ്ങൾ കുറ്റമറ്റതും മെച്ചപ്പെട്ടതുമാണെന്ന് ഉറപ്പുവരുത്തുവാൻ സാധിച്ചാൽ അതു നമ്മുടെ ജീവിതത്തിലെ വലിയ ഒരു അനുഗ്രഹമായിരിക്കും.
അതുപോലെ തന്നെ നമ്മുടെ സ്നേഹബന്ധങ്ങളും സമൂഹത്തിലെ നമ്മുടെ മറ്റു ബന്ധങ്ങളുമൊക്കെ ഏറ്റവും മേന്മയുള്ളതായി നാം നിലനിർത്തണം. എന്നാൽ, നമ്മുടെ ബന്ധങ്ങളിൽ പ്രമുഖ സ്ഥാനം നാം നൽകേണ്ടത് ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധമാണെന്നതും നാം മറന്നുപോകരുത്. ദൈവവുമായിട്ടുള്ള ബന്ധം ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ളതാണെങ്കിൽ നമ്മുടെ മറ്റു ബന്ധങ്ങളും മെച്ചപ്പെട്ടതായിരിക്കും എന്നതിൽ സംശയം വേണ്ട. അപ്പോൾ നമ്മുടെ ആരോഗ്യവും ജീവിതസന്തോഷവും ഏറെ മെച്ചപ്പെടുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top