ശ്രദ്ധിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം...
കു​ടിവെ​ള്ള​ല​ഭ്യ​ത കു​റ​ഞ്ഞു​വ​രു​ന്ന വേ​ന​ൽക്കാ​ല​ത്ത് അ​തു മ​ലി​ന​മാ​കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണു മ​ഞ്ഞ​പ്പി​ത്തം. പ​ല രോ​ഗാ​വ​സ്ഥ​ക​ൾ കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കാം. എ​ലി​പ്പ​നി പോ​ലു​ള്ള​വ​യി​ൽ ബാ​ക്റ്റീ​രി​യ​യാ​ണു രോ​ഗാ​ണു. എ​ന്നാ​ൽ ഇ​പ്പോ​ൾ ജ​ല​ത്തി​ലൂ​ടെ​ വ്യാ​പി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്.

വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് ബി,​സി, എ​ന്നി​വ ശ​രീ​ര സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത് എ​ന്നോ​ർ​ക്കു​ക. കൂ​ടാ​തെ പി​ത്താ​ശ​യ ക​ല്ലു​ക​ൾ, ക​ര​ൾ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ര​ക്ത​കോ​ശ ത​ക​രാ​റു​ക​ൾ,പ​രാ​ദ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം വ​രാം എ​ന്ന​തി​നാ​ൽ കാ​ര​ണ​മ​റി​ഞ്ഞു​ള്ള ചി​കി​ൽ​സ​യ്ക്ക് പ്രാ​ധാ​ന്യമു​ണ്ട്, എ​ല്ലാ മ​ഞ്ഞ​പ്പി​ത്ത​ത്തി​നും ഒ​റ്റ​മൂ​ലി പോ​രെ​ന്ന​ർ​ഥം.

എ​ന്താ​ണു മ​ഞ്ഞ​പ്പി​ത്തം?

രോ​ഗോ​ൽപത്തി​യ​നു​സ​രി​ച്ച് മ​ഞ്ഞ​പ്പി​ത്ത​ത്തെ പ്രി ​ഹെ​പ്പാ​റ്റി​ക്, ഹെ​പ്പാ​റ്റി​ക്, പോ​സ്റ്റ് ഹെ​പ്പാ​റ്റി​ക് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ച്ചി​രി​ക്കു​നു. ക​ര​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പി​ത്ത​ര​സ​ത്തി​ന്‍റെ അ​ള​വ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കൂ​ടു​ക​യോ അ​വ​യു​ടെ സ​ഞ്ചാ​ര​പാ​തയി​ൽ ത​ട​സമു​ണ്ടാ​വു​ക​യോ ചെ​യ്യു​ന്പോ​ൾ പി​ത്ത​ര​സ​ത്തി​ലെ ബി​ലി​റൂ​ബി​ൻ എ​ന്ന മ​ഞ്ഞ വ​ർ​ണ്ണ​വ​സ്തു ര​ക്ത​ത്തി​ൽ കൂ​ടു​ന്നു.
ക​ണ്ണി​ന്‍റെ വെ​ള്ള​ഭാ​ഗ​ത്തി​നും, മൂ​ത്ര​ത്തി​നു​മൊ​ക്കെ മ​ഞ്ഞ​നി​റം കാ​ണു​ന്നു. മേ​ൽപ്പറ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടാ​തെ പ​നി, ഓ​ക്കാ​നം, ചൊ​റി​ച്ചി​ൽ എ​ന്നി​വ​യും വ​രാം. പി​ത്ത​ര​സ​വാ​ഹി​നി​ക്കു ത​ട​സം വ​ന്നി​ട്ടു​ണ്ടാ​കു​ന്ന മ​ഞ്ഞ​പ്പിത്തമുണ്ടാകുന്പോൾ രോ​ഗി​യു​ടെ മ​ല​ത്തി​നു മ​ഞ്ഞ​നി​റം കു​റ​ഞ്ഞു വി​ള​റി​യ വെ​ള്ള​നി​റ​മാ​യി​രി​ക്കും.

എ​ങ്ങ​നെ മ​ഞ്ഞ​പ്പി​ത്തം തി​രി​ച്ച​റി​യാം?

പു​റ​മേ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ളോ​ടൊ​പ്പം ര​ക്ത പ​രി​ശോ​ധ​ന​യും കൂ​ടി ചെ​യ്തു​റ​പ്പാ​ക്ക​ണം. ര​ക്ത​ത്തി​ലെ ബി​ലി​റൂ​ബി​ന്‍റെ അ​ള​വ് സാ​ധാ​ര​ണ ഗ​തി​യി​ൽ 1 മി​ല്ലി​ഗ്രാം ആ​യി​രി​ക്കും. അ​ത് 1.2 ൽ കൂ​ടി​യാ​ൽ മ​ഞ്ഞ​പ്പി​ത്ത​മാ​യി. അ​ത് 2 ​ൽ കൂ​ടി​യാ​ൽ മാ​ത്ര​മേ ക​ണ്ണി​നു മ​ഞ്ഞ​നി​റം വ​രിക​യു​ള്ളു. അ​തി​നാ​ൽ പ​ക​ർ​ച്ചവ്യാ​ധിയുള്ള മേഖലകളിൽ ക​ണ്ണി​ൽ മ​ഞ്ഞ​നി​റം വ​രാ​ൻ വേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ട.

മൂ​ത്ര​ത്തി​ൽ മ​ഞ്ഞ​നി​റം തോ​ന്നി​യാ​ൽ ബൈ​ൽ സാ​ൾ​ട്ട്, ബൈ​ൽ പി​ഗ്‌മെന്‍റ് എ​ന്നി​വ​യും കാ​ണാം.
പൊ​തു​ജ​ന​ങ്ങ​ൾ രോ​ഗ​മ​റി​യാ​ൻ ഡോ​ക്‌ടഖുടെ കു​റി​പ്പൊ​ന്നു​മി​ല്ലാ​തെ സ്വ​യം രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണു സാ​ക്ഷ​ര​കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ ബോ​ധം, അ​തു സ​ഹി​ക്കാം. എ​ന്നാ​ൽ ചി​കി​ൽ​സ​യും കൂ​ടി ഇ​ന്‍റർ​നെ​റ്റ് നോ​ക്കി ന​ട​ത്തു​ന്പോ​ഴാ​ണു പ്ര​ശ്ന​മാ​കു​ന്ന​ത്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

മ​ഞ്ഞ​പ്പി​ത്തം ക​ര​ൾ രോ​ഗ​മാ​യ​തി​നാ​ൽ ക​ര​ളി​നു വി​ശ്ര​മം കൊ​ടു​ക്ക​ണം. മ​ദ്യ​പാ​നം, ഉ​റ​ക്ക​മൊ​ഴി​യു​ക, കൂ​ണ്‍ പോ​ലു​ള്ള ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ, എ​ണ്ണയുടെ അമിതോപയോഗം, കൊ​ഴു​പ്പു​ക​ൾ, ചി​ല ഇ​ംഗ്ലീ​ഷ് മ​രു​ന്നു​ക​ൾ എ​ന്നി​വ പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കാം.

ഹെ​പ്പറ്റൈ​റ്റി​സ് എ വ​ലി​യ ചി​കി​ൽ​സ​യൊ​ന്നു​മി​ല്ലാ​തെ ശ​മി​ക്കാ​മെ​ങ്കി​ലും വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ രോ​ഗ​കാ​ര​ണ​മാ​യ സാ​ഹ​ച​ര്യങ്ങ​ളെയും മ​ലി​ന​ജ​ല ഉ​റ​വി​ട​ത്തെ​യും ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. രോ​ഗി​യു​ടെ വി​സ​ർ​ജ്യം കു​ടി​വെ​ള്ള​വു​മാ​യി സ​ന്പ​ർ​ക്കം വ​രു​ന്ന​താ​ണു പ​ലയിടങ്ങളിലും പ്ര​ശ്ന​മാ​യി കാ​ണാ​റു​ള്ളത്.

രോ​ഗ​മി​ല്ലാ​ത്ത രോ​ഗി​ക​ൾ

ക്രി​ഗ്ള​ർ ന​ജ്ജാ​ർ സി​ൻ​ഡ്രം, ഗി​ല്ബ​ർ​ട്സ് സി​ൻ​ഡ്രം എ​ന്നീ രോ​ഗ​മു​ള്ള​വ​രി​ൽ ര​ക്തത്തി​ലെ ബി​ലി​റൂ​ബിന്‍റെ അ​ള​വ് ജന്മനാ​ത​ന്നെ കൂ​ടി​യി​രി​ക്കും. ഇ​തി​നു ചി​കി​ൽ​സി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

ന​വ​ജാ​തശി​ശു​ക്ക​ളി​ലെ മ​ഞ്ഞ​പ്പി​ത്തം

ഇ​തും പ​ക​രു​ന്ന രോ​ഗ​മ​ല്ല. ഇ​ത് ജ​നി​ച്ച് ര​ണ്ടു​നാ​ൾ മു​ത​ൽ ര​ണ്ടാ​ഴ്ച്ച​വ​രെ നീ​ണ്ടു നി​ല്ക്കാം.​ ഇ​തു സാ​ധാ​ര​ണ​മാ​ണ്.​വ​ള​രെ വി​ര​ള​മാ​യി കോ​ംപ്ലി​ക്കേ​ഷ​ൻ വ​രാ​മെ​ന്ന​തി​നാ​ൽ അ​പ്പേ​രും പ​റ​ഞ്ഞ് ധാ​രാ​ളം കു​ഞ്ഞു​ങ്ങ​ളെ അ​മ്മ​മാ​രി​ൽ നി​ന്ന​ക​റ്റി എ​ൻ സിയുക​ളി​ൽ പൂ​ട്ടി​യി​ടാ​റു​ണ്ട് ചി​ല ക​ച്ച​വ​ട ആ​തു​രാ​ല​യ​ങ്ങ​ൾ.

കു​ഞ്ഞി​ന്‍റെ ക​ര​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യെന്നതിന്‍റെയും അ​തു ത​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള അ​മ്മ​യു​ടെ ചു​വ​ന്ന ര​ക്താ​ണു​ക്ക​ളെ വി​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ഥ​വാ സ്വ​യം നി​ൽ​നി​ല്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ു എന്നതി​ന്‍റെയും തെ​ളി​വാ​ണ് ഈ ​മ​ഞ്ഞ​നി​റം.​ ബി​ലി​ലൈ​റ്റ് എ​ന്ന ആ​ശു​പ​ത്രി പ്ര​കാ​ശ ചി​കി​ൽ​സ കൊ​ണ്ടും, പ​ച്ച വാ​ഴ​യി​ലകൊണ്ടു മ​റ​ച്ചു​പി​ടി​ച്ച് വെ​യി​ലു കൊ​ള്ളി​ക്കു​ന്ന നാ​ട​ൻ ത​ന്ത്രം കൊ​ണ്ടും ഇ​തു മാ​റും.

ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്

വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന മ​ഞ്ഞ​പ്പി​ത്ത​ത്തി​നു ഹോ​മി​യോ​പ്പ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. ഹെ​പ്പറ്റൈ​റ്റി​സ് ബി ​പോ​ലു​ള്ള പ്ര​ശ്നക്കാ​രാ​യ മ​ഞ്ഞപ്പി​ത്ത​ത്തെവ​രെ ഹോ​മിയോപ്പ​തി ചി​കി​ൽ​സ കൊ​ണ്ട് ശ​മി​പ്പി​ക്കാ​നും ര​ക്ത​ത്തി​ലെ രോ​ഗാ​ണു സാ​ന്നി​ധ്യം മാ​റ്റാ​നും സാ​ധി​ക്കാ​റു​ണ്ട്.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
ക​ണ്ണൂ​ർ
മൊ​ബൈ​ൽ 9447689239 :
[email protected]
തയാറാക്കിയത്: ടിജിബി