എവിടെയാ വാഗ്ദത്ത ഭൂമി?
എവിടെയാ വാഗ്ദത്ത ഭൂമി?
എം.ആർ. ചന്ദ്രശേഖരൻ
പേ​ജ് 99, വി​ല: 90
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
11 കവിതാ വിമർശനങ്ങൾ. കവിത ശോച്യാവസ്ഥയിലാണെന്നു കരുതുന്ന ഗ്രന്ഥകാരൻ നല്ല കവിതയെ തിരിച്ചറിയാൻ സഹായിക്കുകയാണ് ഈ ലേഖനങ്ങളിലൂടെ. സാഹിത്യത്തെ സ്നേഹിക്കുന്നവർക്ക് സമീപിക്കാവുന്ന ആഴത്തിലുള്ള പഠനങ്ങൾ.

ഓർമക്കുറിപ്പുപോലെ ഒരാൾ
പി.എം. ദിവാകരൻ
പേ​ജ് 73, വി​ല: 65
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
12 ചെറുകഥകളുടെ സമാഹാരം. വ്യക്തിജീവിതത്തിന്‍റെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ചിന്തകളുമൊക്കെ പ്രതിഫലിപ്പിക്കുന്നവയാണ് ഓരോന്നും. ലളിതമായ ഭാഷയിലുള്ള കഥ പലപ്പോഴും അവസാനിക്കുന്നത് അപ്രതീക്ഷിതമായ സ്ഫോടനത്തിലാണ്. കരുത്തുള്ള കഥകൾ.

സംതൃപ്ത ജീവിതത്തിന്‍റെ മനഃശാസ്ത്രം
മുരളീധരൻ മുല്ലമറ്റം
പേ​ജ് 168, വി​ല: 150
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
ജീവിതത്തിൽ വിജയം നേടുന്നത് ഒരു കലയാണ്. അതിലേക്കുള്ള വഴിയാണ് ഈ ലേഖനങ്ങൾ. കഥയും കാര്യവും ഇടകലർത്തി പറയുന്നത് കേൾക്കുന്പോൾ തന്നെ ഉള്ളിലൊരു ഉണർവുണ്ടാകും. അനുദിനം അഭിമുഖീകരിക്കേണ്ടിവരുന്ന വിഷയങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു. ആത്മവിശ്വാസത്തിന്‍റെയും വിജയത്തിന്‍റെയും ഈ ലളിതപാഠങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും സഹായകം.

നായകൻ
എം.എസ്. ഹരി
പേ​ജ് 176, വി​ല: 160
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
നവരസങ്ങളെ ആധാരമാക്കി എഴുതിയ നോവൽ. തനതായ ശൈലിയിലുള്ള ഗ്രന്ഥകാരന്‍റെ എഴുത്തിന് വായനക്കാരെ ആകർഷിക്കാനാകും. നോവൽ സാഹിത്യത്തെ ഗൗരവത്തോടെ സമീപിച്ചിരിക്കുന്നു. കലാഭവൻ മണിക്കാണ് നോവൽ സമർപ്പിച്ചിരിക്കുന്നത്.

ഫെർമാൻ
പ്രഫ. കെ.ആർ. രവീന്ദ്രൻനായർ
പേജ്:136 വി​ല: 125
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
മുഗൾസാമ്രാജ്യകാലഘട്ടത്തെ പശ്ചാത്തലമാക്കി എഴുതിയ നോവൽ. ചക്രവർത്തിമാരും റാണിമാരുമൊക്കെ കഥാപാത്രങ്ങളായി വരുന്ന കഥ ആകർഷണീയമാണ്. മുഗൾസാമ്രാജ്യത്തിന്‍റെ അകത്തളങ്ങളിലെ കഥയും കാര്യവും രഹസ്യങ്ങളും അധികാര വടംവലികളുമൊക്കെ പറയുന്ന നോവൽ വൈകാരികമെങ്കിലും ചരിത്രത്തെ അടുത്തനിന്നു കാണുവാനും സഹായിക്കും. വായനാസുഖമുള്ള നോവൽ.

എന്‍റെ അന്പലായനം
ഇ.യു. അരവിന്ദാക്ഷൻ
പേ​ജ് 68, വി​ല: 60
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
കേരളത്തിലും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ചരിത്രവും വർത്തമാനവും ഉൾപ്പെടെ ക്ഷേത്രങ്ങളെ അടുത്തറിയാൻ സഹായിക്കും. ഒരു യാത്രാവിവരണംപോലെയാണ് തയാറാക്കിയിരിക്കുന്നത്. തുടർച്ചയുള്ള കഥപോലെ വായിക്കാവുന്ന ഈ തീർഥാടന വിവരണം വായനക്കാരെ ആകർഷിക്കുകതന്നെ ചെയ്യും.

ആരഭിയുതിരുന്ന സന്ധ്യകൾ
പാന്പുറം അരവിന്ദ്
പേജ്: 74വി​ല: 80
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

31 കവിതകളുടെ സമാഹാരം. സമകാലികവും എക്കാലവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ വിഷയങ്ങളാണ് കവി പ്രമേയമാക്കിയിരിക്കുന്നത്. വായനക്കാരന്‍റെ ഹൃദയത്തെ സ്പർശിക്കുന്ന കവിതകളാണ് ഓരോന്നും. അപചയങ്ങളുടെ വിവരങ്ങൾ പറഞ്ഞും പ്രതീക്ഷകളെ ഉണർത്തിവിട്ടും സാമൂഹിക പ്രതിബദ്ധത പുലർത്തുകയും ചെയ്തിരിക്കുന്നു. ഡോ. തോട്ടം ഭുവനേന്ദ്രൻ നായരുടേതാണ് അവതാരിക.

അർപ്പണം
ഡോ.ഡി.കെ. കയ്യാലേത്ത്
പേ​ജ് 264, വി​ല: 240
പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം
വായിച്ചുരസിക്കാനും വേദിയിൽ അവതരിപ്പിക്കാനും പറ്റിയ സാമൂഹിക നാടകം. ആശുപത്രിയാണ് പശ്ചാത്തലം. നന്മതിന്മകളുടെ ഏറ്റുമുട്ടലുകളും ജീവിതത്തിന്‍റെ സങ്കീർണതകളും നാടകീയമായി അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. സമകാലിക ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത കഥാപാത്രങ്ങൾ കാണികളെ ആകർഷിക്കും.