കാര്യസ്ഥൻ
കാര്യസ്ഥൻ
കാരൂർ സോമൻ
പേ​ജ് 312, വി​ല: 280
പാവനാത്മ പബ്ലിഷേഴ്സ്, കോഴിക്കോട്.
ഫോൺ: 9746440800, 9746077500
കുറ്റാന്വേഷണ നോവൽ. പോലീസ് പരാജയപ്പെടുന്നിടത്തുനിന്ന് ഒരു ഐപിഎസ് ഉദ്യോഗസ്ഥ കൊലപാതകി ക്കായി നടത്തുന്ന അന്വേഷണം. കുറ്റവും ശിക്ഷയും പ്രണയവും എല്ലാം ഇടകലർത്തിയുള്ള ആഖ്യാനം.

ദക്ഷിണം
സച്ചിദാനന്ദൻ
പേ​ജ് 138, വി​ല: 140
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ശ്രീലങ്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും സാഹിത്യസമ്മേളന ങ്ങൾക്കു പോയതിന്‍റെ ഓർമക്കുറിപ്പുകൾ. കാഴ്ചകളെയും കാഴ്ചപ്പാടുകളെയും സമന്വയിപ്പിച്ചിരിക്കുന്ന എഴുത്ത്. വ്യത്യസ്തമായ വായനാനുഭവം. ഡോക്ടർ മുഞ്ഞിനാട് പത്മകുമാറിന്‍റെ അനുബന്ധം ദക്ഷിണായനം.

പാസിർ പഞ്ചാംഗ് റോഡ്
യു.കെ. കുമാരൻ
പേ​ജ് 81, വി​ല: 80
ഒലിവ്പബ്ലിക്കേഷൻസ്, കോഴിക്കോട്
സിംഗപ്പൂരിൽ നടത്തിയ യാത്രയുടെ വിവരണം. ബാല്യകാല സ്മരണകളിൽ കൊണ്ടുനടന്നിരുന്ന കൗതുകങ്ങൾ ആദ്യമായി കാണുന്നതിന്‍റെ ആകാംക്ഷയോടെയാണ് യാത്ര തുടങ്ങുന്നത്. കഥ പറച്ചിലിന്‍റെ മാസ്മരികതയും യാത്രയുടെ യാഥാർഥ്യബോധവും ഇടകലർത്തിയിരി ക്കുന്നു. ഒരു കഥപോലെ കാര്യം പറയാൻ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു.

എന്‍റെ യാത്രകൾ
രതീഷ് സി. നായർ
പേ​ജ് 122, വി​ല: 120
ഒലിവ്പബ്ലിക്കേഷൻസ്, കോഴിക്കോട്
കണ്ട കാഴ്ചകളെക്കുറിച്ച് അടുത്തിരുന്നു പറയുന്നതുപോലെയുള്ള അനുഭവം. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിലേക്കു നടത്തിയ യാത്രകളാണ് ഇതിൽ വിവരിക്കുന്നത്. ഈ യാത്രകളിൽ ആവശ്യമായ മുൻകരുതലുകളും മുന്നറിയിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയുടെ അവതാരിക. സക്കറിയ, പെരുന്പടവം ശ്രീധരൻ, ജോർജ് ഓണക്കൂർ, എം.എൻ. കാരശേരി എന്നിവരുടെ കുറിപ്പുകൾ

എന്‍റെ ഗ്രാമകഥകൾ
അംബികാസുതൻ മാങ്ങാട്
പേജ്:122 വി​ല: 120
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഗ്രാമങ്ങളിലെ കാഴ്ചകളും നൈർമല്യവും പച്ചയായ ജീവിതവും ചിത്രീകരിക്കുന്ന കഥകൾ. മിക്കവാറും അപ്രത്യക്ഷമായ കാഴ്ചകൾ ഗൃഹാതുരത്വവും കൗതുകവും ഉണർത്തുന്നതാണ്. ഡോ. മിനി പ്രസാദിന്‍റേതാണ് അവതാരിക. ഡോ. കെ. അജയകുമാറിന്‍റെ പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്‍റെ ഗ്രാമാനുഭവങ്ങൾ...യക്ഷികളും ഞാനും എന്ന തലക്കെട്ടിൽ ഗ്രന്ഥകാരന്‍റെ അനുബന്ധവും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്‍റെ ഗ്രാമകഥകൾ
പി. സുരേന്ദ്രൻ
പേജ്: 105 വി​ല: 110
ഒലിവ്പബ്ലിക്കേഷൻസ്, കോഴിക്കോട്
ഈ കഥകൾ വായിക്കുന്പോൾ വായനക്കാരനു മനസിലാകും ഗ്രാമീണ ജീവിതത്തിൽ അതുല്യമായ ചിലതുണ്ടെന്ന്. അത്തരമൊന്നിനെ അടുത്തറിയാൻ പ്രലോഭനമുണ്ടാകുകയും ചെയ്യും. ഭൂമിയുടെ കാഴ്ചകൾ മറയ്ക്കാത്ത മേഖലകളെ പരിചപ്പെടുത്തുന്ന 15 കഥകൾ. പച്ചയായ ഗ്രാമചിത്രങ്ങൾ പകർത്തുന്പോൾ തെളിയുന്ന നീലാകാശംപോലെ ഈ കഥകൾ ഉയർന്നുനില്ക്കുന്നു.

എന്‍റെ ഗ്രാമകഥകൾ
വി.ആർ. സുധീഷ്
പേ​ജ് 178, വി​ല: 175
ഒലിവ്പബ്ലിക്കേഷൻസ്, കോഴിക്കോട്
24 കഥകളാണ് ഇതിലുള്ളത്. ഓരോ വിശേഷത്തോടും പ്രതികരിക്കാൻ ഗ്രാമത്തിന് അതിന്‍റേതായ ശൈലിയുണ്ട്. അതാണ് കഥകളായി പറഞ്ഞിരിക്കുന്നത്. നാട്ടുവഴിയിലൂടെ നടന്നുകൊണ്ട് കഥാകാരൻ വായനക്കാരനോട് പറയുകയാണെന്നേ തോന്നൂ. ഇടയ്ക്കൊക്കെ സംഭാഷണം നിർത്തി നിശബ്ദമായി നടക്കുന്ന അനുഭവം.

എന്‍റെ ഗ്രാമകഥകൾ
എം. മുകുന്ദൻ
പേ​ജ് 178, വി​ല: 170
പഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
വശ്യമായ ഭാഷയുടെ അകന്പടിയോടെ എത്തുന്ന ഗ്രാമക്കാഴ്ചകൾ. ഗ്രാമങ്ങളെ തൊട്ടറിയാവുന്ന 20 കഥകൾ. പ്രാദേശികവും താരതമ്യേന കളങ്കരഹിതവുമായ ജീവിതത്തിനുമേൽ നഗരത്തിന്‍റെ കൂടിച്ചേരലുകളും അധീശത്വവും ഉണ്ടാക്കുന്ന സ്വാധീനങ്ങൾ ഈ കഥകളിലുണ്ട്. ഗ്രാമീണതയെ ഓർമിപ്പിക്കുന്ന ലളിതഭാഷയിലൂടെയുള്ള അഗാധമായ നിരീക്ഷണങ്ങൾ.