വൈറ്റ് ടെമ്പിളിൽ
താ​യ്‌ലൻഡിലെ വി​ഷു ആ​ഘോ​ഷ​ത്തെ​പ്പ​റ്റി നേ​ര​ത്തെ എ​വി​ടെ​യോ വാ​യി​ച്ച​ത് വ​ള​രെ നാ​ളു​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന ഒ​രു ആ​ഗ്ര​ഹം എ​ന്‍റെ മ​ന​സിൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ 2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ഈ ​ആ​ഘോ​ഷം കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത് താ​യ്‌ലൻഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോക്കി​ൽ​നി​ന്ന് ഏ​താ​ണ്ട് 700 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചി​യാ​ങ്ങ്മൈ ​എ​ന്ന നോ​ർ​ത്തേ​ണ്‍ പ്രോ​വി​ൻ​സി​ലാ​ണെ​ന്ന് ഞാ​ൻ മ​ന​സിലാ​ക്കി. അ​ങ്ങ​നെ അ​ങ്ങോ​ട്ടു പോ​കാ​നു​ള്ള ഫ്ളൈ​റ്റ് ടി​ക്ക​റ്റും ഹോ​ട്ട​ൽ താ​മ​സ​വും ബു​ക്ക് ചെ​യ്ത് രാ​വി​ലെ 7 മ​ണി​ക്കുത​ന്നെ ചി​യാ​ങ്ങ്മൈ ​എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി. 150 താ​യ് ബാ​ത്ത് കൊ​ടു​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു ഡൗ​ണ്‍​ടൗ​ണി​ലേ​ക്ക് എ​ത്തി. ആ ​വ​ലി​യ ടാ​ക്സി ക്യാ​ബി​ൽ ഞാ​ൻ മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​ര​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നെ ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ൽ ഇ​റ​ക്കി​യ​ശേ​ഷം ഡ്രൈ​വ​ർ പോ​യി. ഹോ​ട്ട​ൽ ഉ​ട​മ​യും റി​സ​പ്ഷ​നി​സ്റ്റും ഒ​രു പ്രാ​യ​മാ​യ സ്ത്രീ​യാ​യി​രു​ന്നു. സാ​ധാ​ര​ണ ചെ​ക്കി​ൻ ടൈം 2 ​നു ശേ​ഷം മാ​ത്ര​മേ അ​നു​വ​ദി​ക്കാ​റു​ള്ളൂ എ​ന്നാണ് ഹോ​ട്ട​ൽ വൗ​ച്ച​റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷേ അ​വ​ർ എനിക്ക് രാ​വി​ലെ 8 മ​ണി​ക്ക് ത​ന്നെ ചെ​ക്കി​ൻ അ​നു​വ​ദി​ച്ചു ത​ന്നു.

ന​ഗ​ര​ത്തി​ലേ​ക്കു ന​ട​ന്ന​പ്പോ​ൾ 10 മ​ണി​യാ​യി​ട്ടു​പോ​ലും ക​ട​ക​ൾ തു​റ​ക്കു​ന്ന ല​ക്ഷ​ണ​മി​ല്ല. ഷൊ​ങ്ക്റാ​ൻ (വി​ഷു) അ​വ​ധി​യി​ലാ​ണ്. ന​മ്മു​ടെ നാ​ട്ടി​ലെ​പോ​ലെ അ​വി​ടെ​യും ചി​ല പെ​ട്ടി​ക്ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്നി​രു​ന്ന​ത്. അ​ങ്ങ​നെ ന​ട​ന്ന​പ്പോ​ൾ ഒ​രു ടാ​ക്സി​ക്കാ​ര​ൻ അ​ന്ന് 4 മ​ണി​വ​രെ​യു​ള്ള കാ​ഴ്ച​ക​ൾ കാ​ണാ​നും സ്ഥ​ല​ങ്ങ​ളി​ൽ പോ​കാ​നും ഏ​ർ​പ്പാ​ടു​ചെ​യ്തു. അ​ടു​ത്ത ദി​വ​സം ഞാ​ൻ ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ അ​വി​ടെ​നി​ന്നും 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വൈ​റ്റ് ടെ​ന്പി​ൾ കാ​ണു​വാ​ൻ ബു​ക്ക് ചെ​യ്തു. കൃ​ത്യം 6 മ​ണി​ക്ക് പ​റ​ഞ്ഞ​സ​മ​യ​ത്ത് ത​ന്നെ എ​ന്നെ ഹോ​ട്ട​ലി​ൽ​നി​ന്നും ക​യ​റ്റി, മ​റ്റ് ഹോ​ട്ട​ലി​ൽ നി​ന്നും ആ​ൾ​ക്കാ​രെ​യും ക​യ​റ്റി ചി​യാ​ങ്ങ് റാ​യി എ​ന്ന സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. പ്ര​ഭാ​ത​ത്തി​ലെ യാ​ത്ര വ​ള​രെ ഉന്മേഷ​പ്ര​ദ​മാ​യി​രു​ന്നു. ഏ​താ​ണ്ട് 11 മ​ണി​യോ​ട​ടു​ത്ത് ചി​യാ​ങ് റാ​യി​യി​ലെ​ത്തി.

ഇ​താ വൈ​റ്റ് ടെ​ന്പി​ൾ. 20ാം സ​ഹ​സ്രാ​ബ്ദ​ത്തി​ന്‍റെ അ​വ​സാ​നം 18 സം​വ​ത്സ​രം എ​ടു​ത്ത് പു​ന​ർ നി​ർ​മ്മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യ​തും തായ്‌ലൻഡ് ചി​യാ​ങ്ങ്റാ​യി പ​ട്ട​ണ​ത്തി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​തു​മാ​യ Wta Rong Khun എ​ന്ന ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. തായ്‌ലൻഡിലെ ഏ​റ്റ​വും വി​ഖ്യാ​ത​മാ​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ഇ​ത് അ​വി​ട​ത്തെ ശി​ല്പി​യാ​യ ച​ലെംചാ​യി (chalermchai kostipipta)​ യു​ടെ ഭാ​വ​ന​യി​ൽ രൂ​പ​പ്പെ​ട്ട​താ​ണ്. ഒ​രു പ​ഴ​യ ക്ഷേ​ത്ര​ത്തി​ന്‍റെ ​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​വും ശി​ഷ്യന്മാ​രും പു​ന​ർനി​ർ​മിച്ച ഈ ​ക്ഷേ​ത്രം ഇ​പ്പോ​ഴും പൂ​ർ​ണമാ​യി​ട്ടി​ല്ല. നാ​ലു​കോ​ടി താ​യി ബാ​ത്ത് ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ചു​ക​ഴി​ഞ്ഞു. ചലെംചായിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ക്ഷേത്രം.

ബു​ദ്ധി​സത്തി​ന്‍റെ തെ​ളി​മ അ​തി​ന്‍റെ പൂ​ർ​ണത​യി​ൽ മ​നു​ഷ്യമ​ന​സിലേ​ക്ക് ആ​വാ​ഹി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​നി​ർ​മിതി​യി​ലൂ​ടെ അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച​ത്. പ്ര​കാ​ശം പ​ര​ത്തു​ന്ന വെ​ണ്‍​മ സൂ​ര്യ​ര​ശ്മി​ക​ളി​ലൂ​ടെ തി​ള​ങ്ങും​വി​ധ​മാ​ണ് ഇ​തി​ന്‍റെ പ്ര​ത​ല​ത്തി​ൽ സ്ഫ​ടി​കച്ചി ല്ലു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശു​ഭ്ര​നി​റം ശ്രീ​ബു​ദ്ധ​ന്‍റെ പ​രി​ശു​ദ്ധി​യി​ലേ​ക്കും സ്ഫടി​കച്ചില്ലു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബു​ദ്ധി​വൈ​ഭ​വ​ത്തി​ലേ​ക്കും ബു​ദ്ധ​പ​ഠ​ന​ങ്ങ​ളി​ലേ​ക്കും വെ​ളി​ച്ചംവീ​ശു​ന്ന​തും ഇ​തി​ന്‍റെ പു​ന​ർനി​ർ​മാ​ണ​ച്ചെല​വ് മു​ഴു​വ​ൻ ശി​ല്പി ത​ന്നെ വ​ഹി​ച്ചു​വെ​ന്ന​തി​നാ​ൽ ശ്രീ​ബു​ദ്ധ​ഭ​ഗ​വാ​നെ എ​ത്ര​മാ​ത്രം ആ​ദ​രി​ച്ചു​വെ​ന്ന​ത് മ​ന​സിലാ​ക്കാ​ൻ ക​ഴി​യും. ഈ ​ക്ഷേ​ത്രം ശ്രീ​ബു​ദ്ധ​പ​ഠ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ക​ണ​മെ​ന്നും അ​തി​ന് ആ​വ​ശ്യ​മാ​യ ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ശ്രീ​ബു​ദ്ധ പു​രാ​ണ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ഉ​ച്ച​സോ​ട്ട്, ധ്യാ​ന​ഹാ​ൾ, ആ​ർ​ട്ട്ഗാ​ല​റി, സ​ന്യാ​സി​ക​ൾ​ക്കു​ള്ള താ​മ​സ​സ്ഥ​ലം എന്നിവയ​ട​ങ്ങി​യ ന​വ​സ​മു​ച്ച​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​ക്ഷേ​ത്രം. ശ്രീ​ബു​ദ്ധ പ​ഠ​ന​ങ്ങ​ളി​ലേ​ക്കും ലൗ​കീ​ക പ്ര​ലോ​ഭ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള മാ​ർ​ഗങ്ങ​ളി​ലേ​ക്കും വെ​ളി​ച്ചംവീ​ശും​വി​ധ​മാ​ണ് ഇ​തി​ന്‍റെ ഘ​ട​ന.

ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ ബു​ദ്ധ​സോ​ട്ടി​ൽ, വ​ള​രെ ചെ​റി​യ ഒ​രു ജ​ല​പാ​ത​യു​ടെ മു​ക​ളി​ലു​ള്ള പാ​ല​ത്തി​ലൂ​ടെ എ​ത്തു​ന്നു. പു​ന​ർ​ജ​ന​ന പ​രി​ണാ​മം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​പാ​ലം ഭൂ​ത​കാ​ല ദു​ഷ്ചെ​യ്തി​ക​ൾ, പൈ​ശാ​ചി​ക ബ​ന്ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്നു പ​രി​പൂ​ർ​ണ മോ​ച​നം ല​ഭി​ച്ച് ശ്രീ​ബു​ദ്ധ​നെ നേ​രി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യും​വി​ധം നൈ​ർ​മല്യ പ​രി​ശു​ദ്ധി​യോ​ടെ​യാ​ണെ​ന്നാ​ണ് വി​ശ്വാ​സം. ഇ​ത് ക​ട​ക്കു​ന്പോ​ൾ വി​ശ്വാ​സി സ്വ​ർ​ഗക​വാ​ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കുന്നുവെ ന്നും പ​ഠി​പ്പി​ക്കു​ന്നു. നന്മ​തിന്മക​ളെ സൂ​ചി​പ്പി​ക്കു​ന്ന വി​വി​ധ ശി​ല്പ​ങ്ങ​ളാ​ൽ അ​ലം​കൃ​ത​മാ​ണ് ബു​ദ്ധ​സോ​ട്ട്.

വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ അ​തി​ന്‍റെ സ്വ​ർ​ണ്ണ​നി​റം​കൊ​ണ്ട് വ്യ​ത്യ​സ്തത പാ​ലി​ക്കു​ന്നു. മ​റ്റെ​ല്ലാ നി​ർ​മാ​ണ​ങ്ങ​ളും വെ​ണ്മ​യി​ൽ നി​ൽ​ക്കു​ന്നു. ഈ ​സ്വ​ർ​ണ്ണ​നി​റ​വും, വെ​ൺമയും യ​ഥാ​ക്ര​മം ശ​രീ​ര​ത്തേ​യും മ​ന​സിനെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ശ്രീ​ബു​ദ്ധ പ​ഠ​ന​ങ്ങ​ളി​ലേ​ക്കു മ​നു​ഷ്യ​മ​ന​സിനെ ആ​ന​യി​ക്കാ​ൻ ഉ​ത​കും​വി​ധ​മാ​ണ് ഈ ​വൈ​റ്റ് ടെ​ന്പി​ൾ നി​ല​കൊ​ള്ളു​ന്ന​ത്. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ആ​യി​ര​ക്ക​ണ​ക്കി​നു പ​ത​ക്ക​ങ്ങ​ൾ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന പ​ന്ത​ലു​ക​ൾ ന​മു​ക്ക് കാ​ണാം. പ്ര​തി​ദി​നം 8 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം 4 മ​ണി​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്. വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളും അ​തോ​ടൊ​പ്പം തായ്‌ലൻഡു​കാ​രും പ്ര​തി​ദി​നം ഈ ​ജ്ഞാ​ന​പീ​ഠം സ​ന്ദ​ർ​ശി​ക്കു​ന്നു.

ജോസഫ് ജോസഫ് പാത്തിക്കൽ