ജീവന്റെ ഈണങ്ങൾ
മുട്ടത്തുവർക്കിയുടെ ജീവിതം വായിക്കുന്പോൾ
അന്ന മുട്ടത്ത്
പേജ് 76, വില: 120
പാപ്പിറസ് ബുക്സ്, കോട്ടയം.
ഫോൺ: 9656791669, 9400768068
മുട്ടത്തുവർക്കിയുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ ഭാര്യ എഴുതിയ ലേഖനങ്ങൾ. കേരളത്തെ വായിക്കാൻ നിർബന്ധിച്ച രചനകളുടെ ഉടമയായിരുന്നു മുട്ടത്തുവർക്കി. അദ്ദേഹത്തെ അടുത്തറിയാൻ വായനക്കാർക്ക് അവസരം ലഭിച്ചിരിക്കുന്നു. നോവൽ പോലെ വായിക്കാവുന്നത്.
നാടകവിഹാരം
ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI
പേജ് 335, വില: 300
വിൻകോ ബുക്സ്, പാലാ.
ഫോൺ: 9495856844
ആറു ചെറു നാടകങ്ങളുടെ സമാഹാരം. കുടുംബസദസുകൾക്കു മുന്നിൽ അവതരിപ്പിക്കാനും ഉചിതം. സമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ അതീവ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
നേർക്കു നേരായി
കെ.എം. അൽത്താഫ്
പേജ് 300, വില: 300
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495-2765871, 4099086
സർക്കാർ ജോലിക്കിടെ ഉണ്ടായ അനുഭവങ്ങൾ വിവരിക്കുന്ന രചന. മൂന്നു പതിറ്റാണ്ടിലേറെ കേരളസർക്കാരിന്റെ നികുതിവകുപ്പിൽ സേവനം അനുഷ്ഠിച്ചയാളാണ് ലേഖകൻ. ഉദ്യോഗസ്ഥ-രാഷ്ട്രീയ വൃന്ദങ്ങളിലെ അകത്തള വർത്തമാനങ്ങളും പ്രതിസന്ധികളും വിവരിക്കുന്നു. സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന്റെ തീവ്രത വായനക്കാരെ അനുഭവിപ്പിക്കാൻ ലേഖകനു കഴിഞ്ഞിട്ടുണ്ട്.
പ്രണയം, ലൈംഗികത, സ്ത്രീ വിമോചനം
ഖദീജാ മുംതാസ്
പേജ് 138, വില: 140
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495-2765871, 4099086
സ്ത്രീകളുടെ ജീവിതത്തെയും പുരുഷ മേധാവിത്വത്തെയും ഫാസിസത്തെയുമൊ ക്കെ വിശകലനം ചെയ്യുന്ന ലേഖന സമാഹാരം. മുന്പ് മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനങ്ങൾ. ഗൗരവമുള്ള നിരീക്ഷണങ്ങൾ.
വാർധക്യമേശാത്ത ശരീരവും അക്ഷീണമായ മനസും നേടാൻ
ഡോ.എൽ.കെ. ഏറ്റുമാനൂർ
പേജ് 72, വില: 70
നാഷണൽ ബുക്ക് സ്റ്റാൾ
അനിവാര്യമായ വാർധക്യത്തെ ശാന്തമായി വരവേല്ക്കാനും ക്രിയാത്മകമായി ഉപയോഗിക്കാനും ഈ ലേഖനങ്ങൾ സഹായിക്കും. ശാരീരികമായ രോഗങ്ങളും ക്ഷീണവും മാത്രമല്ല മാനസികമായ വിഷാദവും ആളുകളെ അലട്ടാറുണ്ട്. ചിട്ടയായ ജീവിതവും പ്രതീക്ഷാനിർഭരമായ മനോഭാവവും ആർജിക്കാൻ സഹായിക്കുന്നവയാണ് ഇതിലെ കുറിപ്പുകൾ. രസകരമായ വായനാനുഭവവും വായനക്കാരനു നല്കുന്നു.
AT THE END OF JOURNEYS
Thomas M. Kottoor
Page: 191, Price: 220
Chetana Media, Kottayam
Phone: 0481-2970405, 9447001122
സഞ്ചാരങ്ങൾക്കൊടുവിൽ എന്ന മലയാളം നോവലിന്റെ പരിഭാഷ.
തോമസ് മാത്യു എന്ന നായകന്റെ ജീവിതാന്വേഷണങ്ങളും നിരീക്ഷണങ്ങളുമാണ് ഇതിവൃത്തം. മനുഷ്യജീവിതം, തീവ്രവാദം, യാത്ര എന്നിവയെല്ലാം ശ്രദ്ധയോടെ വിശകലനം ചെയ്യുന്ന നായകൻ അവ മനോഹരമായി വായനക്കാരിലേക്കു പകരുന്നു.
കന്യകയുടെ ദുർനടപ്പുകൾ
മുഹമ്മദ് റാഫി എൻ.വി.
പേജ് 215, വില:225
പ്രണത ബുക്സ്, കൊച്ചി.
ഫോൺ: 0484-2390049, 9447194038
സിനിമയെക്കുറിച്ചും സിനിമ സംസ്കാരത്തെക്കുറിച്ചുമുള്ള പഠനങ്ങൾ. മലയാള സിനിമയിലുൾപ്പെടെ നടത്തിയിട്ടുള്ള പരീക്ഷണങ്ങളെയും വിശകലനം ചെയ്യുന്നുണ്ട് ഇതിൽ. സിനിമയും സിനിമക്കാരും, കാണികളുമെല്ലാം നിറയുന്ന ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്. സി.എസ്. വെങ്കിടേശ്വരന്റേതാണ് ആമുഖം.
നിന്റെ ഹൃദയം തരുമോ
ടൈറ്റസ് ഗോതുരുത്ത്
പേജ് 91, വില:100
പ്രണത ബുക്സ്, കൊച്ചി.
ഫോൺ: 0484-2390049, 9447194038
66 കവിതകളുണ്ട് ഈ സമാഹാരത്തിൽ. വാക്കുകളുടെ കാഠിന്യമല്ല ചിന്തയുടെയും സൗന്ദര്യത്തിന്റെയും വാതിലുകൾ തുറക്കുന്നതെന്ന് വ്യക്തമാക്കുന്ന കവിതകൾ. ഡോ. കെ.എസ്. രാധാകൃഷ്ണന്റേതാണ് അവതാരിക. വ്യത്യസ്ത വിഷയങ്ങളെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും പ്രണയമാണ് മുഖ്യമായി തെളിയുന്നത്.