ഉത്തരായണം
ഉത്തരായണം
തിരുവല്ല ശ്രീനി
പേ​ജ് 60, വി​ല: 60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
ഭീഷ്മരെയും യുയുത്സുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എഴുതിയ നാടകം. മനുഷ്യജീവിതത്തിന്‍റെയും അതിജീവനത്തിന്‍റെയും വിശദീകരണമാണ് ഈ കഥാപാത്രങ്ങൾ നടത്തുന്നത്. വേദിയിൽ അവതരിപ്പിക്കാൻ മാത്രമല്ല, വായിച്ചുരസിക്കാനും ഉചിതം. ഡോ. രാജാ വാര്യരുടേതാണ് അവതാരിക.

വാർധക്യം മനോഹരം
എൻ. അനന്തകൃഷ്ണൻ
പേ​ജ് 64, വി​ല: 60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
തലമുറകൾ വായിച്ചു വളർന്ന പൂരാണകഥാപാത്രങ്ങളെ കുട്ടികൾക്കായി അവതരിപ്പിക്കുന്നു. നചികേതസ്, മാർക്കണ്ഡേയൻ, ധ്രുവൻ, അഭിമന്യു, യൂസഫ്, കായീൻ തുടങ്ങി 20 കഥാപാത്രങ്ങളുടെ ജീവിത പുനരാഖ്യാനം. ആകർഷണീയമായ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. കുട്ടികളെ ആകർഷിക്കുന്നത്ര ലാളിത്യം ഭാഷയ്ക്കുണ്ട്.

Dismantling India
A 4 Year Report
Edited by John Dayal, Leena Dabiru, Shabnam Hashmi
Page: 355, Price: 600
Media House, New Delhi
Phone: 09555642600, 07599485900
കഴിഞ്ഞ നാലു വർഷത്തെ ഇന്ത്യൻ രാഷ്‌ട്രീയത്തെ ഫാഷിസ്റ്റ് വിരുദ്ധ മനോഭാവത്തോടെ വിശകലനം ചെയ്യുന്ന പുസ്തകം. ഭരണഘടനയും മതേതരത്വവും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരെയാണ് എഡിറ്റർമാർ അണിനിരത്തിയിരിക്കുന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾ, വദ്വേഷപ്രസംഗങ്ങൾ, ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും നേർക്കുള്ള ആക്രമണങ്ങൾ തുടങ്ങിയവയെക്കുറിച്ച് റഫറൻസായി ഉപയോഗിക്കാവുന്ന വിവരങ്ങൾ പരമാവധി നല്കിയിട്ടുണ്ട്. ഇന്‍റർനെറ്റിലോ സർക്കാർ തലത്തിലോ ലഭ്യമല്ലാത്ത വിവരങ്ങൾ പോലും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ രാഷ്‌ട്രീയത്തെ ഗൗരവമായി സമീപിക്കു ന്നവർക്കും മാധ്യമപ്രവർത്തകർക്കും വിലപ്പെട്ടത്.

തേൻ തുന്പികൾ
റഷീദ് ചുള്ളിമാനൂർ
പേ​ജ് 40, വി​ല: 40
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ നന്മ വിതയ്ക്കുന്ന ഒന്പതു കഥകൾ. ഓരോ കഥയ്ക്കുമുണ്ട് പറയാൻ ചില കാര്യങ്ങളും. ആകാംക്ഷയെ തൃപ്തിപ്പെടുത്തുക മാത്രമല്ല, ഭാവനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു ഈ കഥകൾ. അനുയോജ്യമായ ചിത്രങ്ങൾ വായന യെ കൂടുതൽ ആകർഷണീയമാക്കുന്നു.