Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
വിജയവഴികളിൽ സ്നേഹവും സേവനവും
രണ്ടു ഞാണിന്മേൽ കളിക്കാർ. അവരിലൊരാൾ ഗുരു. മറ്റേയാൾ ശിഷ്യൻ. ഗുരു ആരോഗ്യവാനായ കായികാഭ്യാസിയാണ്. ശിഷ്യനാകട്ടെ ഒരു കെല്ലിപ്പയ്യനും. അവർ കാഴ്ചവയ്ക്കുന്ന കായികപ്രകടനങ്ങളിൽ പ്രധാനപ്പെട്ട ഇനം ഞാണിന്മേൽകളിയാണ്.
ആ കളി ഇപ്രകാരമാണ്. ഗുരു ബലമുള്ള വലിയൊരു ഇല്ലിമുള തന്റെ ശരീരത്തോടു ചേർത്തുപിടിക്കും. അപ്പോൾ കെല്ലിപ്പയ്യൻ ആ മുളയിൽ കയറി അതിന്റെ ഉച്ചിയിലെത്തി എങ്ങും പിടിക്കാതെ ബാലൻസ് ചെയ്തു നിൽക്കും. അപ്പോൾ ഗുരു ആ മുള പൊക്കിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കും. അപ്പോൾ കണ്ടുനിൽക്കുന്നവർ നടുങ്ങും. കെല്ലിപ്പയ്യന്റെ ബാലൻസ് തെറ്റിയാൽ അതു വലിയ അപകടത്തിനുതന്നെ വഴിതെളിക്കാം. തന്മൂലം, ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു മാത്രമേ കാണികൾക്ക് ആ കാഴ്ച കാണാനാകൂ. രണ്ടുപേരുടെ കൂട്ടായ യജ്ഞമാണ് ഈ അഭ്യാസപ്രകടനം. തന്മൂലം അഭ്യാസപ്രകടനം വിജയിക്കണമെങ്കിൽ രണ്ടുപേർക്കും നല്ല ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്.
ഒരിക്കൽ ഈ അഭ്യാസപ്രകടനം കഴിഞ്ഞപ്പോൾ കാണികളിലൊരാൾ ഗുരുവിനെ സമീപിച്ചു ചോദിച്ചു, ""നിങ്ങൾ എങ്ങനെയാണ് ഇത്ര വിജയകരമായി ഈ പ്രകടനം എപ്പോഴും നടത്തുന്നത്?'' അപ്പോൾ ഗുരു പറഞ്ഞു, ""എന്റെ ശ്രദ്ധ എപ്പോഴും ഞാണിന്മേൽ നിൽക്കുന്ന ആളിലായിരിക്കും. ഞാണിന്മേൽ നിൽക്കുന്ന ആളിന് ബാലൻസ് നഷ്ടപ്പെടാത്ത തരത്തിലായിരിക്കും ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്.''
ചോദ്യകർത്താവിനു ഗുരുവിന്റെ ഉത്തരം തൃപ്തികരമായിരുന്നു. എങ്കിലും കൗതുകംമൂലം അയാൾ കെല്ലിപ്പയ്യനോടും ഗുരുവിനോടു ചോദിച്ച ചോദ്യംതന്നെ ചോദിച്ചു. അപ്പോൾ കെല്ലിപ്പയ്യൻ പറഞ്ഞു, ""ഞാൻ ഞാണിന്മേൽ കയറുന്ന നിമിഷം മുതൽ ഒരേയൊരു കാര്യത്തിലായിരിക്കും എന്റെ പൂർണ ശ്രദ്ധ മുഴുവൻ. അതാകട്ടെ ബാലൻസ് തെറ്റാതെ ഞാണിന്റെ ഉച്ചിയിൽ നിൽക്കുന്ന കാര്യത്തിലും.''
കെല്ലിപ്പയ്യന്റെ മറുപടി സാകൂതം ശ്രദ്ധിച്ചു ചോദ്യകർത്താവും ഗുരുവും നിൽക്കുന്പോൾ കെല്ലിപ്പയ്യൻ തുടർന്നു, ""ബാലൻസ് തെറ്റാതെ ഞാൻ നിന്നെങ്കിൽ മാത്രമേ ഞങ്ങളുടെ രണ്ടുപേരുടെയും ഈ പ്രകടനം വിജയിക്കൂ. തന്മൂലം, ഞാൻ പറഞ്ഞ ഒറ്റക്കാര്യത്തിൽ ഞാൻ വിജയിച്ചാൽ ഞങ്ങളുടെ പ്രകടനവും വിജയിക്കും.''
ഈ കഥയിലെ ചോദ്യകർത്താവിന്റെ ചോദ്യത്തിനു ഗുരുവും കെല്ലിപ്പയ്യനും നൽകിയ മറുപടി അവരുടെ കായികാഭ്യാസത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ഏറെ പ്രസക്തമാണ്. ഗുരു പറഞ്ഞതുപോലെ കായികാഭ്യാസത്തിനിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഞാണിന്മേൽ നിൽക്കുന്ന ആളിനു ബാലൻസ് നഷ്ടപ്പെടാത്ത തരത്തിൽ തന്റെ ജോലി ചെയ്യുകയെന്നതാണ്.
അങ്ങനെ ചെയ്യാൻ ഗുരുവിനു സാധിച്ചാൽ അതുവഴി തന്റെ കടമ ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചു എന്ന് അർഥം. അതായത് തന്റെ കാര്യത്തിലെന്നതിനേക്കാൾ മറ്റൊരാളുടെ കാര്യത്തിൽ ശ്രദ്ധയൂന്നി അദ്ദേഹം സ്വന്തം ജീവിതത്തിൽ വിജയം നേടിയെടുക്കുകയാണ്.
നമ്മുടെയും ജീവിതത്തിൽ നമുക്ക് മാതൃകയാക്കാവുന്ന ഒരു കാര്യമാണിത്. ചിലപ്പോഴെങ്കിലും നമ്മുടെ സ്വന്തം കാര്യത്തിലെന്നതിനേക്കാൾ മറ്റുള്ളവരുടെ നന്മയിൽ നാം ശ്രദ്ധിക്കുന്പോഴാണല്ലോ നാം നമ്മുടെ ജീവിതത്തിൽ ജീവിതവിജയവും സന്തോഷവും കണ്ടെത്തുന്നത്. സ്വന്തം കാര്യങ്ങളെക്കാൾ മക്കളുടെ കാര്യങ്ങൾ അന്വേഷിക്കുന്ന മാതാപിതാക്കളും സ്വന്തം സുഖത്തേക്കാൾ മാതാപിതാക്കളുടെ സുഖം അന്വേഷിക്കുന്ന മക്കളും ഇതിനു നല്ല ഉദാഹരണങ്ങളാണല്ലോ.
ഇനി നമുക്ക് കെല്ലിപ്പയ്യൻ പറഞ്ഞ മറുപടിയിലേക്കു വരാം. അവൻ പറഞ്ഞതനുസരിച്ച് അവൻ ചെയ്യേണ്ട കാര്യത്തിൽ ഏകാഗ്രതയോടെ നൂറുശതമാനം ശ്രദ്ധ നൽകുന്പോഴാണല്ലോ അവന്റെ ദൗത്യത്തിൽ അവൻ വിജയിക്കുക. എന്നാൽ അവന്റെ വിജയമാകട്ടെ ഗുരുവിന്റെ വിജയംകൂടിയാണ്. അവൻ സ്വന്തം കാര്യത്തിൽ ശരിയായി ശ്രദ്ധിക്കുന്നില്ലെങ്കിൽ അവന് പരാജയമുണ്ടാകും. ആ പരാജയമാകട്ടെ അവന്റെ ഗുരുവിന്റെ പരാജയവുമായി മാറും.
നമ്മുടെ പ്രായോഗിക ജീവിതത്തിലെ അനുഭവവും ഏതാണ്ട് ഇതുപോലെതന്നെയാണ്. നാം നമ്മുടെ സ്വന്തം കാര്യം നന്നായി ചെയ്യാൻ ശ്രദ്ധിച്ചാൽ അതുവഴിയുണ്ടാകുന്ന വിജയം നമ്മുടെ വിജയം എന്നപോലെ മറ്റുള്ളവരുടെ വിജയംകൂടിയാണ്. നന്നായി പഠിക്കണമെന്നുള്ള ശ്രദ്ധയോടെ പഠിക്കുന്ന വിദ്യാർഥി നേടുന്ന വിജയം സ്വന്തം വിജയം മാത്രമല്ലല്ലോ. അതു മാതാപിതാക്കളുടെയും അധ്യാപകരുടെയും വിജയംകൂടിയാണല്ലോ. അതായത്, നാം നമ്മുടെ സ്വന്തം കാര്യം ശരിയായി നോക്കിയാൽ അതു മറ്റുള്ളവരുടെയും കാര്യം നാം ശരിയായി നോക്കുന്നതിനു തുല്യമായിരിക്കുമെന്നു സാരം.
സ്വന്തം കാര്യം ശരിയായി നോക്കുക എന്നു പറഞ്ഞാൽ അതിൽ മറ്റുള്ളവരുടെയും കാര്യം ഉൾപ്പെടുമെന്നു വ്യക്തമാണ്. കാരണം നാം സ്വന്തം കാര്യം ശരിയായി നോക്കുന്നവരാണെങ്കിൽ നാം മറ്റുള്ളവരെ എപ്പോഴും സ്നേഹിക്കും, അവർക്ക് ആവശ്യമുള്ള സേവനം നാം ചെയ്യും, അവരുടെ തെറ്റുകൾ നാം ക്ഷമിക്കും, അവർക്കു തിന്മയായത് ഒരിക്കലും നാം ചെയ്യുകയുമില്ല. അതായത് നന്മ ചെയ്തുകൊണ്ടും തിന്മ വർജിച്ചുകൊണ്ടും മാത്രമേ ശരിയായ രീതിയിൽ സ്വന്തം കാര്യം നോക്കാൻ നമുക്ക് സാധിക്കൂ എന്നു സാരം.
മുകളിൽ കൊടുത്തിരിക്കുന്ന കഥ വ്യക്തമാക്കുന്നതുപോലെ, മറ്റുള്ളവരുടെ നന്മയും സന്തോഷവും സുരക്ഷയും ഉറപ്പുവരുത്തുകവഴി നമുക്ക് നമ്മുടെ നന്മയും സന്തോഷവും സുരക്ഷയും ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top