ഓണാട്ടുകര മണ്ണിന്റെ ഉപ്പ്
<യ>ഓണാട്ടുകര മണ്ണിന്റെ ഉപ്പ്
ഒ.എൻ.വി
കെ.പി.എസി പബ്ലിക്കേഷൻസ്
വിതരണം: പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
പേജ് 47, വില: 50
തോപ്പിൽ ഭാസിയെയും കെ.പി.എ.സിയെയും കുറിച്ചുള്ള ഒ.എൻ.വിയുടെ ഓർമക്കുറിപ്പുകൾ. ചില ദിനാന്തക്കുറിപ്പുകൾ, ഓണാട്ടുകര മണ്ണിന്റെ ഉപ്പ്, തോപ്പിൽ ഭാസി ഒരുൾനാടൻ കൃഷീവലന്റെ വീറും വാശിയും, ജനാഭിലാഷങ്ങളുടെ നാടകം, കെ.പി.എ..സി. ത്യാഗങ്ങളിലൂടെ പടുത്തുയർത്തിയ കലാപ്രസ്‌ഥാനം, കെ.പി.എ.സി. ചരിത്രത്തിലെ ഒരു ശോണരേഖ, തോപ്പിൽ ഭാസി–ചരിത്രത്തിന്റെ ഒരംശം എന്നിങ്ങനെ ഏഴു ലേഖനങ്ങളാണ് ഇതിലുള്ളത്. കവിതയുടെ സൗന്ദര്യവും ചരിത്രത്തിന്റെ കൃത്യതയുമുള്ള പുസ്തകം. കെ.പി.എസി.യുടെ സ്‌ഥാപകരിൽ ഒരാളായ ഒ.എൻ.വി.യുടെ വാക്കുകളുടെ ആധികാരികതയും പുസ്തകത്തെ മികച്ചതാക്കുന്നു.

<യ>കാവ്യപ്രഭ
(കവിതാ സമാഹാരം)
കാവ്യകൗമുദി പബ്ലിക്കേഷൻസ്, കൊല്ലം
ഫോൺ: 9446951857, 0471 2705770
പേജ് 120, വില: 100
വ്യത്യസ്ത വിഷയങ്ങളിലുള്ള 93 ചെറു കവിതകളുടെ സമാഹാരം. 300 കവികളുടെ കൂട്ടായ്മയായ കാവ്യകൗമുദിയുടെ മൂന്നാമതു കവിതാസമാഹാരമാണിത്. കവികളിൽ പലരും അത്ര പ്രശസ്തരല്ലെങ്കിലും ഭാവനയിലും എഴുത്തിലും മികച്ചതാണ് മിക്ക കവിതകളും

<യ>കറുത്ത ഗാന്ധി
മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ
സെബാസ്റ്റ്യൻ പള്ളിത്തോട്
ജീവൻ ബുക്ക്സ്, ഭരണങ്ങാനം
ഫോൺ: 04822–237474, 236487
പേജ് 96, വില: 80
അമേരിക്കയിലെ കറുത്ത വർഗക്കാരന്റെ വിമോചനത്തിനായി പോരാടിയ മാർട്ടിൻ ലൂഥർകിംഗ് ജൂണിയറിന്റെ ജീവിതകഥ ലളിതമായ ഭാഷയിൽ. വെളുത്തവനും കറുത്തവനുമെന്ന വേർതിരിവ് ഇല്ലാത്ത ലോകത്തെക്കുറിച്ച് സ്വപ്നം കണ്ട അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രസംഗം പൂർണരൂപത്തിൽ ഇതിലുണ്ട്. 1968–ൽ വെടിയേറ്റു മരിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ ജീവിതം കറുത്ത വർഗക്കാർക്കു മാത്രമല്ല, ലോകമെങ്ങുമുള്ള മനുഷ്യാവകാശപ്രവർത്തകർക്കു പ്രചോദനമായിരുന്നു. ആ മഹത്തായ ഓർമ പുതുക്കുന്നു ഈ ചെറു പുസ്തകം .

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഠീ ടലല അെ ഏീറ ടലലെ
ഖമി ഒീലയലൃശേരശേേെ
പരിഭാഷ ഹാൻസ് ബാർസ്
വില 250 രൂപ, പേജ് 230
മീഡിയ ഹൗസ്, ഡൽഹി
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയതയാണ് ഗ്രന്ഥത്തിന്റെ വിഷയം. ഫ്രാൻസിസ്കൻ ആത്മീയതയെ അതിന്റെ ആദിരൂപത്തിൽ കണ്ടെത്തുകയാണ് ഇവിടെ. സുവിശേഷാധിഷ്ഠിതമായ ദാരിദ്ര്യം അടക്കമുള്ള ഫ്രാൻസിസ്കൻ ജീവിതരീതിയുടെ അർഥവും മൂല്യവും വ്യക്‌തമാക്കുന്ന ഗ്രന്ഥം.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>എൃമിരശെ ഘീയീ’െ ഇീഹഹലരശേീി
എൃമിരശെ ഘീയീ
വില 595 രൂപ, പേജ് 468
മീഡിയഹൗസ്, ഡൽഹി
എൻജിനിയറും സംരംഭകനുമായ ഫ്രാൻസിസ് ലോബോ വിവിധ വിഷയങ്ങളെപ്പറ്റി എഴുതിയിട്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണിത്. അരനൂറ്റാണ്ടിലേറെ നീണ്ട സംരംഭകകാലത്ത് കണ്ടെത്തിയ അറിവിന്റെ മുള്ളുകൾ ഈ രചനകളിലുണ്ട്. ഒപ്പം കുറേ കവിതകളും ഇതിനെ സമ്പന്നമാക്കുന്നു.

<യ>ഇന്നലെകൾ
രാജം ചന്ദ്രമതി
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
പേജ് 64, വില 50
യൗവനത്തിന്റെ സ്വപ്നസദൃശ്യമായ പോക്കുവരവുകളിൽനിന്നു കുടുംബജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് കടന്ന യുവതിയുടെ കഥ. വീണയെന്ന നായികയുടെ ഉത്കണ്ഠകളും സന്തോഷങ്ങളും വേദനകളും വായനക്കാരന്റേതുകൂടിയാക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. സങ്കീർണമായ ജീവിതത്തെ ലളിതമായ ഭാഷയിൽ വ്യാഖ്യാനിക്കുന്നു.

<യ>ദൈവകാരുണ്യം
ജോർജ് തേറുകാട്ടിൽ എം.സി.ബി.എസ്.
പരിഭാഷ: ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്
കാരുണികൻ ബുക്സ്, കൊച്ചി
ഫോൺ: 04822–237474, 236487
പേജ് 162, വില: 250
കരുണയുടെ ജൂബിലി വർഷാഘോഷ ചിന്തകളാണ് ഗ്രന്ഥകാരൻ പങ്കുവയ്ക്കുന്നത്. മറ്റുള്ളവരുടെ കരുണയും സ്നേഹവും ആഗ്രഹിക്കുന്ന മനുഷ്യന് ദൈവത്തെ ചൂണ്ടിക്കാണിക്കുന്ന നിരീക്ഷണങ്ങൾ. ദൈവത്തിന്റെ കരുണ തിരിച്ചറിയുന്ന നിമിഷം വലിയ ഒരു പരിവർത്തനം വ്യക്‌തിയിലുണ്ടാകുമെന്ന് ഈ വാക്കുകൾ വായനക്കാരനെ ബോധ്യപ്പെടുത്തും. ലളിതമായ ആഖ്യാനശൈലി.

<യ>ശാരികേ പാടൂ
കാഞ്ഞാവെളി ഗോപാലകൃഷ്ണൻ
കാവ്യകൗമുദി പബ്ലിക്കേഷൻസ്, കൊല്ലം
പേജ് 148, വില: 140
ഫോൺ: 9446951857
രാഷ്ട്രീയം, സാമൂഹികം, ആത്മീയം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള 71 കവിതകളുടെ സമാഹാരം. മനുഷ്യത്വത്തെയും നന്മയെയും ലക്ഷ്യമിടുന്ന ലളിതരചനകൾ.