ഇടുക്കിയെ സിനിമയിലെടുത്ത ദാസേട്ടൻ
അഭ്രപാളികളിൽ മിന്നിത്തെളിയുന്ന ഇടുക്കിയുടെ വശ്യസൗന്ദര്യം മലയാള സിനിമയയ്ക്കു കാട്ടിക്കൊടുത്ത ദാസ് തൊടുപുഴ ഏറെ സന്തോഷത്തിലാണ്. 10 വർഷത്തിനുള്ളിൽ താൻ കാട്ടിക്കൊടുത്ത ഇടുക്കിയിലെ മലമടക്കുകളുടെ ഹരിതചാരുത ഒപ്പിയെടുത്ത മലയാള സിനിമകൾ സെഞ്ച്വറി കടന്നതിന്റെ ആഹ്ലാദം. ഇടുക്കിയും തൊടുപുഴയും സിനിമക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനുകളായി മാറിയതിന്റെ പിന്നിലെ കരങ്ങൾ തൊടുപുഴയുടെ സ്വന്തം ദാസേട്ടന്റെയാണ്. ദാസിന്റെ കൈവിരലുകൾ ചൂണ്ടുന്ന ലൊക്കേഷനുകളിൽ പിറക്കുന്ന സിനിമകൾ വിജയകൊടുമുടി കീഴടക്കാൻ തുടങ്ങിയതോടെ സിനിമക്കാരുടെ കണ്ണുകൾ തൊടുപുഴയിലേക്കും ദാസിലേക്കും എത്താൻ തുടങ്ങി. ഇടുക്കിയുടെ ആരും ശ്രദ്ധിക്കപ്പെടാത്ത ദൃശ്യചാരുത തിരിച്ചറിഞ്ഞ ദാസ് സിനിമകൾക്ക് പശ്ചാത്തലമായി തൊടുപുഴയും, കാഞ്ഞാറും, തൊമ്മൻകുത്തുവെള്ളച്ചാട്ടവും ഉൾപ്പെടെയുള്ള നയന മനോഹര സ്‌ഥലങ്ങൾ കാമറയ്ക്കു മുന്നിലെത്തിച്ചു.

തൊടുപുഴയും പ്രദേശവാസികളും സിനിമയെ സ്നേഹിക്കുന്നതുപോലെ മറ്റാരും സ്നേഹിക്കില്ലെന്നും ദാസ് പറയുന്നു. സിനിമക്കാരുടെ രാശിയായ കാളകൂത്തൽ വീട് തൊടുപുഴയുടെ പെരുമ വാനോളം ഉയർത്തി. വെറുതെ ഒരു ഭാര്യ, കുഞ്ഞിക്കൂനൻ, ഇതാണെടാ പോലീസ് തുടങ്ങി ഒട്ടനവധി സിനിമകൾക്കു പശ്ചാത്തലമായി പ്രേക്ഷകർക്കു മുന്നിലെത്തിയതാണ് കാളകൂത്തൻ വീട്. രാശിക്കായി ഒരു ഷോട്ടെടുക്കാൻ മാത്രമായി കേരളത്തിന്റെ വിവിധ ഭാഗങ്ങിളിൽ നിന്നും സിനിമാക്കാർ എത്താറുണ്ട്.

<യ>അഭിനയം ലഹരിയായ നാളുകൾ

<ശാഴ െൃര=/ളലമേൗൃല/റെ9ബെശേഹ3ബ03072016.ഷുഴ മഹശഴി=ഹലളേ>കുട്ടിക്കാലത്ത് മനസിലുദിച്ച അഭിനയ മോഹം ഊതിക്കത്തിക്കാൻ കലാകാരനായ അച്ഛനും ഒപ്പമുണ്ടായിരുന്നു. കഥാകൃത്തും അഭിനേതാവും അതിലുപരി അധ്യാപകനുമായ കെ.എൻ ഐക്കരപറമ്പന്റെ കൈപിടിച്ചു തുടങ്ങിയ അഭിനയ ജീവിതം സിനിമയോടുള്ള മോഹത്തിന്റെയും ആദ്യപാഠങ്ങളായിരുന്നു. അച്ഛൻ സംവിധാനം നിർവഹിച്ച വിടരുന്ന പൂമൊട്ടുകളിലൂടെയായിരുന്നു ഏഴാം വയസിലെ ബാലതാരമായുള്ള രംഗപ്രവേശം. അതിനുശേഷം നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് തൊടുപുഴ അമച്വർ നാടക വേദിയിലൂടെ തുടങ്ങിയ കലാജീവിതത്തിൽ അഭിനയം, രചന, സംവിധാനം തുടങ്ങി നിരവധി വേഷങ്ങൾ അണിഞ്ഞു. പഠിക്കുന്ന കാലത്തുള്ള അഭിനയ മോഹം ഷൂട്ടിംഗ് കാണാനായി എറണാകുളത്തേക്കു പലതവണ വണ്ടികയറാൻ പ്രേരിപ്പിച്ചു. നാടക വേദികളിലെ സജീവ സാന്നിധ്യമായ നാളുകളിൽ ദാസിന്റെ തൂലികയിൽ നിന്നും 12ഓളം നാടകങ്ങൾ പിറവിയെടുത്തു. ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ, മികച്ച കഥകൾ എന്നിവയ്ക്കു ജന്മം കൊടുക്കുമ്പോഴും സിനിമയെന്ന മോഹത്തിന് ആഴം വർധിച്ചു കൊണ്ടേയിരുന്നു.

ഒരു നാൾ എറണാകുളത്ത് സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന വാർത്തയറിഞ്ഞ് അവിടേക്കു വണ്ടികയറിയ ദാസിന് നിരാശപ്പെടേണ്ടി വന്നില്ല. ബാലചന്ദ്രമേനോൻ ചിത്രമായ ആരാന്റെ മുല്ല കൊച്ചുമുല്ലയുടെ ലൊക്കേഷനിലെത്തിയതോടെ ഉള്ളിലെ നാളുകളായുള്ള മോഹം പൂവണിഞ്ഞു. രാഘവൻ എന്ന കഥാപാത്രത്തിലൂടെ ദാസിന്റെ മുഖം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. പിന്നെയും അമച്വർ, പ്രഫഷണൽ നാടകങ്ങളിലൂടെ ജീവിതം മുന്നോട്ടുപോയി. നിരവധി സിനിമകളിൽ ദാസിന്റെ മുഖം പ്രത്യക്ഷമായി. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ജോസ് തോമസ് സംവിധാനം ചെയ്യുന്ന ബിജു മേനോൻ നായകനായി എത്തുന്ന സ്വർണക്കടുവയിൽ ശ്രദ്ധേയമായ വേഷം ദാസ് ചെയ്യുന്നു.

<യ>മറുനാട്ടിലെ വേഷങ്ങൾ

അഭിനയവും ജീവിതവും മുന്നോട്ടു പോകുന്ന സമയത്താണ് മരുഭൂമിയിലേക്കു ജീവിതം കരുപ്പിടിപ്പിക്കാനുള്ള യാത്ര. ഇലക്ട്രീഷനായി ഗൾഫിൽ ജോലി ചെയ്യുന്നതിനൊപ്പവും അഭിനയം കൂടപ്പിറപ്പായി കൂടെയുണ്ടായിരുന്നു. അറബിനാട്ടിലെ മലയാള നാടകവേദിയിലെ താരമായി ദാസ് തിളങ്ങി. 1986 മുതൽ 1996 വരെയുള്ള 10 വർഷങ്ങളിൽ മരുഭൂമിയിലെ അരങ്ങിൽ പല വേഷങ്ങൾ അണിഞ്ഞു. പിന്നെ ഗൾഫ് ജീവിതത്തിൽ നിന്നും നാട്ടിലേക്കു മടങ്ങി. അപ്പോഴും മനസിലെ അഭിനയ മോഹത്തിനും സിനിമ എന്ന സ്വപ്നത്തിനും ആഴം വർധിച്ചതേയുള്ളൂ.

<യ>അരങ്ങിലെ ഒരുമ

<ശാഴ െൃര=/ളലമേൗൃല/റെ9ബെശേഹ2ബ03072016.ഷുഴ മഹശഴി=ഹലളേ>അഭിനയം തലയ്ക്കു പിടിച്ച കാലത്താണ് ദാസിന്റെ ജീവിതത്തിലേക്കു രാജാ എത്തുന്നത്. വിവാഹശേഷം അഭിനയ മോഹം ഉപേക്ഷിക്കേണ്ടി വരുന്ന പല കലാകാരൻമാരെയും പോലെ ആയിരുന്നില്ല ദാസിന്റെ ജീവിതത്തിലേക്കു കടന്നു വന്ന സഖി. ഇരുവരും അഭിനയത്തെയും സിനിമയെയും ജീവനുതുല്യം സ്നേഹിക്കുന്നവർ. കലാമണ്ഡലത്തിലെ പഠനത്തിനു ശേഷം നാടകങ്ങളിൽ തിളക്കമാർന്ന വേഷങ്ങൾ ചെയ്ത് സംസ്‌ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായ രാജായോടൊപ്പമായിരുന്നു പിന്നീടുള്ള അഭിനയം. ബാലചന്ദ്രമേനോന്റെ ചിത്രമായ ‘ആരാന്റെ മുല്ല കൊച്ചു മുല്ല’യിൽ ഇരുവരും രാഘവനും ശാരദയുമായി വെള്ളിത്തിരയിലെത്തി. പിന്നീട് കുഞ്ഞിക്കൂനനിലെ ഗിന്നസ് പക്രുവിന്റെ അച്ഛനും അമ്മയുമായി ദാസും രാജായും പ്രേക്ഷകർക്കു മുന്നിലെത്തി. കൂഞ്ഞിക്കൂനൻ സിനിമ കണ്ടിട്ടുള്ളവർക്ക് ഒരിക്കലും മറക്കാനാവാത്ത രംഗമാണ് ഗിന്നസ് പക്രു അവതരിപ്പിച്ച സുഹാസിനിയെ പെണ്ണുകാണാനായി വരുന്ന വിമൽകുമാറിന്റെ ഹാസ്യരംഗം. തൊടുപുഴ ചിറ്റൂർ സ്വദേശിയായ ദാസിന്റെ മകൻ അഖിൽ ദാസ് മനോരമ ന്യൂസിൽ കാമറമാനായി ജോലി ചെയ്യുന്നു. മകൾ പ്രീത നർത്തകിയാണ്.

<യ>ലൊക്കേഷൻമാനേജരിലേക്കുള്ള പ്രയാണം

രസതന്ത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അഭിനയിക്കാൻ ഒരു അവസരം തേടി പോയതാണ് ദാസ്. ഭരത് ഗോപി, മോഹൻലാൽ എന്നിവർക്കൊപ്പം പൂ കുങ്കുമപൂ... എന്ന ഗാനരംഗത്തിൽ അഭിനയിക്കാനായതിനൊപ്പം ലൊക്കേഷൻ മാനേജരിലേക്ക് ഉയരാനുമായി. അനുയോജ്യമായ വീടും സ്‌ഥലവും ഷൂട്ടിങ്ങിനായി കിട്ടാത്തതിൽ നിരാശനായിരിക്കുന്ന സത്യൻ അന്തിക്കാടിന് പുതുമ നിറഞ്ഞ ലൊക്കേഷൻ കാട്ടിക്കൊടുത്ത ദാസിന്റെ വളർച്ചയ്ക്കു വളമേകുന്നതായിരുന്നു രസതന്ത്രം. പിന്നെ ദാസ് ചിത്രത്തിന്റെ പ്രധാന ഘടകമായി മാറി. അവിടെനിന്ന് അണിഞ്ഞ ലൊക്കേഷൻ മാനേജരുടെ വേഷം ഇന്നും തുടരുന്നു. കഥപറയുമ്പോൾ, ഇവിടം സ്വർഗമാണ്, ജനപ്രിയൻ, സെല്ലുലോയ്ഡ്, ഓർഡിനറി, നസ്രാണി, ശൃംഗാരവേലൻ, വില്ലാളി വീരൻ, പാപ്പി അപ്പച്ചാ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ദൃശ്യം തുടങ്ങി ലൊക്കേഷൻ മാനേജരായ ചിത്രങ്ങൾ സെഞ്ച്വറി കടന്നിരിക്കുന്നു. ദൃശ്യത്തിന്റെ മൂന്നു ഭാഷകളിലെ ലൊക്കേഷനും തീരുമാനിച്ചത് ദാസായിരുന്നു. ദാസിന്റെ നൂറാം ചിത്രത്തിനു ചില പ്രത്യേകതകളുണ്ട്. ആദ്യ ചിത്രമായ രസതന്ത്രത്തിലും 100–ാം ചിത്രമായ ഒപ്പത്തിലും മോഹൻലാൽ തന്നെ നായകൻ. ഈ രണ്ടു ചിത്രവും ആശീർവാദ് സിനിമാസിന്റെ ബാനറിലാണ് പുറത്തിറങ്ങിയതും. ദാസ് തൊടുപുഴയുടെ 100–ാം ചിത്രത്തിന്റെ ആഘോഷം പ്രിയദർശൻ ചിത്രമായ ഒപ്പത്തിന്റെ വാഗമണ്ണിലെ ലൊക്കേഷനിലായിരുന്നു. മോഹൻലാലും ആന്റണി പെരുമ്പാവൂരും മറ്റു താരങ്ങളും ചേർന്ന് നൂറാം സിനിമയുടെ നിറവ് ആഘോഷിച്ചു. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ തൊടുപുഴയിലും ഇടുക്കിയിലുമായി ചിത്രീകരിക്കാനായി വന്ന ലാൽജോസിനും സംഘത്തിനും ദാസ് കാട്ടിക്കൊടുത്ത ലൊക്കേഷൻ ഉപേക്ഷിച്ചു പോകാനായില്ല. സിനിമ മുഴുവൻ തൊടുപുഴയിലും ശാസ്താം പാറയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി. ബിജു മേനോൻ നായകനാകുന്ന സ്വർണക്കടുവയുടെയും മമ്മൂട്ടി നായകനാകുന്ന തോപ്പിൽ ജോപ്പന്റെയും ലൊക്കേഷൻ തിരക്കിലാണ് ദാസ് തൊടുപുഴ.

സ്വ.ലേ എന്ന ദിലീപ്– ഗോപിക ചിത്രത്തിൽ ജനിച്ചു 40മണിക്കൂർ കഴിയാത്ത ചോരക്കുഞ്ഞിനെ വേണമെന്ന സംവിധായകന്റെ ആവശ്യം നിറവേറ്റാനായി എടുത്ത റിസ്കാണ് ജീവിതത്തിലെ മറക്കാനാവത്ത സംഭവമെന്നു ദാസ് പറയുന്നു.

<യ>കലാകാരൻമാരുടെ കൂട്ടായ്മ

സിനിമയിൽ അവസരങ്ങൾക്കായി പലവാതിലുകളും പലവട്ടം മുട്ടി അലഞ്ഞ ദാസിന് തന്റെ അവസ്‌ഥ ഇനിയും തൊടുപുഴയിൽ നിന്നും ഉയർന്നുവരുന്ന കലാകാരൻമാർക്ക് ഉണ്ടാകരുതെന്ന ആഗ്രഹത്തിന്റെ ഫലമായി ജൂണിയർ ആർട്ടിസ്റ്റുകളുടെ സംഘടനയായ വിസ്മയ രൂപംകൊള്ളുകയായിരുന്നു. ആറു വർഷമായി ജൂണിയർ ആർട്ടിസ്റ്റുകൾക്കു ചികിത്സാ സഹായങ്ങളും മറ്റു ക്രിയാത്മക പ്രവർത്തനങ്ങളുമായി സംഘടന രംഗത്തുണ്ട്. വിസ്മയയുടെ കലാകാരൻമാരിൽ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായും സംഘടന കൂടെയുണ്ട്. 400 ലധികം പേർ അംഗങ്ങളായി പ്രവർത്തിക്കുന്ന സംഘടന മലയാള സിനിമയിലെ കുലപതികൾക്ക് രണ്ടുവർഷമായി സത്യൻ അവാർഡ് പുരസ്കാരം നൽകിവരുന്നു. 2014–ൽ കെപിഎസി ലളിതയ്ക്കും 2015ൽ പത്മശ്രീ മധുവിനും പുരസ്കാരം സമ്മാനിച്ചു. വിസ്മയയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ സംവിധായകൻ കമലും, ജാഫർ ഇടുക്കിയും, ഡോ.ജോസ് ചാഴികാടനും തുടങ്ങി നിരവധി പ്രമുഖരും ദാസിനൊപ്പമുണ്ട്.

<യ>കഥ, തിരക്കഥ, സംവിധാനം ദാസ്

സംവിധായകന്റെ തൊപ്പിയും തനിക്കിണങ്ങുമെന്നു ടെലിഫിലിമിലൂടെ തെളിയിക്കുകയാണ് ദാസ്. ആറോളം ടെലിഫിലിം ദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ സാജു നവോദയ (പാഷാണം ഷാജി) യെയും വിസ്മയയിലെ ജൂണിയർ താരങ്ങളെയും ഒരുമിപ്പിച്ചു കൊണ്ട് ‘അച്ഛനെയാണെനിക്കിഷ്‌ടം’ എന്ന ടെലിസിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 11ഓളം നാടകങ്ങളും, റേഡിയോ നാടകങ്ങൾ, തിരക്കഥ, കവിതകൾ തുടങ്ങി കലയുടെ വിവിധ രൂപങ്ങൾ ദാസിന്റെ കരങ്ങളിൽ വിരിഞ്ഞു. ആദ്യ നാടകമായ ‘സർപ്പസന്തതികൾ’ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

<യ>സിജോ പി. ജോൺ