ദീപ്തി ഐപിഎസ് ഇനി ചന്ദ്രാ ഐപിഎസ്
ഗായത്രി അരുൺ എന്നു പറഞ്ഞാൽ കുടുംബപ്രേക്ഷകർ ആളെ അറിയാൻ സാധ്യത കുറവാണ്. അവർക്ക് ഗായത്രിയെക്കാൾ ദീപ്തിയെന്ന ഐപിഎസ് ഓഫീസറെയാണ് കൂടുതൽ പരിചയം. ഐപിഎസ് ഓഫീസറായി മിനി സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന ഗായത്രി അരുൺ ബിഗ് സ്ക്രീനിലേക്ക് കടക്കാനൊരുങ്ങുന്നു. അതും പോലീസ് ഓഫീസറായി തന്നെ. ചന്ദ്ര ശിവകുമാർ എന്ന ഐപിഎസ് ഓഫീസറുടെ വേഷം ചെയ്തുകൊണ്ടാണ് ഗായത്രിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. <യൃ><യൃ>മലയാളികൾക്ക് പ്രിയങ്കരിയായ ഗായത്രിക്ക് അഭിനയത്തോടായിരുന്നു കുട്ടിക്കാലം മുതൽ താത്പര്യം. കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ സ്കൂളിലും കോളജിലും ഒട്ടേറെ സ്റ്റേജ് പ്രോഗ്രാമുകളിലും ഗായത്രിയെത്തി. പഠനത്തിനുശേഷം പത്രപ്രവർത്തകയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹത്തിന് ശേഷമാണ് ഗായത്രി അരുൺ മിനിസ്ക്രീനിലെത്തുന്നത്. മഴവിൽ മനോരമയിലെ ഇന്ദിര എന്ന പരമ്പരയിലായിരുന്നു തുടക്കം. പിന്നീടാണ് ഏഷ്യാനെറ്റിന്റെ പരസ്പരം സീരിയലിൽ ദീപ്തി എന്ന കഥപാത്രവുമായി എത്തുന്നത്. അവിടെ നിന്ന് ഇങ്ങോട്ട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദീപ്തി ഐപിഎസ് ഓഫീസറായി തുടരുകയാണ്. കേരളത്തിലെ കുടുംബപ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി 900 എപ്പിസോഡും കഴിഞ്ഞു പരമ്പര കുതിക്കുമ്പോഴാണ് ദീപ്തി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വേണുഗോപൻ സംവിധാനം ചെയ്യുന്ന സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. അഭിനയവിശേഷങ്ങളുമായി ഗായത്രി അരുൺ.<യൃ><യൃ><യ>സിനിമയിലേക്ക്<യൃ><യൃ>വേണുഗോപൻ സാർ സംവിധാനം ചെയ്യുന്ന സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിൽ ചന്ദ്രാ ശിവകുമാർ എന്ന പോലീസ് സൂപ്രണ്ടിന്റെ വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. സീരിയലിൽ ചെയ്തുകൊണ്ടിരിക്കുന്നപോലെ തന്നെ ഒരു ഐപിഎസ് ഓഫീസറുടെ വേഷം. <യൃ><യൃ><യ>പല അവസരങ്ങളും വേണ്ടെന്നുവച്ചു<യൃ><യൃ>പരസ്പരം തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ സിനിമയിൽ നിന്ന് അവസരങ്ങൾ വരാൻ തുടങ്ങിയിരുന്നു. എല്ലാംതന്നെ നായികാവേഷമായിരുന്നു. അല്ലെങ്കിൽ വളരെ പ്രാധാന്യമുള്ള വേഷങ്ങൾ. ഒരു മാസത്തിൽ 15 ദിവസമാണ് സീരിയലിന്റെ ഷൂട്ട് വരുന്നത്. അപ്പോൾ സിനിമയ്ക്കു ഡേറ്റ് കൊടുക്കാൻ പറ്റാതെ വന്നു. അതുകൊണ്ടു സിനിമ ചെയ്യാൻ കഴിഞ്ഞില്ല. ഈ സിനിമയിൽ ലഭിച്ചിരിക്കുന്നത് ഒരു മുഴുനീള കഥാപാത്രമല്ല. ചുരുങ്ങിയ ദിവസമേ സിനിമയിൽ എനിക്കു ഷൂട്ട് ഉണ്ടാകൂ. അതും സീരിയലിന്റെ ഷൂട്ടിംഗിന് തടസം വരാത്ത രീതിയിൽ ക്രമീകരിക്കാമെന്ന ഉറപ്പും ലഭിച്ചതുകൊണ്ടാണ് ഈയൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞത്. <യൃ><യൃ><യ>പോലീസ് വേഷം<യൃ><യൃ>പോലീസ് വേഷങ്ങൾ ഇനിയും ചെയ്യണമെന്ന മോഹമൊന്നുമില്ല. ആ ഒരു ഇമേജിൽ തന്നെ തുടരാനില്ല. ഇപ്പോൾ സിനിമയിലും പോലീസ് വേഷം ലഭിച്ചത് അവിചാരിതമായാണ്. ഡേറ്റ് പ്രശ്നമില്ലാതെ സിനിമയിൽ നിന്ന് അവസരം കിട്ടിയപ്പോൾ ചെയ്തു. അല്ലാതെ പോലീസ് വേഷങ്ങളോടു പ്രത്യേകിച്ചു മമതയൊന്നുമില്ല. നല്ല വേഷമായിരിക്കണം, പ്രാധാന്യമുള്ളതായിരിക്കണം എന്നേയുള്ളു. <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/റെ9ബെശേഹഹ1ബ24072016.ഷുഴ മഹശഴി=ഹലളേ><യൃ><യ>സീരിയലുകളെക്കുറിച്ചുയരുന്ന ആക്ഷേപം<യൃ><യൃ>സീരിയലിനെ കൂടുതലായും വിമർശിക്കുന്നതും സീരിയൽ മോശമാണെന്ന അഭിപ്രായം പറയുന്നതും സിനിമാക്കാരാണെന്നാണ് എനിക്കു തോന്നുന്നത്. അല്ലെങ്കിൽ സിനിമയുമായി ബന്ധപ്പെട്ടവരാണ്. ഒരു വർഷം എത്ര സിനിമകളാണ് പുറത്തിറങ്ങുന്നത്. എന്നാൽ അതിൽ കലാമൂല്യമുള്ളതും ഹിറ്റാകുന്നതുമായ സിനിമകൾ വിരലിൽ എണ്ണാവുന്നതു മാത്രമാണ്. നല്ല മെസേജുകൾ നൽകുന്നതും കുടുംബത്തോടൊപ്പമിരുന്നു കാണാവുന്നതുമായ സിനിമകളും വളരെ കുറവാണ്. ഒരു സിനിമ തിയറ്ററിലെത്തിക്കാൻ കുറെയേറെ ആളുകൾ കാലങ്ങളോളം പ്രയത്നിക്കുന്നുണ്ട്. എന്നിട്ടും ചില സിനിമകൾ വിജയിക്കാതെ പോവുന്നു. അതേസമയം സീരിയൽ ചെയ്യാൻ കിട്ടുന്ന സമയം വളരെ കുറവാണ്. ഒരു ദിവസം രണ്ട് എപ്പിസോഡിനുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യണം. ചുരുങ്ങിയ സമയം കൊണ്ട് ചെയ്തുതീർക്കുമ്പോൾ ഉണ്ടാകാവുന്ന ചെറിയ പ്രശ്നങ്ങൾ സീരിയലുകൾക്കുണ്ടാകും. എന്നിട്ടും ഇത്രയേറെ പെർഫെക്ഷനോടെ സീരിയൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ കഴിയുന്നത് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ വിജയമാണ്. സിനിമ പോലെ സീരിയലിന്റെ കാര്യത്തിലും സെലക്ഷനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുണ്ട്. സീരിയൽ കാണുന്ന ആൾക്കാരൊന്നുമല്ല യഥാർഥത്തിൽ ഇതിനെ വിമർശിക്കുന്നത്. <യൃ><യൃ><യ>സിനിമയോ സീരിയലോ താത്പര്യം <യൃ><യൃ>എനിക്കങ്ങനെയൊന്നുമില്ല. എന്നെ ആളുകൾ ഇത്രയും ഇഷ്‌ടപ്പെടാൻ കാരണം സീരിയൽ തന്നെയാണ്. നല്ല ഫീഡ്ബാക്ക് ലഭിക്കുന്നുണ്ട്. ആൾക്കാർ എന്നെ അറിയാനും ഇഷ്‌ടപ്പെടാനും തുടങ്ങിയതും ഈ സീരിയലിലൂടെയും ഇതിലെ കഥാപാത്രത്തിലൂടെയുമാണ്. ഇനി സിനിമയിലേക്കു വരുന്നു. അതിലെ കഥാപാത്രവും പ്രേക്ഷകർ സ്വീകരിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. ചെയ്യുന്നത് ആത്മാർഥതയോടെ ചെയ്യുകയെന്നതു മാത്രമാണ്. <യൃ><യൃ><യ>കുടുംബം, കുട്ടികൾ<യൃ><യൃ>അച്ഛൻ രാമചന്ദ്രൻ നായർ, ബിസിനസാണ്. അമ്മ ശ്രീലേഖ നായർ ചേർത്തല മുനിസിപ്പൽ വൈസ് ചെയർപേഴ്സണാണ്. സഹോദരൻ ഗോപീകൃഷ്ണൻ ദുബായിയിൽ എൻജിനിയറായി ജോലി നോക്കുന്നു. ഭർത്താവ് അരുണിനു കൊച്ചിയിൽ ബിസിനസാണ്. മകൾ കല്യാണി ഒന്നാം ക്ലാസ് വിദ്യാർഥിനിയും. <യൃ><യൃ><യ>സീരിയലുകളെയും ദീപ്തിയെയും കളിയാക്കി വന്ന ട്രോളുകൾ<യൃ><യൃ>സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്നവരെയാണ് ട്രോളർമാർ ലക്ഷ്യമിടുന്നത്. എനിക്കെതിരേ വന്ന വിമർശനങ്ങളെ പോസിറ്റീവായാണു ഞാൻ കാണുന്നത്. ട്രോളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ കൂടുതൽ പബ്ലിസിറ്റിയാണു ലഭിക്കുന്നത്. ബോളിവുഡിൽ താരങ്ങളിൽ ചിലർ പബ്ലിസിറ്റിക്കായി അവരെപ്പറ്റിത്തന്നെ ഗോസിപ്പുണ്ടാക്കും. എനിക്കാണെങ്കിൽ ഇത്തരത്തിൽ ഒരു മെനക്കേടുമില്ലാതെ പബ്ലിസിറ്റി കിട്ടുകയായിരുന്നു. <യൃ><യൃ><യ>ഫേസ്ബുക്ക് പേജിലൂടെ അപകീർത്തികരമായ ചിത്രങ്ങൾ<യൃ><യൃ>എന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നമ്മുടെ ഇവിടത്തെ നിയമങ്ങൾ ശക്‌തമല്ല, അതുകൊണ്ടു നിയമത്തെ ആർക്കും പേടിയുമില്ല. കുറച്ചുനാൾ മുമ്പുവരെ ട്രാഫിക് നിയമങ്ങൾ ലിബറൽ ആയിരുന്നു. ഇപ്പോൾ ഇത്തിരി സ്ട്രിക്ടായപ്പോൾ ഹെൽമറ്റ് വയ്ക്കാതെ വണ്ടി ഓടിക്കുന്നതും പൊതുസ്‌ഥലത്തു പുകവലിക്കുന്നതും കുറഞ്ഞു. നിയമം ലംഘിച്ചാൽ പിഴയടയ്ക്കേണ്ടി വരും എന്നു വന്നതോടെയാണ് അതു കുറഞ്ഞത്. അതുപോലെ എല്ലാ നിയമവും ശക്‌തമാക്കണം. കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന പേടി ഉള്ളിലുണ്ടായാൽ കുറ്റകൃത്യം കുറയും. എന്റെ കേസിലായാലും, അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിച്ച അവനെ രക്ഷിക്കാനുള്ള നിയമത്തിലെ പഴുതുകളാണ് കൂടുതൽ. അതുകൊണ്ട് ഞാൻ തെളിവിനായി ഓടി നടക്കേണ്ടി വന്നു. നിയമം ശക്‌തമാക്കിയേ തീരൂ. അനാവശ്യകാര്യങ്ങൾക്കു മുറവിളികൂട്ടാൻ ഇവിടെ പല സ്ത്രീസംഘടനകളുമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ആരുമില്ല.<യൃ><യൃ><യ>സീരിയലിലേക്കുള്ള കടന്നുവരവ്<യൃ><യൃ>ചെറുപ്പം മുതൽ അഭിനയിക്കാൻ വളരെ ആഗ്രഹമായിരുന്നു. ഇന്ദിര എന്ന പരമ്പരയിൽ എന്റെയൊരു കൂട്ടുകാരി മീര മുരളീകൃഷ്ണൻ അഭിനയിക്കുന്നുണ്ടായിരുന്നു. മീരയാണ് ഒരു വേഷമുണ്ട് എന്നുപറഞ്ഞ് എന്നെ വിളിച്ചത്.<യൃ><യൃ><യ>പരസ്പരത്തിലേക്ക്<യൃ><യൃ>ഇന്ദിരയിൽ കോട്ടയം പ്രദീപ് അഭിനയിച്ചിരുന്നു. പരസ്പരത്തിനു വേണ്ടി നായികയെ തെരഞ്ഞുകൊണ്ടിരുന്ന സമയത്ത് പ്രദീപ് ചേട്ടനാണ് എന്നെ പരസ്പരത്തിന്റെ അണിയറക്കാരെ പരിചയപ്പെടുത്തിയത്. ഇന്ദിര വന്നതിനു ശേഷം വേറെ സീരിയലും വന്നിരുന്നു. അതെല്ലാം തിരുവനന്തപുരത്തായിരുന്നു. ഞങ്ങൾ താമസിക്കുന്നതു കൊച്ചിയിലും. മോൾ അന്നു കുഞ്ഞായതിനാൽ അതൊന്നും സ്വീകരിക്കാൻ പറ്റിയില്ല. ഈ സീരിയലിന്റെ ഹിന്ദി ഞാൻ കണ്ടിരുന്നു. കഥാപാത്രത്തിന്റെ പ്രാധാന്യം ബോധ്യമായി രുന്നു. പിന്നെ ഓഫീസിൽ നിന്നു നീണ്ട അവധിയും ലഭിച്ചു. അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.<യൃ><യൃ><യ>കലാപാരമ്പര്യം <യൃ><യൃ>സ്കൂൾ തലം മുതൽ മോണോ ആക്ട്, ഡാൻസ്, പാട്ട് മത്സരങ്ങളിലെല്ലാം പങ്കെടുക്കുമായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ സംസ്‌ഥാന കലോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. <യൃ><യൃ><യ>ആഗ്രഹപൂർത്തീകരണം<യൃ><യൃ>അബ്ദുൾകലാം സാർ പറഞ്ഞതുപോലെ ഞാൻ ചെറുപ്പം മുതൽ സ്വപ്നം കണ്ടിരുന്നു. കുഞ്ഞിലെ മുതൽ എന്റെ മനസിലുള്ള ആഗ്രഹമായിരുന്നു അഭിനയിക്കുക എന്നത്. ഞാനതു മറ്റാരോടും പറഞ്ഞിരുന്നില്ല, ശ്രമിച്ചിട്ടുമില്ല. പക്ഷേ ആത്മവിശ്വാസമുണ്ടായിരുന്നു. ആ ആഗ്രഹം ദൈവം അറിഞ്ഞ് എനിക്കതു കൈയിൽ കൊണ്ടുവന്നു തരികയായിരുന്നു. എന്റെ സ്വപ്നം ശരിക്കും പറഞ്ഞാൽ സാക്ഷാത്കരിച്ചുകഴിഞ്ഞു. ഇനി ഒരു പ്രത്യേക വേഷം ചെയ്യണം എന്നൊന്നും എനിക്കു മോഹമില്ല. കിട്ടിയ അവസരങ്ങളിൽ ഞാൻ ഏറെ സംതൃപ്തയാണ്. സീരിയലിനോ സിനിമയ്ക്കോ അമിതപ്രാധാന്യം നൽകുന്നില്ല. ഞാൻ പ്ലാൻ ചെയ്തതുപോലെയൊന്നുമല്ല എന്റെ ജീവിതത്തിൽ സംഭവിച്ചത്. അതുകൊണ്ട് ഇനിയും ഒരു പ്ലാനിംഗിലൂടെയൊന്നും മുന്നോട്ടുപോകാൻ താത്പര്യമില്ല. എന്താണോ വരുന്നത് അതു നടക്കും. <യൃ><യൃ><യ>പ്രദീപ് ഗോപി