പാ.വ: കുടുംബങ്ങൾ ഏറ്റെടുത്ത അനശ്വര സൗഹൃദം
എൺപതുകളിലെത്തിയ പാപ്പൻ, വർക്കി എന്നീ സുഹൃത്തുക്കളുടെ അനശ്വര സൗഹൃദത്തിന്റെ കഥയാണ് <യൃ>സൂരജ് ടോം സംവിധാനം ചെയ്ത പാ.വ. പാപ്പനെയും വർക്കിയെയും പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് പാപ്പനായി വേഷമിട്ട മുരളി ഗോപിയും വർക്കിയായി വേഷമിട്ട അനൂപ് മേനോനും. അഭിനയജീവിതത്തിലെ പുതിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മുരളിഗോപിയും അനൂപ് മേനോനും.<യൃ><യൃ><യ>പാപ്പനെ/ വർക്കിയെ എങ്ങനെ വിലയിരുത്തുന്നു..?<യൃ><യൃ>മുരളി ഗോപി: അഭിനയജീവിതത്തിൽ ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രങ്ങളിൽ ഒന്നാണു പാ.വയിലെ പാപ്പൻ. കാരണം എന്റെ സഹോദരിമാരായി അഭിനയിച്ചതു മലയാളത്തിലെ സെലിബ്രേറ്റഡ് ആയ, വളരെ പ്രായംചെന്ന അമ്മമാരാണ്. അതുകൊണ്ടുതന്നെ അവരുടെ ജ്യേഷ്ഠൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അത്രത്തോളം ചലഞ്ചിംഗ് ആയിരുന്നു. സംഭാഷണത്തിലും ചലനങ്ങളിലുമെല്ലാം പ്രായത്തിന്റെതായ മാറ്റം വരണം എന്നതായിരുന്നു വെല്ലുവിളി. <യൃ><യൃ>അനൂപ് മേനോൻ: 80 വയസുള്ള കഥാപാത്രമാണു വർക്കി എന്ന വെല്ലുവിളിക്കപ്പുറം എന്നെ ആവേശഭരിതനാക്കിയത് ഈ കഥാപാത്രം ഈ സിനിമയിൽ ചെയ്യുന്ന ധർമമാണ്. മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്നും അതാണ് യഥാർഥജീവിതമെന്നുമുള്ള ശുഭോദർക്കമായ കാര്യമാണു പാ.വ പറയുന്നത്. അതിലേക്കു മറ്റുള്ളവരെ കൈപിടിച്ചുകൊണ്ടുവരുന്ന കഥാപാത്രമാണു വർക്കി. കരിങ്കുന്നം സിക്സസും പത്തു കല്പനകളും ചെയ്യുന്ന ഒരു സമയത്തുതന്നെ ഇത്തരത്തിലുള്ള ഒരു പടം ചെയ്യാനായതു വലിയ ഭാഗ്യം.<യൃ><യൃ><ശാഴ െൃര=/ടൗിറമ്യഉലലുശസമ/ശാമഴലെ/ജമ്മബചലം02.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യൃ><യൃ><യ>പാപ്പനാകാനുള്ള/വർക്കിയാകാനുള്ള തയാറെടുപ്പുകൾ...?<യൃ><യൃ>മുരളി ഗോപി: ഷൂട്ടിംഗിനു മുമ്പുതന്നെ കഥാപാത്രത്തെക്കുറിച്ചു തിരക്കഥാകൃത്തുമായും സംവിധായകനുമായും സംസാരിച്ച് ധാരണവരുത്തി. മേക്കപ്പിന്റെ ഡിസൈനിംഗിലൊക്കെ രഞ്ജിത്ത് അമ്പാടിയുമായി ഏറെ ആലോചനകളുണ്ടായി. സ്ക്രിപ്റ്റ് വായന തന്നെയാണ് ഏറ്റവും പ്രധാനം. കഥാപാത്രത്തെ പഠിക്കുക, <യൃ>മനസിലാക്കുക, ചെയ്യുക. <യൃ><യൃ>അനൂപ് മേനോൻ: ഒരേസമയം പല സിനിമകൾ ചെയ്യുന്നതിനാൽ കാരക്ടർ ചെയ്ഞ്ചിനു വേണ്ടി വലിയ മാറ്റങ്ങളൊന്നും എനിക്കു വരുത്താനാവില്ല; കണ്ടിന്യൂയിറ്റി പ്രശ്നങ്ങൾക്കിടയുള്ളതിനാൽ. ഹോളിവുഡിലൊക്കെ ഒന്നര വർഷമെടുത്താണ് ഒരു കാരക്ടറിനു തയാറെടുക്കുന്നത്. നമുക്കിവിടെ ഒന്നര മണിക്കൂർ പോലും കിട്ടാറില്ല. അതിനാൽ മേക്കപ്പിട്ടശേഷം കഥാപാത്രമായി മാറുന്നു. എന്റെ ഭാര്യയുടെ അച്ഛൻ, ഞാൻ ചാച്ചൻ എന്നു വിളിക്കുന്ന പ്രിൻസ് അലക്സാണ്ടറിന്റെ നടത്തവും മൂവ്മെന്റ്സും ചിരിയുമാണ് സദാ സന്തോഷവാനായ വർക്കിക്കു വേണ്ടി ഞാൻ<യൃ>എടുത്തത്. <യൃ><യൃ><യ>കഥാപാത്രമായി മാറുന്നതിനുള്ള പ്രചോദനം..?<യൃ> <യൃ>മുരളി ഗോപി: കഥാപാത്രവും സ്ക്രിപ്റ്റും തന്നെയാണ് പ്രചോദനം.<യൃ> <യൃ>അനൂപ് മേനോൻ: ഏറ്റവും പ്രചോദിതനാകുന്നതു യാത്രകളിൽ നിന്നാണ്. കൂർഗിലും വയനാട്ടിലും സിംലയിലുമൊക്കെ ഞാൻ കണ്ടിട്ടുള്ള എഴുപതു കഴിഞ്ഞ സുഹൃത്തുക്കൾ റിട്ടയേർഡ് ലൈഫ് ജോളിയായി കഴിയുന്നവരാണ്. പുരാവസ്തുശേഖരണം, ഹണ്ടിംഗ്, പെയിന്റിംഗ്, ഗോൾഫ്, കൃഷി, കവിതയെഴുതി ലോക്കൽ ന്യൂസ് പേപ്പറുകളിൽ പബ്ളിഷ് ചെയ്യുക.. എന്നിങ്ങനെ. അവരാണ് എന്നെ പ്രചോദിപ്പിക്കുന്നത്. അവർക്കാണ് ഈ സിനിമ ഞാൻ സമർപ്പിക്കുന്നത്.<യൃ><യൃ><ശാഴ െൃര=/ടൗിറമ്യഉലലുശസമ/ശാമഴലെ/ജമ്മബചലം03.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യൃ><യൃ><യ>പാപ്പന്റെ/ വർക്കിയുടെ സ്വഭാവവിശേഷങ്ങളിൽ ശ്രദ്ധേയമായത്..?<യൃ><യൃ>മുരളി ഗോപി: പഴമക്കാരുടെ ബോഡി ലാംഗ്വേജ്്. അവർ സൗഹൃദം പ്രകടിപ്പിക്കുമ്പോഴും അവരുടേതായ ഒരു രീതിയുണ്ട്. ആ രീതിയിൽ സ്നേഹം അകത്താണുള്ളത്. പഴമക്കാർ സ്നേഹം ഉള്ളിലാണു സൂക്ഷിക്കുന്നത്. കർഷകർക്കും പ്രകൃതിയുമായി മല്ലിട്ടു വിജയം നേടിയവർക്കും അതുണ്ട്.<യൃ><യൃ>അനൂപ് മേനോൻ: വർക്കി എല്ലാത്തിനെയും ചിരിയോടെ എല്ലാം പോസിറ്റീവായി കാണുന്നു. അത് എന്റെ ജീവിതത്തിൽ എനിക്കുള്ള ഒരു പ്രത്യേകതയാണ്. ഒരു കാര്യവും ഞാൻ നെഗറ്റീവായി കാണാറുമില്ല, പറയാറുമില്ല. വർക്കിയുടെ ഉള്ള് ഞാനുമായി ബന്ധിപ്പിക്കാൻ പറ്റിയതാണ്.<യൃ><യൃ><യ>പാ.വയിലെ മറ്റു വ്യത്യസ്തതകൾ..?<യൃ><യൃ>മുരളി ഗോപി: ഞാൻ മുമ്പു ചെയ്തിട്ടുള്ള കഥാപാത്രങ്ങൾക്ക് എന്റെ പ്രായം തന്നെയായിരുന്നു. ഈ കാരക്ടറിന് ഏറെ പ്രായമുണ്ട്. അതു സ്വാഭാവികമായി ചെയ്യാനായി. പൊതുവെ സിനിമകളിൽ മരണത്തെ വളരെ ഭീകരമായിട്ടാണു കാണിക്കുക. മനുഷ്യനു മനസിലാകാതെ പോകുന്ന ഒരു കോസ്മിക് ജോക്കാണു മരണമെന്നു ദിവ്യന്മാർ പറയുന്നു. ആ കോസ്മിക് ജോക്കിനെ മനുഷ്യനു മനസിലാകുന്ന രീതിയിൽ സമീപിക്കുന്ന സിനിമയാണു പാ.വ. <യൃ><യൃ>അനൂപ് മേനോൻ: മുൻമാതൃകകൾ ഇല്ലാത്ത ഒരു സിനിമയാണു പാ.വ. ഇടവകമാറ്റം ഒരു തീം ആവുകയും അതിന്റെ പശ്ചാത്തലത്തിൽ ഒരു സൗഹൃദം പറയുകയും ചെയ്യുന്ന സിനിമ മലയാളത്തിൽ മുമ്പു വന്നിട്ടില്ല..<യൃ><യൃ><ശാഴ െൃര=/ടൗിറമ്യഉലലുശസമ/ശാമഴലെ/ജമ്മബുൃമഴ്യമ.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യൃ><യൃ><യ>പാപ്പനും വർക്കിക്കും മേരിയോടുള്ള നിതാന്തപ്രണയത്തിനപ്പുറം പാ.വ ചർച്ച ചെയ്യുന്നത് എന്താണ്...?<യൃ><യൃ>മുരളി ഗോപി: മരണവും മരണാനന്തരജീവിതവും നമ്മൾ വിചാരിക്കുന്നതുപോലെയുള്ള കാര്യങ്ങളല്ല. ജീവിതമാണു സന്തോഷമെന്നും മരണം ദു:ഖമാണെന്നും നാം വിചാരിക്കുന്നു. എന്നാൽ, നമുക്കു മനസിലാകാത്ത ഒരുപാടു സന്തോഷങ്ങൾ മരണത്തിലും കുടിയിരിക്കുന്നുണ്ട് എന്ന അറിവാണു പാ.വ തരുന്നത്. ജീവിതം സത്യത്തിൽ ഒരു പ്രായം കഴിഞ്ഞാൽ ദു:ഖമാണ്, മരണമാണു സന്തോഷം. അതിൽ ‘ഇന്നു ഞാൻ പോകും’ എന്ന പാട്ടു ഞാൻ പാടിയിട്ടുണ്ട്. ഞാൻ മരിക്കുകയും മറ്റൊരു പ്രപഞ്ചത്തിൽ എന്റെ ഉറ്റവരുമായി സംവദിക്കുകയും ചെയ്യും എന്ന ആത്മീയസത്യമാണ് ആ പാട്ടിലുള്ളത്. <യൃ><യൃ>അനൂപ് മേനോൻ: ആദ്യപ്രണയം മരണത്തിനപ്പുറവും നിലനിൽക്കുന്നു എന്ന ധാരണയിലാണു പാ.വ ചെയ്തിരിക്കുന്നത്. പാപ്പന്റെയും വർക്കിയുടെയും ആദ്യാനുരാഗം പ്രണയിനിയുടെ മരണത്തിലൂടെ നടക്കാതെ പോവുകയാണ്. മരണത്തിലൂടെയെങ്കിലും അവളിലേക്കു തിരിച്ചെത്താമെന്നാണ് അവർ ഇരുവരും ആഗ്രഹിക്കുന്നത്. എന്നാൽ, പ്രണയത്തെക്കാളും വർക്കിക്കു പ്രധാനം പാപ്പനുമായുള്ള സൗഹൃദമാണ്. വർക്കിക്കു പാപ്പനില്ലാതെ പറ്റില്ല, മരണത്തിനപ്പുറവും. <യൃ><യൃ><യ>മരണത്തെ നർമത്തിന്റെ തലത്തിൽ നിന്നാണു സമീപിക്കുന്നത്. പ്രേക്ഷക സ്വീകാര്യതയിൽ സന്ദേഹമുണ്ടായിരുന്നോ...?<യൃ><യൃ>മുരളി ഗോപി: പുതിയ ഒരു കാര്യം കൊടുക്കുമ്പോൾ അതു സത്യസന്ധമായി കൊടുക്കാനാകണം. പാ.വയുടെ രചയിതാക്കൾ കരുതിയതും അങ്ങനെതന്നെ. പ്രേക്ഷകർ അതു സ്വീകരിക്കുമെന്നുതന്നെ വിശ്വസിക്കുന്നു. <യൃ><യൃ>അനൂപ് മേനോൻ: ഉറപ്പായും സന്ദേഹമുണ്ടായിരുന്നു. സൂരജുമായും പ്രൊഡ്യൂസറുമായും അതുപങ്കുവച്ചിരുന്നു. വ്യത്യസ്തതയുള്ള ഒരു നല്ല സിനിമ ചെയ്യാൻ മുന്നോട്ടുവന്ന സിയാദ് മുഹമ്മദ് എന്ന പ്രൊഡ്യൂസറോടാണു മലയാള സിനിമ നന്ദി പറയേണ്ടത്. മലയാള സിനിമയ്ക്കു വലിയ മുതൽക്കൂട്ടാകാൻ സാധ്യതയുള്ള സൂരജ്, അജീഷ് എന്നിവരുടെ ആദ്യ സിനിമയുമാണിത്. കാമറ ചെയ്ത സതീഷ്കുറുപ്പ് മലയാളത്തിലെ മികച്ച ഛായാഗ്രഹകരിൽ ഒരാളാണ്.<യൃ><യൃ><ശാഴ െൃര=/ടൗിറമ്യഉലലുശസമ/ശാമഴലെ/ജമ്മബചലം04.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യൃ><യൃ>പാട്ടുകൾ കഥയിൽ അലിഞ്ഞു നിൽക്കുകയാണല്ലോ..? <യൃ><യൃ>മുരളി ഗോപി: ഇന്നു ഞാൻ പോകും എന്ന പാട്ടിന് ഒരു പ്രത്യേക തരം പെർഫോമൻസ് ആവശ്യമായിരുന്നു. അതിൽ ഒരു ഫിലോസഫിയുണ്ട്, ഒരു സ്്പിരിച്വാലിറ്റിയുണ്ട്. പാപ്പന്റെ അന്തരംഗത്തിൽ നിന്നുവരുന്ന ഗാനമാണത്. ഞാൻതന്നെ പാടണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. എനിക്കു വളരെ ഇഷ്‌ടപ്പെട്ട ഗാനങ്ങളാണ് ഇതിൽ. ആനന്ദ് മധുസൂദനൻ എന്ന പ്രോമിസിംഗ് ആയ മ്യൂസിക് ഡയറക്ടറെയാണ് ഈ പാട്ടുകളിലൂടെ മലയാളത്തിനു കിട്ടിയിരിക്കുന്നത്.<യൃ><യൃ>അനൂപ് മേനോൻ: പൊടിമീശ മുളയ്ക്കണകാലം... എന്ന പാട്ട് ആനന്ദ് മധുസൂദനൻ എന്നെ കേൾപ്പിക്കുമ്പോൾത്തന്നെ ഇതു സൂപ്പർഹിറ്റാകും എന്നു ഞാൻ പറഞ്ഞിരുന്നു. റീ റിക്കാർഡിംഗും രസകരമായിട്ടുണ്ട്. ജയേട്ടന്റെ സ്വരം കൂടിയായപ്പോൾ കൂടുതൽ ഭംഗിയായി.<യൃ><യ>ഒന്നിച്ചുള്ള അഭിനയം...? <യൃ><യൃ>മുരളി ഗോപി: ഇത് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ്. ഞാൻ എഴുതിയ ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയിൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു. അന്നാണ് ഞങ്ങൾ ആദ്യം ഒരുമിച്ചഭിനയിച്ചത്. അതിനുശേഷം ‘പാവാട’ യിൽ ഞാൻ ഗസ്റ്റ് റോൾ ചെയ്തു. അതിലും അദ്ദേഹത്തോടൊപ്പം കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എപ്പോഴും അദ്ദേഹത്തോടൊപ്പമുള്ള അഭിനയം വളരെ ആസ്വാദ്യകരമാണ്.<യൃ><യൃ>അനൂപ് മേനോൻ: മുരളി എന്റെ വളരെയടുത്ത സുഹൃത്താണ്. പാപ്പനും വർക്കിയും തമ്മിലുള്ള സൗഹൃദം വളരെ ഊഷ്മളമാകാൻ അതു വലിയ കാരണമായി. ഞാൻ ഏറെ ഇഷ്‌ടപ്പെടുന്ന, ബഹുമാനിക്കുന്ന റെറ്ററാണ് മുരളി. ഈ ജനറേഷനിലെ ഏറ്റവും നല്ല റൈറ്റേഴ്സിൽ ഒരാൾ. ഒപ്പം നല്ലൊരു നടനുമാണ്. <യൃ><യൃ><ശാഴ െൃര=/ടൗിറമ്യഉലലുശസമ/ശാമഴലെ/ജമ്മബളമാശഹ്യ.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യൃ><യൃ><യ>പുതിയ പ്രോജക്ടുകൾ...?<യൃ><യൃ>മുരളി ഗോപി: ഞാൻ ഇപ്പോൾ എഴുതുന്നതു രണ്ടു ചിത്രങ്ങൾക്കാണ്. ഒന്നു ‘ടിയാൻ’. അതിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ തുടരുന്നു. സംവിധാനം ജിയൻ കൃഷ്ണകുമാർ. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, അനന്യ, പദ്മപ്രിയ, രാഹുൽ മാധവ് എന്നിവർക്കൊപ്പം ഞാനും ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. തുടർന്നു ചെയ്യുന്ന ‘കമ്മാരസംഭവ’ത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങും. സംവിധാനം രതീഷ് അമ്പാട്ട്്. ഇതിനുശേഷം കമൽ സാറിന്റെ സംവിധാനത്തിൽ മാധവിക്കുട്ടിയുടെ ജീവിതം ചലച്ചിത്രമാകുന്ന ‘ആമി’യിലാണ് അഭിനയിക്കുന്നത്. മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസായി. <യൃ><യൃ>അനൂപ് മേനോൻ: ഇപ്പോൾ ഞാൻ കോഴിക്കോട്ട് ലാലേട്ടനൊപ്പം ജിബുവിന്റെ പടം ചെയ്തുകൊണ്ടിരിക്കുന്നു. ഇനി ഇറങ്ങാനുള്ളതു മീരാ ജാസ്മിനും ഞാനും അഭിനയിച്ച ‘10 കല്പനകൾ’. സംവിധാനം ഡോൺ മാക്സ്. ജിബുവിന്റെ പടം കഴിഞ്ഞാൽ ഉടൻ ചെയ്യുന്നതു സുരേഷ്ബാബു എഴുതി വേണുഗോപൻ സംവിധാനം ചെയ്യുന്ന ‘സർവോപരി പാലാക്കാരൻ’. അപർണ ബാലമുരളിയാണു നായിക. തുടർന്നു കമൽസാർ സംവിധാനം ചെയ്യുന്ന ‘ആമി’യിൽ വിദ്യാബാലനൊപ്പം വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ആമി’ക്കുശേഷം ‘ജാലം’ എന്ന സിനിമയാണു ചെയ്യുന്നത്. അടുത്തകാലത്തു ഞാൻ വായിച്ച വളരെ നല്ല സ്ക്രിപ്റ്റുകളിലൊന്നാണു ‘ജാലം’. ഞാനും അജു വർഗീസുമാണു പ്രധാന വേഷങ്ങളിൽ. അജു വർഗീസ് ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണു ചെയ്യുന്നത്.<യൃ><യൃ><ആ>ടി.ജി. ബൈജുനാഥ്