ജീവിക്കാനായി തോൽക്കുന്നവർ
ആ കുടുംബനാഥ മക്കളായ സുബിനോടും ജിഥിനോടുമൊപ്പമാണ് എന്നെ കാണാൻ വന്നത്. കൃഷി ഓഫീസറാണാ സ്ത്രീ, പേര് ആശ. ഭർത്താവ് വാട്ടർ അഥോറിട്ടിയിലെ ഉദ്യോഗസ്‌ഥനാണ്. അയാൾ ജോയി സേവ്യർ. ഇരുവരുടെയും വിവാഹം നടന്നത് തൊണ്ണൂറ്റിരണ്ട് ജനുവരിയിലാണ്. ആലോചിച്ചും ഇഷ്ടപ്പെട്ടും നടത്തിയ വിവാഹമാണെങ്കിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ഇരുവരും വളരെ വ്യത്യസ്തരാണ്. ജോയി സേവ്യർ യാതൊരു കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത ആളാണ്. ആശ അപ്രകാരമല്ലെന്നുമാത്രമല്ല സഹപ്രവർത്തകർക്കും നാട്ടുകാർക്കുമൊക്കെ സ്വീകാര്യയുമാണ്. അയൽപക്ക ബന്ധമോ സൗഹൃദമോ പുലർത്താൻ തെല്ലും താൽപര്യമില്ലാത്ത ആളാണ് ജോയി. ജോയിയുടെ സഹോദരരുമായോ, അവരുടെ കുടുംബാംഗങ്ങളുമായോ കാര്യമായ ബന്ധമൊന്നും അയാൾക്കില്ല. ചടങ്ങുകൾക്ക് വിളിച്ചാൽ നിരസിക്കാറില്ല, കാര്യങ്ങൾ ചേർന്ന് ചെയ്യാനൊന്നും അയാൾ ഉണ്ടാവില്ല എന്നുമാത്രം. <യൃ><യൃ>സാമ്പത്തികമായ പിന്തുണ അക്കാര്യങ്ങളിലൊന്നും അയാളിൽ നിന്ന് ലഭിച്ചെന്ന് വരികയുമില്ല. ജോയി സേവ്യറിന്റെ അമ്മ ജീവിച്ചിരുപ്പുണ്ട്. വാർധക്യസഹജമായ രോഗങ്ങളാൽ ക്ലേശമനുഭവിക്കുന്ന ആ സ്ത്രീയുടെ ചികിൽസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് അയാളുടെ മൂത്ത സഹോദരൻ മാത്തപ്പനും അയാളുടെ ആൺമക്കളായ സാബുവും രാജുവും കൂടിയാണ്. അമ്മയുടെ കാര്യങ്ങൾക്കായി ഒരുരൂപപോലും മുടക്കാനുള്ള മനസ് ജോലിക്കാരനായ ജോയിക്ക് ഇല്ലാതെ പോകുന്നതിനെ സംബന്ധിച്ച് അയാളുടെ പെങ്ങന്മാരായ സാലിക്കും സൂസമ്മയ്ക്കും ജ്യേഷ്ഠൻ മാത്തപ്പനും പരിഭവം ഉണ്ടെങ്കിലും അയാൾക്ക്് അക്കാര്യത്തെ സംബന്ധിച്ച് ഒരു കുലുക്കവുമില്ല. തന്റെ ഭർത്താവിനെ സംബന്ധിച്ച് മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ നേരാണെങ്കിലും ആശയ്ക്കോ മക്കൾക്കോ അതിനെക്കുറിച്ചൊന്നും പരിഭവമില്ല. അവരെ മൂവരെയും വിഷമവൃത്തത്തിലാക്കുന്നത് കുടുംബത്തിനുള്ളിലും ആശയോടും മക്കളോടും അയാൾ പുലർത്തുന്ന തൊട്ടുകൂടായ്മാ മനോഭാവമാണ്. <യൃ><യൃ>തന്റെ കാര്യങ്ങളിൽ ഇടപെടുന്നതും തന്നെ ചോദ്യം ചെയ്യുന്നതുമൊന്നും ഒട്ടുമേ ദഹിക്കാത്ത ജോയി സേവ്യറിന് തന്റെ ഭാര്യയും മക്കളും ഉടമയുടെ മുന്നിലെ അടിയാന്റെ മനോഭാവത്തോടെ തന്റെ മുമ്പിൽ നിലകൊള്ളണമെന്ന് നിർബന്ധമുണ്ട്. ശ്വാസംമുട്ടലോടെയാണ് സ്വന്തം കുടുംബത്തിൽ അപ്പനോടൊപ്പം തങ്ങൾക്ക് കഴിയേണ്ടിവരുന്നതെന്നും കാര്യങ്ങളൊക്കെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കുന്നതുകൊണ്ട് മാത്രമാണ് പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നതെന്നും ആ മക്കൾ എന്നോടു പറഞ്ഞു. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത മാനസികാവസ്‌ഥയിൽ കഴിയേണ്ടിവരുന്ന ആശയുടെയും മക്കളുടെയും വീർപ്പുമുട്ടലിന് അന്ത്യം കുറിക്കാൻ പറ്റുന്ന ഒറ്റമൂലിയൊന്നും കുറിച്ചുനൽകാൻ എനിക്കായില്ല. <യൃ><യൃ>ജോയിയെ കണ്ട് സംസാരിക്കാൻ സാഹചര്യം ഒരുക്കാമോ എന്ന് ഞാൻ ആ അമ്മയോടും മക്കളോടും ആരാഞ്ഞപ്പോൾ എന്നെ കാണാൻ വന്ന കാര്യം അയാൾ അറിഞ്ഞാൽ വീട് യുദ്ധക്കളമാകാൻ വേറൊന്നും വേണ്ടിവരില്ല എന്നാണവർ എന്നോട് പറഞ്ഞത്. മക്കളെ മാറ്റി നിറുത്തി ആശയോട് മാത്രമായി ഞാൻ ചില കാര്യങ്ങളൊക്കെ സംസാരിച്ചപ്പോൾ ആ സ്ത്രീ എന്നോട് പറഞ്ഞ സത്യങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി. ശമ്പളം വാങ്ങുന്ന ദിവസം രാത്രിയാകും മുമ്പേ മുഴുവൻ തുകയും അയാളുടെ കൈവശം ഏൽപ്പിച്ചാലേ അയാൾക്ക് തൃപ്തിയാകുകയുള്ളൂ. ഇപ്പോൾ ആശയ്ക്ക് ബാങ്ക് അക്കൗണ്ടു വഴിയാണ് ശമ്പളം ലഭിക്കുന്നതെങ്കിലും താമസിയാതെതന്നെ ആ തുക തന്റെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താലേ തനിക്ക് സ്വസ്‌ഥത നൽകൂ എന്നാണ് ആ സ്ത്രീ എന്നോട് പറഞ്ഞത്. തനിക്ക് അടിവസ്ത്രം വാങ്ങാനുള്ള പണത്തിനുപോലും തന്റെ ഭർത്താവിനുമുമ്പിൽ ഇരക്കേണ്ടുന്ന സാഹചര്യമാണുള്ളത് എന്ന് ആ സ്ത്രീ ജാള്യതയോടെ എന്നോട് പറഞ്ഞപ്പോൾ എന്റെ മനസിലും അയാളോട് പുച്ഛം തോന്നി. ഞാൻ ചിന്തിച്ചു ഇങ്ങനെയുമുണ്ടോ മനുഷ്യർ. <യൃ><യൃ>ജോയി സേവ്യറിനെ നേരിൽ കണ്ട് സംസാരിക്കാൻ എനിക്കാഗ്രഹം ഉണ്ടെങ്കിലും അയാൾ അതിനോട് സഹകരിക്കില്ല എന്നെനിക്ക് ഉറപ്പുള്ളതിനാൽ അയാൾക്കുവേണ്ടിയാണീ കുറിപ്പ്. പ്രിയപ്പെട്ട ജോയി സേവ്യർ, താങ്കളുടെ ഭാര്യയും മക്കളും പറഞ്ഞതു കേട്ടല്ലോ, അവരുടെ ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ അവരെ മറ്റാരെയുംകാൾ സഹായിക്കാനുള്ള കടപ്പാട് നിങ്ങൾക്കില്ലേ? പ്രശ്നപരിഹാരത്തിനായി താങ്കൾ എങ്ങും പോകേണ്ടതില്ല, ആരൂടെയും മുമ്പിൽ അപേക്ഷ നൽകേണ്ടതുമില്ല. പരാതി താങ്കളെക്കുറിച്ചാകയാൽ താങ്കളുടെ മനോഭാവവും സമീപനരീതികളും മാറ്റിയാൽ മതിയാവും. ആദ്യം ഭാര്യയോടും മക്കളോടും പിന്നെ കുടുംബാംഗങ്ങളോടും പറ്റുമെങ്കിൽ ചുറ്റുപാടും ഉള്ളവരോടും. താങ്കളെക്കുറിച്ച് പരിഭവമുള്ളത് താങ്കളെ കരുതുകയും നന്നായി അറിയുകയും താങ്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നിലകൊള്ളുകയും ചെയ്യുന്ന ഭാര്യക്കും മക്കൾക്കും കൂടപ്പിറപ്പുകൾക്കും കുടുംബാംഗങ്ങൾക്കുമാണല്ലോ. അവരിൽ ഒരാൾക്ക് മാത്രമല്ല താങ്കളെക്കുറിച്ച് പരാതി. താങ്കളോടിടപഴകുന്ന സർവർക്കുമുണ്ട.് അങ്ങനെയെങ്കിൽ അവരുടെ പരാതിയിൽ കഴമ്പില്ലെന്ന് പറയാനാവുമോ? താങ്കാളുടെ ഭാര്യക്കും മക്കൾക്കും അതൃപ്തിയും അസമാധാനവും താങ്കളുടെ ഇപ്പോഴത്തെ സമീപനരീതിയിൽ ഉണ്ടെങ്കിൽ അവരുടെ ഭാഗത്തുനിന്ന് കടുത്ത തീരുമാനങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് താങ്കൾക്ക് പ്രശ്നപരിഹാരാർഥം ഉചിതമായ തീരുമാനം കൈക്കൊണ്ടുകൂടെ? <യൃ><യൃ><ആ>സിറിയക് കോട്ടയിൽ