രസകരം ടർക്കി ചരിതം
ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുണ്ടായിരുന്ന ആൺടർക്കി സ്പ്രിംഗ് ഗോബ്ളർ ആയിരുന്നു. 2015 ഏപ്രിൽ 21–ന് ലിയോൺ കൗണ്ടിയിലെ ഒരു പക്ഷിഫാമിൽവച്ചാണ് അതു ചത്തത്. 37.6 പൗണ്ടായിരുന്നു ആ ടർക്കിഭീമന്റെ ഭാരം. ടർക്കികോഴിയുടെ ശാസ്ത്രീയനാമം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ’ങലഹലമഴൃശെ ഴമഹഹീുമ്ീ’ എന്നാണ്. പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽനിന്ന് യൂറോപ്പിലേക്ക് വളർത്താൻ കൊണ്ടുവന്ന വൈൽഡ് ടർക്കികളുടെ പിൻതലമുറയിൽപ്പെട്ടവയാണ് ഇന്ന് ലോകമെമ്പാടും കണ്ടുവരുന്ന ടർക്കിക്കോഴികൾ എന്നത്രേ വിശ്വാസം. ബഞ്ചമിൻ ഫ്രാങ്ക്ളിനാണ് അമേരിക്കൻ ദേശീയ പക്ഷിയായി ഇതിന്റെ പേര് നാമനിർദേശം ചെയ്തത്. ഹവായി, യൂറോപ്പ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ ടർക്കികോഴികളെ കണ്ടുവരുന്നു.<യൃ><യൃ>പുൽപ്രദേശങ്ങളിലും നദീതീരങ്ങളിലും ഇരപിടിക്കാൻ താത്പര്യം കാട്ടുന്ന വൈൽഡ് ടർക്കിയുടെ പ്രധാന ഭക്ഷണം കായ്കനികൾ, ധാന്യമണികൾ, പുൽനാമ്പുകൾ, പയർവർഗങ്ങൾ, ചെറുപ്രാണികൾ, പഴങ്ങൾ എന്നിവയാണ്. ഭാവഭേദങ്ങൾക്ക് അനുസരിച്ച് നിറംമാറാനുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്. എതിരാളിയോട് പോരാടുമ്പോൾ തലയുടെ നിറം കടുംചുവപ്പായി മാറും. ആൺപക്ഷിക്ക് പെൺപക്ഷിയെക്കാൾ വലിപ്പമുണ്ടായിരിക്കും. തൂവലുകൾക്ക് വൈവിധ്യമാർന്ന നിറമാകും ഉണ്ടാവുക. വാലിന് ഫാനിന്റെ രൂപമായിരിക്കും. 5000 മുതൽ 6000 വരെ തൂവലുകൾ ശരീരത്തിൽ ഉണ്ടായിരിക്കും. വാലിലെ തൂവലുകൾക്ക് എല്ലാം പക്ഷേ ഒരേ നീളമായിരിക്കും. ആൺടർക്കിക്ക് അഞ്ചുമുതൽ 11 കിലോഗ്രാം വരെ ഭാരംവരുമ്പോൾ പെൺപക്ഷിക്ക് രണ്ടര മുതൽ അഞ്ചര കിലോഗ്രാം വരെ തൂക്കം ഉണ്ടായിരിക്കും.<യൃ><യൃ>നാഷണൽ വൈൽഡ് ടർക്കി ഫെഡറേഷന്റെ വെളിപ്പെടുത്തലനുസരിച്ച് ഏറ്റവും ഭാരമേറിയ പെൺ വൈൽഡ് ടർക്കി 17 കിലോഗ്രാം ഭാരം ഉള്ളതായിരുന്നു. ഇര തേടാൻ ചെറിയ വൃക്ഷങ്ങളിൽ ഇവ ചാടിക്കയറും. ആൺടർക്കിയുടെ ശബ്ദം ഒന്നരകിലോമീറ്റർ ദൂരത്തിൽ കേൾക്കാൻ കഴിയും. തൂവലുകൾ കൂർപ്പിച്ച് വാലുകൾ വിടർത്തി ചിറകുകൾ വീശിയാണ് ആൺടർക്കികൾ ഇണയെ ആകർഷിക്കുക. ഒന്നിലേറെ പെൺടർക്കികളുമായി ആൺടർക്കികൾ ഇണചേരും. നാലുമുതൽ 17 വരെ മുട്ടകൾ ഇടും. കുഞ്ഞുങ്ങളെ വളർത്താനുള്ള ഉത്തരവാദിത്വം പെൺടർക്കിക്കാണ്. <യൃ><യൃ><ആ>ജോർജ് മാത്യു പുതുപ്പള്ളി