Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ
2000–ൽ നടന്ന സിഡ്നി ഒളിമ്പിക്സിൽ ചരിത്രം കുറിച്ച അത്ലറ്റാണു മാർല റൺയാൻ. ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി കാഴ്ചയുള്ളവരോടൊപ്പം മത്സരഓട്ടത്തിൽ പങ്കെടുത്തുകൊണ്ടാണ് അന്ധയായ മാർല ചരിത്രത്തിന്റെ ഭാഗമായി മാറിയത്. 1500 മീറ്റർ ഓട്ടത്തിൽ അന്നു മത്സരിച്ച മാർലയ്ക്ക് എട്ടാം സ്ഥാനമേ ലഭിച്ചുള്ളു. എങ്കിൽപ്പോലും ഒരു ഗോൾഡ് മെഡൽ നേടിയതിനേക്കാൾ വലിയ നേട്ടമായിട്ടാണു സ്പോർട്സ് ലോകം മാർലയുടെ നേട്ടത്തെ വീക്ഷിച്ചത്.
1969–ൽ കലിഫോർണിയയിലെ സാന്താമരിയ എന്ന സ്ഥലത്തായിരുന്നു മാർല ജനിച്ചത്. അന്ന് അവൾ അന്ധയല്ലായിരുന്നു. മാർലയ്ക്ക് ഒൻപതു വയസുള്ളപ്പോഴാണ് ഒരു രോഗംമൂലം അവളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. മാർലയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും പഠനത്തിൽ അവൾ പിന്നോട്ടു പോകുവാൻ തയാറായില്ല. എന്നുമാത്രമല്ല, സ്ഥിരപരിശ്രമംമൂലം പഠനത്തിൽ അവൾ കൂടുതൽ മെച്ചപ്പെടുകയാണു ചെയ്തത്. പഠനത്തോടൊപ്പം കുതിരസവാരിയിലും സ്പോർട്സ് ഇനങ്ങളിലുമൊക്കെ അവൾ ശ്രദ്ധിക്കുവാൻ തുടങ്ങി.
പന്ത്രണ്ടാം ക്ലാസ് പാസായപ്പോൾ മാർല സാൻ ഡിയോഗ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിനു ചേർന്നു. കോളജ് പഠനത്തോടൊപ്പം വിവിധ സ്പോർട്സ് ഇനങ്ങളിലും മാർല വിദഗ്ധമായ പരിശീലനം നേടി. അതിന്റെ ഫലമായിട്ടായിരുന്നു 1992–ലെ സമ്മർ പാരാലിമ്പിക്സിൽ നാലു സ്വർണമെഡലുകൾ മാർല നേടിയത്. സ്പെയിനിലെ ബാർസലോണയിൽ നടന്ന ആ മത്സരത്തിൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ലോംഗ്ജംപ് എന്നീ ഇനങ്ങളിലായിരുന്നു മാർല സുവർണ നേട്ടം കൈവരിച്ചത്.
1994–ൽ മാസ്റ്റർ ബിരുദപഠനം പൂർത്തിയാക്കിയ മാർല 1996–ലെ യുഎസ് ഒളിമ്പിക്സ് ട്രയൽസിൽ പങ്കെടുക്കുകയുണ്ടായി. അന്ന് ഒളിമ്പിക്സ് മത്സരത്തിൽ ചേരാൻ അർഹത നേടിയില്ലെങ്കിലും ദീർഘദൂര ഓട്ടത്തിൽ തനിക്കു കൂടുതൽ സാധ്യതകൾ ഉണ്ടെന്നു മാർല തിരിച്ചറിഞ്ഞു. അതെത്തുടർന്നാണു മാർല 2000–ലെ സിഡ്നി ഒളിമ്പിക്സിലേക്കു വേണ്ടി പരിശീലനം തുടർന്നതും പിന്നീട് ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറിച്ചതും.
2001, 2002, 2003 വർഷങ്ങളിൽ നടന്ന അമേരിക്കൻ നാഷണൽ ചാമ്പ്യൻഷിപ്പിലെ 5000 മീറ്റർ ഓട്ടത്തിൽ മാർലയായിരുന്നു ചാമ്പ്യൻ. കാഴ്ചയുള്ളവരോടൊപ്പം മത്സരിച്ചു ജയിച്ച മാർല 2002–ലെ ന്യൂയോർക്ക് മാരത്തൺ ഓട്ടത്തിൽ അമേരിക്കൻ വനിതകളിൽ ഏറ്റവും മുൻപിലായിട്ടാണ് ഓടിയെത്തിയത്. തന്റെ കോച്ചായിരുന്ന മാറ്റ് ലൊനേർഗനെ ആ വർഷം വിവാഹം കഴിച്ച മാർല 2005–ൽ ഗർഭിണിയായപ്പോൾ മത്സരരംഗത്തുനിന്നു കുറെനാൾ മാറിനിന്നു. എന്നാൽ അടുത്തവർഷം മത്സരരംഗത്തു മടങ്ങിയെത്തിയ മാർല നാഷണൽ ചാമ്പ്യൻഷിപ്പിലെ 20 കിലോമീറ്റർ ഓട്ടത്തിൽ ഒന്നാമതായിരുന്നു.
അമേരിക്കയിലെ പ്രഥമ അന്ധവിദ്യാലയമായ പെർക്കിൻസ് സ്കൂളിൽ ഇപ്പോൾ സേവനം ചെയ്യുന്ന മാർല 2002–ൽ ‘നോ ഫിനിഷ് ലൈൻ: മൈ ലൈഫ് ആസ് ഐ സീ ഇറ്റ്’ എന്ന പേരിൽ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുകയുണ്ടായി. മാർല പറയുന്നതനുസരിച്ച് ഒൻപതാം വയസിൽ മാർലയ്ക്ക് അന്ധത ബാധിച്ചപ്പോൾ വളരെ നിഷേധാത്മകമായൊരു ചിത്രമായിരുന്നത്രെ മാർലയെക്കുറിച്ചു ഡോക്ടർ അവതരിപ്പിച്ചത്. പഠനത്തിൽ മാർല പിന്നോക്കം പോകുമെന്നും മറ്റു കുട്ടികൾക്കു ചെയ്യാൻ പറ്റുന്ന പല കാര്യങ്ങളും അവൾക്ക് അസാധ്യമായിരിക്കുമെന്നുമായിരുന്നു അവളുടെ ഡോക്ടറുടെ നിഗമനം. അക്കാര്യം ഡോക്ടർ മാർലയുടെ അമ്മയോടു പറയുകയും ചെയ്തത്രേ.
എന്നാൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം മാർലയോടു പറയാതിരിക്കുവാനുള്ള വിവേകം മാർലയുടെ അമ്മയ്ക്കുണ്ടായിരുന്നു. എന്നുമാത്രമല്ല, മാർല എന്തൊക്കെ ചെയ്യുവാൻ ആഗ്രഹിച്ചുവോ അതൊക്കെ ചെയ്യുവാൻ ആ അമ്മ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയാണു തനിക്കു ചെയ്യുവാൻ പറ്റാത്ത കാര്യങ്ങൾ എന്നതിലധികമായി തനിക്കു ചെയ്യുവാൻ പറ്റുന്ന കാര്യങ്ങളിലേക്കു മാർല ശ്രദ്ധതിരിച്ചത്. അതാണു മാർലയുടെ ജീവിതവിജയത്തിന്റെ ഒരു പ്രധാന കാരണം.
ജീവിതത്തിൽ വിജയം നേടുവാൻ ആഗ്രഹിക്കുന്നവരാണു നാമെല്ലാവരും. എന്നാൽ, നമുക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു ജീവിതം മെച്ചപ്പെടുത്തുന്നതിനുപകരം നമുക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ചു വിലപിക്കുന്നവരല്ലേ നമ്മിൽ വലിയൊരു ഭാഗം? ദൈവം നമുക്കു നൽകിയിരിക്കുന്ന കഴിവുകൾ വികസിപ്പിച്ചും അവ വേണ്ട രീതിയിൽ ഉപയോഗിച്ചും എന്തെല്ലാം കാര്യങ്ങൾ നമുക്കു ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നാൽ, അതിനുപകരം നമുക്കുള്ള പോരായ്മകളെക്കുറിച്ചല്ലേ നാം പലപ്പോഴും ചിന്തിക്കുക? തന്മൂലമല്ലേ ജീവിതത്തിൽ നമുക്കു വളരുവാനും നേട്ടങ്ങൾ കൊയ്തെടുക്കുവാനും സാധിക്കാതെ പോകുന്നത്?
അന്ധത ബാധിച്ചതിന്റെ പേരിൽ മാർലയ്ക്ക് ജീവിതത്തിൽ പല പരിമിതികളുമുണ്ടായിരുന്നു. എന്നാൽ ആ പരിമിതികളുടെ പേരിൽ ജീവിതത്തിൽനിന്നു പിൻവാങ്ങാൻ മാർല തയാറായില്ല. നേരേമറിച്ച് അവയെ സാധിക്കുന്നിടത്തോളം മറികടക്കുവാനാണു മാർല ശ്രമിച്ചത്. അതിൽ മാർല വിജയിക്കുകയും ചെയ്തു. നാമും ചെയ്യേണ്ടത് ഇതുതന്നെയാണ്. നമ്മുടെ ജീവിതത്തിൽ എന്തു പരിമിതികളുണ്ടായാലും അവയെ മറികടക്കാവുന്നിടത്തോളം നാം മറികടക്കണം. അതോടൊപ്പം നമുക്കു ചെയ്യുവാൻ സാധിക്കുന്ന കാര്യങ്ങളിൽ നാം കൂടുതൽ ശ്രദ്ധിക്കുകയും വേണം. അങ്ങനെ ചെയ്താൽ നമുക്കും ജീവിതത്തിൽ വിജയം നേടുവാൻ സാധിക്കുമെന്നതിൽ സംശയം വേണ്ട.
<യ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
അടൂരില് കാര് കണ്ടെയ്നര് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top