ഹണിയുടെ രാവുകൾ
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയിരിക്കുകയാണ് നടി ഹണിറോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഹണി റോസ് പിന്നീട് മമ്മൂട്ടിയുടെ കൂടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ജയറാമിനൊപ്പം സർ സിപി, ജയസൂര്യക്കൊപ്പം കുമ്പസാരം, ദിലീപിനൊപ്പം റിംഗ് മാസ്റ്റർ സുരേഷ് ഗോപിക്കൊപ്പം മൈ ഗോഡ് എന്നീ സിനിമകളിലെല്ലാം മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചു. ഒടുവിൽ മോഹൻലാലിന്റെ നായികയായി കനൽ എന്ന ചിത്രത്തിലും അഭിനയിച്ചു. തന്റെ സ്വപ്നസാക്ഷാത്കാരമായാണു മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ ലഭിച്ച അവസരത്തെ ഹണി റോസ് വിശേഷിപ്പിച്ചത്. അവരുടെ രാവുകൾ എന്ന സിനിമ അടുത്തയാഴ്ച തിയറ്ററുകളിൽ എത്താനിരിക്കെയാണ് ഹണിയെ ചുറ്റിപ്പറ്റി ചില ഗോസിപ്പുകൾ പുറത്തുവന്നത്. <യൃ><യൃ>യുവനടനുമായി ഹണിറോസ് പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകാൻ പോകുന്നുവെന്നുമായിരുന്നു അടുത്തയിടെ പുറത്തുവന്ന വാർത്ത. സ്ത്രീകൾ സമൂഹത്തിൽ ഒട്ടും സുരക്ഷിതരല്ലെന്നും ജിഷയുടെ കൊലപാതകം നടന്നതിനു ശേഷമാണ് ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടതെന്നും അതുകൊണ്ടു വൈകാതെ ഹണി വിവാഹിതയാകുന്നു എന്നൊക്കെയായിരുന്നു വാർത്തകൾ. ഈ വാർത്തകളെല്ലാം അടിസ്‌ഥാന രഹിതമാണെന്നു ഹണിറോസ് സൺഡേ ദീപികയോടു പറഞ്ഞു. ഹണിയുടെ വിശേഷങ്ങളിലേക്ക്...<യൃ><യൃ><യ>അവരുടെ രാവുകൾ<യൃ><യൃ>അവരുടെ രാവുകൾ എന്ന സിനിമ ഈ 23 ന് തിയറ്ററുകളിലെത്തും. ചിലപ്പോൾ ചെറിയ മാറ്റമുണ്ടായേക്കും. ഒരു ഓഫീസ് ജീവനക്കാരിയുടെ വേഷമാണെനിക്ക്. മൈബോസ് എന്ന സിനിമയിൽ മംമ്തയുടേതു പോലുള്ള ഒരു കഥാപാത്രമാണ് ഇതിൽ ചെയ്തിരിക്കുന്നത്. ബോസിയായിട്ടുള്ള ഒരു കഥാപാത്രം. ഉണ്ണി മുകുന്ദനാണ് എന്റെ ജീവനക്കാരനായി എത്തുന്നത്. ഇവർക്കിടയിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പറയുന്നത്. ഉണ്ണിക്കു പുറമേ വിനയ് ഫോർട്ട്, ആസിഫ് അലി, നെടുമുടി വേണുച്ചേട്ടൻ ഇവരാണ് പ്രധാന കഥാപാത്രങ്ങൾ. ബംഗളൂരുവിൽ നിന്നുള്ള ഒരു കുട്ടിയുമുണ്ട്. ശരിക്കുമൊരു കുടുംബചിത്രമാണിത്. <യൃ><യൃ><യ>അവളുടെ രാവുകൾ അല്ല<യൃ><യൃ>അവളുടെ രാവുകൾ എന്ന ചിത്രവുമായി അവരുടെ രാവുകൾ എന്ന ചിത്രത്തിനു യാതൊരു ബന്ധവുമില്ല. പെട്ടെന്ന് ഒരു സാമ്യം തോന്നാമെങ്കിലും പഴയ ചിത്രവുമായി ഇതിനു യാതൊരു ബന്ധവുമില്ല. അവളുടെ, അവരുടെ എന്നൊരു സാദൃശ്യം മാത്രമേയുള്ളു. അവരുടെ അതായത് ഈ സിനിമയിലെ നാലു പേരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. ഇന്നത്തെ കാലത്തെ യുവജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണവർ. എങ്ങനെ തല്ലിപ്പൊളിയായി നടക്കാം, എങ്ങനെ ജോലി ചെയ്യാതെ പണമുണ്ടാക്കാം എന്നൊക്കെ ചിന്തിക്കുന്ന പയ്യന്മാരാണിവർ.<യൃ><യൃ><യ>മോഹൻലാലിനൊപ്പം<യൃ><യൃ><ശാഴ െൃര=/ിലംശൊമഴലെ/റെ8ബെശേഹ2ബ18092016.ഷുഴ മഹശഴി=ഹലളേ>ലാലേട്ടനോടൊപ്പമുള്ള കനൽ എന്ന സിനിമ നല്ലൊരു എക്സ്പീരിയൻസായി രുന്നു. ഇന്ത്യക്കു പുറത്ത് ദോഹയിലായിരുന്നു ചിത്രീകരണം കൂടുതലും. ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. കൂടെ അഭിനയിക്കുന്നവരോടെല്ലാം വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളത്. <യൃ><യൃ><യ>കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത<യൃ><യൃ>മലയാളത്തിൽ എനിക്കൊരു ബ്രേക്ക് തന്നത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയാണ്. വിനയൻ സാറിന്റെ ബോയ്ഫ്രണ്ടിലൂടെയാണ് സിനിമയിലെത്തിയത്. വളരെ നല്ലൊരു എൻട്രിയാണ് എനിക്കു ലഭിച്ചത്. പിന്നീട് ചെറിയൊരു ഗ്യാപ്പുണ്ടായി. ഒരു നല്ല ചിത്രത്തിനും വിജയ സിനിമയുടെ ഭാഗമാകാനും വേണ്ടി കുറച്ചു സമയമെടുത്തു. അതു ട്രിവാൻഡ്രം ലോഡ്ജിലൂടെയാണ് സംഭവിച്ചത്. പിന്നീടു വന്ന കഥാപാത്രങ്ങളെല്ലാം ആ സിനിമയിലെ കഥാപാത്രങ്ങളോടു ചായ്വുള്ളവയായിരുന്നു. മോഡേണായിട്ടുള്ള കഥാപാത്രം. അവയിൽ നല്ലതു മാത്രമാണ് ഞാൻ തെരഞ്ഞെടുത്തത്. <യൃ>പിന്നീട് അതിൽ നിന്നു വ്യത്യസ്തമായ ഒരു നാടൻ കഥാപാത്രം ചെയ്തത് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലായിരുന്നു. അതിനു ശേഷം കുമ്പസാരം പോലുള്ള ചിത്രങ്ങളിലെ വളരെ നല്ല കഥാപാത്രങ്ങൾ ചെയ്യാനായി. റിംഗ് മാസ്റ്ററിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു. എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നു. ഇനിയും പെർഫോം ചെയ്യാൻ പറ്റുന്ന ശക്‌തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. <യൃ><യൃ><യ>നെഗറ്റീവ് വേഷങ്ങൾ<യൃ><യൃ>റിംഗ് മാസ്റ്ററിൽ ചെയ്തതു നെഗറ്റീവ് വേഷമായിരുന്നു. ഉടനെ മറ്റൊരു നെഗറ്റീവ് വേഷം ചെയ്യാനില്ല. കസബയിൽ അവസരം കിട്ടിയതാണ്. എന്നാൽ അത്തരം നെഗറ്റീവ് വേഷങ്ങൾ കൂടുതൽ ചെയ്യാനെനിക്കു താത്പര്യമില്ല. നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന ശക്‌തമായ വില്ലത്തി വേഷം വന്നാൽ താത്പര്യം തോന്നിയാൽ ചിലപ്പോൾ ചെയ്യുമായിരിക്കാം.<യൃ><യൃ><യ>ഫേസ്ബുക്കിൽ സെൽഫി ചിത്രങ്ങൾ<യൃ><യൃ>സെൽഫി മാത്രമല്ല അല്ലാത്ത ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഫേസ്ബുക്കിലിടുന്ന 99 ശതമാനം ഫോട്ടോകളും മൊബൈൽ ഫോൺ കൊണ്ടെടുത്തതാണ്. എവിടെയങ്കിലും പോകുമ്പോഴൊക്കെ എടുക്കുന്ന ചിത്രമാണ് ഇടാറുള്ളത്. എന്റെ ചിത്രങ്ങൾ കൂടുതലും എടുക്കുന്നത് ഞങ്ങളുടെ ഡ്രൈവർ ചേട്ടനും അമ്മയുമാണ്. <യൃ><യൃ><യ>ഫേസ്ബുക്കിലൂടെ വിവാഹാഭ്യർഥന<യൃ><യൃ>ഫേസ്ബുക്കിൽ ഞാൻ പോസ്റ്റു ചെയ്യുന്നവയ്ക്കു വരുന്ന കമന്റുകളെല്ലാം തന്നെ വായിച്ചു നോക്കാറുണ്ട്. ചിലപ്പോൾ വളരെ നല്ല കമന്റുകൾ ഇടുന്നവരുമുണ്ട്. കൂട്ടത്തിൽ വിവാഹാഭ്യർഥന വന്നിട്ടുണ്ടാകാം. അതൊക്കെ ഒരു തമാശയ്ക്ക് എഴുതുന്നതായിരിക്കാം. അതിനെ ആ അർഥത്തിലേ എടുക്കാറുള്ളു. <യൃ><യൃ><യ>പ്രണയവാർത്ത ശൂന്യതയിൽ നിന്ന്<യൃ><യൃ>എന്നെക്കുറിച്ചു മുമ്പു ഗോസിപ്പ് വാർത്തകളൊന്നും തന്നെ വന്നിട്ടില്ല. അതിൽ ചിലർക്കു വിഷമമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടാണ് അവരിങ്ങനെ ഒരു വാർത്ത ചമച്ചത്. ശൂന്യതയിൽ നിന്നാണ് ഇങ്ങനെയൊരു വാർത്തയുണ്ടാക്കിയത്. ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു സംഘടന നടത്തിയ ഒരു സമരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. എല്ലാവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറെ വിഷമമുണ്ടാക്കിയ ഒരു സംഭവവമായിരുന്നു ജിഷവധം. ഇത്ര ക്രൂരമായി ഒരാളെ കൊലപ്പെടുത്തുക എന്നത് വളരെ വേദനാജനകമാണ്. സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാത്ത അവസ്‌ഥ. <യൃ>ജിഷ കൊല്ലപ്പെട്ടത് പകൽ അഞ്ചരയോടെ സ്വന്തം വീട്ടിൽ വച്ചാണ്. സ്വന്തം വീട്ടിൽ പോലും സ്ത്രീ സുരക്ഷിതയല്ല. എന്നോടൊപ്പം എപ്പോഴും അച്ഛനോ അമ്മയോ ഉണ്ടാകും. ഞാൻ തനിയെ ഇരുന്നോളാം, എനിക്കു പേടിയില്ല എന്നൊക്കെ അപ്പോൾ അവരോടു പറയുമായിരുന്നു. എന്നാൽ ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മ എന്നോടു പറഞ്ഞു, ഇപ്പോൾ കണ്ടില്ലേ എന്ന്. ഇതൊക്കെയാണ് അന്നു ഞാൻ സമരത്തിൽ സംസാരിച്ചത്. <യൃ><യൃ><യ>തലക്കെട്ട് അരോചകം<യൃ><യൃ>ജിഷയുടെ കൊലപാതകം കഴിഞ്ഞ് അഞ്ചാറു മാസങ്ങൾക്കു ശേഷം ഇപ്പോൾ ആ സംഭവവും എന്റെ വിവാഹമായി കോർത്തിണക്കി ഇങ്ങനെയൊരു ഗോസിപ്പ് പരത്തുന്നത്. അതിനവർ നൽകിയ തലക്കെട്ടാണ് ഏറ്റവും അരോചകമായി തോന്നിയത്. <യൃ>ഹണിറോസിനു രാത്രി ഉറങ്ങാൻ കഴിയുന്നില്ല എന്നായിരുന്നു ഹെഡിംഗ്. സ്ത്രീ സമൂഹത്തിൽ ഒട്ടും സുരക്ഷയല്ല എന്ന് ജിഷയുടെ കൊലപാതകത്തിനു ശേഷം എനിക്ക് ബോധ്യമായി. വിവാഹിതയായ സ്ത്രീക്ക് സമൂഹത്തിൽ സുരക്ഷയുണ്ട്. തനിയെ ഉറങ്ങാൻ പേടിയായതിനാൽ ഹണിറോസ് കല്യാണം കഴിക്കാൻ പോകുന്നു. അനുയോജ്യനായ ഒരാളെ കിട്ടിയാൽ വിവാഹം ഉടനുണ്ടാകും എന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. എത്രഭംഗിയായിട്ടാണ് ഇല്ലാത്ത സ്റ്റോറിയുണ്ടാക്കിയിരിക്കുന്നത്. അതു കഴിഞ്ഞ് അതിനെ മോഡിഫൈ ചെയ്തു യുവനടനുമായി ഞാൻ പ്രണയത്തിലാണെന്ന വാർത്ത വന്നു. ഞാനിതിനെ ഒരു തമാശയായേ കാണുന്നുള്ളു. എന്നാൽ ഒരു വാർത്ത ഉണ്ടാക്കാൻ എത്രമാത്രം കഷ്‌ടപ്പെടുന്നു എന്നു നോക്കണേ...<യൃ><യൃ><യ>വിവാഹം ഉടനെയില്ല<യൃ><യൃ> ഞാൻ സിനിമയിൽ വന്നിട്ട് പത്തു വർഷമായി. സിനിമ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. സിനിമയോട് ഏറെ ഇഷ്‌ടമുള്ളതു കൊണ്ടു വന്നതാണ്. വളരെ സീരിയസായാണ് ഞാൻ സിനിമയെ സമീപിക്കുന്നത്. എന്തു പറഞ്ഞാലും വിവാഹം കഴിഞ്ഞാൻ സിനിമയിൽ തുടരാൻ ബുദ്ധിമുട്ടാണ്. സിനിമയെ ഒരു ഓഫീസ് ജോലി പോലെ കൊണ്ടുപോകാനാകില്ല. ഓഫീസിൽ രാവിലെ ഒമ്പതിനു പോയാൽ വൈകിട്ട് അഞ്ചിനു തരിച്ചു പോരാം. ചിലപ്പോൾ വളരെ ദൂരസ്‌ഥലങ്ങളിലാവും ചിത്രീകരണം നടക്കുക. അതിരാവിലെ ഷൂട്ടിംഗ് തുടങ്ങിയാലും രാത്രി 12 കഴിഞ്ഞാലും ചിലപ്പോൾ തീർന്നു എന്നു വരില്ല. കുറച്ചു നല്ല കഥാപാത്രങ്ങളെക്കൂടി ചെയ്യണമെന്നാഗ്രഹമുണ്ട്. പിന്നെ ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള ജീവിതം ഞാൻ നന്നായി എൻജോയ് ചെയ്യുന്നുണ്ട്. പിന്നെ വിവാഹജീവിതത്തിലേക്കു കടക്കാനുള്ള പക്വതയുമായിട്ടില്ല. <യൃ><യൃ><യ>പഠനം<യൃ>ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ ബിഎ കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് ബിരുദം മൂന്നാം വർഷമാണിപ്പോൾ. ക്ലാസിൽ എല്ലാ ദിവസവും പോകാൻ സാധിക്കുന്നില്ലെങ്കിലും അധ്യാപകരെല്ലാം വലിയ സപ്പോർട്ടാണ് നൽകുന്നത്. <യൃ><യൃ><യ>പ്രദീപ് ഗോപി