രാമക്കൽ മേട്ടിലേക്കു വാ...ഇവിടത്തെ കാറ്റാണു കാറ്റ്...
രാമക്കൽമേട്ടിലെ കാറ്റിന്റെ ഇരമ്പലും മഞ്ഞിന്റെ കുളിരും അവിസ്മരണീയമായ അനുഭവമാണ്. നിറംമങ്ങാതെ നിൽക്കുന്ന ഈ കാഴ്ചകൾക്ക് മഴവില്ലിന്റെ മനോഹാരിതയാണ്. വെൺമേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളും താഴെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്നാടിന്റെ
പച്ചവിരിച്ച പാടങ്ങളുടെ ദൃശ്യചാരുതയും ആരും മറക്കില്ല. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിലുള്ള രാമക്കൽമേട്ടിലെ വിശേഷങ്ങൾ കണ്ടുതന്നെ അറിയണം. തമിഴ്നാട്ടിലെ കൃഷിയിടങ്ങളും റോഡും വൻമരങ്ങളുമെല്ലാം വിദൂരതയിൽ ഒരു പൊട്ടുപോലെ കാണപ്പെടുന്നത് ഹരം പകരും. എപ്പോഴും വീശിയടിക്കുന്ന കാറ്റിന്റെ ആരവത്തിൽ മല കയറുമ്പോൾ ക്ഷീണമെല്ലാം പമ്പകടക്കും. മലമുകളിൽ തോളോടു തോൾചേർന്നു നിൽക്കുന്ന കുറവൻ– കുറത്തി ശില്പങ്ങൾക്ക് പറയാനുള്ളത് ഒരു ജനതയ്ക്ക് വെളിച്ചം പകർന്നു നൽകിയതിന്റെ ചരിത്രമാണ്. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ രാമക്കൽമേട്ടിലെത്തിയാൽ ആരും പറയും ഇവിട ത്തെ കാറ്റാണു കാറ്റ്...

<ശാഴ െൃര=/ിലംശൊമഴലെ/റെ3ബെശേഹ2ബ18092016.ഷുഴ മഹശഴി=ഹലളേ>12.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ് ഇവിടത്തെ കാറ്റാടി പാടങ്ങൾ. മണിക്കൂറിൽ 35കിലോമീറ്റർ വേഗത്തിലാണ് കാറ്റുവീശുന്നത്. രാമക്കൽമേടിന്റെ പേരിനു പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമൻ ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ലങ്കയിലേക്കുള്ള യാത്രാമധ്യേ ഈ മേട്ടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തെരഞ്ഞെടുത്തത് ഇവിടെ വച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്‌ഥലത്തിന് രാമക്കൽമേട് എന്ന പേര് വന്നതരതേ. മേടിന് മുകളിലെ ’കല്ലുമ്മേൽ കല്ലു’മായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ താമസിച്ചിരുന്നെന്നും അക്കാലത്ത് പാഞ്ചാലിക്കു മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ഈ കല്ലുകളെന്നും ഐതിഹ്യം പറയുന്നു. ഗിരിശൃംഗങ്ങളുടെ റാണിയായ ഇടുക്കിയുടെ മനോഹാരിത നൂറുമടങ്ങ് വർധിപ്പിക്കുന്ന സ്‌ഥലമാണ് ഇവിടം.

<ശാഴ െൃര=/ിലംശൊമഴലെ/റെ3ബെശേഹ3ബ18092016.ഷുഴ മഹശഴി=ഹലളേ>മലമുകളിൽ കാറ്റിനോടു കിന്നാരം ചൊല്ലി ഹരിതഭംഗിനുകരാൻ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഓരോ വർഷവും ഇവിടേക്കു സഞ്ചാരികളുടെ പ്രവാഹം ഏറിവരികയാണ്. രാമക്കൽമേട്ടിലെ മനോഹാരിത സഞ്ചാരികൾക്ക് ആസ്വദിക്കാൻ സർക്കാർ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധവിനു കാരണം അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതാണ്. പ്രകൃതി കല്ലിൽ തീർത്ത വിസ്മയകാഴ്ചകളും കുതിര സവാരിയും കുളവും പേരയും മധുരിക്കും നെല്ലിക്കയും തേയിലക്കാടുകളും രാമക്കൽമേട്ടിലെ കാഴ്ചകൾക്കു ചാരുത പകരുന്നു. പടിഞ്ഞാറെ ചക്രവാളത്തിൽ ചെഞ്ചായം പൂശി സൂര്യൻ മറയുമ്പോൾ മഞ്ഞുതുള്ളികളിൽ വർണങ്ങൾ വിടരുന്നു.

<ശാഴ െൃര=/ിലംശൊമഴലെ/റെ3ബെശേഹ4ബ18092016.ഷുഴ മഹശഴി=ഹലളേ>എറണാകുളത്തു നിന്നു 150–ഉം, തൊടുപുഴയിൽനിന്നും 89–ഉം, തേക്കടിയിൽനിന്നു 43–ഉം മൂന്നാറിൽനിന്ന് 70 കിലോമീറ്ററുമാണ് രാമക്കൽമേട്ടിലേക്കുള്ള ദൂരം. സഞ്ചാരികൾക്കു താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രാമക്കൽമേട്ടിൽ എത്തുന്നവർക്ക് ഇവിടത്തെ നയനമനോഹര കാഴ്ചകൾ കണ്ടതിനു ശേഷം ചിന്നാർ വന്യജീവി സങ്കേതം, പെരിയാർ കടുവ സങ്കേതം, ഇരവികുളം നാഷണൽ പാർക്ക്, തൊമ്മൻകുത്ത്, കീഴാർകുത്ത്, കാൽവരി മൗണ്ട്, തേക്കടി, മൂന്നാർ, മാട്ടുപ്പെട്ടി തുടങ്ങി നിരവധി സ്‌ഥലങ്ങൾ കണ്ടു മടങ്ങാം.

<യ>സിജോ പി ജോൺ