എന്റെ വെള്ളിത്തൂവൽ
മലയാള സിനിമയുടെ വെള്ളിവെളിച്ച ത്തിലേക്ക് സമർപ്പിത ജീവിതത്തെ ഇതിവൃത്തമാക്കി കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും മൂല്യങ്ങൾ പകർന്നു നൽകാൻ ഒരു സിനിമ–എന്റെ വെള്ളിത്തൂവൽ. കുട്ടികളെ കേന്ദ്രകഥാപാ ത്രമാക്കി ഒരു കന്യാസ്ത്രീയുടെ ആഴ മായ ത്യാഗത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം. സിസ്റ്റർ ജിയയുടെ വാക്കുകളിലൂടെ

തിരക്കഥ പിറന്ന വഴി

മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസ സഭാംഗമായ സിസ്റ്റർ ജിയ എം എസ് ജെ ക്രിസ്ത്യൻ ആനുകാലികങ്ങളിലെ രചനകളിലൂടെ ശ്രദ്ധേയയാണ്. കുട്ടികൾക്കായി എഴുതിയിട്ടുള്ള കഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭ സമർപ്പിതവർഷാ ചരണം പ്രഖ്യാപിച്ചപ്പോൾ സമർപ്പിത രുടെ ജീവിതത്തെക്കുറിച്ച് ഒരു ലഘുചിത്രം ഒരുക്കണ മെന്ന ചിന്തയുണ്ടായി. ഇതിനായി നേരത്തെ എഴുതിയ തന്റെ കഥയ്ക്ക് തിരക്കഥ യൊരുക്കാനുള്ള ശ്രമമാരംഭിച്ചു. മാധ്യമരംഗത്തും സിനിമയിലും പ്രവർത്തിക്കുന്ന സുഹൃത്ത് ജയിംസ് ഇടപ്പള്ളി തിരക്കഥയൊരു ക്കാൻ സഹായിയായെത്തി. അത് ഷോർട്ട് ഫിലിമിലോ ടെലിഫിലിമിലോ ഒതുക്കി യാൽ പറയാനാഗ്രഹിച്ചതൊക്കെ പാതിവഴി യിൽ പറഞ്ഞുനിർത്തേ ണ്ടി വരുമെന്ന ആശങ്കയായി. അവിടെ നിന്നാണ് എന്റെ വെള്ളിത്തൂവൽ എന്ന സിനിമയുടെ പിറവി. യുവജനസംഘടനയിൽ തനിക്കൊപ്പം സജീവമായി പ്രവർത്തി ക്കുന്നതിനിടെ സിനിമാ പഠനം പൂർത്തിയാക്കിയ ജിതിൻ ഫ്രാൻസിസ് എന്ന യുവസംവിധായകൻ കൂടി എത്തിയതോടെ സിനിമാ ചർച്ച സജീവമായി.

സിനിമ തുടങ്ങുന്നു...

കഥയും തിരക്കഥയുമൊരുക്കിയാലും സിനിമയെടുക്കാൻ പണം വേണമല്ലോ. സിസ്റ്റർ തന്നെ മുൻകൈയെടുത്ത് നിരവധിപേരെ സമീപിച്ചു. സഭയെയും സമർപ്പിതരെയും സ്നേഹിക്കുന്ന ഒരുപാട് സുമനസുകൾ സഹായി ക്കാൻ തയ്യാറായി മുന്നോട്ടു വന്നു. തലശേരി ബിഷപ് മാർ ജോർജ് ഞെരളക്കാട്ടിന്റെ ആശീർവാദത്തോടെ കഴിഞ്ഞ നവംബറിൽ സിനിമയുടെ ചിത്രീകരണമാരംഭിച്ചു.

താരങ്ങളെത്തുന്നു....

ഇരുപത്തഞ്ചോളം കുട്ടികൾക്കൊപ്പം പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിനിമയെടുക്കാനായിരുന്നു പദ്ധതി. പക്ഷേ തിരക്കഥയുടെ കരുത്ത് ചോർന്നുപോകാതിരിക്കാൻ താരങ്ങൾ തന്നെ ആവശ്യമായിരുന്നു. തുടർന്ന് പ്രശസ്ത താരങ്ങളായ സരയു മോഹൻ കേന്ദ്രകഥാപാത്രമായ സിസ്റ്റർ മെറീനയായും കലാഭവൻ ഹനീഫ, സുശീൽകുമാർ, അൻസിൽ റഹ്മാൻ, ശ്രീലക്ഷ്മി, കണ്ണൂർ ശ്രീലത തുടങ്ങിയവർ മറ്റ് വേഷങ്ങളും ചെയ്യാനെത്തി. പുതിയ താരങ്ങൾ ക്കൊപ്പം കുട്ടികളും മികച്ച അഭിനയം കാഴ്ചവച്ചത് ചിത്രത്തിന് മുതൽക്കൂ ട്ടായി.

വാണിജയറാമും അൽഫോൻസും

കുട്ടികളെ മനസിൽ കണ്ടെഴുതിയ തിരക്കഥയായിരുന്നതിനാൽ സിനിമയുടെ പശ്ചാത്തലത്തിന് യോജിച്ച ഗാനങ്ങൾ കൂടി ആവശ്യമായിരുന്നു. തുടർന്ന് നിരവധി ക്രിസ്ത്യൻ ഭക്‌തിഗാനങ്ങളിലൂടെ ശ്രദ്ധേയനും വിൻസെൻഷ്യൻ സന്യാസസഭാംഗവുമായ ഫാദർ അഗസ്റ്റിൻ പുത്തൻപുര ഈണമിട്ട് സിസ്റ്റർ നിവേദിത എം എസ് ജെ രചിച്ച ആദ്യഗാനം തയ്യാറായി. ഗായിക സെലിൻ ജോസ് ആലപിച്ച ’ആത്മാവിൽ എന്റെ ആത്മാവിൽ...’ എന്നു തുടങ്ങുന്ന ഈ ഗാനം മലയാള ഗാനശാഖയ്ക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷ പുലർത്തുന്നതാണ്. സിസ്റ്റർ ജിയ തന്നെ രണ്ടാമത്തെ ഗാനം രചിച്ചു. മികച്ച ഗായകനും യുവസംഗീതസംവി ധായകനുമായ ജയദേവൻ ഈണം പകർന്ന പാട്ട് ചിട്ടപ്പെടുത്തിക്കഴി ഞ്ഞപ്പോൾ അത് പാടുന്നതിന് മലയാളത്തിന് എക്കാലത്തും സുപരി ചിതമായ ഒരു ശബ്ദം ആവശ്യമാണെ ന്നു തോന്നി. അതിനായുള്ള അന്വേഷ ണം വാണിജയറാമിലെത്തിച്ചേർന്നു. തിരുവനന്തപുരത്ത് ഓർക്കസ്ട്രേഷൻ നടത്തി ട്രാക്കെടുത്ത ശേഷം ചെന്നൈയിലെ സ്റ്റുഡിയോയിലെത്തി വാണിജയറാമിന്റെ സ്വരമാധുരിയിൽ ഗാനത്തിന്റെ റെക്കോർഡിംഗും പൂർത്തിയാക്കി.

ഇതിനിടെ കണ്ണൂർ രൂപതാ ബിഷപ് ഡോ അലക്സ് വടക്കുംതല പിതാവുമായി സിനിമയെക്കുറിച്ച് സംസാരിക്കാനിടയായി. സഭയുടെ മീഡിയകമ്മീഷനംഗമായി പ്രവർത്തിച്ച പരിചയമുള്ള അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിരക്കേറിയ സംഗീത സംവിധായകൻ അൽഫോൻസിനെ സമീപിച്ചു. മറ്റ് സിനിമകളുടെ തിരക്കു കൾക്കിടയിലും പശ്ചാത്തല സംഗീത ത്തിനു സമയം കണ്ടെത്താമെന്ന് അൽഫോൻസും സമ്മതമറിയിച്ചു.

സിനിമാപിടിത്തം

ഹോസ്പിറ്റലിലെ ജോലിയുടെയും സഭാശുശ്രൂഷയുടെയും തിരക്കുകൾ ക്കിടയിൽ സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെ ത്തേണ്ടിയിരുന്ന സിസ്റ്റർ ജിയയ്ക്ക അനുവാദവും സകല പിന്തുണയും നൽകി എം എസ് ജെ സന്യാസസഭാ അധികാരികളും സഹോദരിമാരും കൂടെ നിന്നു. കണ്ണൂർ ജില്ലയിലെ കിഴക്കൻ കുടിയേറ്റ ഗ്രാമങ്ങളിലായി രുന്നു ഇരുപത് ദിവസം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണം. ഇതൊ ന്നും പൂർത്തിയാവില്ല, പുറത്തിറങ്ങില്ല എന്നൊക്കെ വിമർശിച്ചവർ ഏറെ. സെൻസർ നടപടികൾ പൂർത്തിയാക്കി സിനിമ പ്രദർശനത്തിന് തയ്യാറായി ക്കഴിഞ്ഞു. സിനിമയുടെ ഡിവിഡി പ്രകാശനം ജൂലൈ മൂന്നിന് സീറോ മലബാർ സഭാ ദിനത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. ആദ്യ പ്രദർശനവും നടന്നു.

സിനിമ ജനങ്ങളിലേക്ക്...

ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഒരുസിനിമ ജനങ്ങളിലെത്തിക്കുക വെല്ലുവിളിയാണെന്ന തിരിച്ചറിവ് ഇതിനു പിന്നിലെ സാങ്കേതിക പ്രവർത്തകർക്കുണ്ട്. പ്രദർശനത്തിന് തിയറ്ററുകൾ ലഭിക്കുന്ന മുറയ്ക്കും തുടർന്ന് ടൂറിംഗ് ടാക്കിസ് മുഖാന്തിരം വിവിധ രൂപതകളുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിലും സ്‌ഥാപനങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. തിരഞ്ഞെടുത്ത തിയറ്ററുകളിലും ചിത്രം പ്രദർശിപ്പി ക്കും.

ഇംഗ്ലീഷ് സബ്ടൈറ്റിലുൾപ്പെടുത്തി വിദേശത്തേക്കും ചിത്രമെത്തിക്കാനു ള്ള ശ്രമത്തിലാണ്. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ മെഡിക്കൽ ലാബി ന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ ജിയ എംഎസ്ജെ പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കോച്ചേരിയിൽ ജോയിയുടേയും എൽസമ്മയുടേയും മകളാണ്. ചെറുപുഷ്പ മിഷൻലീഗ്, കെസിവൈഎം എന്നീ സംഘടന കളിൽ മികച്ച പ്രവർത്തനം നടത്തിയി രുന്ന സിസ്റ്റർ സന്യാസ ജീവിതം തെരഞ്ഞെടുത്തതിനു ശേഷവും വിവിധ ഭക്‌തസംഘടനകളുടെ ചുമതലകൾ വഹിച്ചു വരുന്നു. എംഎസ്ജെ സന്യാ സ സഭാധികാരി കളും സഹോദരിമാരും തനിക്ക് മികച്ച പിൻതുണയാണ് നൽകുന്നതെന്ന് സിസ്റ്റർ പറയുന്നു.
ഫോൺ: 9496633604

ജിനോ ഫ്രാൻസിസ്