Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ആത്മപ്രശംസ വേണ്ട, അപഹാസ്യരാകും
ചരിത്രം കണ്ടിട്ടുള്ള ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ മുൻനിരയിൽ നിൽക്കുന്ന അതുല്യപ്രതിഭയാണ് ആൽബർട്ട് ഐൻസ്റ്റൈൻ (1872–1955). ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹം 1921–ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടുകയുണ്ടായി. ജർമനിയിൽ ജനിച്ച അദ്ദേഹം നാസി ജർമനിയുടെ ആവിർഭാവത്തോടെ 1933–ൽ അമേരിക്കയിലേക്കു കുടിയേറുകയുണ്ടായി. 1955 ഏപ്രിൽ 18–ന് മരിക്കുന്നതുവരെ അദ്ദേഹം അമേരിക്കയിലായിരുന്നു താമസിച്ചിരുന്നത്.
ആപേക്ഷികസിദ്ധാന്തം അവതരിപ്പിച്ചതിനെത്തുടർന്ന് പ്രസിദ്ധനായിത്തീർന്ന ഐൻസ്റ്റൈന് ആരാധകർ ധാരാളമുണ്ടായിരുന്നു. അവരിലൊരാളായിരുന്നു ബ്രിട്ടീഷ് ചിത്രകാരനും എഴുത്തുകാരനുമായിരുന്ന സർ വില്യം റോത്തൻസ്റ്റെയ്ൻ (1872–1945). അദ്ദേഹം ഒരിക്കൽ ഐൻസ്റ്റൈന്റെ ഛായാചിത്രം വരയ്ക്കാൻ അനുമതി ചോദിച്ചു. ഐൻസ്റ്റൈൻ സന്തോഷപൂർവം അതിന് അനുമതി നൽകുകയും ചെയ്തു.
എന്നാൽ സ്റ്റുഡിയോയിൽ വച്ച് നടന്ന ചിത്രരചനയ്ക്കിടെ വെറുതെയിരിക്കാൻ ഐൻസ്റ്റൈൻ തയാറായില്ല. സ്റ്റുഡിയോയിലെത്തുന്ന അവസരങ്ങളിലൊക്കെ പണ്ഡിതൻ എന്നു തോന്നിയിരുന്ന ഒരാളെ അദ്ദേഹം കൂടെ കൊണ്ടുവന്നിരുന്നു. റോത്തൻസ്റ്റെയ്ൻ ചിത്രരചന നടത്തുന്ന സമയം മുഴുവനും ഐൻസ്റ്റൈൻ തന്റെ പല സിദ്ധാന്തങ്ങളെക്കുറിച്ചും കൂട്ടുകാരനോടു സംസാരിച്ചുകൊണ്ടിരുന്നു. ആ കൂട്ടുകാരനാകട്ടെ അധികമൊന്നും സംസാരിച്ചിരുന്നില്ല. ഐൻസ്റ്റീൻ പറഞ്ഞിരുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ തലകുനിച്ചു സമ്മതിക്കുകയോ അല്ലെങ്കിൽ തലകുലുക്കി തന്റെ അഭിപ്രായവ്യത്യാസം അറിയിക്കുകയോ മാത്രമാണ് ചെയ്തിരുന്നത്.
ചിത്രരചന തുടങ്ങി കുറേ കഴിഞ്ഞപ്പോൾ ഐൻസ്റ്റൈന്റെ കൂടെ വന്നിരുന്ന സുഹൃത്ത് ആരാണെന്നറിയാൻ റോത്തൻസ്റ്റെയിന് ആഗ്രഹം തോന്നി. അക്കാര്യത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചപ്പോൾ ഐൻസ്റ്റൈൻ പറഞ്ഞു, ‘ഇദ്ദേഹം ഒരു മാത്തമാറ്റിക്സ് വിദഗ്ധനാണ്. ഞാൻ അവതരിപ്പിക്കുന്ന സിദ്ധാന്തങ്ങൾ ശരിയാണോ എന്ന് ഇദ്ദേഹമാണ് എനിക്കു പറഞ്ഞുതരുന്നത്. കാരണം ഞാൻ കണക്കിൽ അത്ര വിദഗ്ധനല്ല.’ ഐൻസ്റ്റൈൻ അതിബുദ്ധിമാനാണെന്ന് ആരും സമ്മതിക്കുമായിരുന്നു. എന്നാൽ, ഐൻസ്റ്റൈൻ മാത്രം അക്കാര്യം സമ്മതിച്ചിരുന്നില്ല. തന്റെ പോരായ്മകളെക്കുറിച്ച് അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. എന്നുമാത്രമല്ല, മറ്റുള്ളവരുടെ മുൻപിൽ അത് സമ്മതിച്ചുകൊടുക്കുന്നതിനും അദ്ദേഹം തയാറായിരുന്നു. തന്മൂലമാണല്ലോ താൻ കണക്കിൽ അത്ര വിദഗ്ധനല്ല എന്ന് റോത്തൻസ്റ്റെയിനോടു പറഞ്ഞത്.
ഐൻസ്റ്റൈന്റെ കഥ തത്കാലം ഇവിടെ നിൽക്കട്ടെ. ഇനി അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മാർക്ക് ട്വയിനിനെക്കുറിച്ച് (1835–1910) ഒരു കഥ എഴുതട്ടെ. സാമുവൽ ലാങ്ഹോൺ ക്ലമൻസ് എന്നതായിരുന്നു ട്വയിനിന്റെ യഥാർഥ നാമം. ഫലിതസാഹിത്യകാരനായിരുന്ന ട്വയിൻ തന്റെ സാഹിത്യസൃഷ്ടികളിലൂടെ ഒട്ടേറെ പണം സമ്പാദിച്ചിട്ടുണ്ട്. ട്വയിനിന്റെ രണ്ടു പ്രധാന ഹോബികൾ വേട്ടയാടലും മീൻപിടിത്തവുമായിരുന്നു. ഒരിക്കൽ അദ്ദേഹം മെയ്ൻ സംസ്ഥാനത്ത് മൂന്നാഴ്ച മീൻപിടിക്കാൻ പോയി. മീൻപിടിത്തം നിരോധിക്കപ്പെട്ട സീസൺ ആയിരുന്നു അത്. ട്വയിൻ അതൊന്നും വകവയ്ക്കാതെ ധാരാളം മീൻപിടിച്ച് അവ ഐസ്ബോക്സുകളിൽ നിറച്ചു ട്രെയിനിൽ ന്യൂയോർക്കിലേക്കു മടങ്ങുകയായിരുന്നു.
തന്റെ നേട്ടങ്ങളെക്കുറിച്ച് സ്വയം പ്രസംശസിക്കുന്നതിൽ മടിയില്ലാത്ത ആളായിരുന്നു അദ്ദേഹം. എന്നുമാത്രമല്ല, വേട്ടയുടെയും മീൻപിടിത്തത്തിന്റെയും കാര്യംവരുമ്പോൾ അദ്ദേഹം സ്വയം വാനോളം പുകഴ്ത്താറുണ്ടായിരുന്നു. മെയ്നിലെ മീൻപിടിത്തത്തിനു ശേഷം ട്രെയിനിൽ ന്യൂയോർക്കിലേക്കു മടങ്ങുമ്പോൾ ട്വയിൻ തന്റെ അടുത്തിരുന്ന മാന്യനായ വ്യക്തിയോടു തന്റെ മീൻപിടിത്തത്തിന്റെ കഥ പൊടിപ്പും തൊങ്ങലും വച്ച് വിവരിച്ചു. അതിനുശേഷമാണ് ട്വയിൻ അറിയുന്നത് താൻ സംസാരിച്ചതു മീൻപിടിത്തവും വേട്ടയാടലുമൊക്കെ നിയന്ത്രിക്കുന്ന ഗെയിം വാർഡനോട് ആണെന്ന്.
താൻ അപകടത്തിൽ ചാടിയല്ലോ എന്നു സ്വയം വിലപിച്ചിരിക്കുമ്പോൾ വാർഡൻ ട്വയിനോടു പേര് ചോദിച്ചു. വാർഡന് തന്നെ മനസിലായില്ല എന്നു മനസിലാക്കിയ ട്വയിൻ പറഞ്ഞു, ‘അമേരിക്ക കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നുണയനാണ് ഞാൻ!’ താൻ പറഞ്ഞ മീൻപിടിത്തത്തിന്റെ കഥ നുണയാണെന്നു പറഞ്ഞ് ട്വയിൻ അന്ന് വാർഡന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടു. രണ്ട് അതുല്യ പ്രതിഭകളായിരുന്നു ഐൻസ്റ്റൈനും ട്വയിനും. ഒരാൾ ശാസ്ത്രത്തിൽ പ്രശോഭിച്ചപ്പോൾ മറ്റെയാൾ സാഹിത്യത്തിൽ തിളങ്ങി. എന്നാൽ ഇവർ തമ്മിൽ മറ്റൊരുകാര്യത്തിലും വലിയ വ്യത്യാസമുണ്ടായിരുന്നു. ഐൻസ്റ്റൈൻ അതിബുദ്ധിശാലിയായിരുന്നെങ്കിലും ആത്മപ്രശംസ അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നില്ല. ട്വയിനിനാകട്ടെ ആത്മപ്രശംസ ഹരമായിരുന്നു. അദ്ദേഹം എല്ലാം ഫലിതത്തിൽ അവതരിപ്പിച്ചിരുന്നതുകൊണ്ട് ആരും അതേക്കുറിച്ച് അത്ര വിമർശിച്ചില്ലെന്നു മാത്രം.
ആത്മപ്രശംസയുടെ കാര്യം വരുമ്പോൾ നാം ആരുടെ അടുത്താണ് നിൽക്കുന്നത്? ഐൻസ്റ്റൈന്റെ അടുത്തോ അതോ ട്വയിനിന്റെ അടുത്തോ? ബുദ്ധിശക്തിയുടെ കാര്യത്തിൽ നാമാരും ഐൻസ്റ്റൈന്റെ അടുത്തെത്തില്ലെന്നു തീർച്ചയാണ്. ആത്മപ്രശംസയുടെ കാര്യം വരുമ്പോഴും അങ്ങനെയാവാനല്ലേ സാധ്യത? എന്നാൽ ആത്മപ്രശംസയുടെ കാര്യം വരുമ്പോൾ നമ്മിൽ പലരും ട്വയിനിന്റെ വളരെ അടുത്ത് നിൽക്കാനല്ലേ സാധ്യത? കാരണം, മറ്റു പല കാര്യങ്ങളിലും നാം പിന്നിലാണെങ്കിലും സ്വയം പുകഴ്ത്തുന്ന കാര്യത്തിൽ നാം അത്ര പിന്നിലായിരിക്കുകയില്ലല്ലോ.
മാർക് ട്വയിൻ സ്വയം പ്രശംസിച്ചിരുന്നുവെങ്കിൽ ഒരുപരിധിവരെ അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടായിരുന്നു. കാരണം അദ്ദേഹം സാഹിത്യരംഗത്ത് അതികേമനായിരുന്നു. നാം സ്വയം പ്രശംസിക്കുകയാണെങ്കിൽ അതിനു മുൻപായി നാം എന്തിനെക്കുറിച്ച് പ്രശംസിക്കുന്നുവോ അതിൽ അതികേമനാണെന്ന് ഉറപ്പുവരുത്താം. അതു സാധിക്കുന്നില്ലെങ്കിൽ ആത്മപ്രശംസ നമുക്ക് ഉപേക്ഷിക്കാം. പ്രത്യേകിച്ചും ഐൻസ്റ്റൈനെപ്പോലെയുള്ളവർ വിനീതരായി നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത

ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top