Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
പഴമയുടെ വില
വാമൊഴിയും വരമൊഴിയുമാണു ചരിത്രം. പഴമയുടെ ശേഷിപ്പുകൾ അതിന്റെ പൂർണതയും. അവയുടെ അടയാളപ്പെടുത്തലുകളാണു രേഖകൾ. സത്യമെന്നതിന്റെ തെളിവുകൾ. പാരമ്പര്യത്തിന്റെ നേർസാക്ഷ്യങ്ങൾ. ചെപ്പേടും താളിയോലയും കല്ലെഴുത്തും അമൂല്യമാണ്. പഴഞ്ചെനെന്നു പറഞ്ഞു തള്ളുന്നതെല്ലാം നിധി കുംഭങ്ങളാണ്. പൂർവികരുടെ ജീവിതമാണത്. വിശുദ്ധമായി കരുതേണ്ടത്. ഭദ്രമായി സൂക്ഷിക്കേണ്ടത്. തലമുറകളുടെ അഭിമാനം. ആർക്കും വിലയിടാനാവില്ല. പഴക്കമാണു മൂല്യത്തിന്റെ അളവുകോൽ. പഴകുന്തോറും മൂല്യം കൂടും. അതിൽ കഥയും കവിതയുമുണ്ട്. നാടും നഗരവുമുണ്ട്. ആചാരവും അനുഷ്ഠാനവുമുണ്ട്. ദൈവവും വിശ്വാസവുമുണ്ട്. കുടുംബവും ജീവിതശൈലിയുമുണ്ട്. കൊടുക്കലും വാങ്ങലുമുണ്ട്. ഒന്നു തൊട്ടാൽ ഒരു കാലഘട്ടം മുഴുവൻ കൺമുന്നിലെത്തും. ഇതറിയുന്നവർ ചുരുക്കം. അറിഞ്ഞവർ ആവേശഭരിതരാകും.

ചരിത്രത്തിലേക്കുള്ള വഴികാട്ടികളാണു മ്യൂസിയവും ആർക്കൈവ്സും. എഴുതിയതെല്ലാം ആർക്കൈവ്സുകളിൽ. പണിതുണ്ടാക്കിയതെല്ലാം മ്യൂസിയങ്ങളിൽ. രണ്ടും പരസ്പര പൂരകങ്ങൾ. ചെന്നെത്തുന്നതു പഴമയുടെ അതിശയങ്ങളിലും ആശ്ചര്യങ്ങളിലും. ഒന്നുകണ്ടാൽ പൂർവികരെക്കുറിച്ചുള്ള അഭിമാനം വാനോളമുയരും. നിലവറകളിലെ മാറാലകളിൽ മറയേണ്ടവയല്ല. പീഠത്തിൽ കൊളുത്തിവച്ച ദീപംപോലെ തിളങ്ങേണ്ടവ. ഒന്നും എറിഞ്ഞു കളയാനുള്ളതല്ല. എല്ലാം സൂക്ഷിക്കപ്പെടേണ്ടത്. ഇന്നലെകൾ പ്രധാനപ്പെട്ടതാണ്. കാരണം ഇന്നുണ്ടാകുന്നത് ഇന്നലെകളിൽ നിന്നാണ്. പിതാവില്ലാതെ പുത്രനില്ല. പിതാവിന്റെ തുടർച്ചയാണു പുത്രൻ.

പഴമയുടെ പ്രൗഢി

പഴമയുടെ പ്രൗഢി ആവോളമുണ്ട് എറണാകുളം–അങ്കമാലി അതിരൂപതയുടെ മ്യൂസിയത്തിനും ആർക്കൈവ്സിനും. മേജർ ആർച്ച്ബിഷപ്പ്സ് ഹൗസിനോടു ചേർന്നുള്ള കാത്തലിക്ക് ആർട്ട് മ്യൂസിയത്തിലുള്ളതെല്ലാം വിവിധ ദേവാലയങ്ങളിൽനിന്നു കണ്ടെടുത്തവ. അല്ലെങ്കിൽ വ്യക്‌തികളുടെ സംഭാവന. പലതിനും നൂറ്റാണ്ടുകളുടെ പഴക്കം. അകപ്പറമ്പ് പള്ളിയുടെ ഭിത്തിക്കുള്ളിൽ നിന്നു കിട്ടിയ പരിശുദ്ധ കന്യാമറിയത്തന്റെ രൂപം മ്യൂസിയത്തിലിരുന്നു നമ്മെ നോക്കി പുഞ്ചിരിക്കും. ഇലച്ചാറും പഴച്ചാറും കൊണ്ടു നിറംകൊടുത്ത രൂപങ്ങൾക്കു വല്ലാത്ത ദൃശ്യഭംഗി. 1810–ൽ നിർമിച്ച സക്രാരിയുടെ കൊത്തുപണികളിൽ ജീവൻ തുടിക്കുന്നു. 1854–ലാണ് മാതാവ് അമലോത്ഭവയാണെന്നു മാർപാപ്പ പ്രഖ്യാപിച്ചത്. അതിന്റെ ഓർമയ്ക്കായി ആരോ വരച്ച ചിത്രം കിട്ടിയതു മട്ടാഞ്ചേരിയിൽ നിന്ന്. കണ്ടെത്തിയതു സുറിയാനി വായിക്കാനറിയാവുന്ന സായിപ്പും. അദ്ദേഹമതു വിലകൊടുത്തു വാങ്ങി. പിന്നെ മ്യൂസിയത്തിനു സമ്മാനിച്ചു. തല്ലിപ്പൊളിക്കുമ്പോൾ പഴയതെല്ലാം വിറ്റുതുലയ്ക്കരുതെന്ന ഓർമപ്പെടുത്തലായി അത്. പഴയ പള്ളികൾ വിശ്വാസ പൈതൃകങ്ങളുടെ ഇരിപ്പിടങ്ങളാണ്. രേഖകളില്ലെങ്കിലും ശേഷിപ്പുകൾ പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്. അത്ര വലുതാണു പഴമയുടെ വില.

ചോര പൊടിയുന്ന ക്രൂശിതരൂപം

രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ക്രൂശിതരൂപത്തിൽ നിന്നു ചോര പൊടിയുംപോലെ. മനുഷ്യരക്‌തത്തിൽ ചില രാസവസ്തുക്കൾ ചേർത്താണു ചോരപ്പാടുകൾ വരച്ചിരിക്കുന്നത്. ആട്ടിൻ തോലിലെഴുതിയ പഴയനിയമത്തിലെ പഞ്ചഗ്രന്ഥിക്ക് 800 വർഷത്തിന്റെ പഴക്കം. അറിയാതെ നമിച്ചുപോകും. വിലയിടാനാവാത്തത്. അതു മ്യൂസിയത്തിന്റെ ആഢ്യത്വം. 10–ാം നൂറ്റാണ്ടു മുതലുള്ള നാണയങ്ങൾ, പഞ്ചലോഹ പ്രതിമകൾ, ഒരുകിലോ വരെ തൂക്കമുള്ള വെള്ളിക്കാസകൾ, മണിക്കാസകൾ, സ്ലീവാക്കൊടി. അദ്ഭുതവും അഭിമാനവും ജനിപ്പിക്കുന്ന കാഴ്ചകൾ. മാതാവിന്റെ ചിത്രത്തിനു വല്ലാത്ത ദൃശ്യാനുഭവം. വെള്ളി, സ്വർണ നൂലുകളിൽ തിളങ്ങുന്ന കുർബാന ക്കുപ്പായങ്ങൾ. വിവാഹവേളയിൽ വധൂവരന്മാർ അണിഞ്ഞിരുന്ന ആഭരണങ്ങൾ. പടയോട്ടക്കാലത്ത് ടിപ്പു സുൽത്താൻ തകർത്ത ദേവാലയങ്ങളിൽ നിന്നുള്ള ശേഷിപ്പുകൾ. നിർനിമേഷരായി നിന്നുപോകും. കാരണവന്മാരുടെ മിടുക്കിൽ അതിശയം കൂറും.

രേഖയാണു സത്യം

ആർക്കൈവ്സിലേക്കുള്ള രേഖകളുടെ കണ്ടെത്തൽ ശ്രമകരമാണ്. എന്നാൽ രസകരവും. വായിച്ചറിയുമ്പോൾ അദ്ഭുതം തോന്നും. ഒരു കാലഘട്ടം മുഴുവൻ മുന്നിൽ തുറന്നുവരും. ആലുവ ചന്തപ്പള്ളി സ്‌ഥാപിച്ചത് എഡി 1815ൽ. എന്നാൽ, തെളിവൊന്നുമില്ല. അപ്രതീക്ഷിതമായി 1836–ൽ എഴുതിയ ഒഴുക (സമ്മതപത്രം) കിട്ടി. പള്ളിയുടെ പണി കഴിഞ്ഞ് 21–ാം വർഷം എഴുതിയത്. അതിലെല്ലാമുണ്ട്. പള്ളി പണിയാൻ ഭൂമി കൊടുത്തതു മുതൽ പണി തീർന്നതുവരെയുള്ള നാൾവഴി. തലമുറകൾ കൈമാറിയ കേട്ടുകേൾവി സത്യമായി. ചരിത്രത്തിന് ആധികാരികതയും.

മാർ ലൂയീസ് പഴേപറമ്പിലിന്റെ സ്വകാര്യ ശേഖ രത്തിൽ അപൂർവ വസ്തുക്കൾ ഏറെയുണ്ടാ യിരുന്നു. അവ ലൈബ്രറിയിൽ വെറുതെ കൂട്ടി ഇട്ടിരുന്നു. ഒന്നിളക്കി പരിശോധിച്ചു. അമൂല്യമാ യതൊന്നു കൈയിൽ തടഞ്ഞു. 1563–ൽ എഴുതിയതും അവസാനത്തെ പേർഷ്യൻ ആർച്ച്ബിഷപ് മാർ ഏബ്രഹാം ഉപയോ ഗിച്ചതുമായ ‘‘നോമോകാനോൻ’’ –ഉദയംപേരൂർ സൂന്നഹദോസിനു മുമ്പു നിലവിലുണ്ടായിരുന്ന സഭാനിയമങ്ങൾ. അച്ചടി തോൽക്കുന്ന വടിവൊത്ത കൈപ്പട. മഴവെള്ളം വീണ് ആകെ നനഞ്ഞിരുന്നു. വെയിലത്തുവച്ചുണക്കി. അല്പംപോലും മങ്ങലേറ്റില്ല. പുറംചട്ടയിട്ട് അലമാരയിൽ വച്ചു. അങ്ങനെയിരിക്കെ 2002–ൽ ചരിത്രകുതുകിയായ ഹംഗറിക്കാരൻ പ്രഫ. സ്റ്റീഫൻ പേഴ്സൽ കൊച്ചിയിൽ വന്നു. കേരളത്തിലെ ക്രൈസ്തവ കൈയെഴുത്തു ശേഖരങ്ങളുടെ കാറ്റലോഗ് തയാറാക്കുകയായിരുന്നു ലക്ഷ്യം. എറണാകുളം–അങ്കമാലി അതിരൂപതയിലുമെത്തി. അലമാര യിലിരുന്ന ‘‘നോമോകാനോൻ’’ കണ്ട് ആദ്യം അമ്പരന്നു. പിന്നെ സന്തോഷംകൊണ്ടു തുള്ളിച്ചാടി. വർഷങ്ങളായി അന്വേഷിക്കുന്നതു കണ്ടുകിട്ടിയിരിക്കുന്നു. രണ്ടുതവണ അതിൽ മുത്തമിട്ടു. മടങ്ങുന്നതിനു മുമ്പു കുറെ ചിത്രങ്ങളുമെടുത്തു. ഗർഷിണി ഭാഷയിലാണ് എഴുത്ത്. സുറിയാനി അക്ഷരത്തിലുള്ള മലയാളം. വായിക്കണമെങ്കിൽ മലയാളവും സുറിയാനിയും അറിയണം. സുറിയാനിയിലെഴുതിയ നൂറിലേറെ മറ്റു രേഖകളും ലൈബ്രറിയിൽ നിന്നു കണ്ടെടുക്കാനായി.

കണക്കപ്പിള്ളയുടെ കത്ത്

കൊരട്ടിപ്പള്ളിയിലെ കണക്കപ്പിള്ളയായിരുന്ന ഗോവിന്ദമേനോൻ ഓലയിൽ മെത്രാനെഴുതിയ കത്ത് ആർക്കൈവ്സിലുണ്ട്. ആ കത്തിങ്ങനെ. ‘‘പിതാവേ, 35 വർഷമായി രണ്ടു പറ നെല്ലിനാണു ഞാൻ പള്ളിയിൽ ജോലി ചെയ്യുന്നത്. ജീവിതച്ചെലവ് ഏറിയതിനാൽ അതു നാലു പറയെങ്കിലുമാക്കിത്തരാൻ തിരുവുള്ളമുണ്ടാകണം’’. അനുവദിച്ചു നൽകിക്കൊണ്ട് ഓലയിൽ മെത്രാൻ എഴുതിയ മറുപടിയും അവിടെയുണ്ട്. തകർന്ന ഇല്ലം പുനരുദ്ധരിക്കാൻ 100 പറ നെല്ല് കടമായി അനുവദിക്കണമെന്നു പള്ളിയോട് ആവശ്യപ്പെടുന്ന നമ്പൂതിരിപ്പാടിന്റെ കത്തും നെല്ല് മാത്രമല്ല മറ്റു നിർമാണ സാമഗ്രികളും സഹായമായി നൽകി ക്കൊണ്ടുള്ള മറുപടിയും ആർക്കൈവ്സിനെ അലങ്കരിക്കുന്നു.

കൊരട്ടി –കിഴക്കുംമുറി, മംഗലശേരി ആയി മാറിയതിനു പിന്നിലും ഒരു കഥയുണ്ട്. 1940– ലാണ്. ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം പള്ളി പണിയാൻ മംഗലശേരി ഇല്ലം ഒരേക്കർ 28 സെന്റ് ഭൂമി ദാനം നൽകിയത്. മംഗലശേരി ഇല്ലം നൽകിയ ഭൂമിയിൽ നിർമിച്ച പള്ളിക്കു മംഗലശേരി പള്ളി എന്നു വിളിപ്പേരുണ്ടായി. കാലക്രമേണ കൊരട്ടി–കിഴക്കുംമുറി ഇല്ലാതായി. പകരം മംഗലശേരി പ്രചാരത്തിലായി. വീട്ടുപേര് അങ്ങനെ പള്ളിപ്പേരും നാട്ടുപേരുമായി. സ്‌ഥലം ദാനം ചെയ്തുകൊണ്ടു മംഗലശേരി ഇല്ലത്തെ ശങ്കരൻ നമ്പൂതിരി ഓലയിൽ എഴുതിയ ഒഴിവും പള്ളിക്കാരുടെ നന്ദിക്കത്തും കണ്ടെടുത്ത് ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്.

ആചാരങ്ങളിലെ കൗതുകം

എറണാകുളം ഇടപ്പള്ളി പള്ളിയിലെ തിരുനാൾ പ്രസിദ്ധമാണ്. അതിലേറെ കൗതുകമുണ്ട് അവിടത്തെ ആചാരങ്ങൾക്ക്. കൊടിയേറ്റിനുമുമ്പ് 101 പലഹാരങ്ങൾ പള്ളിമേടയിൽ പ്രസുദേന്തിമാർ നിരത്തും. പിന്നീട് വികാരിയച്ചനെ ക്ഷണിക്കും. തൊപ്പിയും വച്ചു വികാരിയച്ചൻ പലഹാരങ്ങൾ നിരത്തിയിരിക്കുന്നതു വന്നു കാണും. പ്രസുദേന്തിമാർ തിരുനാൾ നടത്താൻ അനുവദിക്കണമെന്ന് അപേക്ഷിക്കും. അനുമതി ലഭിച്ചാലുടൻ വികാരിയച്ചനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളി നടയിലേക്ക് ആനയിക്കും. പിന്നീടാണു കൊടിയേറ്റ്. പഴയകാലത്ത് ഇടപ്പള്ളി സ്വരൂപത്തിന്റെ അനുമതി വേണമായിരുന്നു തിരുനാളിന്. അതിന് 101 പലഹാരങ്ങളുമായി പള്ളിക്കാർ നാടുവാഴിയെ മുഖം കാണിക്കാൻ കൊട്ടാരത്തിലെത്തും. എല്ലാം കണ്ടു ബോധിക്കുന്ന നാടുവാഴി തിരുനാളിന് അനുമതി നൽകും. മാത്രമല്ല, കൊടിയേറ്റുന്നതിനു വലിയൊരു കമുകും മുറിച്ചു നൽകും. അത് ആഘോഷമായി പള്ളി മുറ്റത്തു കൊണ്ടുവന്നു നാട്ടും. അതിലാണു കൊടി ഉയർത്തുന്നത്. അതിന്റെ പ്രതീകമോ തുടർച്ചയോ ആണ് ഇപ്പോഴത്തെ ആചാരങ്ങൾ.

ഇല്ലത്തിന്റെ വല്ലായ്മ പരിഹരിക്കാൻ പണയ വസ്തുക്കളുമായെത്തിയ നമ്പൂതിരിയും പണയ വസ്തുക്കൾ വാങ്ങാതെ പണം നൽകുന്ന പള്ളിക്കാരുടെ സ്നേഹവും താളിയോലകളിലെ തിളങ്ങുന്ന അധ്യായ ങ്ങളാണ്. പണത്തിനു പള്ളി ബുദ്ധിമുട്ടിയ പ്പോൾ സഹായിച്ച നമ്പൂതിരിയോടുള്ള പ്രതിനന്ദി. നമ്പൂതിരിയുടെ ഏക്കറുകണക്കിനു വരുന്ന പുരയിടം പാട്ടത്തിനെടുത്തവർ പാട്ടത്തുക നൽകാതിരുന്ന തുമൂലമാണ് ഇല്ലം ബുദ്ധിമുട്ടിലായത്.

ആർക്കിവിസ്റ്റും ക്യുറേറ്ററും

റവ.ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് മ്യൂസിയവും ആർക്കൈവ്സും. തികഞ്ഞ ആർക്കിവിസ്റ്റും ക്യുറേറ്ററുമാണ് അദ്ദേഹം. രേഖകളും പഴമയുടെ ശേഷിപ്പുകളും സത്യമാണെന്ന് അദ്ദേഹത്തിനറിയാം. അതുമാത്രമാണു ചരിത്രത്തിലേക്കുള്ള വഴിയെന്നും. 2001–ലാണു ചുമതലയേറ്റത്. അതിരൂപതയുടെ അന്നത്തെ സഹായമെത്രാൻ മാർ തോമസ് ചക്യത്തിന്റെ നിർദേശം. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ആരും ആ പണി ഏറ്റെടുക്കില്ല. അത്രയ്ക്കു ശ്രമകരം. ക്ഷമയും സൂക്ഷ്മതയും ഏറെ വേണം. വലിയ അനുഭവസമ്പ ത്തൊന്നുമുണ്ടായിരുന്നില്ല പയ്യപ്പിള്ളിയച്ചന്. എന്നാൽ, ചരിത്രം ഇഷ്ടമായിരുന്നു. പഴമയുടെ ശേഷിപ്പുകളെ മണിക്കൂറുകളോളം നോക്കിയിരിക്കും. അതിനൊരു മടുപ്പുമില്ല. കാരണവന്മാർ തൊട്ടതെല്ലാം അദ്ദേഹത്തിനു പൊന്നാണ്. 1997–ൽ ഇടപ്പള്ളി പള്ളിയിൽ കൊച്ചച്ചനായിരുന്നപ്പോഴാണു ചെറിയപള്ളി മ്യൂസിയമാക്കിയത്. അതുമാത്രമായിരുന്നു മുൻപരിചയം. എ.ഡി 593–ലാണു ചെറിയ പള്ളി നിർമിച്ചത്. മ്യൂസിയമാക്കാൻ തീരുമാനിച്ചതോടെ നന്നായി പണിയെടുത്തു. കിട്ടാവുന്ന രേഖകളത്രയും സമ്പാദിച്ചു. പഴമയിലെ നന്മ കണ്ടറിഞ്ഞ ദിനങ്ങൾ.

മ്യൂസിയത്തിന്റെയും ആർക്കൈവ്സിന്റെയും ചുമതല ലഭിച്ചതോടെ ഏറ്റം ഭംഗിയാക്കാനുള്ള ശ്രമം പയ്യപ്പിള്ളിയച്ചൻ തുടങ്ങി. പലതു പോയിക്കണ്ടു. കേരളത്തിൽ മൂന്ന് ആർക്കൈ വ്സുകളാണു പ്രധാനം. ട്രിവാൻഡ്രം സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട് റീജണൽ ആർക്കൈവ്സുകൾ. രേഖകളേറെയും രാജാക്കന്മാരുമായി ബന്ധപ്പെട്ടവ. മിക്കവാറും ഓലകളിലെഴുതിയത്. വൈകാതെ രേഖകളുടെ സമാഹരണം തുടങ്ങി. രേഖകൾ ഇനം തിരിച്ച് അടുക്കി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. അടച്ചുറപ്പും ശീതീകരണിയുമുള്ള മുറി വേണം. കിട്ടിയ രേഖകളത്രയും ഇനംതിരിച്ചു. പിന്നെ അവ പൊതിഞ്ഞു ചെറുപെട്ടികളിലാക്കി. കാറ്റലോഗുമുണ്ടാക്കി. ഇപ്പോഴും തുടരുന്ന യത്നം. അതൊരിക്കലും അവസാനിക്കുകയുമില്ല.

എറണാകുളം–അങ്കമാലി അതിരൂപതയുടെ ആർക്കൈവ്സിൽ അറുപതിനായിരത്തിലേറെ താളിയോലകളുണ്ട്. ഓലയിലെഴുതിയ രാമായണവും ആദ്യത്തെ സഞ്ചാരസാഹിത്യമായ വർത്തമാനപ്പുസ്തകവും അവിടെയുണ്ട്. ആയുർവേദ ചികിത്സാവിധികളെക്കുറിച്ചു പ്രതിപാദിക്കുന്ന ചെറുതും വലുതുമായ നിരവധി താളിയോലഗ്രന്ഥങ്ങൾ വേറെയും.

ചരിത്രത്തിലേക്ക് ഒരു വഴികാട്ടി

ജനങ്ങളിൽ കൂടുതൽ ചരിത്രാവബോധം സൃഷ്ടിക്കാൻ പയ്യപ്പിള്ളിയച്ചൻ മനോഹരമായൊരു പുസ്തകം രചിച്ചു. ഇംഗ്ലീഷിൽ. Dux ad Historiam (ചരിത്രത്തിലേക്ക് ഒരു വഴികാട്ടി). ചരിത്രരേഖകൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണു മുഖ്യപ്രമേയം. ആർക്കൈവ്സിന്റെയും മ്യൂസിയത്തിന്റെയും ആവശ്യകതയിലേക്കു വിരൽചൂണ്ടുന്ന പുസ്തകം. അതിൽ ചില പ്രായോഗിക നിർദേശങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. കാലഹരണപ്പെട്ടുവെന്നു കരുതിയ നിരവധി അമൂല്യശേഖരങ്ങളുടെ ചിത്രങ്ങൾ പുസ്തകത്തെ ആകർഷകമാക്കുന്നു. അവയൊക്കെയും എറണാകുളം–അങ്കമാലി അതിരൂപതയുടെ മ്യൂസിയത്തിലും ആർക്കൈവ്സിലും സൂക്ഷിച്ചിട്ടുണ്ടുതാനും. താളിയോല ഗ്രന്ഥങ്ങൾ, പഴയ പള്ളികൾ, സുറിയാനിയിലുള്ള കൈയെഴുത്തു പ്രതികൾ, ചെപ്പേടുകൾ തുടങ്ങിയവയുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. സെൻട്രൽ യൂറോപ്യൻ സർവകലാശാലയിലെ പ്രഫസർ ഹങ്കറിക്കാരൻ സ്റ്റീഫൻ പേഴ്സൽ എഴുതിയ ആമുഖത്തിൽ പയ്യപ്പിള്ളിയച്ചൻ ആർക്കൈവ്സും മ്യൂസിയവും ഒരുക്കുന്നതിനു സഹിക്കേണ്ടിവന്ന ത്യാഗങ്ങൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

മലയാളിക്കു ചരിത്രാവബോധം കുറവാണ് എന്നതിനോട് അച്ചനു യോജിപ്പില്ല. എന്നാൽ, 1950നും 2000ത്തിനും ഇടയിൽ ഒത്തിരി രേഖകൾ നഷ്ടപ്പെട്ടു. ഒന്നുകിൽ വിറ്റുപോയത്. അല്ലെങ്കിൽ വേണ്ടവിധം സംരക്ഷിക്കപ്പെടാതെ പോയത്. താളിയോലകളും കടലാസ് രേഖകളും സൂക്ഷിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. താത്പര്യക്കുറവാണു പ്രതിബന്ധം. പഴയസാധനങ്ങൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർ ഒന്നു വിളിച്ചാൽ മതി. അദ്ദേഹം ഓടിയെത്തും.

ഫാമിലി ട്രീ തയാറാക്കൽ പുതിയ ട്രെൻഡാണ്. അതിൽ ചരിത്രാന്വേഷണമുണ്ട്. കുടുംബത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണത്. പുതുതലമുറയിൽ ചരിത്രാവബോധം സൃഷ്ടിക്കാൻ അതിനു കഴിഞ്ഞേക്കുമെന്നാണ് പയ്യപ്പിള്ളിയച്ചന്റെ അഭിപ്രായം.

ഇനിയൊന്നും നഷ്ടപ്പെടരുത്

പോയതൊക്കെ പോയി. ഇനിയൊന്നും നഷ്ടപ്പെടരുത് എന്ന ആഗ്രഹമാണ് മ്യൂസിയത്തിന്റെയും ആർക്കൈവ്സിന്റെയും സ്‌ഥാപക ഡയറക്ടറായ പയ്യപ്പിള്ളിയച്ചനെ കർമോത്സുകനാക്കു ന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും സഹായമെത്രാന്മാരുടെയും പ്രോത്സാഹനം കൂടുതൽ കരുത്തു പകരുന്നു. ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് പോലുള്ള സ്‌ഥാപനങ്ങൾ ആക്കൈവ്സ് ഒരുക്കാൻ അച്ചന്റെ സേവനം ഉപയോഗിച്ചിട്ടുണ്ട്. മാന്നാനത്തും ചങ്ങനാശേരിയിലും കോട്ടയം അതിരൂപതയിലും കോട്ടയം സിഎം എസ് പ്രസിലും വ്യത്യസ്‌ഥ സന്യാസസഭകളുടെ ആസ്‌ഥാന ങ്ങളിലും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആർക്കൈവ്സുകളും മ്യൂസിയവും ഒരുങ്ങിവരുന്നു. ഇതിനൊപ്പം എറണാകുളം–അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളുടെ ചരിത്രമെഴുതാനും തുടങ്ങിയിട്ടുണ്ട്.
എറണാകുളം–അങ്കമാലി അതിരൂപതയിൽ ചാലക്കുടിക്കു സമീപം പുഷ്പഗിരി (മേലൂർ) ഇടവകാംഗമാണ് ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി. കുഞ്ഞുവറീത്–റോസ ദമ്പതികളുടെ മകൻ. സഹോദര ങ്ങൾ: വത്സ, പോൾസൺ. ആലുവ മംഗലപ്പുഴ സെമിനാരിയിൽ പഠനം പൂർത്തിയാക്കി. 1994 എപ്രിൽ ഏഴിന് പൗരോഹിത്യം സ്വീകരിച്ചു. ചരിത്രത്തിൽ എം.എ ബിരുദം നേടിയശേഷം യു.കെയി ലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന് ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും ഹിസ്റ്ററി ആൻഡ് ആർക്കൈവ്ൽ സയൻസിൽ പിഎച്ച്.ഡിയും
സമ്പാദിച്ചു.

ജിമ്മി ഫിലിപ്പ്
ചിത്രങ്ങൾ: ബ്രില്യൻ ചാൾസ്,
അനൂപ് ടോം


കെെപ്പുണ്യം
ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം ലോ​ക​മ​റി​യു​ന്ന​തു ചി​ല മ​നു​ഷ്യ​രി​ലൂ​ടെ​യാ​ണ്. സൃ​ഷ്ടി​ക​ൾ​ക്കു സം​ഭ​വി​ക്കു​ന്ന കോ​ട്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​വ​രാ​ണ് അ​വ​ർ. വേ​ദ​ന​യ്ക്കു പ​ക​രം സ​ന്തോ​ഷ​വും ആ​ശ
ചിരിക്കും ചിന്തയ്ക്കും 100
അപൂർവതകളിലേക്കു നടന്നു നീങ്ങുകയാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ഏപ്രിൽ 27ന് നൂറാം വയസിലേക്ക് പ്രവേശിക്കുന്ന വലിയ മെത്രാപ്പോലീത്തയുടെ ജീവിതം പൗരോഹിത്യ ശുശ്രൂഷയിൽ മാത്രം ഒത
ഉത്ഥിതന്‍റെ കല്ലറ തുറന്നപ്പോൾ
ജെ​റു​സ​ലേം ന​ഗ​ര​ത്തി​നു പു​റ​ത്ത് ത​ല​യോ​ടിന്‍റെ സ്ഥ​ലം എ​ന്ന​ർ​ഥ​മു​ള്ള ഗാ​ഗു​ൽ​ത്താ​യി​ൽ മ​റ്റാ​രെ​യും സം​സ്ക​രി​ക്കാ​ത്ത ചു​ണ്ണാ​ന്പു പാ​റ​യു​ടെ അ​റ​യി​ൽ ക്രി​സ്തു​വി​ന്‍റെ തി​രു​ശ​രീ​രം സം
ഓ ജറുസലേം...!
ഇതാണ് ഒലിവുമല. ഫെബ്രുവരിയിലെ ഒറ്റപ്പെട്ട ചാറ്റൽ മഴ ഒലിവുമരങ്ങളിൽനിന്നു കണ്ണീർത്തുള്ളികൾപോലെ മണ്ണിലേക്കു പൊഴിയുന്നു. സ്വെറ്ററുകളും അതിനു പുറമേ വിവിധ വർണങ്ങളിലുള്ള ഷാളുകളും ധരിച്ച വിശുദ്ധനാട് തീർഥാടകര
കൂട്ടക്കുരുതിയുടെ നിഗൂഢതകളിലേക്ക്
"ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യാ​ന്‍ സം​ഘ​പ​രി​വാ​ര്‍ ഒ​രു​ക്കി​യ​ത് ആ​സൂ​ത്രി​ത​മാ​യ ഗൂഢാ​ലോ​ച​ന​യാ​ണ്.’ ആ​ന്‍റോ അ​ക്ക​ര ഈ​യി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച "ക​ന്ധ​മാ​ലി​ലെ സ്വാ​മി ല​ക്ഷ്ണാ​ന​ന്ദ​യെ കൊ
എ​സ്ഐ ബിജുവിന്‍റെ ചക്കരക്കൽ ഡയറീസ്
ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്ന സി​നി​മ റി​ലീ​സാ​കു​ന്ന​ത് 2016 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്. പോ​ലീ​സു​കാ​രു​ടെ ജോ​ലി​യെക്കു​റി​ച്ചും പോ​ലീ​സ്‌‌സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ചും ജ​ന​ങ്ങ​ൾ ആ​ഴ​ത്ത
ജലമാന്ത്രികൻ
വ​ര​ൾ​ച്ച​യെ വ​രു​തി​യി​ലാ​ക്കി​യ ഒ​രാ​ൾ ന​മ്മു​ടെ അ​യൽ​പ​ക്ക​ത്തു​ണ്ട്. കൊ​ടി​യ വേ​ന​ലി​ലും തെ​ല്ലും പ​ത​റാ​ത്ത ഒ​രു എ​ൻ​ജി​നി​യ​ർ. പേ​ര് അ​യ്യ​പ്പ മ​ഹാ​ദേ​വ​പ്പ മ​സ​ഗി. ജ​ല​മാ​ന്ത്രി​ക​ൻ, ജ​ല​യോ​
അരങ്ങിലെ സൂര്യൻ
ലോകമൊരു വേദി.
നാമൊക്കെ അഭിനേതാക്കൾ
നിശ്ചിത വേഷങ്ങളുമായി വരികയും പോകുകയും ചെയ്യുന്നവർ
ഒരാൾക്കുതന്നെ എത്രയെത്ര വേഷങ്ങൾ!
(വില്യം ഷേക്സ്‌പിയർ
ആസ് യു ലൈക് ഇറ്റ്)


വ​ലി​യ വേ​ദി,
Welcome to മൗ​ലി​ന്നോം​ഗ്
ദൈ​വ​ത്തി​നൊ​രു നാ​ടു​ണ്ട്. പ​ച്ച​പു​ത​ച്ച കേ​ര​ള​മാ​ണ​ത്. പ​ക്ഷേ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം പൂ​ന്തോ​ട്ടം എ​വി​ടെ​യാ​ണ്?.

കേ​ര​ള​ത്തി​ൽ നി​ന്നു നാ​ലാ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​ർ അ​ക​ലെ ബം​ഗ്ല
വക്കീലിനെന്താ റബർ തോട്ടത്തിൽ കാര്യം ‍ ?
വ​ക്കീ​ലാ​കാ​ൻ കൊ​തി​ച്ചു, വ​ക്കീ​ലാ​കാ​ൻ പ​ഠി​ച്ചു, വ​ക്കീ​ലാ​കാ​ൻ ഒ​രു​ങ്ങി, എ​ന്നി​ട്ടും വ​ക്കീ​ലാ​കാ​തെ പോ​യ ഒ​രാ​ളു​ടെ ജീ​വി​തം പ​റ​യാം. ക്ലൈ​മാ​ക്സ് ഇ​ല്ലാ​ത്ത ജീ​വി​ത​മാ​യ​തു​കൊ​ണ്ട് ആ​ദ്യ​മ
മഹാരാജാവ് കൊണ്ടുവന്ന സമ്മാനം
ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി
സ്നേഹത്തിനു വിലയിട്ട ആക്ഷൻ ടി-ഫോർ
1940ൽ ​മ​രി​ക്കു​ന്പോ​ൾ 24 വ​യ​സു​ണ്ടാ​യി​രു​ന്ന അ​ന്ന ലെ​ങ്ക​റി​ങ്ങി​ന്‍റെ ചി​ത്രം ന​ല്കി​യ​ശേ​ഷ​മാ​ണ് ബി​ബി​സി ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. "നാ​സി കൂ​ട്ട​ക്കൊ​ല​യു​
സജിയുടെ രണ്ടാമൂഴം
ഇ​ത് സ​ജി തോ​മ​സ്. എ​രു​മേ​ലി മു​ക്കു​ട്ടു​ത​റ മു​ക​ളേ​ൽ തോ​മ​സി​ന്‍റെ​യും മ​റി​യ​ക്കു​ട്ടി​യു​ടെയും ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ​വ​ൻ. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് താ​മ​സി​ക്കു​ന്നു.

2013 ഒ​ക്ടോ​ബ​ർ
ടോം അച്ചനുവേണ്ടി ഒരു പ്രാര്‍ഥന
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇ​ന്നു യെ​മ​നി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വ​റ​യ്ക്കു​ള്ളി​ലാ​ണ്. ലോ​കം മു​ഴു​വ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​തും അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നു​വേണ്ടി​യാ​ണ്. അ​ച്ച​ൻ പീ​ഡി​പ്പി​ക്ക​പ
ഇങ്ങനെ പോയാല്‍ ശരിയാകില്ല
ലോ​ക ആ​രോ​ഗ്യ ഭൂ​പ​ട​ത്തി​ല്‍ സ​വി​ശേ​ഷ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ന​മ്മു​ടെ കൊ​ച്ചു​കേ​ര​ളം വി​ക​സി​ത രാ​ജ്യ​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കാ​വു​ന്ന പ​ല നേ​ട്ട​ങ്ങ​ളും ഇ​തി​ന​കം കൈ​വ​രി​ച്ചു​ക​ഴി​ഞ്ഞു. കേ​
അച്ഛനുറങ്ങിയ വീട്
ഇലപൊഴിഞ്ഞുതുടങ്ങിയ റബർമരങ്ങൾക്കിടയിലൂടെ വഴി ചെന്നുകയറിയത് അച്ഛൻ പടിയിറങ്ങിയ വീട്ടിലേക്ക്. തലയോലപ്പറന്പിലെ സർക്കാർ ആശുപത്രിക്കടുത്താണ് കാലായിൽ മാത്യുവിൻറെ വീട്. എട്ടുവർഷം മുന്പ് മാത്യു വീട്ടിൽനിന്നിറങ്
അന്നക്കുട്ടിയെ കണ്ടുപഠിക്ക്
കുണിഞ്ഞിയിലെ കൃഷിയിടങ്ങളിൽ പുതുവത്സരത്തിന്റെ പ്രകാശകിരണങ്ങൾ. അന്നക്കുട്ടിയുടെ സ്വപ്നങ്ങളിൽ ഇനിയും ചെയ്തു തീർക്കാനിരിക്കുന്ന വിദേശയാത്രകൾ ഉൾപ്പെടെയുള്ള നിരവധി ജോലികൾ. അതിരുകളില്ലാത്ത സ്വപ്നവും അതിനൊത്ത
2017; കരുതാം, കാത്തിരിക്കാം
കൊച്ചിയിലെ മെട്രോ റെയിൽ പാളത്തിലൂടെ മെട്രോ ട്രെയിൻ പായും. കണ്ണൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും ചെയ്യും. 83 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ റോക്കറ്റ് കുതി
പൂജ്യമായ ക്രിസ്മസ് സമ്മാനങ്ങൾ
ക്രിസ്മസിന് കോട്ടയം ആർപ്പൂക്കര നവജീവന്റെ ജീവചൈതന്യമായ പി.യു. തോമസിനു വേണ്ടത് അയ്യായിരം കേക്കുകളാണ്. കാശില്ലാത്ത ഈ കാലത്ത് എങ്ങനെ വാങ്ങും അയ്യായിരം കേക്കുകൾ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ട
കുട്ടനാട്ടിലൊരു സ്വർഗനാട്
കോട്ടയം ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയു
മീനച്ചിൽ തീരത്തെ കാനാൻ സമൃദ്ധി
പള്ളി അങ്കണം കാനാൻദേശംപോലെ മനോഹരവും കായ്കനികളാൽ സമൃദ്ധവുമായിരിക്കണമെന്ന് അജപാലകരും അജഗണങ്ങളും ചേർന്നെടുത്ത ദൃഢനിശ്ചയത്തിന്റെ ഫലപ്രാപ്തിയാണ് പാലാ രൂപതയിലെ ഇടവകത്തോട്ടങ്ങൾ. അധ്വാനം ആരാധനയും ഫലം അ
ജിലു ആത്മവിശ്വാസത്തിന്റെ കൈക്കരുത്ത്
അതിജീവനം എന്ന പദത്തിനു സ്വന്തം ജീവിതം കൊണ്ടു പര്യായമെഴുതിയൊരു പെൺകുട്ടി നമുക്കിടയിലുണ്ട്. വിധി ഇരുകൈകളും നിഷേധിച്ചപ്പോൾ തളരാതെ, കാലുകളെ കരങ്ങളായി കണ്ടവൾ. നിരാശയുടെ നിശബ്ദതകളിൽ ഒളിക്കാതെ, നിറമുള്ള നാളെ
നന്മമരത്തിന് 25 വയസ്
ഒന്നുമില്ലായ്മയിൽനിന്നും നാമ്പെടുത്ത നന്മയുടെ പൂമരം വളർന്നു പന്തലിച്ച് പതിനായിരങ്ങൾക്ക് ആശ്രയവും അത്താണിയുമായി. അതിന്റെ ചില്ലകളിൽ ചേക്കേറിയതു കോടിക്കണക്കിനു മനുഷ്യർ. പൂമരം പുറപ്പെടുവിച്ച ആത്മീയ സുഗന്ധ
വിജയത്തിന്റെ മസിലുപിടിത്തം
‘വെറുതെ മസിലുപിടിച്ചിട്ടു കാര്യമില്ല. ഇത്തിരി ഭക്ഷണംകൂടി കഴിക്കണം. ചിക്കൻ കറിവച്ചതോ വറുത്തതോ കാൽ കിലോ, മൂന്നു നേരമായിട്ട് 25 മുട്ട, കിലോയ്ക്ക് 190 രൂപ വിലയുള്ള ബ്രൗൺറൈസിലുണ്ടാക്കിയ ചോറ്, ഓട്സ്, വെജിറ്
രാജ്യസ്നേഹത്തിന്റെ ധർമടം കളരി
തലശേരിയിലെ ബ്രണ്ണൻ കോളജിലെ മൈതാനത്തിൽ ഓട്ടവും ചാട്ടവും ഒക്കെയായി ഒരു കൂട്ടം യുവാക്കൾ. മുന്നൂറോളം വരുന്ന യുവാക്കൾ പല വിഭാഗങ്ങളായി തിരിഞ്ഞ് കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവർക്ക് വേണ്ട നിർദേശം
വീണ്ടും അബ്ബ
‘ഒരിക്കൽ നിന്റെയും എന്റേതുമായിരുന്ന
വസന്തവും ഗ്രീഷ്മവും
എവിടേക്കു പോയെന്ന് എനിക്കറിയില്ല.
പക്ഷേ നിന്നോടുള്ള എന്റെ പ്രണയം
എന്നുമുണ്ടാകും.
നാം വീണ്ടും ഒന്നിക്കുംവരെ വിട.
എവിടെവച്ചെന്
ദ ഗ്രേറ്റ് ഇന്ത്യൻ കാമറ
ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ മരിച്ച പെൺകുട്ടിയുടെ തുറന്ന കണ്ണുകൾ കണ്ട് ലോകം കണ്ണുകൾ ഇറുക്കിയടച്ചു. തേങ്ങലടക്കാൻ പാടുപെട്ടു. ലോകത്തിന്റെ ഹൃദയം തുറപ്പിച്ച ആ ചിത്രമെടുത്ത ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായി
ഫ്രാൻസിസ് മാർപാപ്പ ചുംബിച്ച രക്‌തസാക്ഷി
2014 സെപ്റ്റംബർ 21*അൽബേനിയയുടെ തലസ്‌ഥാനമായ ടിരാനയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചെറിയൊരു യോഗം നടക്കുകയാണ്. ഒരു കസേരയിൽ ഫ്രാൻസിസ് മാർപാപ്പ. ചുറ്റിനുമായി കുറെ വൈദികരും കന്യാസ്ത്രീകളും സെമിനാരി വിദ്യാർഥിക
ആദിവാസി വിദ്യാർഥികളെ ചുംബിച്ചുണർത്തിയ ‘കിസ് ’
ഉദയസൂര്യന്റെ പൊൻപ്രഭയിൽ പുലർച്ചെ അഞ്ചരയോടെതന്നെ അതിമനോഹരമാണു പുരി ബീച്ച്. കലയും സംസ്കാരവും ശാസ്ത്രവും ആലിംഗനം ചെയ്തു നിൽക്കുന്ന ചരിത്രവിസ്മയമാണ് കൊണാർക് സൂര്യക്ഷേത്രം. തിരമാലകൾക്കു മണൽക്കോട്ടകെട്ടി ശാ
ദാനധർമത്തിന്റെ പത്മശ്രീ
ജീവിതം സാന്ത്വനത്തിനും സേവനത്തിനും എന്നതാണ് മേളാംപറമ്പിൽ പത്മശ്രീ കുര്യൻ ജോൺ എന്ന ബിസിനസ് പ്രമുഖന്റെ ദർശനം. ഇദ്ദേഹത്തിന്റെ മേളം എന്ന വൻബ്രാൻഡ് ബിസിനസ് ലാഭത്തിന്റെ ഏറിയ പങ്കും വേദനിക്കുന്നവർക്കു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.