അഗസ്ത്യകൂടത്തിലേക്ക് ഒരു സാഹസികയാത്ര
അഗസ്ത്യകൂടത്തിലേക്ക് ഒരു സാഹസികയാത്ര
ഫിലിപ് ചക്കാലമറ്റം
എസ്.എം. ബുക്സ് * പബ്ലിക്കേഷൻസ് ചേർപ്പുങ്കൽ, പാലാ.
ഫോൺ: 04822 256517, 8281458637
പേജ് 120, വില: 100
അഗസ്ത്യകൂട മലയിലേക്കു ഗ്രന്ഥകാരൻ നടത്തിയ യാത്രയുടെ വിവരണം. 1985–ൽ മറ്റു രണ്ടുപേർക്കൊപ്പമായിരുന്നു യാത്ര. വായിച്ചറിയുന്നതിനേക്കാളേറെ മല കയറുന്ന അനുഭവമാണ് വായനക്കാർക്ക്. ചെറിയ കാര്യങ്ങൾപോലും കൃത്യമായും ലളിതമായും പറയുന്നു. നോവൽപോലെ ഒറ്റയിരിപ്പിൽ വായിക്കാം. കാർട്ടൂണിസ്റ്റ് ടോംസിന്റേതാണ് അവതാരിക. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, സംവിധായകൻ ജോഷി മാത്യു, ആർട്ടിസ്റ്റ് സുജാതൻ എന്നിവരുടെ ആശംസാ കുറിപ്പുകളും ചേർത്തിട്ടുണ്ട്. പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്.

അമ്മമൊഴികൾ
സമാഹരണം:ടോം മാത്യു
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 237474
പേജ് 80, വില: 75
കോൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതത്തിൽനിന്നു സമാഹരിച്ച ജ്‌ഞാന വചസുകളാണ് ഉള്ളടക്കം. കുട്ടികൾക്കും മുതിർന്നവർക്കും നന്മയുടെ ജീവിതത്തിനു സഹായകം. ഉചിതമായ ഫോട്ടോകളും ലേഖനങ്ങൾക്കൊപ്പം നല്കിയിരിക്കുന്നു.

യാത്രയുടെ കാണാപ്പുറങ്ങൾ
ഒലിവ് പബ്ലിക്കേഷൻസ്
ഈസ്റ്റ് നടക്കാവ്, കോഴിക്കോട്.
പേജ് 138, വില: 120
വ്യത്യസ്ത വിഷയങ്ങളിലുള്ള 70 കവിതകളുടെ സമാഹാരം. നാലര പതിറ്റാണ്ടുകാലം വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ്. ഏതുകാലത്തും പ്രസക്‌തമായ വിഷയങ്ങൾക്ക് ഉജ്വലമായ ഭാവന നല്കിയിരിക്കുന്നു. പൂവച്ചൽ ഖാദറിന്റേതാണ് അവതാരിക.

ഭീകരതയ്ക്കും ചാവേർ സ്ഫോടനങ്ങൾക്കുമെതിരായ ഫത്വകൾ
ശൈഖുൽ ഇസ്ലാം,
ഡോ. മുഹമ്മദ് ത്വാഹിറുൽ ഖാദിരി
പരിഭാഷ: യഹ്യ ശിബ്ലി
ഒലിവ് പബ്ലിക്കേഷൻസ്
ഈസ്റ്റ് നടക്കാവ്, കോഴിക്കോട്.
പേജ് 266, വില: 240
ഭീകരവാദത്തിനും കലാപങ്ങൾക്കുമെതിരേയുള്ള ലേഖനങ്ങൾ. ഇസ്ലാം അർഥവും വിവക്ഷയും, കൊല്ലൽ നിയമവിരുദ്ധം, നാല് ഇമാമുമാരുടെ വിധികൾ, സലഫി പണ്ഡിതരുടെ നിലപാട്, സമാധാനപൂർണമായ മാതൃക തുടങ്ങിയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഡോ. ജോയൽ എസ് ഹേവാർഡിന്റേതാണ് അവതാരിക.

ജെ.എൻ.യു.വിലെ ചുവർ ചിത്രങ്ങൾ
ഷാജഹാൻ മാടമ്പാട്ട്
ഒലിവ് പബ്ലിക്കേഷൻസ്
ഈസ്റ്റ് നടക്കാവ്, കോഴിക്കോട്.
പേജ് 226, വില: 230
ധൈഷണികതയുടെയം സമരങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്രമായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിലെ അനുഭവ ങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനങ്ങൾ. മതനിരപേക്ഷതയുടെ ജൈവ ബോധ്യങ്ങൾ, പന്നിയും പശുവും മതനിര പേക്ഷതയും, കഴുത്തുപോയാലും എഴുത്തു മതി, മനം തുറക്കുന്ന വിദ്യാഭ്യാസം തുടങ്ങിയ ഈടുറ്റ ലേഖനങ്ങൾ.

കൊമ്പനാന
സി. മന്മഥൻ
ഒലിവ് പബ്ലിക്കേഷൻസ്
ഈസ്റ്റ് നടക്കാവ്, കോഴിക്കോട്.
പേജ് 57, വില: 50
കുട്ടികൾക്കുവേണ്ടിയുള്ള അതിമനോഹര മായ കവിതകൾ. ചെറിയ വാചകങ്ങളിൽ വലിയ ചിന്തകൾ നല്കുന്നവ. ആലങ്കോട് ലീലാകൃഷ്ണന്റേതാണ് അവതാരിക.

പവാസി കഥാകാരന്മാരുടെ സർഗയാത്രകൾ
മണർകാട് മാത്യു
ഒലിവ് പബ്ലിക്കേഷൻസ്
ഈസ്റ്റ് നടക്കാവ്, കോഴിക്കോട്.
പേജ് 177, വില: 150
പ്രവാസി കഥാകാരന്മാരായി അറിയപ്പെടുന്ന കാക്കനാടൻ, സക്കറിയ, എം. മുകുന്ദൻ, സേതു, എൻ.എസ്. മാധവൻ എന്നിവരു മായുള്ള അഭിമുഖങ്ങൾ. മലയാളത്തിന്റെ പ്രിയ എഴുത്തുകാർ മനസു തുറക്കുന്നത് വായനക്കാർക്ക് ആനന്ദദായകവും ആകാംക്ഷാഭരിതവുമാകുന്നു. വിലപ്പെട്ട അനുഭവങ്ങൾ വായനക്കാർക്കു കേൾക്കാം.

മാക്സിം ഗോർക്കി ഒരു സ്ത്രീയും മറ്റു കഥകളും
പരിഭാഷ: പൂന്തോട്ടം ചന്ദ്രമോഹൻ
ഒലിവ് പബ്ലിക്കേഷൻസ്
ഈസ്റ്റ് നടക്കാവ്, കോഴിക്കോട്.
പേജ് 234, വില: 210
റഷ്യക്കാരനും വിശ്വസാഹിത്യകാരനുമായ മാക്സിം ഗോർക്കിയുടെ തെരഞ്ഞെടുത്ത എട്ടു കഥകൾ. എഴുത്തിന്റെ കരുത്തും ലാളിത്യവും നേരിട്ടറിയാം.