എലോഹീമിന്റെ പാദമുദ്രകൾ
എലോഹീമിന്റെ പാദമുദ്രകൾ
ജേക്കബ് തെക്കേമുറി
വിമല ബുക്ക്സ്
പാസ്റ്ററൽ സെന്റർ, കാഞ്ഞിരപ്പള്ളി.
പേജ് 408, വില: 320
ചരിത്രം പുനർവായനയ്ക്കു വിധേയമാകുന്നത് ഇന്നു മലയാള നോവൽസാഹിത്യത്തിലെ പ്രകടമായ ഒരു സവിശേഷതയാണ്. അവിടേക്കാണ് ഈ നോവലിന്റെയും സ്‌ഥാനക്കയറ്റം. ഇത് ചരിത്രം നിറഞ്ഞുനില്ക്കുന്ന, ആത്മകഥയുടെ ഭാവാംശമുള്ള, സഞ്ചാരസാഹിത്യത്തിന്റെ പ്രതിപാദനമുള്ള നോവലാണ്. കഥ ബൈബിളിലേതും ഭാഷ കാല്പനികത യുടേതും വിവരണം റിയലിസത്തിന്റേതും സ്വഭാവം ഉത്തരാധുനികതയുടേതുമായി പരിഗണിക്കാവുന്ന ഉത്തമമായ ഒരു നോവലാ ണിത്. ഉള്ളടക്കവും കഥാപാത്രങ്ങളും ഭാവന യും ഭാഷയുമെല്ലാം ഇത്ര രചനാവൈഭവ ത്തോടെ കോർത്തിണക്കുന്നതിൽ നോവലി സ്റ്റിന്റെ സർഗ്ഗസിദ്ധി പ്രകടമാണ്. മലയാള നോവൽസാഹിത്യത്തിൽ അനന്യമായ ഒരു സ്‌ഥാനത്തിന് ഇത് അർഹമാകും.

ആത്മചക്ര
ജോസഫ് പട്ടാംകുളം
ഫോൺ: 9496429527
പേജ് 427, വില 375
വിവിധ വിഷയങ്ങൾ പ്രമേയമാക്കിക്കൊണ്ടുള്ള നോവൽ. മനുഷ്യരുടെ സാധാരണജീവിതവും അസാധാരണ ചിന്തകളും അവതരിപ്പിക്കുന്നു.

പച്ചമരത്തണൽ
സിസ്റ്റർ എലൈസ് മേരി എഫ്.സി.സി
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോൺ: 04828–206513, 9446712487
പേജ് 144, വില: 120
വയോധികരെയും അവരുടെ ചിന്തകളെയും അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. വാർധക്യത്തിന്റെ നിർമലതയെയും ആശങ്കകളെയും അവതരിപ്പിക്കുന്ന ലേഖനങ്ങൾ. ഇതു വായിക്കേണ്ടത് മക്കളും കൊച്ചുമക്കളുമാണ്. ഇതിലൂടെ കടന്നുപോകുന്ന വയോധികർക്കാകട്ടെ, ഗൃഹാതുരത്വമുണർത്തുന്ന ഒർമകളുമാകും ഇത്. സക്കറിയയുടെതാണ് അവതാരിക.

മേപ്പിൾ വൃക്ഷത്തിലെ ഇലകൾ
കെ.എസ്. റിച്ചാർഡ്
സാകേതം പബ്ലിക്കേഷൻസ്,
തിരുവനന്തപുരം
ഫോൺ: 0471– 2474993
പേജ് 306, വില 300
പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. മലയാളിയുടെ അമേരിക്കയിലെ ജീവിതവും അതിജീവനവുമാണ് വിവരിക്കുന്ന തെങ്കിലും ആഗോള കുടിയേറ്റത്തിന്റെ സമകാലിക ചിത്രം വെളിപ്പെടുന്നു. പ്രവാ സിയായ കുടുംബാംഗമോ പരിചയക്കാരോ ഇല്ലാത്ത മലയാളി ഉണ്ടാവില്ല. ഏവർക്കും ആസ്വദിക്കാവുന്ന പുസ്തകം.

നാടൻ പശുക്കളം
പരിപാലന രീതികളും
പി.ജെ. ജോസഫ്
ഡി.സി. ബുക്സ് കോട്ടയം
പേജ് 118, വില 120
കേരളത്തിലെ തനതു പശുവിനങ്ങളെ ഏറ്റവും ആദായകരമായി വളർത്തുവാനുള്ള വിജയകരമായ മാർഗങ്ങളും നാടൻ കൃഷിരീതികളും വിവരിക്കുന്ന ലേഖനങ്ങൾ. വിദേശ ജനുസിൽ പെട്ട പശുക്കളുടേതിലും ആരോഗ്യകരമാണ് നാടൻ പശുപ്പാലെന്നു ഗ്രന്ഥകാരൻ വ്യക്‌തമാക്കുന്നു. കൃഷി വകുപ്പ് മുൻ ഡയറക്ടർ ആർ. ഹേലി, ഡോ. എൻ. ശുദ്ധോദനൻ എന്നിവരുടെ ആമുഖ ലേഖനങ്ങളും ചേർത്തിട്ടുണ്ട്. സീറോ ബജറ്റ് പ്രകൃതിസൗഹൃദ കൃഷി എന്ന ലേഖനം ശ്രദ്ധേയമാണ്.

ഇലപൊഴിയും നേരം
സി.എം. മാത്തുക്കുട്ടി പാലയ്ക്കൽ
ഫോൺ: 9447484766
പേജ് 136, സൗജന്യവിതരണം
ഗ്രന്ഥകാരന്റെ സഹധർമിണി കാൻസർ ബാധിതയായി മരിച്ചതിന്റെ ഓർമക്കുറിപ്പു കളാണ് ഇതിലെ ലേഖനങ്ങൾ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടു ജീവിക്കുന്ന മനുഷ്യ ന്റെ വികാരവിചാരങ്ങൾ വരച്ചുകാട്ടുന്ന വാക്കുകൾ. അന്ത്യനിമിഷങ്ങളിലൂടെ കടന്നു പോകുന്ന ഭാര്യയെ സ്നേഹപൂർവം പരിചരി ക്കുന്ന ഭർത്താവ് വായനക്കാരെ ബോധ്യപ്പെ ടുത്തുന്നത് സ്നേഹത്തിന്റെ വിലകൂടിയാണ്.

കരുണയുടെ മുഖം
മല്പാൻ ഡോ. മാത്യു വെള്ളാനിക്കൽ
പേജ് 135 വില 110
പ്രോ സാങ്റ്റിറ്റി പബ്ലിക്കേഷൻസ്
മാങ്ങാനം കോട്ടയം,
ഫോൺ:0481–2578192
കാരുണ്യത്തിന്റെ ജീവിതശൈലി പിന്തുട രാൻ സഹായിക്കുന്ന പുസ്തകം. മറ്റു സുവിശേഷങ്ങളേക്കാളുപരി പിതാവിന്റെ കരുണയുടെ മുഖമായ ഈശോയെ പ്രത്യേ കം എടുത്തുകാണിക്കുന്ന വി. ലൂക്കായുടെ സുവിശേഷത്തിലെ പ്രധാന ഭാഗങ്ങൾ വിചിന്ത നത്തിനു വിഷയമാക്കുന്നു. ആധികാരിക മായ ബൈബിൾ
വിശകലനത്തിൽ അധിഷ്ഠിതവും സഭയുടെ നിലപാടുകളെ മുൻനിർത്തിയുമാണ് അവതരണം.

ദിവ്യതേജസ്
ടൈറ്റസ് കടമ്പാട് ഫോൺ: 9495472922
ജാവിയർ ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷൻസ്, കൊല്ലം രൂപത.
പേജ് 727, വില: 650
കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന ഡോ. ജെറോം എം. ഫെർണാണ്ടസിനെക്കുറിച്ചുള്ള ജീവചരിത്രവും ഓർമക്കുറിപ്പുകളാണ് ഇതിലുള്ളത്. ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ മുഖമൊഴി, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസ, ഡോ. ഡി. ബാബു പോളിന്റെ അവതാരിക എന്നിവയും നല്കിയിരിക്കുന്നു.