നിരാകരണത്തിന്റെ നാനാർത്ഥം
നിരാകരണത്തിന്റെ നാനാർത്ഥം
കെ.കെ. ശിവദാസ്
ജി.മോട്ടിവേഷൻ, ഗ്രീൻബുക്സ്, തൃശൂർ
പേജ് 104, വില 110
സംസ്കാര ചരിത്രത്തിൽ ഒഴിവാക്കപ്പെടുന്ന പ്രത്യേക മേഖലകളെക്കുറിച്ചുള്ള പഠനങ്ങൾ. ഒഴിവാക്കലിന്റെ രാഷ്ട്രീയം സാഹിത്യ ചരിത്രത്തിൽ, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ദളിതജീവിത ചിത്രീകരണം തോട്ടിയുടെ മകനിൽ തുടങ്ങി എട്ടു ലേഖനങ്ങൾ..

പേരക്കുട്ടികൾക്ക് ഒരു സമ്മാനം
സി.ടി. സൈമൺ മാസ്റ്റർ
നോവൽറ്റി പബ്ലിക്കേഷൻസ്, തൃശൂർ.
ഫോൺ: 0487 2307040
പേജ് 40, വില: 30
കുട്ടികൾക്കും മുതിർന്നവർക്കും വായി ക്കാൻ രസകരവും ചിന്തോദ്ദീപകങ്ങളുമായ ലഘുലേഖനങ്ങൾ. നന്മനിറഞ്ഞ കുടുംബ ത്തെയും വ്യക്‌തിജീവിതത്തെയും ലക്ഷ്യ മിടുന്നതാണ് ഓരോ വാചകവും. പേരിൽ പറയുന്നതുപോലെ പേരക്കുട്ടികൾക്ക് ഇതൊരു സമ്മാനംതന്നെ. കളർപേജുകളും നിലവാരമുള്ള ചിത്രങ്ങളും മനോഹാരിത വർധിപ്പിക്കുന്നു.

പത്രാധിപർ പറഞ്ഞത്
ചെറിയമുണ്ടം അബ്ദുൾ റസാഖ്
മേധാ പബ്ലിഷേഴ്സ്, വളവന്നൂർ, മലപ്പുറം
ഫോൺ: 9495710716
പേജ് 153 വില 150
മലപ്പുറത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ധിഷണ മാസികയിലെ തെരഞ്ഞെടുത്ത മുഖപ്രസംഗങ്ങളാണ് ഉള്ളടക്കം. പ്രസിദ്ധീകരണകാലത്തു മാത്രമല്ല, ഇന്നും പ്രസക്‌തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തീവ്രമായ ഭാഷ പത്രപ്രവർത്തനത്തിന്റെ തിരുത്തൽ ശക്‌തിയെ പ്രകടിപ്പിക്കുന്നു.

ജീവസ്പന്ദനങ്ങൾ
വിശുദ്ധ കമില്ലസ്
ജോസ് വഴുതനപ്പിള്ളി
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 236487, 237474
പേജ് 104, വില: 90
മുച്ചീട്ടുകളിക്കാരനായിരുന്ന കമില്ലസ് വിശുദ്ധനായി രൂപാന്തരപ്പെടുന്നതിന്റെ ചരിത്രമാണിത്. വിശുദ്ധ കമില്ലസിന്റെ ജീവചരിത്രം മനുഷ്യന്റെ അന്തരാത്മാവിൽ ഉറങ്ങിക്കിടക്കുന്ന ഉജ്വലമായ ആത്മീയതയുടെ പ്രകാശനമാണ്. ഓരോ വായനക്കാരനെയും ഇതു പ്രകാശിപ്പിക്കും.