മത്തായിയുടെ ദൈവവിളി
പൊൻമല
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600, 07599485900
പേജ് 167, വില 150
അവതരണത്തിലും ശൈലിയിലും വ്യത്യസ്തത പുലർത്തുന്ന നോവൽ. ആത്മീയതയുടെയും മാനസിക സംഘർഷങ്ങളുടെയും നേരിടലുകളാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. ലളിതമായ ഭാഷയിൽ ഗഹനമായ വിഷയങ്ങളെ അവതരിപ്പിക്കുന്നു.

THE ALTAR OF AN UNKNOWN GOD
Shan Joseph
MEDIA HOUSE, Delhi
Phone: 09555642600, 07599485900
Page: 113 Price: 200

ദൈവശാസ്ത്രത്തിന്റെ ചിന്തകളും അനുഭവങ്ങളും പങ്കിടുന്ന നോവൽ. വിശുദ്ധനാടുകളുടെ പശ്ചാത്തലത്തിൽ തയാറാക്കപ്പെട്ട വ്യത്യസ്തമായ രചന. പൗരോഹിത്യത്തിന്റെ മൂല്യങ്ങളുടെ നേർക്കാഴ്ചയാകാൻ ഉതകുന്ന ഭാവന. മികച്ച കടലാസും കളർ ലേ ഔട്ടും പുസ്തകത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.

EVERYDAY WITH ST. CLARE
Compiled by: Aloysius Kattady, TOR
MEDIA HOUSE, Delhi
Phone: 09555642600, 07599485900
Page: 400 Price: 150

അസീസിയിലെ വിശുദ്ധ ക്ലെയറിന്റെ ജീവചരിത്രത്തിൽനിന്നും രചനകളിൽനിന്നും തെരഞ്ഞെടുത്ത കുറിപ്പുകളാണ് ഇതിലുള്ളത്. 366 ദിവസവും വായിക്കാനും ധ്യാനിക്കാനും ഉതകുന്നവയാണ് ഓരോന്നും. ആത്മീയ വളർച്ചയ്ക്ക് സഹായകം.

THE STAR OF THE EAST
Jo Kunnumpuram
MEDIA HOUSE, Delhi
Phone: 09555642600, 07599485900
Page: 312 Price: 300

കൗൺസലിംഗിലും സൈക്കോ തെറാപ്പിയിലും കൂടുതൽ അറിവു പകരുന്ന ലേഖനങ്ങൾ. ഈ രംഗത്തെ പാശ്ചാത്യ–പൗരസ്ത്യ കാഴ്ചപ്പാടുകൾ പഠനവിധേയമാക്കിയിട്ടുണ്ട്. വ്യക്‌തിത്വ വികാസത്തിനും മനസിന്റെ നിഗൂഢതകളെ അനാവരണം ചെയ്യുന്നതിനും സഹായകമായ പഠനങ്ങൾ. ശാന്തവും ധ്യാനാത്മകവുമായ ജീവിതത്തിനു സഹായകം.