Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
കുട്ടനാട്ടിലൊരു സ്വർഗനാട്
കോട്ടയം ചങ്ങനാശേരി റോഡിൽ കുറിച്ചിയിൽനിന്നു കൈനടിയിലേക്കു പോകുന്ന ഗ്രാമീണറോഡ്. ഇളംകാറ്റിൽ ചാഞ്ചാടുന്ന പച്ചവിരിച്ച നെൽപ്പാടങ്ങളുടെ നടുവിലൂടെയുള്ള യാത്ര ആരുടെയും മനംകവരും. ഈരയിലെത്തുമ്പോൾ മുന്നിൽ തെളിയുന്ന പാത ഏതോ തുരുത്തിലേക്കുള്ള ഇടുങ്ങിയ വഴിയാണെന്ന് ഏതൊരു യാത്രക്കാരനും തോന്നിയേ ക്കാം... എന്നാൽ, ഒരുപിടി വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ച ഒരു അദ്ഭുതലോകത്തേക്കുള്ള കവാടമാണിത്. അവിടെ നിങ്ങളെ കാത്തു പറുദീസയുണ്ട്... ഏദൻതോട്ടവും സമരിയ പട്ടണവുമുണ്ട്. കാനായിലെ ഭവനവും കർഷകരുടെ അമ്മയും... അങ്ങനെ ബൈബിൾ കലാസൃഷ്‌ടികളുടെ വിസ്മയച്ചെപ്പ് ഒരുക്കിയിരിക്കുന്നു ഈര എന്ന കുട്ടനാടൻ ഗ്രാമത്തിൽ. ഏതൊരാളുടെയും മനംകവരുന്ന ഓരോ കാഴ്ചയ്ക്കും ഒരായിരം അർഥങ്ങളും സന്ദേശങ്ങളുമുണ്ട്.
ഈര ലൂർദ്മാതാ പള്ളിയിലും അങ്കണത്തിലുമായി ഒരുക്കിയിരിക്കുന്ന ആത്മീയാനുഭവം പകരുന്ന കാഴ്ചകൾ കാണാൻ ഓരോ ദിവസവും കുട്ടികളും സ്ത്രീകളും സന്യസ്തരും ഉൾപ്പെടെ നിരവധിപേർ എത്തുന്നു. കലാഭംഗി തുളുമ്പുന്ന ഉദ്യാനവും രൂപസൃഷ്‌ടികളും ഈരയിൽ ആരും കാണാത്ത ചെടികളും കായ്കളുമുണ്ടെന്നറിഞ്ഞും കാണാൻ അന്യമതസ്‌ഥർ പോലും ദിനംപ്രതി എത്തുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.

പ്രകൃതിയുടെ സൗന്ദര്യവും ഭക്‌തിയുടെ പവിത്രതയും ഇവിടെ ഒന്നുചേരുകയാണ്. ദേവാലയത്തിലും പരിസരത്തുമായി ബൈബിളിനെ അടിസ്‌ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഉദ്യാനവും മറ്റു കാഴ്ചകളുമാണ് ഏവരിലും വിസ്മയം ജനിപ്പിക്കുന്നത്.

വെറും 74 കുടുംബങ്ങൾ മാത്രമുള്ള, ഈര എന്ന കുഗ്രാമത്തിൽ സ്‌ഥിതിചെയ്യുന്ന പള്ളിയിലാണ് അത്യധ്വാനം നടത്തി ഇതു രൂപപ്പെടുത്തുകയും ഭംഗിയായി പരിപാലിക്കുകയും ചെയ്യുന്നതെന്നതാണു മറ്റൊരു വിസ്മയം. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈര പ്രദേശം ഈ ഒറ്റക്കാഴ്ചകളുടെ പേരിൽ ഏറെ പെരുമ നേടിയിരിക്കുന്നു. നാലേക്കർ വരുന്ന സ്‌ഥലത്ത് ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കാഴ്ചയിലേക്ക് ഒരു നിമിഷം മിഴിയോടിക്കാം.

കാനായിലെ ഭവനം

കാഴ്ചയിൽ ആദ്യം ദർശിക്കാനാവുക അതിദിവ്യമായ, പഴമയുടെ പ്രൗഢിയോടെ കാനായിലെ ഒരു ഭവനം അപ്പാടെ പുനരാവിഷ്കരിച്ചിരിക്കുന്നതാണ്. ഭവനത്തിനുള്ളിൽ ആറു കൽഭരണികൾ. അവയുടെ മീതെ കർത്താവിന്റെ കരം നീട്ടപ്പെട്ടിരിക്കുന്നു. കാനായിലെ കല്യാണവിരുന്നിൽ യേശു വെള്ളം വീഞ്ഞാക്കിയ കൽഭരണികളാണോയെന്നു തോന്നാം. കാഴ്ചക്കാരനിൽ ഏറെ ചിന്തകൾ ഉയർത്തുന്നതാണിത്.

വേരിൽനിന്നുയർന്ന കൊടിമരം

കെട്ടുപിണഞ്ഞ വേരുകളിൽനിന്നു വളർന്ന് ഉയർന്ന മരം പോലെയാണു കൊടിമരത്തിന്റെ നിൽപ്പ്. എമ്മാനുവേൽ എന്നു പേരിട്ടിരിക്കുന്ന കൊടിമരം വചനാധിഷ്ഠിതമായാണു നിർമിച്ചിരിക്കുന്നത്. സഭയുടെ ജീവിതത്തിലെ അടയാളങ്ങൾ സഭാ പാരമ്പര്യത്തിൽനിന്നുതന്നെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു മരത്തിലെ കൊടിമരം. സഭയുടെ മക്കളിൽ ജ്വലിക്കേണ്ട നിർമലമായ ഐക്യത്തെയാണു കെട്ടുപിണഞ്ഞ വേരുകൾ സൂചിപ്പിക്കുന്നത്. ഹൃദയം അടച്ചു ദൈവസന്നിധിയിൽ നിഷ്കാസിതനാകുന്ന മനുഷ്യന്റെ പ്രതീകമാണു മരക്കുറ്റി. മരക്കുറ്റിയിലെ പ്രാവിൻകൂട് ത്രിത്വൈക തണലിൽ ഭൂവിൽ വസിക്കുന്ന നിഷ്കളങ്കരായ അരിപ്രാവുകളുടെ സമൂഹമായ സഭയുടെ കൂടാരത്തെ സൂചിപ്പിക്കുന്നു. കൊടിമരത്തിലെ അഞ്ചു ചുറ്റുകൾ എമ്മാനുവേലിന്റെ അഞ്ചു തിരുമുറിവുകളെ സൂചിപ്പിക്കുന്നു. കൊടിമരത്തിനു മുകളിലെ ത്രികോണാകൃതിയുള്ള കൂടാരം സൂചിപ്പിക്കുന്നതു ത്രിത്വൈക സാന്നിധ്യത്തെയാണ്.

തിരയിൽ ഉലയുന്ന ഹൗസ്ബോട്ട്

യാത്ര ഇനി ഹൗസ്ബോട്ടിലൂടെയാകാം. ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്ന ഒന്നാണിത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഹൗസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോഹയുടെ പെട്ടകവും പൂർവ ഔസേഫിനെ പൊട്ടക്കിണറ്റിൽ എറിയുന്നതുമെല്ലാം ഹൗസ് ബോട്ടിനുള്ളിൽ കൊത്തിവച്ചിരിക്കുന്നു. തിരമാലയിൽപ്പെട്ട് ഉലയുന്ന ഹൗസ്ബോട്ടിലേക്കു കയറുമ്പോൾ കത്തുന്ന ചൂടിനാശ്വാസമായി ശരീരവും മനസും കുളിരണിയുന്നു. ഹൗസ്ബോട്ടിന്റെ പ്രവേശന കവാടത്തിലൂടെ നെൽവയലുകളിലെ ഇളംകാറ്റും മറു വാതിലിലൂടെ പമ്പയാറ്റിലെ മന്ദമാരുതനും ഉന്മേഷം പകരുന്നു. സെന്റ് മൈക്കിൾ പോയിന്റ് എന്നാണ് ഇതിനു പേര്.

കർഷകരുടെ അമ്മ

കർഷകരുടെ അമ്മയായി പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പവേല വ്യത്യസ്തമായ ഒരാശയമാണ്. കർഷകരുടെ മണ്ണിലെ ദേവാലയത്തിന്റെ മുൻഭാഗത്തു മുകളിലായി കർഷകരുടെ അമ്മ സ്‌ഥാനം പിടിച്ചിരിക്കുന്നു. കർഷകരുടെ അമ്മയായി മാധ്യസ്‌ഥം വഹിക്കുന്നവളായിട്ടാണു മറിയത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈയിൽ നെൽക്കതിരുകളും മറുകൈയിൽ ഉണ്ണിയെയും വഹിച്ചിരിക്കുന്നു. മദർ ഓഫ് ഫാർമേഴ്സ് എന്ന് ഇതറിയപ്പെടുന്നു.

സമരിയക്കാരിയും യേശുവും
ദേവാലയ മുറ്റത്തെ മറ്റൊരു അപൂർവ കാഴ്ചയാണു സമരിയ ഗ്രാമം. പള്ളിമുറ്റത്തെ കിണർ എങ്ങനെ ഒരു കലാസൃഷ്‌ടിയാക്കാം എന്ന ചിന്തയിൽനിന്നാണു സമരിയ പട്ടണം രൂപം കൊള്ളുന്നത്. നട്ടുച്ചനേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി സമരിയാക്കാരിയുടെ മുന്നിൽ കൈനീട്ടുന്ന ഈശോയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. കിണറിന്റെ പശ്ചാത്തലത്തിൽ സമരിയ പട്ടണം അപ്പാടെ നിർമിച്ചിരിക്കുന്നു. ചെങ്കല്ലിലും കരിങ്കല്ലിലും തീർത്തിരിക്കുന്ന പട്ടണം സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചയാണ്.

നെല്ല് വിളയുന്ന നാട്ടിൽ ആരും കാണാത്ത ഫലവൃക്ഷങ്ങളും

ഒരു അത്തിച്ചെടിയിൽനിന്നായിരുന്നു തുടക്കം. അത് ഈരയിൽ പള്ളിയുടെ പരിസരത്തുതന്നെ നട്ടു. കരുത്തോടെ വളർന്നു, പൂവിട്ടു, കായിട്ടു... അന്നു മുതൽ ചെടികൾ കടൽകടന്നെത്തിക്കൊണ്ടിരുന്നു. പള്ളിയിലും പരിസരങ്ങളിലും വേരുപിടിച്ച ഫലവൃക്ഷങ്ങളുടെ പേരുകളെഴുതിയാൽ ഈ പേജ് പോരാതെവരും.

തഴച്ചു വളരുന്ന ഒലിവ് മരം. ഒലിവ് വളരുന്ന കേരളത്തിലെ അപൂർവം ചില സ്‌ഥലങ്ങളിൽ ഒന്നാണ് ഇവിടം. ആമസോണിയൻ കാടുകളിൽനിന്നുള്ള അബിയു, ചൈനയിൽനിന്നുള്ള ലോങ്ങൻ, തെക്കുകിഴക്കൻ ഏഷ്യയിൽനിന്നുള്ള ദുരിയാൻ, മലയ് ദ്വീപ് സമൂഹങ്ങളിൽനിന്നുള്ള മാങ്കോസ്റ്റീൻ, ബ്രസീലിൽനിന്നുള്ള ജബോട്ടിക്കാ ബാ, ജമൈക്കയിൽനിന്നുള്ള ചെറി എന്നു തുടങ്ങി എത്രയെത്ര ഫലവൃക്ഷങ്ങൾ ഇവിടെ ഫലം തരുന്നു.

ലിലി പിലി, കാൻഡിൽസ്റ്റിക് ട്രീ, ബ്ലാക്ക് സപ്പോട്ട, ബറാബാ, തിളങ്ങുന്ന വയലറ്റ് നിറത്തിൽ കുലപോലെ കായ്ക്കുന്ന മുന്തിരിപ്പേര, പപ്പായകളുടെ രാജാവായ റെഡ് ലേഡി മുതൽ നിരവധി ഇനത്തിൽപ്പെട്ട പപ്പായകൾ, തായ്ലൻഡ് മാവ്, ഇസ്രയേലിൽനിന്നും ഇറാനിൽനിന്നുമുള്ള അത്തികൾ, ആത്ത, സബർജിൻ, പിസ്ത, ആപ്പിൾ, മിറക്കിൾ ഫ്രൂട്ട്, നാലിനം ചാമ്പകൾ, ഇലന്തപ്പഴം, മുസമ്പി, മധുര അമ്പഴം, ഇലകൾ കൈയിലിട്ട് തിരുമ്മിയാൽ പെരുംജീരകത്തിന്റെ പോലെ സുഗന്ധം നിറഞ്ഞ മരം, മൾബറിയും മാതളവും ദേവദാരുവും ലിച്ചിയും എന്നുവേണ്ട പലരും കണ്ടിട്ടില്ലാത്ത ഫലവൃക്ഷങ്ങൾ ഇവിടെ തണൽവിരിക്കുന്നു.

ഉണ്ണീശോയുടെ പൂന്തോട്ടം

ഉണ്ണീശോയുടെ പൂന്തോട്ടത്തിൽനിന്നാണ് കുട്ടികളുടെ ഒച്ചയും ബഹളവും കേൾക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികൾക്കു കളിക്കാനുള്ളതാണ് ഈ പൂന്തോട്ടം. ശിശുക്കളെ സ്നേഹിച്ച ഈശോ കുട്ടികൾക്ക് ഒരുക്കിയപോലെ ഒരിടം.

ഏലിയാ പ്രവാചകനും കാക്കയും

ആയുസിൽ ആർക്കും ഒന്നും കൊടുക്കാത്ത കാക്ക, എല്ലാം തന്റെ കൊക്കിലൊതുക്കാൻ ശ്രമിക്കുന്ന കാക്ക ഏലിയാ പ്രവാചകന് അപ്പം കൊണ്ടുചെന്നു കൊടുക്കുന്ന കാഴ്ച അതിമനോഹരമാണ്. ഏലിയാ പ്രവാചകൻ ഭക്ഷണമില്ലാതെ തളർന്നു ജോർദാന്റെ കിഴക്കുള്ള അരുവിക്കരയിലുള്ള ഗുഹയിൽ ഒളിച്ചു താമസിക്കുമ്പോഴുള്ള സംഭവമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അരുവിയും ഗുഹയുമെല്ലാം നമ്മെ വിശ്വാസത്തിന്റെ തീരത്തേക്ക് ആനയിക്കുന്നു.

നിന്റെ വഴി അടയുമ്പോൾ കർത്താവ് വ്യക്‌തികളിലൂടെയോ, വസ്തുക്കളിലൂടെയോ, ജീവജാലങ്ങളിലൂടെയോ വഴി തുറക്കുമെന്ന സന്ദേശം പകർന്നു നല്കുന്നു.

കൽക്കുളവും കൽക്കുരിശും

പാരമ്പര്യത്തിന്റെ ഭാഗമാണു പള്ളിമുറ്റത്തൊരു കൽക്കുരിശും കൽക്കുളവും ഉണ്ടായിരിക്കുക എന്നത്. കാൽ കഴുകി ദേവാലയത്തിൽ പ്രവേശിക്കുന്ന പഴയ ഒരു രീതി ഓർമിപ്പിക്കുന്നതാണിത്. വെറുപ്പ് ഉള്ളിൽനിന്നു കഴുകിക്കളഞ്ഞു ’അനുരഞ്ജിതരായി തീർന്നീടാം’ എന്ന ചിന്ത വിശ്വാസികളിൽനിറയ്ക്കുന്നതിനാണു കൽക്കുളവും ഒരുക്കിയിരിക്കുന്നത്. കൽക്കുളത്തിൽ നാലു സുവിശേഷകന്മാരുടെ അടയാളങ്ങൾ കല്ലിൽകൊത്തിയിരിക്കുന്നു.

പിയേത്തയും മണിമാളികയും

മൈക്കിൾ ആഞ്ചലോ കൊത്തിയ ലോകൈക ശില്പത്തിന്റെ മാതൃകയിലാണ് ഇവിടെ പിയേത്താ തീർത്തിരിക്കുന്നത്. ഇവിടെ എത്തുന്ന തീർഥാടകർ ഒരു നിമിഷമെങ്കിലും മൗനമായി പ്രാർഥിക്കാതെ പോകില്ല.

ഉന്നതമായ മണിമാളിക ആരെയും കാഴ്ചയുടെ കൊടുമുടി കയറ്റുന്നതാണ്. 25 അടി പൊക്കത്തിൽ തീർത്തിരിക്കുന്ന ഈ കൂറ്റൻ മണിമാളികയുടെ ഉള്ളിലൂടെ കയറി മുകളിലെത്തി കുട്ടനാടൻ കാഴ്ചകൾ കൺകുളിർക്കെ കാണാം.

മരിയൻ ആർട്ട് ഗാലറി
ലോകോത്തര മരിയൻ ചിത്രങ്ങൾ വീണ്ടും വരച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന പ്രത്യേക ചിത്രശേഖരമാണു മരിയൻ ആർട്ട് ഗാലറിയിലുള്ളത്. സഞ്ചാരികൾക്ക് അവ മനസിലാക്കുന്നതിനു ഓരോ ചിത്രത്തിന്റെയും പ്രത്യേകതകൾ ചുവടെ ചേർത്തിരിക്കുന്നു. കലാമേന്മ അല്പം പോലും കുറയാത്ത ഈ ചിത്രങ്ങൾ തീർഥാടകർക്കു സ്വർഗീയ ആനന്ദം പകരും.

പുഴയും പുഴയുടെ തീരവും

പുഴയുടെ തീരത്താണ് ആരാധനാക്രമക്കാലങ്ങളുടെ പ്രത്യേക റിലീഫ് വർക്കുകൾ തയാറാക്കിയിരിക്കുന്നത്. പുഴയുടെ സൗന്ദര്യം ചോർന്നുപോകാതെതന്നെ ഇവ തയാറാക്കിയിരിക്കുന്നു.

വിസ്മയങ്ങൾക്കു പിന്നിലെ ശക്‌തി

ഇവിടത്തെ ഓരോ ചെടിയേയും തൊട്ടുതലോടി പരിപാലിക്കുന്നത് മനസിന് സാന്ത്വനം നല്കുന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്ത ഷാജി തുമ്പേച്ചിറയിലച്ചനാണ്.

കർഷകത്തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരായ കർഷകരുമടങ്ങുന്ന 74 കുടുംബങ്ങൾ മാത്രമുള്ള ഈര പള്ളിയിൽ വികാരിയായി 2007ൽ ഫാ.ഷാജി തുമ്പേച്ചിറയിൽ എത്തുമ്പോൾ ഓടുമേഞ്ഞ ഷെഡുപോലുള്ള ദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. ചുറ്റും നെൽപ്പാടങ്ങൾ. പള്ളിയുടെ സമീപത്തുകൂടി പുഴയൊഴുകുന്ന പ്രകൃതിരമണീയമായ പ്രദേശം.

എന്നാൽ, ഈ വൈദികന്റെ നേതൃത്വത്തിൽ ഇടവകയും നാടും ഒരേ മനസോടെ ഒന്നു ചേർന്നപ്പോൾ സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത അദ്ഭുതങ്ങളാണ് ഈ മണ്ണിൽ വിരിഞ്ഞത്. മനോഹരമായ ഒരു ദേവാലയവും ഉദ്യാനവും മനംകവരുന്ന കലാസൃഷ്‌ടികളും. ‘മദർ ഓഫ് ഫാർമേഴ്സ്’ എന്ന പേരിലാണു മൂന്നുവർഷംകൊണ്ടു ദേവാലയം തീർത്തത്. ഇതോടൊപ്പം ഈര എന്ന ഗ്രാമം ആത്മീയമായും സാംസ്കാരികമായും സാമ്പത്തികമായും വളർന്നു. നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കും ദേവാലയം അരങ്ങൊരുക്കി. ഈശോ വസിക്കും കുടുംബം, മരിയൻ, ജീസസ്, മന്നാപേടകം, പളുങ്കുകടൽ, മഞ്ഞ് എന്നിവയടക്കം മൂവായിരത്തിലധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും അറിയപ്പെടുന്ന ധ്യാനപ്രസംഗകനും കൂടിയാണു ഫാ. ഷാജി തുമ്പേച്ചിറയിൽ.

ജോബി കണ്ണാടി


മഹാരാജാവ് കൊണ്ടുവന്ന സമ്മാനം
ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി
സ്നേഹത്തിനു വിലയിട്ട ആക്ഷൻ ടി-ഫോർ
1940ൽ ​മ​രി​ക്കു​ന്പോ​ൾ 24 വ​യ​സു​ണ്ടാ​യി​രു​ന്ന അ​ന്ന ലെ​ങ്ക​റി​ങ്ങി​ന്‍റെ ചി​ത്രം ന​ല്കി​യ​ശേ​ഷ​മാ​ണ് ബി​ബി​സി ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. "നാ​സി കൂ​ട്ട​ക്കൊ​ല​യു​
സജിയുടെ രണ്ടാമൂഴം
ഇ​ത് സ​ജി തോ​മ​സ്. എ​രു​മേ​ലി മു​ക്കു​ട്ടു​ത​റ മു​ക​ളേ​ൽ തോ​മ​സി​ന്‍റെ​യും മ​റി​യ​ക്കു​ട്ടി​യു​ടെയും ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ​വ​ൻ. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് താ​മ​സി​ക്കു​ന്നു.

2013 ഒ​ക്ടോ​ബ​ർ
ടോം അച്ചനുവേണ്ടി ഒരു പ്രാര്‍ഥന
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇ​ന്നു യെ​മ​നി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വ​റ​യ്ക്കു​ള്ളി​ലാ​ണ്. ലോ​കം മു​ഴു​വ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​തും അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നു​വേണ്ടി​യാ​ണ്. അ​ച്ച​ൻ പീ​ഡി​പ്പി​ക്ക​പ
ഇങ്ങനെ പോയാല്‍ ശരിയാകില്ല
ലോ​ക ആ​രോ​ഗ്യ ഭൂ​പ​ട​ത്തി​ല്‍ സ​വി​ശേ​ഷ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ന​മ്മു​ടെ കൊ​ച്ചു​കേ​ര​ളം വി​ക​സി​ത രാ​ജ്യ​ങ്ങ​ളോ​ടു കി​ട​പി​ടി​ക്കാ​വു​ന്ന പ​ല നേ​ട്ട​ങ്ങ​ളും ഇ​തി​ന​കം കൈ​വ​രി​ച്ചു​ക​ഴി​ഞ്ഞു. കേ​
അച്ഛനുറങ്ങിയ വീട്
ഇലപൊഴിഞ്ഞുതുടങ്ങിയ റബർമരങ്ങൾക്കിടയിലൂടെ വഴി ചെന്നുകയറിയത് അച്ഛൻ പടിയിറങ്ങിയ വീട്ടിലേക്ക്. തലയോലപ്പറന്പിലെ സർക്കാർ ആശുപത്രിക്കടുത്താണ് കാലായിൽ മാത്യുവിൻറെ വീട്. എട്ടുവർഷം മുന്പ് മാത്യു വീട്ടിൽനിന്നിറങ്
അന്നക്കുട്ടിയെ കണ്ടുപഠിക്ക്
കുണിഞ്ഞിയിലെ കൃഷിയിടങ്ങളിൽ പുതുവത്സരത്തിന്റെ പ്രകാശകിരണങ്ങൾ. അന്നക്കുട്ടിയുടെ സ്വപ്നങ്ങളിൽ ഇനിയും ചെയ്തു തീർക്കാനിരിക്കുന്ന വിദേശയാത്രകൾ ഉൾപ്പെടെയുള്ള നിരവധി ജോലികൾ. അതിരുകളില്ലാത്ത സ്വപ്നവും അതിനൊത്ത
2017; കരുതാം, കാത്തിരിക്കാം
കൊച്ചിയിലെ മെട്രോ റെയിൽ പാളത്തിലൂടെ മെട്രോ ട്രെയിൻ പായും. കണ്ണൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും ചെയ്യും. 83 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ റോക്കറ്റ് കുതി
പൂജ്യമായ ക്രിസ്മസ് സമ്മാനങ്ങൾ
ക്രിസ്മസിന് കോട്ടയം ആർപ്പൂക്കര നവജീവന്റെ ജീവചൈതന്യമായ പി.യു. തോമസിനു വേണ്ടത് അയ്യായിരം കേക്കുകളാണ്. കാശില്ലാത്ത ഈ കാലത്ത് എങ്ങനെ വാങ്ങും അയ്യായിരം കേക്കുകൾ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ട
മീനച്ചിൽ തീരത്തെ കാനാൻ സമൃദ്ധി
പള്ളി അങ്കണം കാനാൻദേശംപോലെ മനോഹരവും കായ്കനികളാൽ സമൃദ്ധവുമായിരിക്കണമെന്ന് അജപാലകരും അജഗണങ്ങളും ചേർന്നെടുത്ത ദൃഢനിശ്ചയത്തിന്റെ ഫലപ്രാപ്തിയാണ് പാലാ രൂപതയിലെ ഇടവകത്തോട്ടങ്ങൾ. അധ്വാനം ആരാധനയും ഫലം അ
ജിലു ആത്മവിശ്വാസത്തിന്റെ കൈക്കരുത്ത്
അതിജീവനം എന്ന പദത്തിനു സ്വന്തം ജീവിതം കൊണ്ടു പര്യായമെഴുതിയൊരു പെൺകുട്ടി നമുക്കിടയിലുണ്ട്. വിധി ഇരുകൈകളും നിഷേധിച്ചപ്പോൾ തളരാതെ, കാലുകളെ കരങ്ങളായി കണ്ടവൾ. നിരാശയുടെ നിശബ്ദതകളിൽ ഒളിക്കാതെ, നിറമുള്ള നാളെ
നന്മമരത്തിന് 25 വയസ്
ഒന്നുമില്ലായ്മയിൽനിന്നും നാമ്പെടുത്ത നന്മയുടെ പൂമരം വളർന്നു പന്തലിച്ച് പതിനായിരങ്ങൾക്ക് ആശ്രയവും അത്താണിയുമായി. അതിന്റെ ചില്ലകളിൽ ചേക്കേറിയതു കോടിക്കണക്കിനു മനുഷ്യർ. പൂമരം പുറപ്പെടുവിച്ച ആത്മീയ സുഗന്ധ
വിജയത്തിന്റെ മസിലുപിടിത്തം
‘വെറുതെ മസിലുപിടിച്ചിട്ടു കാര്യമില്ല. ഇത്തിരി ഭക്ഷണംകൂടി കഴിക്കണം. ചിക്കൻ കറിവച്ചതോ വറുത്തതോ കാൽ കിലോ, മൂന്നു നേരമായിട്ട് 25 മുട്ട, കിലോയ്ക്ക് 190 രൂപ വിലയുള്ള ബ്രൗൺറൈസിലുണ്ടാക്കിയ ചോറ്, ഓട്സ്, വെജിറ്
രാജ്യസ്നേഹത്തിന്റെ ധർമടം കളരി
തലശേരിയിലെ ബ്രണ്ണൻ കോളജിലെ മൈതാനത്തിൽ ഓട്ടവും ചാട്ടവും ഒക്കെയായി ഒരു കൂട്ടം യുവാക്കൾ. മുന്നൂറോളം വരുന്ന യുവാക്കൾ പല വിഭാഗങ്ങളായി തിരിഞ്ഞ് കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവർക്ക് വേണ്ട നിർദേശം
വീണ്ടും അബ്ബ
‘ഒരിക്കൽ നിന്റെയും എന്റേതുമായിരുന്ന
വസന്തവും ഗ്രീഷ്മവും
എവിടേക്കു പോയെന്ന് എനിക്കറിയില്ല.
പക്ഷേ നിന്നോടുള്ള എന്റെ പ്രണയം
എന്നുമുണ്ടാകും.
നാം വീണ്ടും ഒന്നിക്കുംവരെ വിട.
എവിടെവച്ചെന്
പഴമയുടെ വില
വാമൊഴിയും വരമൊഴിയുമാണു ചരിത്രം. പഴമയുടെ ശേഷിപ്പുകൾ അതിന്റെ പൂർണതയും. അവയുടെ അടയാളപ്പെടുത്തലുകളാണു രേഖകൾ. സത്യമെന്നതിന്റെ തെളിവുകൾ. പാരമ്പര്യത്തിന്റെ നേർസാക്ഷ്യങ്ങൾ. ചെപ്പേടും താളിയോലയും കല്ലെഴുത്തും അ
ദ ഗ്രേറ്റ് ഇന്ത്യൻ കാമറ
ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ മരിച്ച പെൺകുട്ടിയുടെ തുറന്ന കണ്ണുകൾ കണ്ട് ലോകം കണ്ണുകൾ ഇറുക്കിയടച്ചു. തേങ്ങലടക്കാൻ പാടുപെട്ടു. ലോകത്തിന്റെ ഹൃദയം തുറപ്പിച്ച ആ ചിത്രമെടുത്ത ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായി
ഫ്രാൻസിസ് മാർപാപ്പ ചുംബിച്ച രക്‌തസാക്ഷി
2014 സെപ്റ്റംബർ 21*അൽബേനിയയുടെ തലസ്‌ഥാനമായ ടിരാനയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചെറിയൊരു യോഗം നടക്കുകയാണ്. ഒരു കസേരയിൽ ഫ്രാൻസിസ് മാർപാപ്പ. ചുറ്റിനുമായി കുറെ വൈദികരും കന്യാസ്ത്രീകളും സെമിനാരി വിദ്യാർഥിക
ആദിവാസി വിദ്യാർഥികളെ ചുംബിച്ചുണർത്തിയ ‘കിസ് ’
ഉദയസൂര്യന്റെ പൊൻപ്രഭയിൽ പുലർച്ചെ അഞ്ചരയോടെതന്നെ അതിമനോഹരമാണു പുരി ബീച്ച്. കലയും സംസ്കാരവും ശാസ്ത്രവും ആലിംഗനം ചെയ്തു നിൽക്കുന്ന ചരിത്രവിസ്മയമാണ് കൊണാർക് സൂര്യക്ഷേത്രം. തിരമാലകൾക്കു മണൽക്കോട്ടകെട്ടി ശാ
ദാനധർമത്തിന്റെ പത്മശ്രീ
ജീവിതം സാന്ത്വനത്തിനും സേവനത്തിനും എന്നതാണ് മേളാംപറമ്പിൽ പത്മശ്രീ കുര്യൻ ജോൺ എന്ന ബിസിനസ് പ്രമുഖന്റെ ദർശനം. ഇദ്ദേഹത്തിന്റെ മേളം എന്ന വൻബ്രാൻഡ് ബിസിനസ് ലാഭത്തിന്റെ ഏറിയ പങ്കും വേദനിക്കുന്നവർക്കു
വ്യായാമം ഇന്നു തുടങ്ങാം
മരണത്തിലേക്കു നയിക്കുന്ന പത്ത് പ്രധാന അപകട ഘടകങ്ങളുടെ മുൻപന്തിയിൽ വ്യായാമരാഹിത്യം സ്‌ഥാനം പിടിച്ചിരിക്കുന്നു. പൊതുവായി പറഞ്ഞാൽ ഭൂമുഖത്തുള്ള 25 ശതമാനം പേർക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. 11നു
ചരിത്രം മാറിയ വഴി
അവളുടെ മേൽ അന്ധത വല്ലാത്തൊരു പുതപ്പ് പുതപ്പിച്ചിരുന്നു. ഓർമവച്ചനാൾ മുതൽ കണ്ണുകളിൽ ഇരുട്ടായിരുന്നു. മുന്നോട്ടുള്ള വഴി അന്യമായിരുന്നു. എന്നിട്ടും യാത്ര ഉപേക്ഷിച്ചില്ല. ജീവിതത്തിലെ ഓരോ കടമ്പ കടക്കുമ്പോ
ഓണസദ്യ പഴയിടം സ്റ്റൈൽ
ഓണം മലയാളികൾക്ക് ഒരുമയുടെ ഉത്സവമാണ്. കർക്കടകപ്പെയ്ത്തു കഴിഞ്ഞ് പ്രകൃതിതന്നെ കേരളത്തെ ഓണത്തിനായി ഒരുക്കുന്നു. ഓണവെയിലും ഓണപ്പൂക്കളും ഓണത്തുമ്പിയും ഓണത്തിലേക്ക് നമ്മെ വരവേൽക്കുകയാണ്. തിരുവാതിരയും തു
ദൈവം വിളിച്ചു, ആഗ്നസ് ഇറങ്ങുകയാണ്
ജീവിക്കാൻ ഏതെങ്കിലും വരുമാനമാർഗം ഉണ്ടാക്കിയേ തീരു എന്നുവന്നപ്പോൾ ഡ്രാന അസുഖകരമായ ഉറക്കത്തിൽനിന്നുണർന്നു. അവർ ഒരു ചെറിയ വസ്ത്രവ്യാപാരശാല തുടങ്ങി. അതോടെ ലാസറും ഉന്മേഷവാനായി. മെച്ചപ്പെട്ട വരുമാനം ബിസിനസി
സ്കോപ്യേയിലെ പെൺകുട്ടി
സ്വർഗം ഒരുങ്ങുകയാണ്. മദർ തെരേസ വിശുദ്ധ പദവിയിലേക്ക്.
ആകാശത്തിന്റെ നീലക്കരകൾ വെള്ളിമേഘങ്ങൾക്കൊപ്പം
വിശുദ്ധിയുടെ ചേല തുന്നാൻ ഇനി ഒരാഴ്ച. ചരിത്രം ഇന്ത്യയുടെ
മണ്ണിനെ ചുംബിക്കുന്നു. മദർ തെരേസയുട
നല്ലമ്മയായി നിർമല
മാതാപിതാക്കളെ ദൈവതുല്യം കണക്കാക്കുന്നവരാണ് നമ്മളിൽ ഏറെപ്പേരും. അവരുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷമെന്ന സത്യം തിരിച്ചറിയുന്നവർ. എന്നാൽ വളരെച്ചെറിയൊരു ശതമാനം ആളുകൾക്ക് മാതാപിതാക്കൾ ബാധ്യതയാണ്. ആ ബാധ്യതയെ
മീൻപിടിത്തക്കാരൻ ടൈറ്റസ്
മീൻപിടിത്തമാണ് ടൈറ്റസിന്റെ ജീവിതമാർഗം. പകലുദിക്കുമ്പോൾ വളപട്ടണം ബോട്ടുജെട്ടിയിൽനിന്നും ചെറുതോണിയിൽ ടൈറ്റസ് പുഴയിലിറങ്ങും. ഇടതുകൈയിൽ പങ്കായവും വലതുകൈയിൽ ചൂണ്ടയുമായി മത്സ്യങ്ങൾ ഒന്നിച്ചുകൂടുന്ന സ്‌ഥലം ത
ഇരുളിനെ അതിജീവിച്ച സംഗീതം
ഇമ്പമാർന്ന ഈണങ്ങൾ അവർക്കു സ്വാതന്ത്ര്യത്തിന്റെ സംഗീതമാണ്. കണ്ണിൽ ഇരുട്ടെങ്കിലും അവരുടെ മധുരശബ്ദങ്ങളിൽ വെളിച്ചത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ട്. വർണക്കാഴ്ചകൾ അന്യമെങ്കിലും, അവരുടെ നാവിൻതുമ്പിലെ ഹൃദ്യസം
രക്‌തസാക്ഷ്യം
റൂവൻ നഗരത്തിലെ സാൻ എറ്റ്യൻ ഡു റുവ്റ ദേവാലയത്തിൽ ഐഎസ് ഭീകരർ നടത്തിയ ക്രൂര കൊലപാതകത്തിന്റെ ദൃക്സാക്ഷികളായ മൂന്നു സന്യാസിനികൾ തങ്ങളുടെ അനുഭവം പങ്കുവച്ചതിന്റെ പരിഭാഷ...

രാവിലെ 9.30–തിനോടടുത്ത സമയം.
മൊയ്തുവിന്റെ നുഴഞ്ഞുകയറ്റങ്ങൾ
ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് മണൽ കാറ്റിന്റെ ഓർമപ്പരപ്പിലൂടെ മൊയ്തു കിഴിേൾരി നടക്കുകയാണ്, കിതപ്പറിയാത്ത കാലം തേടി. രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ആരോടും ചോദിക്കാതെ പറയാതെ നടന്നുപോയ കൗമാര–യൗവന കാലങ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.