Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
ചിത്രകലയിലെ ഉദയപ്രഭാവം
ഈയിടെ തൃശൂരിൽ നടന്ന ലളിതകലാ അക്കാദമി ചിത്രകലാ ക്യാമ്പിൽ ഉദയകുമാർ വരച്ച ചിത്രം ശ്രദ്ധേയമായി. മഹാഭാരതത്തെ സമകാലീനമായി നോക്കിക്കാണുന്ന പ്രമേയങ്ങളുടെ അടിസ്‌ഥാനത്തിൽ നടന്ന നാഷണൽ ക്യാമ്പായിരുന്നു അത്. യുദ്ധമെല്ലാം കഴിഞ്ഞ് രണഭൂമിയുടെ കരാളതയിൽ മരണംകാത്ത് ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ മഹാഭാരതത്തിലെ ഉജ്‌ജ്വല കഥാപാത്രങ്ങളിലൊന്നാണല്ലോ. ആ രംഗമാണ് ഉദയകുമാർ ചിത്രീകരിച്ചത്. ഒരു വ്യത്യാസമുണ്ട്. ശരശയ്യയിൽ ഭീഷ്മരല്ല മഹാത്മാഗാന്ധിയാണ് ശയിക്കുന്നത്. ചുറ്റിലും പൊങ്ങിപ്പടർന്ന പുകയും യുദ്ധാനന്തര ശേഷിപ്പുകളും നിറങ്ങളുടെയും പ്രമേയത്തിന്റെയും തീക്ഷ്ണതയും രൂപംകൊണ്ട ചിത്രമാണത്. നമ്മുടെ രാഷ്ട്രീയ ഭീഷ്മരാണല്ലോ ഗാന്ധി. സമൂഹത്തിൽ നാം കൈവിട്ടുകളയുന്ന സത്യങ്ങളുടെ ശരമുനകളിൽ നാം ഗാന്ധിയെ കിടത്തിയിരിക്കുന്നു. സർഗാത്മകമായ സാമൂഹിക സംവാദങ്ങളായി ഉദയന്റെ ചിത്രങ്ങൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നു. മൂർത്തതയ്ക്കും അമൂർത്തതയ്ക്കും ഇടയ്ക്കുള്ള മേഖലയിലാണ് ഉദയന്റെ ചിത്രങ്ങളുടെ സ്‌ഥാനം. നിറങ്ങളുടെ തീക്ഷ്ണമായ വിന്യാസം അവയിൽ കാണാം. നമ്മുടെ കണ്ണിലും മനസ്സിലും തറയ്ക്കുന്ന ചിത്രങ്ങൾ.

സമീപകാലത്തായി ചിത്രകലയ്ക്ക് കേരളത്തിൽ പുതിയൊരു ഉണർവുണ്ടായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ പ്രവർത്തനങ്ങളും ബിനാലെ പോലുള്ള സംരംഭങ്ങളും അതിനു കാരണമാണ്. ചിത്രപ്രദർശനങ്ങളും കൂടിവരുന്നു. കേരള ലളിതകലാ അക്കാദമിയുടെ നിർവ്വാഹകസമിതി അംഗമായിരുന്ന ടി.ആർ. ഉദയകുമാർ കഴിഞ്ഞ കുറെ വർഷങ്ങളായി ചിത്രകലാസംഘാടനരംഗത്തും സജീവമാണ്. ചിത്രകലാ ക്യാമ്പുകളിലെ സാന്നിധ്യവും സഹവാസവും ഉദയകുമാറിന്റെ ചിത്രകലാ ജീവിതത്തെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ തെളിവുകളാണ് ഉദയന്റെ പുതിയ ചിത്രങ്ങൾ. സവിശേഷമായ സാമൂഹികപ്രതികരണ ശേഷി പുലർത്തുന്ന ചിത്രങ്ങളാണവ. എന്നാൽ ഏതെങ്കിലും സന്ദേശങ്ങൾക്കുവേണ്ടി വരയ്ക്കപ്പെടുന്ന ചിത്രങ്ങളല്ല അവ. സർഗാത്മകമായ ഭാവമേഖലകൾ അവയിൽ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. വർണങ്ങളുടെ തെരഞ്ഞെടുപ്പും സാന്ദ്രതയും ചിത്രത്തിന്റെ ദൃശ്യപ്പെരുമയെ വർദ്ധിപ്പിക്കുന്നു. പലപ്പോഴും അവയിലെ നിറങ്ങളുടെ ലയവും നമ്മിൽ സാരമായി ഭവിക്കുന്നു.

ഉപേക്ഷിതമായ ഒരു നഗരത്തിലൂടെ ആളില്ലാത്ത റിക്ഷയുമായി പോകുന്ന റിക്ഷാക്കാരൻ കടന്നുവരുന്ന ചിത്രം നീലയുടെ സവിശേഷമായ മിശ്രണത്തിലൂടെയാണ് വരച്ചിരിക്കുന്നത്. മേഘങ്ങൾ പാറുന്ന അന്തരീക്ഷത്തിലൂടെയാണ് റിക്ഷാക്കാരൻ കടന്നുപോകുന്നത്. മേഘങ്ങൾക്കപ്പുറം കാഴ്ചയിൽ അസ്തമയ സൂര്യൻ. ഇത് കാലങ്ങൾക്കുശേഷം ശിഥിലമായ ഉപേക്ഷിത നഗരമാകാം. ഓർമ്മയുടെ സർഗാത്മകമായ വിചനസ്‌ഥലമാകാം. പല രീതിയിൽ വായിക്കാൻ കഴിയുന്ന ചിത്രമാണിത്. അതിനാൽതന്നെയാണ് ഉദയകുമാർ മികച്ചചിത്രകാരനാകുന്നത്. കാരണം മികച്ച സർഗ്ഗാത്മക രചനകൾ നിയതമായ ഭാഷാ അർത്ഥതലങ്ങളെ മറികടക്കുന്നു. സമുദ്രത്തിൽ പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്ന കപ്പൽ ഉദയകുമാർ വരയ്ക്കുന്നു. അതിൽ ഒന്നു രണ്ടു നാവികരുമുണ്ട്. പുലിവേഷം ധരിച്ച അവർ ദൂരദർശിനിയിലൂടെ രക്ഷായാനം തിരയുന്നുണ്ട്. മനുഷ്യ നാശത്തിന്റെതന്നെ കപ്പൽച്ഛേദത്തിലേക്ക് പ്രതീകാത്മകമായി വന്നെത്തുന്ന ചിത്രമാണത്.

പുലികളിയുടെ വേഷംധരിച്ച മനുഷ്യർ പല ചിത്രങ്ങളിലും കടന്നുവരുന്നു. പരിണാമ ദശയിൽ വീണ്ടും പ്രാകൃതമായ അവസ്‌ഥകളിലേക്ക് മടങ്ങുന്ന മനുഷ്യരെ ഇവരിൽ നമുക്ക് കാണാം. കടപുഴകിയ മരത്തിൽ മൊബൈൽഫോൺ വിളിച്ച് ഗ്രാമഫോൺ റിക്കാർഡ് പാട്ടുകേട്ടിരിക്കുന്ന ഈ വിധം മനുഷ്യരെ മറ്റൊരു ചിത്രത്തിൽ കാണാം. മരത്തിലാകാട്ടെ ചുവപ്പു നിറങ്ങളിലുള്ള വലിയ കൂണുകൾ വിരിഞ്ഞിരിക്കുന്നു. ഉപേക്ഷിതമായ തരിശുനിലങ്ങൾപോലെ തോന്നിക്കുന്ന ഭൂമി ഉദയന്റെ ചിത്രങ്ങളിൽ കാണാം. ഈ തരിശിടങ്ങളിൽ ജലം നഷ്ടപ്പെട്ട ഭൂമിയിൽ കാണുന്ന പഴയ വള്ളങ്ങൾ. അവയിൽ വിടർന്നു നിൽക്കുന്ന കൂണുകൾ. അവയിൽ ചുറ്റിപ്പടരുന്ന പുരാതനമായ വള്ളികൾ. വെള്ളമില്ലാത്ത മണ്ണിൽ ഉറച്ച ജലയാനങ്ങൾ. സസ്യങ്ങളില്ലാത്ത ഭൂപ്പരപ്പുകൾ. മനുഷ്യരെ കാത്തിരിക്കുന്ന ഊഷരഭൂമികൾ ഉദയന്റെ ചിത്രങ്ങളിൽ കാണാൻ കഴിയും. യഥാർഥത്തിൽ ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകളുടെ തീക്ഷ്ണമായ ആവിക്ഷ്കാരം ഉദയകുമാറിന്റെ സമകാലീന ചിത്രങ്ങളിലെല്ലാമുണ്ട്.

ചുവപ്പും മഞ്ഞയും പോലുള്ള നിറങ്ങളിൽ പച്ചനിറമൊന്നുമില്ല. തരിശിടങ്ങളിൽ കൊത്തിപ്പെറുക്കുന്ന കിളികൾ. അശോകസ്തംഭത്തിനു കീഴിൽ വീണുറങ്ങുന്ന ബുദ്ധനും അശരണനായ ഗാന്ധിയും ചൂടിൽ ചുവന്ന സൂര്യബിംബവും എല്ലാറ്റിനും മേലെ പറന്നുയരുന്ന കറുത്ത കഴുകനുമെല്ലാം ചേർന്നുവരുന്ന ഒരു ചിത്രമുണ്ട്. ഈ ചിത്രങ്ങളെല്ലാംതന്നെ സമകാലീന ജീവിതത്തോട് ഒട്ടനവധി ചോദ്യങ്ങൾ ഉന്നയിക്കുന്ന ചിത്രങ്ങളാണ്. ഫാന്റസിയുടെ തലം ഇവയിലുണ്ടെങ്കിലും പരിസരങ്ങളിലെല്ലാമുള്ള യാഥാർത്ഥ്യങ്ങളിൽനിന്ന് രൂപംകൊള്ളുന്ന ചിത്രങ്ങളാണിവ. അവ ഓരോ സമയയാഥാർഥ്യവും വിശദമായ ഭാവിദർശനങ്ങളുമായിത്തിരുന്നു.

കേരളത്തിലെ ചിത്രകല നവീനമായ ഉണർവുകളിലൂടെ കടന്നുപോകുന്ന ഒരു വേളയാണിത്. തന്റെ ചിത്രകലാജീവതത്തിന്റെ പരിണാമദശയിലാണ് ഉദയകുമാർ നിൽക്കുന്നത്. ഭാവനയിലും ആവിഷ്കാരത്തിലും തനതായ സർഗ ഘടനയിലേക്ക് ഉദയകുമാർ എത്തിക്കൊണ്ടിരിക്കുന്നു. യാഥാർഥ്യത്തിനും ഫാന്റസിക്കും അപ്പുറത്തുള്ള സത്യത്തിന്റെ ആവിഷ്കാരമാണ് ഇപ്പോൾ ഉദയകുമാർ നടത്തുന്നത്.

കെ.ബി. പ്രസന്നകുമാർ


ഓട്ട്സ് കഴിച്ചോളൂ പക്ഷേ....
ഇൻസുലിനു ശേഷം ആഹാരം കഴിക്കണം

ചപ്പാത്തി 2–3 എണ്ണം കഴിക്കാം. വണ്ണം കൂടുതലുളള പ്രമേഹബാധിതർക്ക് ഇഡ്ഡലി രണ്ടെണ്ണവും വണ്ണം കുറവുളള പ്രമേഹബാധിതർക്കു മൂന്നെണ്ണവും കഴിക്കാം. ഇൻസുലിൻ എടുക്കുന്ന രോ
നദികളുടെ ഹൃദയതാളമറിയുന്നവർ
നിത്യവും മധുരഗീതം പൊഴിച്ചുകൊണ്ട് സ്വച്ഛന്ദം ഒഴുകിക്കൊണ്ടിരിക്കുന്ന നദികൾ ലോകത്തെമ്പാടുമുണ്ട്. എല്ലാ സാംസ്കാരികത്തനിമയുടെയും അടിവേരുകൾ ചെന്നെത്തുന്നത് നദീതടങ്ങളിലാണ്. ഭാരതത്തിനും ഒരു സിന്ധുനദീതട സംസ്കാ
ഉദയഗിരി ചുവന്നു.., ഒരു യുഗമുണരുന്നു...
പ്രതീക്ഷ.., ആകാംക്ഷ..
ഓരോ പുതുവർഷപ്പുലരിയിലും മനസുകൾക്ക് വെളിച്ചംപകരുന്നത് ഇതു രണ്ടുമാണ്. ആഘോഷങ്ങൾക്കും ആരവങ്ങൾക്കുമപ്പുറം കൺപോളകൾക്കകത്ത് ഒരു പ്രിയമുഖമുണ്ടാകും, ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുണ്ടാകും,
അവധിക്കാലം വെള്ളത്തിൽ
ക്രിസ്മസ് അവധിക്കാലത്തെ കുട്ടികളുടെയും മുതിർന്നവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരു വിനോദ യാത്ര. പക്ഷെ എല്ലാം പ്ലാൻ ചെയ്തു വരുമ്പോഴേക്കും അവധി തീർന്നുപോകും. പിന്നെ ഒരു സിനിമയ്ക്കോ വൈകുന്നേരം ഒരുമിച്ച്
പുല്ലാങ്കുഴലിലേക്കു തിരികേ...
കഷ്‌ടിച്ചു മൂന്നോ നാലോ ഹിറ്റ് ഗാനങ്ങളുടെ ട്യൂൺ വായിക്കാറായാൽ ഏതാണ്ടെല്ലാ ഉപകരണസംഗീത വിദ്യാർഥികൾക്കും തോന്നും– ‘ആ, എല്ലാം പഠിച്ചുകഴിഞ്ഞു’!! ആ ചെറിയ അഹങ്കാരമേ പുല്ലാങ്കുഴൽ പഠിച്ചുതുടങ്ങിയ രാജേഷ് എന്ന അഞ
സിംഗപ്പൂരിന്റെ ക്രിസ്മസ്; അവർ ആഘോഷം തുടങ്ങി
സാന്താക്ലോസുമാരുടെ നിര! നരസിംഹത്തിന്റെ മുഖം ദേശീയചിഹ്നമായ സിംഗപ്പൂരിന്റെ മുഖം മാറുന്നു. എങ്ങും ക്രിസ്മസ് ആഘോഷങ്ങൾ. ന്യൂഇയർ ജയഭേരികളും. എവിടെ നോക്കിയാലും വർണതോരണങ്ങൾ, ആഘോഷം, തിരുമധുരം, കരോൾഗായകർ ‘ഹാപ്പ
പ്രഭാതം തൂവൽകുടഞ്ഞ പൂമരക്കൊമ്പ്.., പൊന്നുകൊണ്ടൊരു പങ്കായവും
നാല്പത്തിരണ്ടുപേർ (അതോ കൂടുതലോ) പൂമരംകൊണ്ടുണ്ടാക്കിയ കപ്പലും, കപ്പലിലെ കുപ്പായക്കാരിയെ നോക്കാൻ പൊക്കിയ പങ്കായവും പ്രിയഗാനത്തിൽ നിറയുമ്പോൾ ഓർമപുതുക്കേണ്ട രണ്ടു പഴയപാട്ടുകളുണ്ട്. അതിലൊന്നിൽ പ്രഭാതം തൂവൽ
എന്റെ ഗുരുനാഥൻ
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിനെ (എന്റെ അമ്മയുടെ അമ്മാവൻ) കാണുവാനായി കവടിയാർ കൊട്ടാരത്തിലെത്തുന്ന അവസരത്തിലാണ് ഞാൻ ആദ്യമായി ബാലമുരളീ സാറിനെ കാണുന്നതും അനുപമമായ ആ നാദധാര അനുഭവിച്ചറിയുന
അപരിചിതനായ സ്നേഹിതാ, വരൂ...
ഒരൊറ്റ സിനിമയിലെ പാട്ടുകൾ സൂപ്പർഹിറ്റുകളായതോടെ ഒരാഴ്ചയ്ക്കിടയിൽ പത്തൊമ്പതു സിനിമകൾക്ക് ഈണങ്ങളൊരുക്കാൻ കരാറൊപ്പിട്ട സംഗീതസംവിധായകനുണ്ട് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ. വേറാരുമല്ല, മഹാനായ സലിൽ ചൗധരിതന്നെ!.
വാർധക്യം എന്ന അനുഗ്രഹം
ഇത്രയും വയസായി ഇനി ജീവിച്ചിട്ടെന്തു കിട്ടാൻ എന്ന അശുഭഭചിന്തയ്ക്കു പകരം ഈ വയസുവരെ ജീവിക്കാൻ അവസരം ലഭിച്ചത് വലിയ അനുഗ്രഹമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് മഹാഭാഗ്യം തന്നെ. ആ അനുഗ്രഹചിന്ത മക്കൾ, മരുമക്
നെല്ലിക്കുന്നിന്റെ ക്വയർ മാസ്റ്റർ
പള്ളി ക്വയറിന്റെ മാഹാത്മ്യവുമായി ചുരുക്കം ചിലരേ സിനിമാ വല്ലഭന്മാരായിട്ടുള്ളൂ. അതിൽ പ്രഥമഗണ്യനാണ് ജോൺസൺ മാസ്റ്റർ.
വാ വാ യേശുനാഥാ, വാവാ സ്നേഹതാതാ...
ഒരിക്കലെങ്കിലും മൂളിപ്പാടാത്തവരില്ല. ആ ഗാനത്ത
റൂണ ലൈല എന്ന ആശാലത!
അവൾ വന്നു, പാടി, കീഴടക്കി!!
ഒരു ഇരുപത്തിരണ്ടുകാരിയുടെ പാട്ട് 1974ലെ ബോംബെ നഗരത്തെ അക്ഷരാർഥത്തിൽ കോരിത്തരിപ്പിച്ചതിനെ വേറെ ഏതു വാക്കുകൾകൊണ്ടാണ് വിവരിക്കുക.
ബോംബെ ചൗപട്ടിയിലെ ഭാരതീയ വിദ്യാഭവൻ ഹാൾ.
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് വളർന്നിരിക്കുകയാണ് തളിപ്പറമ്പ് സ്വദേശി ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും
രാമക്കൽ മേട്ടിലേക്കു വാ...ഇവിടത്തെ കാറ്റാണു കാറ്റ്...
രാമക്കൽമേട്ടിലെ കാറ്റിന്റെ ഇരമ്പലും മഞ്ഞിന്റെ കുളിരും അവിസ്മരണീയമായ അനുഭവമാണ്. നിറംമങ്ങാതെ നിൽക്കുന്ന ഈ കാഴ്ചകൾക്ക് മഴവില്ലിന്റെ മനോഹാരിതയാണ്. വെൺമേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളും താഴെ നോക്കെ
സുന്ദരഗാനങ്ങളുടെ രാജശില്പി
1988 ഒക്ടോബർ രണ്ടിന് ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഒരു മഹാസംഭവത്തിനു തുടക്കമായി. ഒരു ശംഖനാദത്തിനു പിൻപറ്റി മഹേന്ദ്ര കപൂർ എന്ന ഗായകന്റെ ശബ്ദത്തിൽ മഹാഭാരത് എന്ന പ്രാരംഭഗാനം മുഴങ്ങിയപ്പോൾ പ്രേക്ഷകർ കോരിത
‘ചിദംബര’സ്മരണ
രസകരമായൊരു ചൊല്ലുണ്ട്– ‘‘കേശാദിപാദം തൊഴുന്നേൻ എന്ന കൃഷ്ണഭക്‌തിഗാനത്തെ വെല്ലുന്ന മറ്റൊരു ഗാനം മലയാളത്തിലുണ്ടെങ്കിൽ അത് ചെത്തി മന്ദാരം തുളസി ആയിരിക്കും., ചെത്തി മന്ദാരം തുളസിയേക്കാൾ ഒരുപടി മുന്നിൽനിൽക്ക
ക്യോം രേ.., ഠീക് ഹേ നാ? ലവ് യുവർ വോയ്സ്?
‘‘നൗഷാദ് സാബ്, നമുക്ക് ഒറ്റത്തവണകൊണ്ടുതന്നെ തീർക്കാൻ ഒന്നു ശ്രമിച്ചുനോക്കിയാലോ’’?
1992ലാണ്. ‘ദക്ഷിണേന്ത്യയുടെ കിഷോർ കുമാർ’ എന്നു വിളിക്കപ്പെട്ടിരുന്ന ഗായകൻ അങ്ങനെ ചോദിച്ചപ്പോൾ വിഖ്യാത സംഗീതസംവിധായക
സന: മുംബൈയിൽ നിന്നൊരു മലയാളി സ്വരം
<ക>‘‘സത്യമായും ഈ പാട്ട് ഇന്നലെ തലയിൽ കയറിക്കൂടിയതാണ്., ഒഴിവാക്കാൻ പറ്റുന്നില്ല. ഉറക്കംപോലും ഇല്ലാതായി. കാരണം വേറൊന്നുമല്ല, എപ്പോഴൊക്കെ ഉറങ്ങാൻ നോക്കിയാലും ഈ പാട്ടു പാടിപ്പോകുന്നു’’!

യുട്യൂബ
‘സംഗീതം ദൈവത്തിന്റെ സമ്മാനം’
കച്ചേരികൾ അവസാനിക്കുന്നിടത്ത് വികാരപരമായ നിമിഷങ്ങളുണ്ട്. ചിലപ്പോൾ നിലയ്ക്കാത്ത കൈയടികളായിരിക്കും. കച്ചേരി കഴിഞ്ഞെന്നു വിശ്വസിക്കാതെ ചിലപ്പോൾ കേൾവിക്കാർ നിശബ്ദരായിക്കും. കലാകാരന്മാരിലുമുണ്ടാകും വിവിധ ര
സൂപ്പർഹീറോസും സൂപ്പർ ഡാഡിയും
ചിത്രകഥകൾ ഇഷ്‌ടമില്ലാത്തതായി ആരാണുള്ളത്? ചെറുപ്പത്തിൽ പലരുടെയും ഹീറോകൾ ഈ ചിത്രകഥകളിലെ കഥാപാത്രങ്ങളായിരിക്കും. ശക്‌തിമാൻ, സൂപ്പർമാർ, സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയ ’മാൻ’മാരെല്ലാം കുട്ടികൾക്ക് പ്രിയപ്പെട
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.