Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
പാട്ടെഴുത്തിന്റെ ഓർമകളിൽ


തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ” എന്ന മൈക്കിൾ പനച്ചിക്കലച്ചന്റെ “അനുഗൃഹീത ഗാനം ഹൃദയത്തിൽ ഏറ്റുവാങ്ങിയ യുവാവ്. ഈ ഗാനത്തെ ആഴത്തിൽ മനസിലാക്കിയപ്പോൾ മനസിൽ കുറിച്ചു ഇനി അങ്ങേക്കുവേണ്ടി പാടും. ഇത് ബേബി ജോൺ കലയന്താനി. ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം എന്ന ഗാനത്തിന്റെ രചയിതാവിനെക്കുറിച്ചാണു പറഞ്ഞു വരുന്നത്. നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ എഴുതിയ ബേബി ജോൺ തൊടുപുഴ കലയന്താനി സ്വദേശിയാണ്. ആബാ ദൈവമേ, ഒന്നുവിളിച്ചാൽ ഓടിയെന്റെ അരുകിലെത്തും, പെറ്റമ്മ മറന്നാലും, ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ ഉൾപ്പെടെ 3500 ഓളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് രചന നിർവഹിച്ചുകഴിഞ്ഞു. ഗാനഗന്ധർവൻ യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം,കെസ്്്റ്റർ, കെ.ജി. മാർക്കോസ്, എം.ജി.ശ്രീകുമാർ, എസ്. ജാനകി, കെ.എസ്. ചിത്ര തുടങ്ങിയവരെല്ലാം ബേബിക്കു വേണ്ടി പാടിയിട്ടുണ്ട്. ഗാനരചന രംഗത്തു മാത്രമല്ല, സംഗീതരംഗത്തേക്കും ബേബി ചുവടുവയ്ക്കുന്നു.

ഗാനരചിതാവ്, ഗായകൻ, സംഗീതസംവിധായകൻ, വചനപ്രഘോഷകൻ, മരിയഭക്‌തൻ എന്ന ലേബൽ ബേബി ജോൺ എന്ന യുവാവിനു സ്വന്തമാണ്. ഓരോ ക്രിസ്മസും ബേബി ജോണിന് അഭ്ഭുതമാണ്. 21 വർഷം മുമ്പു ക്രിസ്മസ് നാളിൽ ഗാനരചന രംഗത്തേക്ക് കടന്നുവന്നതു മുതൽ ഇന്നു വരെ ബേബി ജോൺ എന്ന യുവാവ് ക്രിസ്തീയഭക്‌തിഗാനരംഗത്തു മാത്രമേ കൈവച്ചിട്ടുള്ളൂ. സിനിമ പോലുള്ള മായികലോകത്തിൽ നിന്നും സീരിയലുകളിൽ നിന്നും വന്ന ഓഫറുകളെ സ്നേഹപൂർവം നിരസിച്ചു.

അമ്മേ ഞാനൊരു കുഞ്ഞല്ലേ...

ഈ ക്രിസ്മസ് നാളിൽ അഞ്ച് ആൽബത്തിനാണ് ഗാനമെഴുതിയത്. ഉണ്ണീശോയുടെ ജനനത്തിൽ ലോകം സന്തോഷിക്കുകയാണ്. പിറക്കാതെ പോകുന്ന കുഞ്ഞുങ്ങളെയും ഓർമിക്കേണ്ട സമയമാണിത്. ചില പിടിവാശികൾ, ആഗ്രഹങ്ങൾ മൂലം കുട്ടികൾ മരിച്ചുവീഴുന്നു. പിറക്കാതെ പോകുന്ന കുഞ്ഞുകളെ ഓർത്തു ബേബി ജോൺ എഴുതി അമ്മേ ഞാനൊരു കുഞ്ഞല്ലേ.... എന്റെ ജീവനും വിലയില്ലേ... ഭ്രൂണഹത്യക്കെതിരേയുള്ള ബേബി ജോണിന്റെ പോരാട്ടം. വചനം ഓഡിയോസിന്റെ ബാനറിൽ ജോജോ ജോണിയുടെ സംഗീതത്തിലുള്ള യേശുവിനൊടൊപ്പം എന്ന ആൽബം ശ്രേയ ജയ്ദീപ് എന്ന കൊച്ചു മിടുക്കിയുടെ സ്വരം കൊണ്ടു മലയാളി ഏറ്റെടുത്തുകഴിഞ്ഞു. അഞ്ചു ദിവസംകൊണ്ട് ഏഴുലക്ഷം പേരാണ് ഈ ഗാനം യുട്യൂബിൽ കേട്ടത്. എന്തിനാമ്മേ, ഈ ചെറുപൂവിനെ നുള്ളിക്കളയുന്നത്. ഭൂവിൽ പൂവായി, സ്നേഹപൂവായി വിരിയാൻ കൊതിക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിലാണ് ഈ ഗാനം.

ഞാൻ നിന്നെ സൃഷ്‌ടിച്ച ദൈവം...

ജീവിതത്തിൽ ഇനി എന്ത് എന്ന ചിന്തയുമായി അലയുന്ന ബേബി ജോൺ ചെന്നു കയറിയതു മൂവാറ്റുപുഴ ജീവജ്യോതിയിലെ ധ്യാനത്തിൽ. അതും 21 വർഷം മുമ്പ് ഒരു ക്രിസ്മസ് നാളിൽ. ഇവിടെ വച്ചു ദൈവം ബേബി ജോണിന്റെ തിരക്കഥ തിരുത്തി എഴുതി. ഗാനരചനയെ കുറിച്ചു ചിന്തിക്കാത്ത ബേബി ആദ്യമായി ഗാനമെഴുതി. ഞാൻ നിന്നെ സൃഷ്‌ടിച്ച ദൈവം, ഞാൻ നിന്നെ രക്ഷിച്ച ദൈവം. ബേബി സ്റ്റേജിലെത്തി ഈ വരികൾ പാടി. ആളുകൾ ഏറ്റുപാടി. ധ്യാനം നയിച്ച ഫാ. ജയിംസ് കക്കുഴി വിളിച്ചുപറഞ്ഞു മകനെ ഇതാണ് നിന്റെ വഴി. അവിടെ ആരംഭിക്കുകയായിരുന്നു ബേബിജോണിന്റെ സംഗീതലോകത്തിലെ യാത്ര.

ഈ ഗാനം ആൽബമാക്കിയപ്പോൾ സംഗീതസംവിധായകൻ അൽഫോൻസാണ് ഓർക്കസ്ട്രേഷൻ ഒരുക്കിയത്. കെ.പി.ബിനു ഈ ഗാനം ആലപിച്ചു. 99 ലാണ് പീറ്റർ ചേരാനല്ലൂരും ബേബി ജോണും ചേർന്നുള്ള കൂട്ടുകെട്ട് പിറക്കുന്നത്. ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം പിറന്നതും ഇവരിലൂടെയാണ്. ഇവരുടെ കൂട്ടുകെട്ടിൽ വിശ്വാസികൾ ഏറ്റുപാടിയതു 300 ഗാനങ്ങളാണ്. കൂടാതെ കുരിശിന്റെ വഴിപോലെ ചൊല്ലുന്ന കരുണക്കൊന്ത എഴുതിയതും സംഗീതം കൊടുത്തതും ഇവരായിരുന്നു. കേരള കരിസ്മാറ്റിക് പ്രയർ ഗ്രൂപ്പിന്റെ സുവർണജൂബിലി ഗാനം തയാറാക്കുന്നതും ബേബിയാണ്. വിശുദ്ധ ഏവുപ്രാസ്യമ്മയുടെ മരിച്ചാലും മറക്കില്ല എന്ന പ്രാർഥനാഗാനവും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമകരണചടങ്ങിൽ പാടിയ സ്വർഗീയ രാജസന്നിധിയിൽ എന്ന ഗാനവും ബേബിയുടെ സംഭാവനയായിരുന്നു. വിശ്വാസവർഷത്തോടനുബന്ധിച്ച് രണ്ടുമാസക്കാലം അമേരിക്കൻ ഐക്യനാടുകളിൽ ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐയോടൊപ്പം നടത്തിയ വചനസംഗീതസന്ധ്യയും അനുഗ്രഹപ്രദമായിരുന്നു.

ക്രിസ്മസ് നാളിൽ യേശുദാസിനോടൊപ്പം

കഴിഞ്ഞ വർഷം ക്രിസ്മസ് നാളിൽ സ്നേഹാർപ്പണം എന്ന ആൽബത്തിന്റെ പണിപ്പുരയിലായിരുന്നു. ദാസേട്ടനായിരുന്നു മുഴുവൻ ഗാനങ്ങളും ആലപിച്ചത്. പത്ത് ഗാനങ്ങളിൽ ആറു ഗാനങ്ങൾ രചിച്ചു സംഗീതം നൽകി. ദാസേട്ടനോടൊപ്പം റിക്കാർഡിംഗിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തിൽ റിക്കാർഡിംഗ് ഡിസംബറിൽ തന്നെ തീരുമാനിച്ചു. എന്നാൽ സമയത്തിനു നടത്താൻ സാധിച്ചില്ല. ഇതേ സമയം തന്നെ ദുബായ് സെന്റ് മേരീസ് പള്ളിയിൽ ഒരു ധ്യാനത്തിനു പങ്കെടുക്കാമെന്നു വാക്ക് കൊടുക്കുകയും ചെയ്തു. ധ്യാനത്തിനായി ദുബായിലുള്ളപ്പോഴാണ് റിക്കാർഡിംഗ് ആരംഭിക്കാൻ പോകുന്ന കാര്യം അറിയിക്കുന്നത്. പങ്കെടുക്കാൻ സാധിക്കാത്തതിൽ വലിയ സങ്കടമായി. ധ്യാനത്തിന്റെ രണ്ടാം ദിവസം ഒരു ഫോൺകോൾ എത്തുന്നു. ബേബിയല്ലേ, ഞാൻ ദാസേട്ടൻ. ദുബായിലുണ്ട്. ചെന്നൈയിൽ പ്രളയമാണ്. ഇവിടെ സ്റ്റുഡിയോയുണ്ട്. നാളെ റിക്കാർഡിംഗിന് എത്തുക. ഫോൺ പിടിച്ചു കൊണ്ടു ഒരു നിമിഷം നിന്നു. ദൈവത്തിനു നന്ദി മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. ആ ഗാനങ്ങളുടെയെല്ലാം ആലാപനങ്ങളിൽ ദാസേട്ടനോടൊപ്പമാകാൻ കഴിഞ്ഞതു വലിയ അനുഭവമായിരുന്നു. സകല ജനങ്ങൾക്കുമായി ഒരു സദ്വാർത്തയിതാ...എന്ന ഗാനമാണ് ദാസേട്ടൻ ആദ്യം പാടിയത്.

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ...

ഒരു ക്രിസ്മസ് –പുതുവത്സര അനുഭവം കൂടി ഓർക്കുകയാണ് ബേബി ജോൺ. ഒരു ഇടവകയിൽ വർഷാവസാന ദിനത്തിൽ ആരാധനയും പ്രാർഥനയും. വികാരിയച്ചൻ വിളിച്ചുപറഞ്ഞു, ബേബി, ഓർഗൺ കൊണ്ടുവരണ്ടതില്ല. ഇവിടെയൊരു കുട്ടി നന്നായി വായിക്കും. ബേബി ജോൺ പ്രാർഥനയ്ക്കെത്തി. ആരാധന ആരംഭിക്കുന്നതിനു മുമ്പു പാട്ട് നോക്കാൻ വേണ്ടി അച്ചനോട് ഓർഗൻ വായിക്കുന്ന കുട്ടിയെ അന്വേഷിച്ചു. അവനെ കണ്ടില്ല. വരുമെന്നു പ്രതീക്ഷിച്ചിരുന്നു. വന്നില്ല. അച്ചൻ വീട്ടിലേക്ക് വിളിച്ചു. എന്നാ മോനെ വരാത്തത്. കുട്ടി അച്ചനോടുപറഞ്ഞു വരാൻ പറ്റില്ല. മമ്മി വിടില്ല. കുട്ടി മമ്മിയുടെ കൈയിൽ ഫോൺ കൈമാറി. എന്താ മോനെ അയയ്ക്കാത്തത്. അച്ചാ, അവൻ നാളെ രാവിലെ വരും. അച്ചൻ നിർബന്ധിച്ചു പറഞ്ഞു, അവന് ഒത്തിരി കഴിവുകൾ ദൈവം നൽകിയിട്ടുണ്ട്. വർഷാവസാനപ്രാർഥനയിൽ നന്ദി പറയാനുള്ള സമയമല്ലേ. അച്ചന്റെ വാക്കുകൾ കേട്ടെങ്കിലും അവർപറഞ്ഞു, രാത്രിയിൽ ഉറക്കമിളച്ചിരുന്നാൽ നാളെ ക്ലാസിലിരിക്കുമ്പോൾ അവൻ ഉറങ്ങുമെന്ന്. അച്ചൻ ഫോൺ വച്ചിട്ടു പറഞ്ഞു, ഇന്നു കുട്ടികളുടെ പഠനമാണ് പ്രാധാന്യം. ദൈവമല്ല. ഇതിനെ തുടർന്നാണ് ദൈവത്തെ മറന്നു കുഞ്ഞേ, ജീവിക്കരുതേ എന്ന ഗാനമെഴുതിയത്. .യേശുദാസും ചിത്രയുമായിരുന്നു ഗായകർ. ചിത്രയ്ക്ക് ഏറ്റവും ഇഷ്‌ടമുള്ള പാട്ടുകളിലൊന്നാണ് ഇത്്.

റഫായേൽ മാലാഖയെപ്പോലെ...

റഫായേൽ മാലാഖയെപ്പോലെ കൂടെ നടന്നു സഹായിച്ചവരും പ്രാർഥിച്ചവരും ധാരാളം. ഇതാണ് നിന്റെ വഴിയെന്ന് ആദ്യം പറഞ്ഞു ധൈര്യം നൽകിയ ഫാ. ജയിംസ് കക്കുഴി മുതൽ സംഗീതലോകത്തിലൂടെ നയിച്ച ഫാ. ആന്റണി ഉരുളിയാനിക്കൽ സിഎംഐ, ഫാ. ജോസ് തറപ്പേൽ, ഫാ. ജയിംസ് വെണ്ണായിപ്പിള്ളി, ഫാ. മാത്യു കുന്നത്ത്, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജോർജ് കുരിശുംമൂ്ട്ടിൽ, എം.ജയചന്ദ്രൻ, കെ.ജി.പീറ്റർ, സണ്ണി വെമ്പിള്ളി, ജേക്കബ് കൊരട്ടി, ഈണം ജോസ് തുടങ്ങിയവരെ മറക്കാൻ കഴിയില്ല.

കുടുംബം

കലയന്താനി മുക്കുളത്തേൽ ജോൺ മർക്കോസ്, മറിയം ദമ്പതികളുടെ അഞ്ചു മക്കളിൽ അഞ്ചാമൻ. ഇപ്പോൾ വാഴക്കുളത്ത് താമസിക്കുന്നു. ഭാര്യ ബിന്ദു. മക്കൾ: ബിജിൻ ബെഞ്ചമിൻ, സിജിന വെറോനിക്ക.

ജോൺസൺ വേങ്ങത്തടം
മാർപാപ്പയും സച്ചിനും ജയേഷിനോടു പറഞ്ഞത്
വ​ത്തി​ക്കാ​നി​ൽ നി​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്രാ​ർ​ഥ​നാ ആ​ശം​സ​ക​ളു​മാ​യി പെ​ട്ടെ​ന്നൊ​രു ദി​വ​സം നി​ങ്ങ​ൾ​ക്കൊ​രു ക​ത്തു വ​ന്നാ​ൽ എ​ങ്ങ​നെ​യി​രി​ക്കും? ചെ​റു​താ​യി​ട്ടെ​ങ്കി​ലും ഒ​ന്ന
മുടി വെട്ടണോ‍? മുടിയൻ പറയട്ടെ
കു​റ​ച്ചു​നാ​ളാ​യി കേ​ര​ളം മു​ടി​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ മു​ടി​യി​ൽ മു​ടി​ഞ്ഞ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കു​തി​ച്ചു​പാ​യു​ന്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം അ​തി​ൽ അ​സ​ഹി​ഷ
പാ​വ​ങ്ങ​ളു​ടെ സ​ന്തോ​ഷം.., പ്രി​ൻ​സി​ന്‍റേ​യും
വ്യ​വ​സാ​യ​രം​ഗ​ത്ത് പു​ത്ത​ന്‍ മാ​തൃ​ക സൃ​ഷ്ടി​ച്ച് മു​ന്നേ​റു​മ്പോ​ഴും അ​തി​നെ​ല്ലാം അ​പ്പു​റ​ത്താ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നു​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു പ്രി​ൻ​സ്. വീ​ടി​ല്ലാ​ത്ത​
ല​ത​യ​ല്ല സു​മ​ൻ ക​ല്യാ​ണ്‍​പു​ർ
ബി​ഹാ​റി​ലെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ട്ടു​ക​ളി​ലൊ​ന്നാ​ണ് നാ ​നാ ക​ർ​തേ പ്യാ​ർ തു​മ്ഹീ​സേ ക​ർ ബൈ​ഠേ എ​ന്നു​വേ​ണം ക​രു​താ​ൻ. അ​ങ്ങ​നെ അ​ദ്ദേ​ഹം പ​റ​
ബർമത്തട്ടിലെ രോഷക്കാരൻ
മ​ടി​ക്കൈ സ്വ​ദേ​ശി​യും ആ​ന്ദ്രോ​പ്പോ​ള​ജി​സ്റ്റും
യു​വ ഗ​വേ​ഷ​ക​നു​മാ​യ കെ. ​സ​ന്ദീ​പ് നാ​ടി​ന്‍റെ​യും
കോ​ര​ന്‍റെ​യും ച​രി​ത്രം "പ​ങ്കു​വ​യ്ക്കു​ന്നു'


40 വ​ർ​ഷ​ത്തെ ഇ​ട​വേ​ള
ചാലക്കന്പോളത്തിലെ കവി പത്രവിതരണത്തിലാണ്
കെ​ട്ടു​കാ​ഴ്ച​ക​ളു​ടെ ന​ഗ​ര​ത്തി​ര​ക്കി​ൽ, വെ​യി​ൽ ചു​ടു​ന്ന ന​ട്ടു​ച്ച​യി​ൽ ന​ഗ്ന​പാ​ദ​നാ​യി ക​വി​ത​യു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ഓ​ര​ങ്ങ​ളി​ലൂ​ടെ അ​ല​യു​ന്ന ക​വി. ടി​പ്പി​ക്ക​ൽ ക​വി​ക​ളു​ടെ രൂ​പ
ചില അമേരിക്കൻ വിശേഷങ്ങൾ
അമേരിക്കയിലുള്ള മോളുടെ കുട്ടിയുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. പോകാതിരിക്കാൻ പറ്റുമോ അങ്ങനെ ഇക്കഴിഞ്ഞ മേയ് 10ാം തീയതി ബോസ്റ്റണിൽ വിമാനമിറങ്ങി. ഒരുമണിക്കൂർ കാർയാത്ര ചെയ്ത് ന്യൂഹാംഷെയർ സംസ്ഥാനത്തുള്ള
ഡോ​ക്ട​ർ​മാ​രെ സ്നേ​ഹി​ക്കാം.., ആ​ദ​രി​ക്കാം
വേ​ദ​ന​യ​ക​റ്റി സു​ഖ​ജീ​വി​ത​വും ദീ​ർ​ഘാ​യു​സും പ്ര​ദാ​നം ചെ​യ്യു​ന്ന അ​ദ്ഭു​ത​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യ ഭി​ഷ​ഗ്വ​ര​നെ ദൈ​വ​തു​ല്യ​നെ​ന്നു ക​ണ​ക്കാ​ക്കി​യി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു.
വൈ​ധ​വ്യം എ​ന്ന വെ​ട്ടം
സി​രി​മാ​വോ ബ​ണ്ഡാ​ര​നാ​യ​കെ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി,
ഇ​ന്ധി​രാ​ഗാ​ന്ധി ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി.

പൊ​തു​വി​ജ്ഞാ​നം ശേ​ഖ​രി​ക്കു​ന്
വ്യ​ത്യ​സ്ത ജീ​വി​ത​ത്തിന്‍റെ ഉ​പ്പും പു​ളി​യും
ദാ​രി​ദ്ര്യ​ത്തി​ന്‍റെ പ​ങ്കു​വ​യ്പാ​ണ് ക​മ്യൂ​ണി​സ​മെ​ന്ന​ത് മു​ത​ലാ​ളി​ത്ത ബു​ദ്ധി​ജീ​വി​ക​ൾ ആ​വ​ർ​ത്തി​ച്ച് ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. ദാ​രി​ദ്ര്യ​ം പ​ങ്കു​വ​യ്ക്കാ​ൻ എ​ളു​പ്പ​മാ​ണ്, അ​ത​ല്
കോ​ടി​ക​ളേ​ക്കാ​ൾ ഷാ​ജി​ക്കു വ​ലു​ത് ര​ണ്ടു ചി​ത്ര​ങ്ങ​ൾ
വ​ർ​ണ​ങ്ങ​ളു​ടെ ലോ​ക​ത്ത് കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ഷാ​ജി അ​മൂ​ല്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​ത് ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ്. കോ​ടി​ക​ൾ വി​ല​പ​റ​ഞ്ഞി​ട്ടും അ​തു വി​ൽ​ക്കാ​ൻ ഷാ​ജി ത​യാ​റു​മ​ല്ല. ത​ന്‍റ
അതിശയ ദേവാലയങ്ങൾ
സു​ന്ദ​രി​യാ​യ തെം​സ് ന​ദി​യു​ടെ പ​രി​ലാ​ള​ന​മേ​റ്റു നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ദേ​വാ​ല​യ​മാ​ണ് സെ​ന്‍റ് പോ​ൾസ് ക​ത്തീ​ഡ്ര​ൽ. ഇ​തി​ന് ഇ​പ്പോ​ഴും ഒ​രു പൗ​രാ​ണി​ക ഭാ​വ​വും പ്രൗ​ഢി​യു​മു​ണ്ട്. ഈ ​ന​ഗ
ഒ​റ്റ​ക്കാ​ലി​ലെ വി​സ്മ​യ​വി​ജ​യം
മ​രം ക​യ​റാ​നും കി​ള​യ്ക്കാ​നും കൃ​ഷി ചെ​യ്യാ​നും യാ​ത്ര ചെ​യ്യാ​നും ബേ​ബി​ച്ചേ​ട്ട​ന് ഒ​രു കാ​ലേ​യു​ള്ളു. ’ര​ണ്ടു കാ​ലു​ള്ള​വ​ർ​ക്കു ചെ​യ്യാ​വു​ന്ന​തെ​ല്ലാം ഒ​രു കാ​ലി​ൽ ജീ​വി​ക്കു​ന്ന എ​നി​ക്കു സാ
വേ​ദി​യി​ൽ ഇ​താ, നി​ങ്ങ​ളു​ടെ പ്രി​യ​ഗാ​യി​ക...
""ചി​ല പാ​ട്ടു​ക​ളു​ണ്ട് ആ​ളു​ക​ൾ ഏ​റെ​യി​ഷ്ട​പ്പെ​ട്ട ഹി​റ്റു​ക​ളാ​യി​രി​ക്കും, പ​ക്ഷേ എ​നി​ക്കി​ഷ്ട​മു​ണ്ടാ​വി​ല്ല. എ​ന്നാ​ലും സ്റ്റേ​ജ് ഷോ​ക​ൾ​ക്കു പോ​കു​ന്പോ​ൾ പാ​ടേ​ണ്ടി​വ​രും. ഉ​ദാ​ഹ​ര​ണ​ത്തി
കാവ്യസൂര്യനു മുന്നിൽ തൊഴുകൈകളോടെ...
യു​വ​ക​വി​യും ഒഎ​ൻവി ക​ൾ​ച്ച​റ​ൽ അക്കാഡമിയു​ടെ പ്ര​ഥ​മ ​യു​വ​സാ​ഹി​ത്യ പു​ര​സ്കാ​ര ജേ​താ​വുമാ​യ സു​മേ​ഷ് കൃ​ഷ്ണ​ൻ കവി ഒഎൻവിയുടെ ഓർമയിൽ...

ഒ​രു സ്നേ​ഹ​സാ​ഗ​രം പ്ര​ഫ.​ഒ.​എ​ൻ.​വി കു​റു
മനസിനെ മെരുക്കുന്ന ഊളമ്പാറ
അ​ന്നും ഇ​ന്നും എ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഉൗ​ള​ന്പാറഎ​ന്ന പേ​ര് സ​ജീ​വ​മാ​ണ്. അ​ത് ഒ​രു പ​ക്ഷെ ഈ ​സ്ഥ​ല​ത്തി​ന്‍റെ പേ​രി​ലെ പ്ര​ത്യേ​ക​ത കൊ​ണ്ടോ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മാ​ന
ടേ​ക്ക് ഓ​ഫ് വാ​ഗ​മ​ൺ...
കോ​ട​മ​ഞ്ഞി​ന്‍റെ‍ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന ത​ണു​പ്പി​ൽ വീ​ശി​യ​ടി​ക്കു​ന്ന ചെ​റു​കാ​റ്റി​നെ ത​ഴു​കി മേ​ഘ​ങ്ങ​ളെ ചും​ബി​ച്ച് നീ​ലാ​കാ​ശ​ത്ത് പ​ക്ഷി​ക​ളെ​പ്പോ​ലെ പ​റ​ന്നു ന​ട​ക്കു​ക. കേ​ൾ​ക്കു​ന്
കാനഡ വിസ്മയങ്ങൾ
മുൻധാരണയിൽനിന്നു വ്യത്യസ്തമായി വിചിത്രമായൊരു നാടായാണ് കാനഡ കണ്ടപ്പോൾ തോന്നിയത്. കണ്ണിനും മനസിനും വയറിനും വിരുന്നൂട്ടാൻ വേണ്ടുവോളം വിഭവങ്ങളുള്ള ഒരു നാട്. അമേരിക്കയുടെ വടക്കായി ഉത്തരധ്രുവത്തിനോട്
തിന്മ ​തീ​ണ്ടാ​ത്ത വാ​ർ​ലി ആ​ദി​വാ​സി​ക​ൾ
1500 വ​ർ​ഷം മു​ൻ​പു​മു​ത​ലു​ണ്ടാ​യി​രു​ന്ന ഒ​രു ജ​ന​ത​തി ഒ​രുപി​ടി മ​ണ്ണി​ന് അ​വ​കാ​ശ​മി​ല്ലാ​തെ, ജോ​ലി​യും ആ​ഹാ​ര​വു​മി​ല്ലാ​തെ പ​ണ​ക്കാ​രു​ടെ പ​ട്ട​ണപ്ര​ദേ​ശ​ത്ത് വ​ന​ഭൂ​മി​യി​ൽ ക​ഴി​യേ​ണ്ടി വ​രി​ക
മ​ണ്‍​വീ​ണ​ക​ൾ പാ​ട​ട്ടെ, നി​ന്‍റെ സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ...
നി​ന്‍റെ സ​ങ്കീ​ർ​ത്ത​നം... സ​ങ്കീ​ർ​ത്ത​നം
ഓ​രോ ഈ​ണ​ങ്ങ​ളി​ൽ പാ​ടു​വാ​ൻ
നീ ​തീ​ർ​ത്ത മ​ണ്‍​വീ​ണ ഞാ​ൻ...
(കാ​തോ​ടു കാ​തോ​രം ഒ.​എ​ൻ.​വി/​ഒൗ​സേ​പ്പ​ച്ചൻ/ യേ​ശു​ദാ​സ്/ ല​തി​ക)


പ്രമേഹം നാഡികളെ ബാധിക്കുന്നത് എങ്ങനെ
പ്രമേഹരോഗ ബാധിതനായ വ്യക്തി സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അവയവം പാദങ്ങൾ തന്നെയാണ്. ശരീരത്തിലെ മറ്റവയവങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നല്ല; മറിച്ച് സൂചിമുനകൊണ്ട് പാദത്തിലേൽക്കുന്ന നിസാര
ആത്മാവിന്‍റെ സ്വരം.., ദൈവത്തിനുള്ള പാട്ട്
പണവും പ്രശസ്തിയും തീർച്ചയായും നേടാം., പക്ഷേ നിനക്കുണ്ടാകുന്ന നഷ്ടം അതിനേക്കാൾ അധികമായിരിക്കും സിനിമയിൽ പാടാൻ അവസരം വന്നപ്പോൾ സംഗീതജ്ഞയായ മകളോട് അവരുടെ ഗുരുകൂടിയായ അമ്മ പറഞ്ഞതാണിത്. വെറുതെ ഉപദേശിക്കു
മ​ല​തു​ര​ന്നു നീ​ർ​ച്ചാ​ൽ തേ​ടു​ന്ന​വ​ർ
കൊ​ടും വേ​ന​ൽ മ​ണ്ണി​നെ മാ​ന്തി​ക്കീ​റി ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​യ​തോ​ടെ നാ​ടും ന​ഗ​ര​വും കു​ടി​നീ​രി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന ഇ​ക്കാ​ല​ത്ത് ഇ​വി​ടെ​യി​താ ഒ​രി​ക്ക​ലും വ​റ്റാ​ത്ത കു​റെ നീ​രു​റ​വ
ആരാധകരുടെ രാ​ഗ​ദീ​പോത്സവം
കോ​ഴി​ക്കോ​ട്ടെ തി​രു​വ​ണ്ണൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഉ​ത്സ​വ​മാ​ണ് സ്ക​ന്ദ​ഷ​ഷ്ഠി ശൂ​ര​സം​ഹാ​രം. ശൂ​ര​ന്പ​ട എ​ന്നു​പ​റ​ഞ്ഞാ​ലേ പ​ല​ർ​ക്കു​മ​റി​യൂ. ശൂ​ര​ന്പ​ട​യു​ടെ ച
ആലപ്പുഴയിൽനിന്നു വെനീസിലേക്ക്
ഓ​രോ വ്യ​ക്തി​യും ഓ​രോ രാ​ജ്യവും ഓ​രോ​രോ സം​സ്കാര​ത്തി​ന് ഉ​ട​മ​ക​ളാ​ണ്, അ​ട​യാ​ള​ങ്ങ​ളാ​ണ്. വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ സ​ന്പ​ത്തി​ൽ മാ​ത്ര​മ​ല്ല വ​ള​രു​ന്ന​ത് വാ​യ​ന​യി​ലും വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്
സം​ഗീ​തം: ശ​ങ്ക​ർ-​ജ​യ്കി​ഷ​ൻ
"മ​ന്നാ സാ​ഹ​ബ്, താ​ങ്ക​ൾ വ​ള​രെ ന​ന്നാ​യി പാ​ടി. ശാ​സ്ത്രീ​യ സം​ഗീ​തം എ​ന്തു​കൊ​ണ്ട് ഒ​ന്നു ഗൗ​ര​വ​മാ​യി എ​ടു​ത്തു​കൂ​ടാ''? ഒ​രു യു​ഗ്മ​ഗാ​ന​ത്തി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗി​നു ശേ​ഷം, ഒ​പ്പം പാ​ട
മനസുവച്ചു ‌ മസിലുറച്ചു
മ​സി​ൽ ക​രു​ത്തി​ന്‍റെ മാ​സ്മ​രി​ക​ത കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളെ ഹ​രം കൊ​ള്ളി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ല​ത്താ​ണ് അ​ബ്ദു​ൾ ബു​ഹാ​രി​യെ​ന്ന 20 കാ​ര​ൻ ഗ്രാ​മ​ത്തി​ലെ മ​ൾ​ട്ടി ജി​മ്മി​ന്‍റെ പ​ര​സ്യ​ബോ​ർ​ഡു
നിറദീപംപോലെ, ഓർമയിൽ ആ റാങ്ക്
എ​ല്ലാ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്കാ​ല​ത്തും പി.​ആ​ർ. ജ​യ​ശ്രീ എ​ന്ന ഡോ​ക്്ട​റു​ടെ മ​ന​സ് 1985 വ​ർ​ഷ​ത്തി​ലേ​ക്കു മ​ട​ങ്ങും. കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ലെ പ​ത്താം ക്
കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലെ ശ്വാ​ന​സേന
നാ​യ​യോ​ളം ന​ന്ദി​യു​ള്ള മൃ​ഗം വേ​റെ​യി​ല്ലെ​ന്ന പ്ര​മാ​ണ​ത്തി​ന് മാ​റ്റ​മി​ല്ല. സ്വ​ന്തം ജീ​വ​ൻ ന​ൽ​കി​യും നാ​യ ആ​പ​ത്തി​ൽ യ​ജ​മാ​ന​നെ ര​ക്ഷി​ക്കും. ഉൗ​ണി​ലും ഉ​റ​ക്ക​ത്തി​ലും നാ​യ കാ​ണി​ക്കു​ന്ന
ശാന്തം, ഈ ‌ ശാന്തസമുദ്ര തീരം
പ​ക​ൽ അസ്ത​മി​ക്കു​ന്നു... വെ​ള്ള​പ്പ​ര​പ്പി​ന​പ്പു​റം അം​ബ​ര​ചും​ബി​ക​ളു​ടെ നി​ഴ​ലു​ക​ളി​ൽ വെ​ളി​ച്ച​ത്തി​ന്‍റെ ചെ​റു ച​തു​ര​ങ്ങ​ൾ. ആ​കാ​ശ​ത്തേ​ക്കു ക​യ​റി​പ്പോ​കു​ന്ന നീ​ള​ൻ ഗോ​പു​ര​ങ്ങ​ളു​ടെ ച​തു​ര
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.