Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
വിസ്മരിക്കപ്പെടുന്ന മനുഷ്യാവതാരങ്ങൾ


ഏതോ ഒരു ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിന്റെ കുറിപ്പുമായി എന്നെ കാണാൻ വന്നത് എൺപത് വയസുള്ള അമ്മയും വല്യമ്മയുമായ ഒരു സ്ത്രീയാണ്. ഞാൻ ചൂണ്ടിക്കാട്ടിയ കസേരയിൽ അവരിരുന്നു. കാര്യങ്ങൾ പറയുമ്പോൾ നിയന്ത്രിക്കാനാവാത്ത വിധം ആ സ്ത്രീയുടെ കണ്ണുകളിൽ നിന്ന് കണ്ണീരൊഴുകുന്നത് ഞാൻ കണ്ടു. എൺപതുകാരിയായ ആ അമ്മയ്ക്ക് ഏഴ് മക്കളാണുള്ളത്, അഞ്ചാണും രണ്ടു പെണ്ണും. പെണ്ണമ്മ എന്ന് വിളിപ്പേരുളള ആ കുടുംബനാഥയുടെ ഭർത്താവ് മരിച്ചിട്ട് മുപ്പതു വർഷമായി. അയാളുടെ മരണശേഷം പാടുപെട്ടാണ് പെണ്ണമ്മ തന്റെ മക്കളെ വളർത്തിയതും അവരെ വിവാഹ ജീവിതത്തിലേക്ക് നയിച്ചതും. അയാൾ മദ്യപാനിയായിരുന്നു.

ശാരീരികമായും മാനസികമായും പെണ്ണമ്മയെ പീഡിപ്പിക്കുമായിരുന്നു. അപ്പനെപ്പോലെ തന്നെ തന്റെ ആൺമക്കൾ അഞ്ചുപേരും മുക്കുടിയൻമാരാണ് എന്നെന്നോടു പറയുമ്പോൾ ആ വല്യമ്മയുടെ നെഞ്ച് മിടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. ചോര നീരാക്കി വളർത്തിയ മക്കൾ നശിച്ചുപോകുന്നത് കാണുമ്പോഴുള്ള ഒരമ്മയുടെ മനസിന്റെ നീറ്റൽ. പെണ്ണമ്മയുടെ നെഞ്ചിന്റെ മിടിപ്പിനെക്കുറിച്ചും ആ മനസിന്റെ വേദനയെക്കുറിച്ചും എനിക്ക് ഇപ്പോൾ പറയാൻ തോന്നുന്നത് ഇതുമാത്രമാണ്. എന്നോട് ആ അമ്മ ചോദിച്ചത് ചീട്ടുംപ്രകാരം മരുന്ന് വാങ്ങാനുളള പണം മാത്രമല്ല, മരണംവരെ സ്വസ്ഥമായി തലചായ്ക്കാൻ ഒരിടംകൂടിയാണ്. അഗതിമന്ദിരത്തിന്റെ ഉത്തരവാദിത്വമുള്ള സിസ്റ്ററിനോട് ഫോണിലൂടെ ഞാൻ സംസാരിക്കുമ്പോൾ എന്റെ ദൃഷ്ടികൾ പെണ്ണമ്മയെന്ന ആ സ്ത്രീയുടെ മേൽതന്നെയായിരുന്നു. ഞാൻ ചിന്തിച്ചു, ഏഴ് മക്കളുണ്ടായിരുന്നിട്ടും അത്രയുംതന്നെ മരുമക്കളുണ്ടായിരുന്നിട്ടും അതിനിരട്ടി കൊച്ചുമക്കളുണ്ടായിരുന്നിട്ടും അവർക്കാർക്കും ഈ സ്ത്രീയോട് കരുണ കാണിക്കാൻ കഴിഞ്ഞില്ലേ? ആരും പരിഗണന കാട്ടാതെ പോയത് അവരുടെ കുഴപ്പം എന്നതിനെക്കാൾ പരിഭവക്കാരിയായ ഈ തള്ളയുടെ കുഴപ്പം കൊണ്ടാവില്ലേ എന്നും ഞാൻ ചിന്തിച്ചു.

അക്കാര്യം ഞാൻ പെണ്ണമ്മയോട് ചോദിച്ചപ്പോൾ ആ അമ്മ അതിനോട് പ്രതികരിക്കാതെ വിങ്ങിവിങ്ങി കരയുക മാത്രമാണ് ചെയ്തത്. തുടർന്ന് പെണ്ണമ്മയുമായി ഞാൻ സംസാരിച്ചതിന്റെ വെളിച്ചത്തിൽ എനിക്ക് മനസിലായി അവരുടെ ഏഴ് മക്കളും തമ്മിൽ അന്യോന്യം യോജിപ്പില്ലെന്നു. പരസ്പരം യോജിപ്പില്ലന്ന് മാത്രമല്ല അതിര് തർക്കത്തിന്റെയും വഴിപ്രശ്നത്തിന്റെയും പേരിൽ പലരും തമ്മിൽ കോടതി കേസും പോലീസ് കേസുകളുമൊക്കെ നിലനിൽക്കുന്നുണ്ടെന്നും എനിക്ക് മനസിലായി. ആൺമക്കൾ ആരും പള്ളിയിൽ പോകാറില്ലെന്നും കുടുംബപ്രാർഥനയുടെ കാര്യത്തിൽ അവർക്ക് തെല്ലും ശ്രദ്ധയില്ലെന്നും പെണ്ണമ്മയുടെ സംസാരത്തിൽനിന്നും എനിക്ക് പിടികിട്ടി. ചെറുപ്പകാലത്ത് ഇത്തരം കാര്യങ്ങളിൽ അവർക്ക് വേണ്ടവിധം പരിശീലനം നൽകിയിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് ഏഴെണ്ണത്തിന്റെ വിശപ്പടക്കാനുള്ള പരക്കംപാച്ചിലിൽ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ് ഖേദപൂർവ്വം അവരെന്നോടു പറഞ്ഞത്. അവരുടെ പഠനത്തിന്റെ കാര്യത്തിലും തനിക്ക് വേണ്ടവിധം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നുകൂടി പെണ്ണമ്മ കൂട്ടിച്ചേർത്തു.

ജന്മം നൽകി ക്ലേശങ്ങൾ സഹിച്ച് വളർത്തിയ മക്കൾക്ക് അമ്മ തീർത്തും അന്യയാകുന്ന അവസ്‌ഥ. മക്കളും മരുമക്കളും കൊച്ചുമക്കളുമായി സ്വന്തമെന്ന് പറയാൻ കുറേപ്പേരുണ്ടെങ്കിലും അനാഥത്വം കൈമുതലായി കൊണ്ടുനടക്കുന്ന ഒരമ്മയുടെ ദുരവസ്‌ഥ. പെണ്ണമ്മയെപ്പോലെ സ്വന്തക്കാരേറെ ഉണ്ടായിട്ടും ചികിത്സയ്ക്കും താമസത്തിനും ഭക്ഷണത്തിനും മറ്റും അന്യരുടെ മുമ്പിൽ ഭിക്ഷ യാചിക്കേണ്ടുന്ന ശോച്യാവസ്‌ഥയിലാണോ നിങ്ങൾ? അമ്മയേയോ അപ്പനേയോ അനാഥത്വത്തിന്റെ വഴിയിലേക്ക് പറഞ്ഞയച്ചിട്ട് സ്വന്തം ജീവിതം സുരക്ഷിതമായി എന്ന ചിന്തയോടെ മൂഢസ്വർഗത്തിൽ കഴിയുന്നവരാണോ നിങ്ങൾ? പെണ്ണമ്മയെപ്പോലെ മക്കൾക്കുവേണ്ടി ചോര നീരാക്കീട്ട് നേരേ നിൽക്കാൻ കഴിയാനാവാത്ത പ്രായത്തിലെത്തുമ്പോൾ പോറ്റി വളർത്തിയ മക്കൾ തന്നെ അറിയില്ല എന്ന ഭാവത്തോടെ സ്വന്തം അമ്മമാരെ പുച്ഛിച്ച് പുറംപോക്കിലേക്ക് തള്ളുന്ന അവസ്‌ഥയിൽ മനംനൊന്ത് കരയുന്ന അമ്മമാർ നമ്മുടെ കുടുംബങ്ങളിൽ ഇന്നേറെയല്ലേ? ജന്മം നൽകി വളർത്തിയ അമ്മമാരെ അവരുടെ വാർദ്ധക്യത്തിൽ വെറുത്തുപേക്ഷിക്കുന്ന മക്കൾക്ക് ദൈവത്തിന്റെ സ്നേഹം അനുഭവിക്കാൻ കഴിയുമോ?

അകലെയായിരുന്ന ദൈവത്തെയും ആ സ്നേഹത്തെയും സമീപസ്ഥമാക്കിയ അമ്മയെ സ്വന്തം സൗകര്യത്തിനും സുഖങ്ങൾക്കുംവേണ്ടി മറക്കുന്നവരിൽ ദൈവസ്നേഹം നിലനിൽക്കുമോ? ദൈവം സ്നേഹമാണ് എന്ന തിരുവചനം തന്റെ മനുഷ്യാവതാരത്തിലൂടെ യാഥാർഥ്യമാക്കിയ ദൈവംതന്നെയായ ക്രിസ്തുവിന്റെ സാന്നിദ്ധ്യം സ്വന്തം മാതാപിതാക്കളെ തിരസ്കരിക്കുന്ന മക്കളിൽ കണ്ടെത്താനാവുമോ? അത്തരം മനുഷ്യഹൃദയങ്ങളിൽ ആ ദൈവത്തിന് ജന്മമെടുക്കാനാവുമോ? തനിക്കും കുടുംബത്തിനും താങ്ങാകും എന്നു കരുതി പട്ടിണികിടന്നും പാടുപെട്ടും താൻ പോറ്റിവളർത്തിയ മക്കൾ ദൈവത്തെ മറന്നും സുഖാസക്‌തികളിലൂടെ കടന്നുപോയും സ്വന്തം ജീവിതവും തന്നെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യമാരുടെയും മക്കളുടെയും ജീവിതവും തകർക്കുന്നത് പൊറുതി ലഭിക്കാവുന്ന തെറ്റാണോ? അത്തരക്കാർ പെണ്ണമ്മയെപ്പോലുളള അമ്മമാരുടെ അധ്വാനത്തെ തങ്ങളുടെ ദുഷ്പ്രവൃത്തികളിലൂടെ നിഷ്ഫലമാക്കിക്കളയുകല്ലേ ചെയ്യുന്നത്? ഒരമ്മയുടെ വയറ്റിൽനിന്നും പിറന്ന് ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിച്ച് ഒരേ പായ യിൽ ഉറങ്ങി വളർന്ന പെണ്ണമ്മയുടെ മക്കൾക്ക് സാഹോദര്യ ബന്ധത്തിന്റെ തലത്തിൽ എവിടെയാണ് പിഴച്ചത്? ഇത്തരത്തിലാണ് അവരുടെ സാഹോദര്യബന്ധമെങ്കിൽ അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും ഈ തലത്തിൽ എന്ത് മാതൃകയാണ് അവർക്ക് നൽകാനാവുക?

സിറിയക് കോട്ടയിൽ
കൊടുക്കുന്നതിനെ ചൊല്ലി
അ​ർ​പ്പ​ണ എ​ന്നാ​ണ് അ​യാ​ളു​ടെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്. അ​തൊ​രു മാ​ർ​ജി​ൻ ഫ്രീ ​ഷോ​പ്പാ​ണ്. അ​പ്പ​ച്ച​നെ​ന്ന അ​യാ​ൾ ഒ​രു പ​രോ​പ​കാ​രി​യാ​ണ്. പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​സം​തോ​റും അ​പ
ഒറ്റമൂലി പ്രയോഗം ആഗ്രഹിച്ച് വരുന്നവർ
മ​റ്റാ​രോ​ടും പ​റ​യാ​തെ​യും മ​ക്ക​ൾ ആ​രും അ​റി​യാ​തെ​യു​മാ​ണ് ആ ​കു​ടും​ബ​നാ​ഥ എ​ന്നെ കാ​ണാ​ൻ വ​ന്ന​ത്. പെ​ണ്ണ​മ്മ​യെ​ന്ന ആ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് ജീ​വി​ച്ചി​രു​പ്പു​ണ്ട്.​ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ
അ​ന്യോ​ന്യം വ​ള​ർ​ത്തേ​ണ്ട​വ​ർ
ആ ​കു​ടും​ബ​ത്തെ കാ​ണു​ന്പോ​ൾ എ​ന്‍റെ കു​ടും​ബ​വും ഇ​തു​പോ​ലെ​യാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ ഉ​ണ്ടാ​വു​ക​യി​ല്ല. തോ​മ​സ് ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടേ​താ​ണ് ആ ​കു​ടും​ബം. ഇ​രു​വ​ർ​ക
കാലം മാറി കോലം മാറിയോ‍?
അ​യാ​ൾ ഒ​രു വ​ക്കീ​ലാ​ണ്. ഭാ​ര്യ രേ​ഖ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ക്ലാ​ർ​ക്കാ​ണ്. അ​യാ​ളു​ടെ പേ​ര് വി.​കെ ജോ​സ്, വ​ഞ്ചി​പ്പു​റ​ത്ത് കു​ര്യ​ൻ മ​ക​ൻ ജോ​സ്. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് എ​ട്ട് വ​
ചെരിഞ്ഞതിനെ നേരെയാക്കാൻ
ആ​ന​ന്ദ്, അ​ങ്ങ​നെ​യാ​ണ് അ​വ​ന്‍റെ പേ​ര്. മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ് അ​വ​ൻ. ആ​ന​ന്ദി​ന് ഇ​പ്പോ​ൾ വ​യ​സ് ഇ​രു​പ​ത്തി​നാ​ലാ​യി. അ​വ​ന്‍റെ നേ​രെ താ​ഴ​ത്തെ ആ​ൾ അ​വ​നെ​ക്കാ​ൾ മൂ​ന്ന് വ​യ​സി​ന് ഇ​ള​യ​താ​ണ്.
അമ്മയുടെ പുണ്യം
പ​ല്ലി​ല്ലാ​ത്ത മോ​ണ​കാ​ട്ടി തൊ​ണ്ണൂ​റ്റി​നാ​ലു​കാ​രി​യാ​യ അ​മ്മ​ച്ചി ചി​രി​ച്ചു. അ​മ്മ​ച്ചി​യെ പ​രി​ച​രി​ക്കു​ന്ന മ​രു​മ​ക​ൾ എ​ന്നോ​ട് പ​റ​ഞ്ഞു, അ​മ്മ​ച്ചി സ​ദാ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന്. പ​രി​ഭ​വ
മോങ്ങാനിരുന്ന മൂങ്ങായുടെ തലേൽ
കു​ട്ട​നാ​ട്ടി​ലാ​ണ് അ​യാ​ളു​ടെ മൂ​ലകു​ടും​ബം. ആ ​പേ​രി​ല​ല്ല അ​യാ​ളു​ടെ കു​ടും​ബം ഇ​പ്പോ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ അ​യാ​ളു​ടെ കു​ടും​ബ​പേ​ര് സാം ​ഭ​വ​നം എ​ന്നാ​ണ്. സാം ​അ​യാ​ളു​ടെ മൂ​ത്ത
ഇഷ്ടവും അനിഷ്ടവും
തൃ​ശൂ​രൂ​കാ​ര​നാ​യ അ​യാ​ൾ ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം കോ​ഴി​ക്കോ​ട്ടാ​ണ് താ​മ​സി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് താ​മ​സ​മാ​ക്കി​യി​ട്ട് ഇ​രു​പ​ത് വ​ർ​ഷ​മാ​യി. പോ​സ്റ്റ​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​യാ​
പാലു കൊടുത്തത് മൂർഖൻ പാമ്പിനോ
ആ​ന​ന്ദ് എ​ന്നാ​ണ് അ​വ​ന്‍റെ പേ​ര്. റി​ട്ട​യേ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ജ​റോ​മി​ന്‍റെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​ങ്ങ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സോ​ഫി​യാ​മ്മ​യു​ടെ​യും ദ​ത്ത്പു​ത്ര​നാ​ണ​വ​ൻ. ആ​ന​ന്ദി​
തൊട്ടാവാടി കുടുംബങ്ങൾ
അ​മ്മു​ക്കു​ട്ടി അ​തി​രാ​വി​ലെ ഉ​ണ​ർ​ന്ന് പ​ണി തു​ട​ങ്ങി​യ​താ​ണ്. പ​റ​ന്പി​ൽ പ​ണി​യോ ക​ന്പ​നി പ​ണി​യോ അ​ല്ല അ​മ്മു​ക്കു​ട്ടി ചെ​യ്യു​ന്ന​ത്, വീ​ട്ടു​ജോ​ലി​ക​ളാ​ണ്.​ര​ണ്ട് പ​ശു​ക്ക​ളു​ണ്ട്. കൂ​ടാ​തെ
പങ്കാളി ഇപ്പോഴും പര്യംപുറത്തു തന്നെയോ
കുടുംബക്കോടതിയുടെ നിർദേശാനുസൃതം കൗണ്‍സലിംഗിന് എത്തിയതാണവർ. ഇരുവരും അടുത്തയിട വിവാഹം കഴിഞ്ഞവരാണെന്ന് നിങ്ങൾ കരുതേണ്ട. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയേഴ് വർഷമായി. മൂത്ത മകളുടെ കല്യാണം കഴിഞ്ഞവർഷമാണ്
മ​ക്ക​ൾ പ​ഴി​ക്കാ​തി​രി​ക്കാ​ൻ
അ​യാ​ൾ മ​ര​ണ​മ​ട​ഞ്ഞു. കു​റെ നാ​ളാ​യി ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ അ​ഞ്ച് വ​ർ​ഷ​ം മു​ന്പാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് മ​ക്ക​ളാ​ണ​യാ​ൾ​ക്ക്, മൂ​ന്ന് പെ​ണ്ണും ര​ണ്ടാ​ണും. മ​ക്ക​ൾ നാ​ലു പേ​രു​ടേ​യും ക​ല
പെൺമക്കൾക്കു വേണ്ടി കൈ നീട്ടുന്നവർ
അ​മ്മ​യും അ​പ്പ​നും മ​ക​ളും കൂ​ടി​യാ​ണ് എ​ന്നെ കാ​ണാ​ൻ എ​ത്തി​യ​ത്. അ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടി​ന്‍റെ​യും സ്ഥ​ലം വി​കാ​രി​യ​ച്ച​ന്‍റെ​യും ശിപാ​ർ​ശക്ക​ത്തു​ക​ൾ അ​പ്പ
പരിശീലകയും പരിപാലകയുമായ അമ്മ
“അ​മ്മ​യാ​യാ​ൽ ഇ​ങ്ങ​നെ വേ​ണം”. ആ ​സ്ത്രീ​യെ അ​ടു​ത്ത​റി​യാ​വു​ന്ന അ​മ്മ​മാ​രാ​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​രും അ​വ​രെ​ക്കു​റി​ച്ച് പ​റ​യു​ന്ന​താ​ണി​ത്. എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​ക്കോ, പേ​ര് വെ​ളി​പ്
ബന്ധത്തിന്‍റെ സ്നേഹമതിൽ തീർക്കാം
ന​മു​ക്കി​ട​യി​ൽ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ​പൂ​ക്ക​ള​മി​ട്ട് ഒാ​ണം വ​ര​വാ​യി. ആ​ത്മ​ക​ഥാം​ശ​മു​ള്ള അ​നു​ഭ​വ​ത്തി​ന്‍റെ ‍ പ​ങ്കു​വെ​യ്ക്ക​ലാ​ക​ട്ടെ ഇ​ത്ത​വ​ണ​ത്തെ ഫാ​മി​ലി വി​ഷ​ൻ. ഞാ​നും എ​ന്‍റെ സ​ഹോ​ദ​ര​ര
പറയാം നോ എന്നും യേസ് എന്നും
റെ​നി​മോ​ൾ പി​ണ​ക്ക​ത്തി​ലാ​ണ്. അ​വ​ൾ വേ​ലി​പ്പു​റ​ത്ത് റ​ജി​യു​ടെ​യും റിന്‍റുവിന്‍റെയും മൂ​ന്നു മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ്. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന റെ​നി പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ
വിവാഹിതരിൽ ചിലരുടെ വികല കാഴ്ചപ്പാടുകൾ
അ​പ്പു എ​ന്ന് വി​ളി​പ്പേ​രു​ള്ള അ​വ​ന്‍റെ പേ​ര് അ​ഗ​സ്റ്റ്യ​ൻ എ​ന്നാ​ണ്. ബി​എ​സ്‌സി ന​ഴ്സി​ംഗ് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ന​ഴ്സിംഗ് തൊ​ഴി​ലി​നോ​ട് താ​ത്​പ​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ അ​വ​ൻ
മടുത്തോ കുടുംബ ജീവിതം‍?
ആ ​സ്ത്രീ കു​ട്ട​നാ​ട്ടു​കാ​രി​യാ​ണ്. പേ​ര് റോ​സ​ക്കു​ട്ടി. റോ​സ​ക്കു​ട്ടി വി​വാ​ഹി​ത​യും മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​ണ്. റോ​സ​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വി​നു മീ​ൻ​പി​ടു​ത്ത​മാ​ണ് പ​ണി, പേ​ര് ജേ
അധ്വാനഫലം അനുഭവിക്കാതെ പോകുന്നവർ
അ​യാ​ൾ വ​ലി​യ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​ണ്. ഗ​ൾ​ഫി​ൽ ആ​യി​രു​ന്ന കാ​ല​ത്താ​ണ് ജോ​ജോ എ​ന്ന അ​യാ​ളു​ടെ വി​വാ​ഹം ന​ട​ന്ന​ത്. അ​ന്ന​യാ​ൾ​ക്ക് ഇ​രു​പ​ത്തൊ​ന്പ​ത് വ​യ​സാ​ണ്. വി​നു​ജ​യാ​ണ് ജോ​ജോ​യു​ടെ
കുറ്റകൃത്യം ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും
മ​നു സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ഈ​യി​ടെ പ​രോ​ളി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. അ​ന്നാ​ണ് അ​വ​ൻ എ​ന്നെ വ​ന്ന് ക​ണ്ട​ത്. ചെ​യ്ത തെ​റ്റി​നെ സം​ബ​ന്ധി​ച്ച് മ​നു​വി​ന് ന​ല്ല പ​ശ്ചാ​ത്താ​പം ഉ​ണ്ട്. അ​വ​ന്‍റെ മാ​താ
നിധി കാക്കുന്ന ഭൂതം
ഇ​ന്ന​ലെ എ​ന്നെ കാ​ണാ​ൻ വീ​ണ്ടും അ​വ​ർ വ​ന്നി​രു​ന്നു. അ​യാ​ൾ വി​ദേ​ശ​ത്താ​ണ്. അ​വി​ടെ ജോ​ലി​യി​ലാ​യി​ട്ട് എ​ട്ടുവ​ർ​ഷ​മാ​യി. നാ​ട്ടി​ല​യാ​ൾ മെ​ഡി​ക്ക​ൽ റെ​പ്ര​സന്‍റേറ്റീവാ​യി​രു​ന്നു. ജോ​യി എ​ന്ന
അണ്ണാന് ആനയോളം വാ പൊളിക്കാമോ ?
കു​റ്റി​യേ​ട​ത്ത് ചാ​ക്കോ​ച്ച​ൻ എ​ന്ന അ​യാ​ൾ കു​ള​മാ​വി​ൽ താ​മ​സ​മാ​ക്കി​യി​ട്ട് പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി. പ​ല നാ​ടു​ക​ളി​ലു​ള്ള വീ​ടു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച​ശേ​ഷ​മാ​ണ് ചാ​
ഭാരം താങ്ങുന്ന കഴുതകൾ
അ​വ​രി​രു​വ​രും പി​ണ​ക്ക​ത്തി​ലാ​ണ്. അ​ന്യോ​ന്യം സം​സാ​രി​ച്ചി​ട്ട് മൂ​ന്ന് ദി​വ​സ​മാ​യി.​കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ ഒ​ക്കെ ആ​യ​തി​നാ​ൽ വീ​ട്ടു​കാ​ര്യ​ങ്ങ​ൾ ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. അ​യ
ചാക്കോച്ചന്‍റെ ഭാഗ്യം
അ​യാ​ൾ ഒ​രു പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​ണ്. വ​ലി​യ വി​ദ്യാ​ഭ്യാ​സ​മൊ​ന്നു​മു​ള​ള ആ​ള​ല്ല. പ​ക്ഷേ, നാ​ട്ടു​കാ​ർ​ക്കെ​ല്ലാം അ​യാ​ളെ​ക്കു​റി​ച്ച് വ​ലി​യ മ​തി​പ്പാ​ണ്. ചാ​ക്കോ​ച്ച​നെ​ന്ന അ​യാ​ൾ മ​ക്ക​ളി
എതിർക്കപ്പെടേണ്ട ശത്രുവല്ല കൂടെ കൂട്ടേണ്ട മിത്രം
വാ​ല്യു​വേ​ഷ​ൻ ക്യാ​ന്പി​ലാ​യി​രു​ന്ന അ​യാ​ൾ​ക്ക് ഫോ​ണ്‍ ചെ​യ്ത​ത് ഭാ​ര്യ​യാ​ണ്. ഇ​രു​വ​രും അ​ധ്യാ​പ​ക​രാ​ണ്. അ​യാ​ൾ ഹൈ​സ്കൂ​ളി​ലും ഭാ​ര്യ എ​ൽ പി ​യി​ലു​മാ​ണ്. അ​യാ​ൾ ജോ​ണ്‍ മാ​ത്യു എ​ന്ന ജോ​യി സാ​
പ്രശ്നങ്ങൾക്ക് പരിഹാരം നേ‌ടി
വ​ലി​യൊ​രു കു​ടും​ബ​മാ​ണ​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ കൂ​ട്ടു​കു​ടും​ബ​മൊ​ന്നു​മ​ല്ല. എ​ന്നാ​ൽ അ​തി​ന്‍റെ പ​ല സ​വി​ശേ​ഷ​ത​ക​ളും അ​തി​നു​ണ്ട്. മ​ക്ക​ളും മ​ക്ക​ളു​ടെ മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളു​മൊ​ക്
ഗാർഹിക പീഡനങ്ങൾ സഹനങ്ങളോ?
ത​ന്‍റെ ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യാ​ണ് ആ ​സ്ത്രീ എ​ന്‍റെ അ​ടു​ക്ക​ൽ വ​ന്ന​ത്. അ​വ​രെ കൂ​ടാ​തെ വേ​റെ ര​ണ്ട് കു​ട്ടി​ക​ൾ കൂ​ടി​യു​ണ്ട് ആ ​സ്ത്രീ​ക്ക്. മൂ​ത്ത​ത് നാ​ലി​ലും ര​ണ്ടാ​മ​ത്തേ​ത് ര​ണ്ടി​
പ്രേമം തലയ്ക്കു പിടിച്ചാൽ
പ്രേ​മം ആ ​പെ​ണ്ണി​ന്‍റെ ത​ല​ക്കു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഴ്സി​ങ്ങി​ന് ബാ​ംഗ്ളൂ​ര് പ​ഠി​ക്കു​ന്പോ​ൾ തു​ട​ങ്ങി​യ പ​രി​ച​യ​മാ​ണ്. പ​രി​ച​യം മൂ​ത്ത് പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ തീ​രു​മാ​ന​ത്തി​
മനു സ്മാർട്ടാണ്
മ​നു ജോ​സ​ഫി​ന് വ​യ​സ് ഇ​രു​പ​ത്തി​യെ​ട്ടാ​യി. ആ​കാ​ര​ഭം​ഗി​യു​ള​ള ഒ​രു യു​വാ​വ് എ​ന്ന് മാ​ത്ര​മ​ല്ല ആ​ക​ർ​ഷ​ക​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മ​നു മു​ന്പി​ലാ​ണ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ
നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?
അ​ധി​ക വ​ർ​ഷ​ങ്ങ​ൾ ആ​യി​ട്ടി​ല്ല സം​ഭ​വം ന​ട​ന്നി​ട്ട്. ഞാ​ൻ സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ്ഥാ​പ​ന​ത്തി​ന​ടു​ത്തു​ള്ള പ​ള്ളി​യോ​ട് ബ​ന്ധ​പ്പെ​ട്ട സ്കൂ​ളാ​ണ് സം​ഭ​വ സ്ഥ​ലം. ഹെ​ഡ്മാ​സ്റ്റ​റാ​ണ് പ്ര​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.