പ്രാർഥനാഞ്ജലി
പ്രാർഥനാഞ്ജലി
മാർ തോമസ് ചക്യത്ത്
മാർ ലൂയീസ് പബ്ലിക്കേഷൻസ്, കൊച്ചി.
വില 380
ബൈബിൾ വചസുകളെ ആദ്ധ്യാത്മിക അനുഭവങ്ങളുടെ മനോഹരകവചം കൊണ്ടലങ്കരിക്കുന്ന പുസ്തകമാണിത്. ഓരോ ദിവസവും ഒന്ന് എന്ന രീതിയിൽ ഒരു വർഷം മുഴുവൻ ധ്യാനിക്കാവുന്നു രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൗരോഹിത്യത്തിന്റെയും സഭാഭരണത്തിന്റെയും നീണ്ടവർഷങ്ങൾ നൽകിയ ആദ്ധ്യാത്മികോർജം വായനക്കാർക്കു പകർന്നു നൽകാൻ ഗ്രന്ഥകാരന് സാധിക്കുന്നു.പ്രപഞ്ചത്തിലെ അനന്തമായ സൃഷ്ടികളെ പുതുരൂപത്തിൽ ദർശിക്കാനും ഈ പുസ്തകം വഴിയൊരുക്കുന്നു. പുതുവത്സരത്തിൽ ആർക്കും കൈമാറാൻ സാധിക്കുന്ന വിശിഷ്ട സമ്മാനം.

അഭിമുഖങ്ങൾ
ആൻസി സാജൻ
റെവലേഷൻസ്, ഒളശ കോട്ടയം
ഫോൺ: 9656380771
പേജ്: 47, വില: 60
ശ്രദ്ധേയരായ 10 വനിതകളെക്കുറിച്ചുള്ള ലേഖനങ്ങൾ. വിവിധ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ് സമാഹരിച്ചിട്ടുള്ളത്. പ്രശസ്തർ മാത്രമല്ല, സമൂഹം ശ്രദ്ധിക്കേണ്ട വനിതകളും ഇ പട്ടികയിലുണ്ട്. അത്യന്തം ലളിതവും വശ്യവുമായ ഭാഷ വായനക്കാരെ ആകർഷിക്കും.

നിത്യത തീർക്കുന്ന നിമിഷങ്ങൾ
പനച്ചിക്കലച്ചന്റെ
തിരഞ്ഞെടുത്ത ഗാനങ്ങൾ
തയാറാക്കിയത്: നെവിൽ ലോപ്പസ്
നേരി ഫൗണ്ടേഷൻ ചേർത്തല
ഫോൺ: 8594030402, 8594030407
പേജ് 208, വില 300
ക്രിസ്തീയ ഭക്‌തിഗാനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നല്കിയ പനച്ചിക്കലച്ചന്റെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ സമാഹാരം. പാടിപ്പതിഞ്ഞ ഗാനങ്ങളുടെ വരികൾ കൃത്യമായി വായിക്കാൻ സഹായകം. കവിതകൾപോലെ മനോഹരവും ഈടുറ്റതുമായ പാട്ടുകൾ മലയാള സാഹിത്യത്തിനു മുതൽക്കൂട്ടായിരിക്കുന്നു.

NEW PERSPECTIVES
REV. DR. GEORGE MADATHIPARAMPIL
Jeevan Books, Bharananganam, Phone:04822 236487, 237474
Page: 120 Price: 100

കത്തോലിക്കാവിശ്വാസത്തെയും സഭയുടെ ദൗത്യങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ. ഉന്നതവിദ്യാഭ്യാസ രംഗത്തെക്കുറിച്ചും മാർതോമാക്രിസ്ത്യാ നികളെക്കുറിച്ചും മതപഠനത്തെക്കുറിച്ചും ഉൾപ്പെടെയുള്ള ലേഖനങ്ങൾ ശ്രദ്ധേയമാണ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി യുടേതാണ് അവതാരിക.