GOSPEL OF THE CROSS
GOSPEL OF THE CROSS
MICHAEL KARIMATTAM
Translated by
GLORISTA ARAKAL SABS
Meedia House Delhi
Phone: 917042752030, 919555642600 Page: 128 Price: 170
Available at: www.amazone.in

കുരിശിന്റെ മഹത്വത്തെ അനുഭവവേദ്യമാക്കുന്ന രചന. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും പരീക്ഷിക്കപ്പെടുന്ന ആത്മീയതയെ കുരിശിന്റെ വിശുദ്ധിയും കരുത്തും സംരക്ഷിക്കുന്നതെ ങ്ങനെയെന്നു പറയുന്ന ലേഖനങ്ങൾ. കുരിശിനെ ഒഴിവാക്കുന്നവർ ക്രൂശിതനെയാണ് ഒഴിവാക്കുന്നതെന്നും ലേഖകൻ സമർഥിക്കുന്നു. ഒന്നാന്തരം വായനാനുഭവം.

ഇങ്ങനെയും
സി. എലൈസ് മേരി എഫ്സിസി
മീഡിയ ഹൗസ് ഡൽഹി
www.amazone.in
ഫോൺ: 917042752030, 919555642600
പേജ്: 144, വില: 130
കൺമുന്നിൽ കാണുന്ന കാഴ്ചകളെ ഉൾക്കാഴ്ചകളാക്കി കാണിച്ചുതരുന്ന ലേഖനങ്ങൾ. പലതിനും ഇങ്ങനെയൊരു മനോഹരവശമുണ്ടല്ലോ എന്നു തോന്നിപ്പിക്കുന്ന ചിന്തകൾ. ഓംചേരി എൻ.എൻ. പിള്ളയുടേതാണ് അവതാരിക.

RadhaKrishna Prem
Sanghamithra
Avanthi Publications Ernakulam
Phone:0484 2313640, 9446572793
Page: 142 Price: 90

ശ്രീകൃഷ്ണനെയും രാധയെയും ആഴത്തിലറിയാൻ സഹായിക്കുന്ന ലളിതമായ ഗ്രന്ഥം. ഈശ്വരന്റെ സ്ത്രീ–പുരുഷ ഭാവങ്ങളെ പ്രതിഫലിപ്പക്കുന്ന രാധാകൃഷ്ണ എന്ന പദം ജീവനുള്ളതായി അനുവാചകർക്കു മുന്നിൽ അവതരിപ്പിക്കാൻ ലേഖികയ്ക്കു കഴിഞ്ഞിരിക്കുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ശ്രദ്ധേയമായ രചന.

പുരുഷാർത്ഥങ്ങളുടെ പിഴവുകൾ
ഡോ. രാഘവൻ പാട്ടത്തിൽ
എവർഗ്രീൻ ബുക്സ്, തിരുവനന്തപുരം.
ഫോൺ: 0471–4011725
പേജ്: 129, വില: 120
ജീവിതത്തിന്റെ വേറിട്ട അനുഭവങ്ങളെ മനോഹരമായി ആവിഷ്കരിക്കുന്ന ചെറുകഥകൾ. ഒന്നിനൊന്നു മെച്ചപ്പെട്ട 14 കഥകൾ. പ്രഫ. വി.എൻ മുരളിയുടേതാണ് അവതാരിക. വ്യത്യസ്തമായ ആഖ്യാനത്തിലൂടെ വ്യത്യസ്തമായ ലോകത്തിലേക്ക് കടക്കാൻ വായനക്കാരെ സഹായിക്കുന്ന ശൈലി.

ഹൃദയത്തിലെന്തുണ്ട് ബാക്കി?
ഡോ. നിശാന്ത് പൂതക്കാവ്
യെസ്പ്രസ് ബുക്സ് പെരുമ്പാവൂർ
ഫോൺ: 91 42577778, 42088887
പേജ് 48, വില 50
ഹൃദയത്തിൽ ബാക്കിയുള്ള നന്മകളെ തേടി പുറപ്പെടാൻ വായനക്കാരനെ നിർബന്ധിക്കുന്ന കവിതകൾ. ജീവിതഗന്ധിയായ പ്രമേയങ്ങൾക്ക് സുന്ദരഭാഷയാൽ ചിറകുകൾ തുന്നിയിരിക്കുന്നു. 17 കവിതകളുടെ സമാഹാരം. പവിത്രൻ തീക്കുനിയുടേതാണ് അവതാരിക.

അനശ്വരസ്മരണ
പി.സി. എറികാട്
ആൽഫാ ബുക്സ് അടൂർ
ഫോൺ: 9495751174
പേജ് 111, വില 100
ഭാര്യയെക്കുറിച്ചുള്ള ലേഖകന്റെ ഓർമക്കുറിപ്പുകളാണിത്. സാഹിത്യത്തിൽ അപൂർവമായി പ്രത്യക്ഷപ്പെടുന്ന സ്മരണാഞ്ജലി. ജീവിതസഖിയുടെ മരണം എത്തിച്ച വേദനയുടെയും ഏകാന്തതയുടെയും നാല്ക്കവലയിൽനിന്നു മുന്നോട്ടു നടക്കാൻ അക്ഷരങ്ങളുടെ സഹായം തേടുകയാണ് ഇവിടെ. സഖിയെ നഷ്‌ടപ്പെട്ടവന്റെ ജീവിതം എന്താണെന്ന് ആ അക്ഷരങ്ങൾ വായനക്കാരോടു പറയുന്നു.

ലൈംഗികത എന്ത്? എന്തിന്? എങ്ങനെ?
(ആത്മീയ–മനഃശാസ്ത്ര പഠനം)
കിസാൻ ജോസ്
കിസാൻ പബ്ലിക്കേഷൻ, നടുവിൽ
ഫോൺ: 0460 2218053, 8547846245
പേജ് 68, വില 75
കൗമാരക്കാർ അറിഞ്ഞിരിക്കേണ്ട ലൈംഗിക വിജ്‌ഞാനമാണ് ഉള്ളടക്കം. തെറ്റായ ലൈംഗിക അറിവുകൾ വികലമായ വ്യക്‌തിത്വത്തിലേക്കു കുട്ടികളെ നയിക്കും. അതൊഴിവാക്കാൻ ഈ പുസ്തകം ഒരു പരിധിവരെ സഹായകം.

ഓർമകൾ നുരഞ്ഞുപൊങ്ങുമ്പോൾ
അനിൽ കെ. നമ്പ്യാർ
ഫീനിക്സ് മീഡിയ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9847071331
പേജ് 143, വില 150
ലേഖകന്റെ ബാല്യകാല അനുഭവങ്ങളാണ് ഇതിലുള്ളത്. കഥകളെക്കാൾ യാതനാനിർഭരമാണ് പലപ്പോഴും ജീവിതമെന്ന് ഈ അനുഭവങ്ങൾ ഓർമിപ്പിക്കുന്നു. കഠിനമായ ജീവിതയാഥാർഥ്യങ്ങൾ വായനക്കാരെയും വേദനിപ്പിക്കും.